Monday, April 9, 2018

FINAL -Bengaluru FC 2 Chennaiyin FC 3


ചെന്നൈയിന്‍ വിരഗാഥയും
ബെംഗ്‌ളുരുവിന്റെ കണ്ണീരും

ബെംഗ്‌ളുരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിന്റെ ഫൈനലിന്റെ വിധിയെഴുത്ത്‌ ഒടുവില്‍ ആതിഥേയരുടെ കണ്ണീരില്‍ കുതിരുന്ന പതിവ്‌ ഇത്തവണയും ആവര്‍ത്തിച്ചു. 
2015 ല്‍ ഫത്തോര്‍ഡയില്‍ ഗോവയും കഴിഞ്ഞ സീസണില്‍ കൊച്ചിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും ഈ ദുഃഖം ഒരുപാട്‌ അനുഭവിച്ചു ഇത്തവണ ശ്രീകണ്‌ഠീരവയില്‍ ബെംഗ്‌ളുരു എഫ്‌.സിയും ഈ വേദന ശരിക്കും അറിഞ്ഞു. 
ഈ വേദന ബെംഗ്‌ളുരുവിന്റെ പരിശീലകന്‍ ആല്‍ബര്‍ട്ട്‌ റോക്കയുടെ വാക്കുകളില്‍ പ്രതിഫലിച്ചു. 
" തോറ്റവരാണ്‌ എന്നും ചരിത്രം രചിച്ചിട്ടുള്ളത്‌. ജയിച്ചവര്‍ ചരിത്രത്തിന്റെ ഭാഗമായി മാത്രമെ മാറിയിട്ടുള്ളു." -തിരിച്ചു വരും എന്ന മുന്നറിയിപ്പുമായാണ്‌ വെസ്റ്റ്‌ ബ്ലോക്ക്‌ ബ്ലൂസിന്റെ പരിശീലകന്‍ മടങ്ങിയത്‌. അതേനിമിഷം ചെന്നൈ പരിശീലകന്‍ ജോണ്‍ഗ്രിഗറിയുടെ സൂപ്പര്‍ മച്ചാന്‍സ്‌ ആഘോഷങ്ങള്‍ക്കു തുടക്കമിടുകയായിരുന്നു. 

വേദന നിറഞ്ഞ ചരിത്രത്തിന്റെ ഈ തനിയാവര്‍ത്തനം ആതിഥേയരുടെ കലാശപോരാട്ടത്തിലെ തോല്‍വിയില്‍ മാത്രമല്ല ഐ.എസ്‌ .എല്ലില്‍ ഒരിക്കലും പ്രാഥമിക ഗ്രൂപ്പ്‌ റൗണ്ടില്‍ ഒന്നാം സ്ഥാനക്കാര്‍ കിരീടം നേടിയട്ടില്ല എന്ന പതിവും തെറ്റിച്ചില്ല. 2014ലെ ആദ്യ സീസണില്‍ ചെന്നൈയിന്‍ എഫ്‌.സി ആയിരുന്നു പോയിന്റ്‌ പട്ടികയില്‍ ഒന്നാമതെത്തിയത്‌. പക്ഷേ, ജേതാക്കളായത്‌ മൂന്നാം സ്ഥാനത്തു വന്ന അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും 2015ല്‍ പോയിന്റ്‌ പട്ടികയില്‍ ഒന്നാമത്‌ വന്നത്‌ എഫ്‌.സി. ഗോവ .എന്നാല്‍ ജേതാക്കളായത്‌ മൂന്നാം സ്ഥാനക്കാരായ ചെന്നൈയിന്‍ എഫ്‌.സി. 2016ല്‍ മുംബൈ സിറ്റി എഫ്‌.സി ആയിരുന്നു ഗ്രൂപ്പ്‌ റൗണ്ടിലെ ഒന്നാമന്മാര്‍ . പക്ഷേ, ജേതാക്കളായത്‌ നാലാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ ഡി. കൊല്‍ക്കത്തയും. ഇത്തവണ ആദ്യമായി ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മിലായിരുന്നു ഫൈനല്‍ പോരാട്ടം. അവിടെയും ഒന്നാം സ്ഥാനക്കാര്‍ക്കു കിരീടം കൈമോശം വന്നു. 
അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഐ-ലീഗും ഫെഡറേഷന്‍ കപ്പും നേടിയ ബെംഗ്‌ളുരു അരങ്ങേറ്റത്തില്‍ തന്നെ ഐ.എസ്‌എല്ലും നേടുമെന്ന പ്രതീക്ഷയിലായിരുന്നു. ക്യാപറ്റന്‍ സുനില്‍ ഛെത്രിയില്‍ ആയിരുന്നു ബെംഗ്‌ളുരുവിന്റെ പ്രതീക്ഷ മുഴുവനും തൊട്ടതെല്ലാം പൊന്നാക്കിയ സുനില്‍ ഛെത്രിയ്‌ക്ക്‌ പക്ഷേ, ഫൈനല്‍ എത്തിയപ്പോള്‍ പിടിച്ചെതെല്ലാം പാഴായി. 86-ാം മിനിറ്റില്‍ തളികയില്‍ എന്ന പോലെ വന്ന പാസ്‌ ഛെത്രി പാഴാക്കിയിരുന്നില്ലെങ്കില്‍ ചരിത്രം ഒരു പക്ഷേ, മാറിമറിയുമായിരുന്നു. മിക്കു നല്‍കിയ ക്രോസില്‍ ഗോള്‍ കീപ്പര്‍ മാത്രം നില്‍ക്കെ സുനില്‍ ഛെത്രി കൂറ്റന്‍ അടിക്കുശ്രമിച്ചത്‌ വിനയായി. പന്ത്‌ ക്രോസ്‌ ബാറിനു മുകളിലൂടെ പറന്നകന്നു. അടുത്ത മിനിറ്റില്‍ വീണ്ടും സുനില്‍ ഛെത്രിയ്‌ക്കു അവസരം വീണ്ടും കൈവന്നു.ഇത്തവണ പോസ്‌റ്റിനരുകിലൂടെ പന്ത്‌ അകന്നു.
ഒന്‍പതാം മിനിറ്റില്‍ വലത്തെ വിംഗിലൂടെ വന്ന നീക്കത്തിനൊടുവില്‍ ഉദാന്ത സിംഗിന്റെ ക്രോസില്‍ ഫ്‌ളൈയിങ്ങ്‌ ഹെഡ്ഡറിലൂടെ ആദ്യ ഗോള്‍ നേടി ശ്രീകണ്‌ഠിരവ സ്‌റ്റേഡിയത്തിനെ ആഹ്ലാദത്തില്‍ ആറാടിച്ച സുനില്‍ ഛെത്രി കളി അവസാന മിനിറ്റുകളിലേക്കു അടുത്തതോടെ കനത്ത സമ്മര്‍ദ്ദത്തിലായി. 86-ാം മിനിറ്റില്‍ കിട്ടിയ അവസരം സുനില്‍ ഛെത്രി കളഞ്ഞു കുളിച്ചതിന്റെ ഗൗരവം മനസിലാക്കിക്കൊടുത്തത്‌ നിശ്ചിത സമയവും കഴിഞ്ഞു ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ഉദാന്ത സിംഗിന്റെ ക്രോസില്‍ മിക്കു ഹെഡ്ഡര്‍ ഗോളിലൂടെ ചെന്നൈയിന്റെ വിജയ മാര്‍ജിന്‍ 2-3 ആയി വെട്ടിക്കുറച്ചപ്പോഴാണ്‌. സുനില്‍ ചെത്രി അവസരം പാഴാക്കിയില്ലായിരുന്നുവെങ്കില്‍ മത്സരം ഒരുപക്ഷേ, ടൈബ്രേക്കറിലേക്കു നീങ്ങുമായിരുന്നു. 
സുനില്‍ ഛെത്രിയുടെ ഗുരുതരമായ പിഴവ്‌ മാറ്റി നിര്‍ത്തി ബെംഗ്‌ളുരു എന്തുകൊണ്ടു തോറ്റു എന്നു പരിശോധിച്ചാല്‍ കോച്ച്‌ ആല്‍ബര്‍ട്ട്‌ റോക്ക ടീം ഫോര്‍മേഷനില്‍ നടത്തിയ മാറ്റം മുതല്‍ എടുക്കേണ്ടിവരും. സ്ഥിരം ശൈലി ഉപേക്ഷിച്ചു 3-4-3 ഫോര്‍മേഷന്‍ ഉപയോഗിച്ചതോടെ കളിയില്‍ പാളിച്ച കണ്ടുതുടങ്ങി. അതേസമയം ചെന്നൈയിന്‍ 4-2-3-1 എന്ന സ്ഥിരം ഫോര്‍മേഷന്‍ തന്നെ കോച്ച്‌ ജോണ്‍ ഗ്രിഗറി നടപ്പിലാക്കി. അതേപോലെ ടീമില്‍ യാതൊരു മാറ്റവും വരുത്തിയില്ല. ടീമിനു ഇത്‌ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്‌ചവെക്കാന്‍ സഹായമായി. 
സുനില്‍ ഛെത്രിയുടെ ഒന്‍പതാം മിനിറ്റിലെ ഗോളില്‍ തകര്‍ന്നു പോകേണ്ടിയിരുന്ന ചെന്നൈയിന്‍ കനത്ത മനസാന്നിധ്യം കൊണ്ടു തിരിച്ചു വരവ്‌ നടത്തുകയായിരുന്നു. 17-ാം മിനിറ്റില്‍ മെയ്‌ല്‍സണ്‍ ആല്‍വസിന്റെ സമനില ഗോള്‍ ചെന്നൈയിനെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. ചെന്നൈയിനു അനുകൂലമായി കിട്ടിയ ആദ്യ കോര്‍ണര്‍ ഗോളായി രൂപാന്തരപ്പെട്ടു. ഗ്രിഗറി നെല്‍സണ്‍ ഇടത്തെ കോര്‍ണര്‍ സ്‌പോട്ടില്‍ നി്‌ന്നും എടുത്ത കിക്ക്‌ ഗോള്‍ മുഖത്തേക്ക്‌ എത്തുമ്പോള്‍ ആറടിയിലേറെ ഉയരമുള്ള മെയില്‍സണ്‍ ആല്‍വസ്‌ കുതിച്ചുയര്‍ന്നു ഏഴടിയോളം ഉയരത്തില്‍ നിന്നാണ്‌ പന്ത്‌ ചെത്തി വലയിലാക്കിയത്‌. 
ചെന്നൈയിന്‍ സമനില ഗോള്‍ നേടിയതോടെ ബെംഗ്‌ളുരു പതറാന്‍ തുടങ്ങി. കുനിന്മേല്‍ കുരുവെന്നപോലെ ഡിമാസ്‌ ഡെല്‍ഗാഡോയ്‌ക്ക്‌ ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ പരുക്കിനെ തുടര്‍ന്നു പുറത്തുപോകേണ്ടി വന്നു. 45-ാം മിനിറ്റില്‍ ചെന്നൈയിന്റെ രണ്ടാം ഗോളിനും ഇത്‌ വഴിയൊരുക്കി. ഒരാള്‍ കുറഞ്ഞത്‌ കോര്‍ണര്‍ എടുക്കുമ്പോള്‍ ചെന്നൈയിനു തുണയായി. ഇത്തവണയും കോര്‍ണര്‍ മുതലാക്കിയാണ്‌ ഗോള്‍. ചെന്നൈയിന്റെ ആദ്യ ഗോളിന്റെ തനിയാവര്‍ത്തനം. എന്നാല്‍ ഇത്തവണ വലതുവശത്തു നിന്നും എടുത്ത കിക്കാണ്‌ മെയില്‍സണ്‍ ആല്‍വസ്‌ ഗോളാക്കിയത്‌. ഗ്രിഗറി നെല്‍സണ്‍ അളന്നു തൂക്കി മെയില്‍സണ്‍ ആല്‍വസിന്റെ തലയ്‌ക്കു പാകമായി കൊടുത്ത പന്ത്‌ നേരെ ഗോള്‍ ഗോള്‍ വലയിലേക്ക്‌. ആദ്യഗോള്‍ ഒന്നാം പോസ്‌റ്റില്‍ തട്ടിയാണ്‌ വലയിലായെതെങ്കില്‍ രണ്ടാ ംഗോള്‍ ഗോളി ഗൂര്‍പ്രീത്‌ സിംഗിനെ കബളിപ്പിച്ചു രണ്ടാം പോസ്‌റ്റിനരികിലൂടെയാണ്‌ നെറ്റില്‍ എത്തിയത്‌. ചെന്നൈയിന്റെ പ്രതിരോധനിരക്കാരുടെ വകയായി കുറിക്കപ്പെടുന്ന എട്ടാമത്തെ ഗോളും മെയ്‌ല്‍ണ്‍ ആല്‍വസിന്റെ നാലാം ഗോളും ആയി ഇത്‌ രേഖപ്പെടുത്തി.
രണ്ടാം പകുതിയില്‍ ബെംഗ്‌ളുരു മിന്നല്‍ ആക്രമണങ്ങള്‍ക്കു ശ്രമിക്കാതെ പ്രതിരോധത്തില്‍ ഊന്നി കളിച്ചതോടെ ചെന്നൈയിനു കാര്യങ്ങള്‍ എളുപ്പമായി. ചെന്നൈയിന്‍ ഗോളി കരണ്‍ജിത്‌ സിംഗും അവസരത്തിനൊത്തുയര്‍ന്നു. 20 മത്സരങ്ങളില്‍ നിന്നും 41 സേവുകള്‍. 
മെയില്‍സണ്‍ ആല്‍വസിനു ഹാട്രിക്‌ തികക്കാന്‍ കാര്യമായ അവസരങ്ങള്‍ രണ്ടാം പകുതിയില്‍ ലഭിച്ചില്ല. എങ്കിലും ചെന്നൈയിന്‍ 67-ാം മിനിറ്റില്‍ ലീഡ്‌ 3-1 ആയി ഉയര്‍ത്തി. ഗ്രിഗറി നെല്‍സണ്‍, ജെജെ ലാല്‍പെക്യൂല, റാഫേല്‍ അഗസ്‌തോ എന്നിവരുടെ കൂട്ടായ ശ്രമങ്ങളിലാണ്‌ മൂന്നാം ഗോള്‍. ഗ്രിഗറി നെല്‍സണിന്റെ പാസ്‌ ജെജെ.യിലേക്ക്‌ .ജെജെ നല്‍കിയ മൈനസ്‌ പാസില്‍ റാഫേല്‍ അഗസ്‌തോ വളരെ കൂളായി മഴവില്‍ ഷോട്ടില്‍ ലക്ഷ്യം കണ്ടെത്തി.
ചെന്നൈയിന്റെ രണ്ടു ബ്രസീല്‍ താരങ്ങളാണ്‌ മൂന്നു ഗോളുകള്‍ നേടിയതെങ്കില്‍ ബെംഗ്‌ളുരുവിന്റെ ആശ്വാസ ഗോള്‍ നേടിയതും ഒരു വിദേശതാരമാണ്‌ വെനിസ്വലയില്‍ നിന്നുള്ള മുന്‍നിരതാരം മിക്കു. 
ഐ.എസ്‌.എല്‍ നാലാം സീസണിന്റെ ഫൈനലില്‍ ഗോള്‍ നേടിയവരെല്ലാം വിദേശതാരങ്ങളായി എന്ന പ്രത്യേകതയും ഇതോടെ ലഭിച്ചു. 
മത്സരത്തില്‍ രണ്ടു ടീമുകളും ബോള്‍ പൊസിഷനില്‍ ഒപ്പത്തിനൊപ്പം നിന്നു. ബെംഗ്‌ളുരു 12 ഷോട്ടുകളും ചെന്നൈയിന്‍ എഴ്‌ ഷോട്ടുകളും ഗോള്‍ മുഖത്തേക്കു പായിച്ചു ഇതില്‍ രണ്ടു ടീമുകളുടേയും അഞ്ച്‌ ഷോട്ടുകള്‍ വീതം ഓണ്‍ ടാര്‍ജറ്റില്‍ എത്തി. ഫൗളുകളില്‍ ബെംഗ്‌ളുരു ആയിരുന്നു മുന്നില്‍ 15 എണ്ണം. ചെന്നൈയിന്‍ ആറും. അതേപോലെ ബെംഗ്‌ളുരുവിനു അനുകൂലമായി എട്ട്‌ കോര്‍ണറുകളും ചെന്നൈയിന്‌ അഞ്ചും ലഭിച്ചു. ഇതില്‍ ചെന്നൈയിന്റെ രണ്ടു കോര്‍ണറുകള്‍ ഗോളായി മാറി. മത്സരത്തിലെ ലിമിറ്റ്‌ലെസ്‌ പ്ലെയറായി റാഫേല്‍ അഗസ്‌തോയും വിന്നിംഗ്‌ പാസിനുള്ള ചെക്ക്‌ ഗ്രിഗറി നെല്‍ണസും എമര്‍ജിങ്ങ്‌ പ്ലെയറായി ജെറിലാല്‍റിന്‍സുവാലയും ഹീറോ ഓഫ്‌ ദി മാച്ച്‌ ആയി മെയില്‍സണ്‍ ആല്‍വസും തെരഞ്ഞെടുക്കപ്പെട്ടു. 



നാലാം സീസണിലെ സവിശേഷതകള്‍ 

ബെംഗളുരു:

ഐ.എസ്‌.എല്‍ നാലാം സീസണ്‍ നിരവധി ആവേശ
കരമായ മുഹൂര്‍ത്തങ്ങ.ള്‍ക്കു സാക്ഷ്യം വഹിച്ചു. 
ഐ.എസ്‌.എല്‍ കിരീടം ഇടവിട്ടുള്ള സീസണുകളില്‍ കൊല്‍ക്കത്തയും ചെന്നൈയിനും മാറി മാറി നേടിയെന്ന പ്രത്യകതയോടൊപ്പം ഏറ്റവും വേഗത്തില്‍ 100 ഗോളുകള്‍ വന്ന സീസണും ആയിരുന്നു ഇത്‌. കേരള ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി കുപ്പായമണിഞ്ഞ മാര്‍ക്ക്‌ സിഫിനിയോസ്‌ ടൂര്‍ണമെന്റിന്റെ 38-ാം മത്സരത്തില്‍ പൂനെയ്‌ക്ക്‌ എതിരെ ആയിരുന്നു സിഫിനിയോസിന്റെ ഗോള്‍.
ഈ സീസണില്‍ ഗോള്‍ഡന്‍ ബൂട്ട്‌ നേടിയ ഗോവയുടെ ഫെറാന്‍ കൊറോ രണ്ട്‌ വേഗതയേറിയ ഹാട്രിക്കുകള്‍ നേടി കൊറോ ഈ ലീഗിലെ ഗോളടി യന്ത്രമായി മാറി. കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരായ മത്സരത്തില്‍ കേവലം ഏഴ്‌ മിനിറ്റിലാണ്‌ ഫെറാന്‍ കൊറോ ഹാട്രിക്‌ പൂര്‍ത്തിയാക്കിയത്‌ . അതേപോലെ ജാംഷെഡ്‌പൂരി്‌ന്റെ മിസോറാമില്‍ നിന്നുള്ള ജെറി മൗവിമിന്‍താങ ഐ.എസ്‌.എല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളിനുടമയായി. അതും കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ 22-ാമത്തെ സെക്കന്റില്‍ ആയിരുന്നു ജെറിയുടെ ഗോള്‍. 
അതേപോലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഇയാന്‍ ഹ്യൂം ഐ.എസ്‌.എല്ലിലെ മൂന്നു ഹാട്രിക്കുകള്‍ നേടിയ താരമായി. ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തിലായിരുന്നു ഹ്യൂമിന്റെ മൂന്നാം ഹാട്രിക്ക്‌. ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി ആദ്യമായി ഹ്‌ാട്രിക്‌ നേടുന്ന താരമെന്ന ബഹുമതിയും ഹ്യൂമിനു ഇതോടെ ലഭിച്ചു. 
അതേപോലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കുപ്പായമണിഞ്ഞ ദീപേന്ദ്ര സിംഗ്‌ നേഗി ഐ.എസ്‌.എല്ലില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരവുമായി. ഡല്‍ഹിക്കെതിരെ പകരക്കാരനായി വന്നാണ്‌ നേഗി ഗോള്‍ നേടിയത്‌. 
മറ്റൊരു സവിശേഷത ഈ സീസണില്‍ രണ്ടു കളിക്കാര്‍ കൂറുമാറി. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മാര്‍ക്ക്‌ സിഫിനിയോസും എഫ്‌.സി.ഗോവയുടെ മാനുവല്‍ അരാനയും. സിഫിനിയോസ്‌ എഫ്‌.സി. ഗോവയിലേക്കും അരാന ഡല്‍ഹി ഡൈനാമോസിലേക്കുമാണ്‌ ചേക്കേറിയത്‌. സിഫിനിയോസ്‌ 11 മത്സരങ്ങളില്‍ നിന്നും ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി നാല്‌ ഗോളും ഗോവയ്‌ക്കു വേണ്ടി രണ്ട്‌്‌ മത്സരങ്ങളില്‍ നിന്ന്‌ ഒരു ഗോളും നേടി. 
ഈ റെക്കോര്‍ഡുകളുടെ കൂട്ടത്തില്‍ ചെന്നൈയിന്റെ മലയാളി താരം മുഹമ്മദ്‌ റാഫിയ്‌ക്കും സ്ഥാനം ലഭിക്കേണ്ടാതായിരുന്നു. പക്ഷേ, പകരക്കാരുടെ ബെഞ്ചില്‍ ഉണ്ടായിരുന്നിട്ടും ജോണ്‍ ഗ്രിഗറി റാഫിയെ തെരഞ്ഞെടുത്തില്ല. മൂന്നു ഫൈനലുകളില്‍ കളിച്ച താരമെന്ന ബഹുമതിയാണ്‌ റാഫിയ്‌ക്കു നഷ്ടമായത്‌. നേരത്തെ കൊല്‍ക്കത്തയ്‌ക്കും ബ്ലാസ്റ്റേഴ്‌സിനും വേണ്ടി ഫൈനലില്‍ ഇറങ്ങാന്‍ മുഹമ്മദ്‌ റാഫിയ്‌ക്കു കഴിഞ്ഞിരുന്നു. 


ഗോള്‍ഡന്‍ ബൂട്ട്‌ ഫെറാന്‍ കൊറോയ്‌ക്കും
ഗോള്‍ഡന്‍ ഗ്ലൗ സുബ്രതോ പോളിനും

ബെംഗ്‌ളുര്‍:
ഐ.എസ്‌.എല്‍ നാലാം സീസണിലെ ഗോള്‍ഡന്‍ ബൂട്ടിനുള്ള അവാര്‍ഡ്‌ ഗോവയുടെ ഫൊറന്‍ കൊറോമിനാസിനും മികച്ച്‌ ഗോള്‍ കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലൗ അവാര്‍ഡ്‌ ജാംഷെഡ്‌പൂരിന്റെ സുബ്രതോ പോളിനും ലഭിച്ചു. ഈ സീസണിന്റെ താരമായി മാറിയത്‌ ബെംഗ്‌ളുരുവിന്റെ ക്യാപ്‌റ്റന്‍ സുനില്‍ ഛെത്രിയാണ്‌.
ഈ സീസണിലെ മികച്ച ഗ്രൗണ്ട്‌ ഡല്‍ഹി ഡൈനാമോസിന്റെ ന്യൂഡല്‍ഹിയിലെ നെഹ്‌റു സ്‌റ്റേഡിയം. ഫിറ്റസ്റ്റ്‌ പ്ലെയര്‍ -ഇനിഗോ കാല്‍ഡറോണ്‍ ( ചെന്നൈയിന്‍), വിന്നിംഗ്‌ പാസ്‌-ഉദാന്ത സിംഗ്‌ (ബെംഗ്‌ളുരു), പുതുമുഖ താരം -ലാല്‍റുവാതാര (കേരള ബ്ലാസ്റ്റേഴ്‌സ്‌), 
ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്‌.സിക്കു എട്ട്‌ കോടി രൂപയും റണ്ണേഴ്‌സ്‌ അപ്പായ ബെംഗ്‌ളുരുവിനു നാല്‌ കോടിയും സമ്മാനിച്ചു. 

ഫൈനലിലെ ഏറ്റവും കുറവ്‌ കാണികള്‍

ബെംഗ്‌ളുരു:
ഐ.എസ്‌.എല്ലിന്റെ ചരിത്രത്തില്‍ ഫൈനലില്‍ ഏറ്റവും കുറവ്‌ കാണികള്‍ എത്തിയത്‌ ബെംഗ്‌ളുരിലെ ശ്രീകണ്‌ഠിരവ സ്റ്റേഡിയത്തിലാണ്‌. എകദേശം മാര്‍ച്ച്‌ ഒന്നിനു ഇവിടെ തന്നെ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ്‌-ബെംഗ്‌ളുരു മത്സരത്തിനെത്തിയ കാണികളുടെ എണ്ണത്തിനു (25,373 പേര്‍) ഒപ്പമായിരുന്നു ആതിഥേയര്‍ എത്തിയ ഫൈനലിനും എത്തിയത്‌ 25,573 പേര്‍. ശ്രീകണ്‌ഠിരവ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റിയാണ്‌ വില്ലനായത്‌. 
കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാാണ്‌ ഐ.എസ്‌.എല്‍ മത്സരങ്ങള്‍ കാണുവാന്‍ എറ്റവും അധികം പേര്‍ വന്നെത്തിയട്ടുള്ളത്‌ ഏഴ്‌ തവണ 60,000ല്‍ അധികം പേര്‍ കൊച്ചിയില്‍ കളികണ്ടു.
2015ലെ ബ്ലാസ്റ്റേഴ്‌സ്‌- കൊല്‍ക്കത്ത മത്സരം കാണുവാന്‍ 69,340 പേര്‍ കയറിയെന്നാണ്‌ ഔദ്യോഗിക കണക്ക്‌. 




കിരീടധാരണം ഇന്ന്‌ , അവസാനപോരിന്‌ 
ചെന്നൈയിനും ബെംഗളുരുവും ഒരുങ്ങി

ബെംഗ്‌ളുരു: ചരിത്രത്തിലേക്കു വലതു കാല്‍വെച്ചു മുന്നേറാന്‍ ബെംഗ്‌ളുരു എഫ്‌സി. ഇന്നിറങ്ങും. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യമായി കളിക്കാനെത്തി ആദ്യ തവണ തന്നെ കിരീടം എന്ന ചരിത്ര നിയോഗമാണ്‌ ബെംഗ്‌ളുരുവിനെ കാത്തിരിക്കുന്നത്‌. മറുവശത്ത്‌്‌ കൊല്‍ക്കത്തയ്‌ക്കു പിന്നാലെ രണ്ടുതവണ ഐ.എസ്‌.എല്‍ കിരീടം നേടിയ ടീം എന്ന നേട്ടം സ്വന്തമാക്കാന്‍ ചെന്നൈയിനും ഇറങ്ങും. 
സതേണ്‍ ഇന്ത്യന്‍ ഡെര്‍ബി എന്നു വിശേഷിപ്പിക്കുന്ന കീരീട പോരാട്ടം നടക്കുന്ന ശ്രീകണ്‌ഠീരവ സ്‌റ്റേഡിയത്തില്‍ ബെംഗ്‌ളുരു എഫ്‌സിയുടെ വെസ്റ്റ്‌ ബ്ലോക്ക്‌ ബ്ലൂസും ചെന്നൈയിന്‍ എഫ്‌.സിയുടെ സൂപ്പര്‍ മച്ചാന്‍സും തിങ്ങിനിറയും. 
ഈ സീസണില്‍ ഡിസംബര്‍ 17നാണ്‌ രണ്ടു ടീമുകളും തമ്മില്‍ ആദ്യമായി ഏറ്റുമുട്ടിയത്‌. ബെംഗ്‌ളുരുവിലെ ഇതേ സ്റ്റേഡിയത്തില്‍ . അന്ന്‌ ചെന്നൈയിന്‍ 2-1നു ജയിച്ചു. അഞ്ചാം മിനിറ്റില്‍ ജെജെ ലാല്‍പെക്യൂല ചെന്നൈയിനുവേണ്ടി സ്‌കോര്‍ബോര്‍ഡ്‌ തുറന്നു.രണ്ടാം പകുതിയില്‍ 85 -ാം മിനിറ്റില്‍ സുനില്‍ ചെത്രി സമനില ഗോളും 88-ാം മിനിറ്റില്‍ ധന്‍പാല്‍ ഗണേഷ്‌ ചെന്നൈയിന്റെ വിജയ ഗോളും നേടി.അന്ന്‌ കളിച്ച ടീമിലെ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ച ജൂഡ്‌, ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടസ്‌ എന്നിവര്‍ ഇത്തവണ ആദ്യ ഇലവനില്‍ ഉണ്ടാകാനിടയില്ല. മറുവശത്ത്‌ ബെംഗ്‌ളുരുവിന്റെ നിരയില്‍ ഹര്‍മന്‍ജ്യോത്‌ കാബ്ര, നിഷുകുമാര്‍, ടോണി ഡോവാലെ എന്നിവരും ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കാന്‍ സാധ്യത ഇല്ല. 
ഫെബ്രുവരി ആറിനു ചെന്നൈയില്‍ നടന്ന റിട്ടേണ്‍ ലെഗില്‍ ബെംഗ്‌ളുരു ഈ തോല്‍വിക്കുപകരം വീട്ടി. 3-1നു ജയിച്ചു. ബോയിതാങ്‌ ഹാവോകിപ്‌, മിക്കു, സുനില്‍ ഛെത്രി എന്നിവര്‍ ബെംഗ്‌ളുരുവിനു വേണ്ടിയും ചെന്നൈയിന്റെ ആശ്വാസ ഗോള്‍ ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടസും ആണ്‌ നേടിയത്‌. 71-ാം മിനിറ്റില്‍ ക്യാപ്‌റ്റന്‍ ഹെന്‍ റിക്വെ സെറീനോ രണ്ടാമത്തെ മഞ്ഞക്കാര്‍ഡ്‌ കിട്ടി പുറത്തായതിനു ശേഷമായിരുന്നു സുനില്‍ ഛെത്രിയുടെ ഗോള്‍. 
അതുകൊണ്ടു തന്നെ, രണ്ടു ടീമുകളും ഈ സീസണില്‍ ഓരോ ജയം വീതം നേടിക്കഴിഞ്ഞു. ഇനി ഇതില്‍ ആര്‍ക്കായിരിക്കും മുന്‍തൂക്കമെന്നു പ്രവചിക്കാനാവാത്ത നിലയിലാണ്‌ ഇന്ന്‌ കലാശക്കളി നടക്കുക.
" എ.എഫ്‌.സി കപ്പിനു ഒരുങ്ങേണ്ടി വന്നതിനാല്‍ മറ്റു ടീമുകള്‍ തയ്യാറെടുപ്പ്‌ നടത്തുന്നതിനു മുന്‍പ്‌ തന്നെ ഞങ്ങള്‍ക്കു തുടങ്ങിക്കഴിഞ്ഞിരുന്നു. ഇപ്പോള്‍ അത്‌ ഒരു ചുവട്‌ കൂടി ശരിയായ ദിശയിലേക്കു നീങ്ങിക്കഴിഞ്ഞിരിക്കുന്നു.ഞാന്‍ ഇന്ന്‌ വളരെ സന്തോഷവാനാണ്‌. ആരാധകര്‍ ഞങ്ങളുടെ പിന്നിലുണ്ട്‌. പക്ഷേ, നാളത്തെ മത്സരം വളരെ കടുപ്പമേറിയതാകുമെന്നതില്‍ സംശയമില്ല. കാരണം എതിരാളികള്‍ വളരെ ശക്തരാണ്‌. വളരെയേറെ മേന്മകള്‍ പ്രകടമാക്കിയ ടീമാണ്‌ ചെന്നൈയിന്‍. അതുകൊണ്ടു തന്നെ അനായാസമായ ഒരു മത്സരം ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. ഈ സീസണിലെ തന്നെ ഞങ്ങളുടെ ഏറ്റവും കഠിനമായ മത്സരം ആയിരിക്കും ഇത്‌ " - ബെംഗ്‌ളുരുവിന്റെ പരിശീലകന്‍ ആല്‍ബര്‍ട്ട്‌ റോക്ക പറഞ്ഞു. 
ഈ സീസണില്‍ ഗോവ കഴിഞ്ഞാല്‍ ഏറ്റവും അധികം ഗോള്‍ നേടിയ ടീമാണ്‌ ബെംഗളുരു. 38 ഗോളുകള്‍ . എന്നാല്‍ ഗോള്‍ നേടുന്നതില്‍ മാത്രമല്ല പ്രതിരോധത്തിലും ബെംഗ്‌ളുരു മുന്നിലാണ്‌ . 20 മത്സരങ്ങളില്‍ നിന്നും കേവലം 17 ഗോളുകളാണ്‌ വഴങ്ങിയത്‌. ബെംഗ്‌ളുരുവിന്റെ ഗോള്‍
കീപ്പര്‍ ഗുര്‍പ്രീത്‌ സിംഗ്‌ സന്ധുവിനാണ്‌ ഇതില്‍ പ്രധാന പങ്ക്‌. എതിരാളികള്‍ക്ക്‌ വിജയം നിഷേധിച്ചതില്‍ ഗുര്‍പ്രീത പധാന റോള്‍ നിര്‍വഹിച്ചു.അതുകൊണ്ടു തന്നെ കഴിഞ്ഞ 10 മത്സരങ്ങളില്‍ ഇതുവരെ ബെംഗ്‌ളുരുവിനു തോല്‍വി നേരിടേണ്ടി വന്നിട്ടില്ല. കഴിഞ്ഞ പത്ത്‌ മത്സരങ്ങളില്‍ എട്ട്‌ മത്സരങ്ങളിലും ബെംഗ്‌ളുരുവിനു ജയിക്കാന്‍ കഴിഞ്ഞു. 
ബെംഗ്‌ളുരുവിനെ പോലെ കടുത്ത പ്രതിരോധമാണ്‌ ചെന്നൈയിന്റെയും മുഖമുദ്ര. ബെംഗ്‌ളുരുവും ജാഷെഡ്‌പൂരും കഴിഞ്ഞാല്‍ എറ്റവും കുറവ്‌ ഗോള്‍ വഴങ്ങിയ ടീമാണ്‌ ചെന്നൈയിന്‍. ആദ്യ റൗണ്ടില്‍ കേവലം 19 ഗോളുകളാണ്‌ വഴങ്ങിയത്‌. 
ഗോവക്കെതിരായ ആദ്യ പാദ സെമിഫൈനലില്‍ 1-1നു സമനിലയും രണ്ടാം പാദത്തില്‍ 3-0 വിജയവും നേടാന്‍ കഴിഞ്ഞു. 
ബെംഗ്‌ളുരുവിന്റെയും ചെന്നൈയിന്റെയും സെമിഫൈനലുകള്‍ പരിശോധിച്ചാല്‍ ചെന്നൈയിനാണ്‌ ഒരു പണതൂക്കം മുന്നില്‍. പൂനയ്‌ക്കെതിരെ ആദ്യപാദ സെമിയില്‍ ഗോള്‍ രഹീത സമനില പങ്കുവെച്ച ബെംഗ്‌ളുരു രണ്ടാം പാദത്തില്‍ 3-1നു ജയിച്ചു. എന്നാല്‍ ബെംഗ്‌ളുരുവിന്റെ ഈ മൂന്നു ഗോളുകളും പൂനെയുടെ പ്രതിരോധനിരയുടെ ഗുരുതരമായ പിഴവുകള്‍ മുതലാക്കിയായിരുന്നു. 
" നിറയെ ആത്മവിശ്വാസത്തോടെയാണ്‌ ഞങ്ങള്‍ ഈ മത്സര്‌തതിനു ഇറങ്ങുന്നത്‌. ഇവിടെ ഇതിനു മുന്‍പ്‌ ജയിച്ചിട്ടുണ്ട്‌ എന്നതാണ്‌ അതില്‍ നിര്‍ണായകം. എങ്കിലും ഇതുവരെ ലഭിച്ച നേട്ടങ്ങളെ ഞങ്ങള്‍ വളരെയേറെ ബഹുമാനിക്കുന്നു.ഇത്‌ ചെന്നൈയിനാണ്‌. ആരെയും ഭയക്കാത്ത ടീം. " കോച്ച്‌ ജോണ്‍ ഗ്രിഗറി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 
ജോണ്‍ ഗ്രിഗറിയുടെ ഭാഗ്യമോ, ടീമിനോടുള്ള കളിക്കാരുടെ കൂറ്‌ ആണോ എന്നു വ്യക്തമല്ല 2015ല്‍ കിരീടം നേടിയ ടീമില്‍ ഉണ്ടായിരുന്ന പ്രധാന കളിക്കാരുമായാണ്‌ രണ്ടാം വട്ടം കിരീടം സ്വന്തമാക്കാന്‍ ചെന്നൈയിന്‍ ഇറങ്ങുന്നത്‌. 2016ല്‍ ഗോവയെ കീഴടക്കി കിരീടം നേടുമ്പോള്‍ ടീമില്‍ ഉണ്ടായിരുന്ന മെയില്‍സണ്‍ ആല്‍വസ്‌, റാഫേല്‍ അഗസ്‌തോ, ജെജെ ാല്‍പെക്യൂല, കരണ്‍ജിത്‌ സീംഗ്‌ എന്നിവരെല്ലാം നാലാം സീസണിലും ചെന്നൈയിന്റെ കൂടാരത്തിലുണ്ട്‌. 2015ല്‍ ഫത്തോര്‍ഡ സ്‌റ്റേഡിയത്തില്‍ പുറത്തെടുത്ത പ്രകടനം ഈ സീസണിലും ആവര്‍ത്തിക്കാന്‍ സൂപ്പര്‍ മച്ചാന്‍സ്‌ തയ്യാറെടുത്തു കഴിഞ്ഞു. 



ആതിഥേയര്‍ക്ക്‌ നിരാശ സമ്മാനിച്ച
ഫൈനലുകള്‍ ബെംഗ്‌ളുരുവിനു ഉള്‍ക്കിടിലം


ബെംഗ്‌ളുര്‍:
ഐ.എസ്‌.എല്ലിന്റെ ചരിത്രത്തില്‍ രണ്ടു തവണയാണ്‌ ഫൈനലിലേക്കു മുന്നേറിയ ടീമിനു ഹോം ഗ്രൗണ്ടില്‍ ഫൈനല്‍ കളിക്കാന്‍ ഭാഗ്യം ഉണ്ടായിട്ടുള്ളത്‌. 2015ല്‍ ഗോവയ്‌ക്കും കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനും. പക്ഷേ രണ്ടു തവണയും ഫൈനലിസ്റ്റുകളായ ആതിഥേയ ടീം തോറ്റു. ഇത്തവണ ആതിഥേയരായ ബെംഗ്‌ളുരുവിനെ ഈ ചരിത്രം ഭയപ്പെടുത്തുന്നു. 
അതേപോലെ ഒരു തവണ മാത്രമെ ഫൈനല്‍ നിക്ഷപക്ഷ വേദിയില്‍ നടന്നിട്ടുള്ളു. 2014ലെ ആദ്യ ഐ.എസ്‌എല്ലിനു മുംബൈയാണ്‌ വേദി ഒരുക്കിയത്‌. 
ഐ.എസ്‌.എല്‍ 2014ല്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഏക ഗോളിനു തോല്‍പ്പിച്ചാണ്‌ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ആദ്യമായി ചാമ്പ്യന്മാരായത്‌. മുംബൈയിലെ ഡി.വൈ.പാട്ടില്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ കൊല്‍ക്കത്തയുടെ മുഹമ്മദ്‌ റഫീഖിന്റെ ഏക ഗോളിനാണ്‌ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ജയിച്ചത്‌. പകരക്കാരനായി വന്നാണ്‌ മുഹമ്മദ്‌ റഫീഖ്‌ ബ്ലസ്റ്റേഴ്‌സിന്റെ മഞ്ഞപ്പടയുടെ ആഹ്ലാദം തട്ടിയെടുത്തതത്‌. 
ചെന്നൈയിന്‍ എഫ്‌.സി. 4-3നു കീഴടക്കിയാണ്‌ കേരള ബ്ലാസ്റ്റേഴ്‌സ്‌ ആദ്യമായി ഫൈനലില്‍ എത്തിയത്‌. കൊല്‍ക്കത്ത ആകട്ടെ , സെമിയില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഗോവയെ കീഴടക്കി. ബ്ലാസ്‌റ്റേഴ്‌സിന്റെ ഇയാന്‍ ഹ്യൂമാണ്‌ ആദ്യ സീസണിലെ ഹീറോ. 
2015ലെ രണ്ടാം സീസണിന്റെ ഫൈനല്‍ ഗോവയിലെ ഫത്തോര്‍ഡ സ്‌റ്റേഡിയത്തിലായിരുന്നു. ഫൈനലില്‍ ആതിഥേയരായ ഗോവയെ 2-3നു തോല്‍പ്പിച്ചുചെന്നൈയിന്‍ എഫ്‌.സി.ജേതാക്കളായി.
ഫൈനലില്‍ പെലിസാരിയുടെ ഗോളില്‍ ചെന്നൈയിനാണ്‌ തുടക്കം കുറിച്ചത്‌. തിരിച്ചടിച്ച ഗോവ ഹാവോകിപ്പിന്റെ ഗോളില്‍ സമനില കണ്ടെത്തി. അവസാന വിസിലിനു മൂന്നു മിനിറ്റു മുന്‍പ്‌ ജോഫ്രിയുടെ ഗോളില്‍ ഗോവ ലീഡ്‌ നേടി. കിരീടം ഏകദേശം ഉറപ്പിച്ച ഗോവയ്‌ക്കെതിരെ ഇടിവെട്ട്‌ പോലെ ഇഞ്ചുറി ടൈമില്‍ ഗോള്‍കീപ്പര്‍ കട്ടിമണിയുടെ സെല്‍ഫ്‌ ഗോള്‍. കളിയുടെ താളം ഇതോടെ തെറ്റി. സമനില നേടിയ ചെന്നെയിന്‍ ആവേശത്തോടെ കുതിച്ചു. സ്‌റ്റീവന്‍ മെന്‍ഡോസയുടെ ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിലെ ഗോളില്‍ ചെന്നൈയിന്‍ കിരീടം പിടിച്ചെടുത്തു. ഐ.എസ്‌.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും നാടകീയമായ ഫൈനലായിരുന്നു ഫത്തോര്‍ഡയില്‍ അരങ്ങേറിയത്‌. ചെന്നയിന്റെ സ്റ്റീവന്‍ മെന്‍ഡസആയിരുന്നു ഹീറോ ഓഫ്‌ ദി ലീഗ്‌ .
ഗോവ 3-1നു ഡല്‍ഹി ഡൈനാമോസിനെയും ചെന്നായിന്‍ 4-2നു അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയേയും തോല്‍പ്പിച്ചാണ്‌ ഫൈനലില്‍ എത്തിയത്‌.
2016ലെ കഴിഞ്ഞ സീസണില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത രണ്ടാം വട്ടവും ജേതാക്കളായി. ഇത്തവണ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍, ഐ.എസ്‌.എല്ലിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ്‌ കാണികള്‍ എത്തിയ ( 54,146 പേര്‍) ഫൈനല്‍ ആയിരുന്നു മൂന്നാം സീസണിലേത്‌. ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്‌സ്‌ കിരീടം നേടുമെന്നായിരുന്നു സ്റ്റേഡിയം നിറഞ്ഞെത്തിയ മഞ്ഞപ്പടയുടെ പ്രതീക്ഷ. എന്നാല്‍ നിശ്ചിത സമയവും കഴിഞ്ഞുവന്ന പെനാല്‍ട്ടിയില്‍ ആതിഥേയര്‍ കീഴടങ്ങി. ഡല്‍ഹിയുടെ ഫ്‌്‌ളോറന്റ്‌ മലൂദയ ആയിരുന്നു മൂന്നാം സീസണിലെ ഹീറോ ഓഫ്‌ ദി ലീഗ്‌. 
സെമിഫൈനലില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഡല്‍ഹി ഡൈനാമോസിനെ കീഴടക്കിയാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഫെനലില്‍ എത്തിയത്‌. കൊല്‍ക്കത്ത 3-2നു മുംബൈ സിറ്റിയേയും കീഴടക്കി.
ഫൈനലില്‍ നിശ്ചിത സമയം കഴിയുമ്പോള്‍ കൊല്‍ക്കത്തയും ബ്ലാസ്‌റ്റേഴ്‌സും ഓരോ ഗോള്‍ വീതം അടിച്ചു സമനില പാലിക്കുകയായിരുന്നു. തുടര്‍ന്നു പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കൊല്‍ക്കത്ത 4-3നു ജയിച്ചു കപ്പും സ്വന്തമാക്കി. 
നിശ്ചിത സമയത്ത്‌ ബ്ലാസ്റ്റേഴ്‌സിനു വേണ്ടി മൂഹമ്മദ്‌ റാഫിയും കൊല്‍ക്കത്തയ്‌ക്കു വേണ്ടി സെറീനോയും ഗോള്‍ നേടി. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ജെര്‍മന്റെ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ്‌ തുടക്കം കുറിച്ചു. കൊല്‍ക്കത്തയുടെ ആദ്യ കിക്ക്‌ എടുത്ത ഇയാന്‍ ഹ്യൂമിനു ഗോളാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു ബെല്‍ഫോര്‍ട്ടും മൂഹമ്മദ്‌ റഫീഖും ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ഗോള്‍ നേടിയപ്പോള്‍ എന്‍ഡോയെയും ഹെങ്‌ബെര്‍ട്ടും പെനാല്‍ട്ടി തുലച്ചു. കൊല്‍ക്കത്തയുടെ സമീഗ്‌ ഡ്യൂറ്റി, ബോര്‍ജ ഫെര്‍ണാണ്ടസ്‌, ഹാവി ലാറ, ജൂവല്‍ രാജ എന്നിവര്‍ ലക്ഷ്യം കണ്ടു. 
തൊട്ടുമുന്നില്‍ എത്തിയ കീരീടം രണ്ടാം വട്ടവും അകന്നുപോകുന്നത്‌ മഞ്ഞപ്പടയ്‌ക്കു കണ്ടു നില്‍ക്കേണ്ടിവന്നു. അതും. സ്വന്തം ഗ്രൗണ്ടില്‍ സ്വന്തം ആരാധകരുടെ കണ്‍മുന്നില്‍ . ഈ തോല്‍വിയുടെ ആഘാതം ബ്ലാസ്റ്റേഴ്‌സ്‌ നന്നായി അറിഞ്ഞു. ഇത്തവണ ഈ പതിവ്‌ ആവര്‍ത്തിക്കുമോ ?..



Mailson Alves strikes twice as Chennaiyin FC clinch their second title

John Gregory's men triumphed by 3-2 in the finals as Albert Roca's Bengaluru FC were put to the sword....
It was agony for Bengaluru FC at the Sree Kanteerava stadium as Chennaiyin FC clinched their second Indian Super League (ISL) title with a 3-2 win in the finals on Saturday night. In a match veyr much befitting the occasion of a final, defender Mailson Alves sored a brace (17'and 45') while Raphael Augusto scored the third goal (67') for Chennaiyin. Earlier, Bengaluru skipper Sunil Chhetri had the given the Blues the lead in the ninth minute while Miku struck in injury time (90+1) to make it a nervy finish for John Gregory's men.
Albert Roca replaced the suspended Subashish Bose with Lenny Rodrigues in the lineup and went into the game with three defenders at the back. Juanan, Johnson and Erik Paartalu formed the three at the back with Bheke and Haokip performing the role of wingbacks. Skipper Sunil Chhetri and Udanta started either side of Venezuelan forward Miku up top.
John Gregory went into the final with an unchanged lineup after their terrific 4-1 aggregate victory over FC Goa in the semi-final. Jeje Lalpekhlua, who returned to goal-scoring form with a brace in the last game, led the line once again. Dhanpal Ganesh and Bikramjit Singh teamed up as the double pivot with trickster Raphael Augusto playing centrally behind the striker.
Bengaluru were out of their blocks right from the start. The 'home' side sprayed passes forward, pressed high up the field in the opening minutes and earned their reward in the ninth minute of the match.
Miku's through-ball from the middle released Udanta Singh down the right flank. The Indian winger's low cross towards the far post was met with an accurately timed diving header by Sunil Chhetri to break open the deadlock.
Chennaiyin's approach to the game did not change drastically after going behind. They chose their moments to surge forward and break the offside trap.
After a couple of frustrating yet accurate offside calls, the Marina Machans found solace from a corner-kick in the 17th minute. Gregory Nelson's delivery allowed Mailson Alves to head the ball beyond a diving Gurpreet to level the scoreline.
Both sides stuck to the contrasting football philosophies that have worked for them throughout the season. Chennaiyin's resilience was put to the test whenever the Blues forayed forward but Mailson and Sereno had things under control.
Dimas Delgado had the chance to punish a rare blemish from the Chennaiyin defence at the half-hour mark. Udanta twisted and turned inside the box before leaving the ball for Rahul Bheke to cross. Inigo Calderon's headed clearance fell to Dimas Delgado at the edge of the box but the Spanish midfielder’s sweetly struck effort was brilliantly headed away near the goal line by the right-back himself.
A solid Chennaiyin not only restricted Bengaluru to long-range efforts but also pinched a shock lead at the stroke of half-time. John Gregory had talked about how their opponents don't repeat their set-piece routines but his team did exactly that. Nelson's delivery from the corner was headed into the net by Mailson Alves once again to stun the stadium into silence just before the break.
ISL 2017-18 FINAL
Dimas Delgado's injury at the end of the first-half forced Albert Roca to consider his options on the bench. He ended up using all his substitutions before the hour-mark as the Blues sought a comeback into the game.
John Gregory replied by introducing youngster Anirudh Thapa into midfield. Chennaiyin's excellent work at the back gave their attackers the assurance to counter at will. One such breakaway in the 67th minute allowed Marina Machans to double their lead.
Jeje dribbled forward with the ball and picked out Raphael Augusto at the edge of the box. The brilliant trickster adjusted his feet in time and curled the ball past Gurpreet into the bottom right corner of the net.
The two-goal cushion helped Chennaiyin play their natural game. The crowd that largely consisted of Bengaluru supporters, hurled abuses at the referee as their team failed to switch gears and find goals.
On a rare occasion when the Chennaiyin defenders failed to mark their men during a corner, Chhetri's close-range header was kept out by a brilliant finger-tip save from Karanjit in goal.
Sunil Chhetri's shocking miss from 12 yards out in the 86th minute summed up Bengaluru's night. Miku's pass only needed a tap into an open net but the skipper skied his shot into the stands.
Miku headed in from Udanta's cross to give hope to the fantabulous support that turned up to cheer and chant for their team but Gregory's pragmatic masterclass earned its deserved reward at the end of ninety minutes.

No comments:

Post a Comment

PHOTOS