Thursday, December 21, 2017

MATCH 24: KERALA BLASTERS 1-0 NORTHEAST UNITED

 KERALA BLASTERS 1-0 NORTHEAST UNITED - VINEETH'S FLYING HEADER HELPS BLASTERS BETTER 10-MAN HIGHLANDERS


TP Rehenesh received an early bath in the first half to leave NorthEast United hapless in Kochi...
Kerala Blasters registered their maiden win in the ongoing Indian Super League (ISL) season as they beat NorthEast United FC 1-0 at home. CK Vineeth scored the only goal of the match with a flying header in the first half.
Wes Brown, who made his Kerala Blasters debut, replaced the injured Dimitar Berbatov and conducted play from midfield. Siam Hanghal was brought into midfield, with Courage Pekuson playing in behind Dutchman Mark Sifneos.
The visitors went into the game with Danilo Lopes leading their frontline as expected. Narzary and Doungel were deployed on either flank to provide him support. Rowllin Borges and Marcinho were tasked with overruling Kerala's authority in midfield, with TP Rehenesh in between the sticks.
Blasters started on the front foot, with Brown instrumental in building up play from the back to the front for the home side. A cross-field masterstroke towards Jackichand Singh on the right flank and a defence-splitting through ball for CK Vineeth triggered the alarm bells in the North Eastern camp.
Marcinho and Danilo Lopes, foreign frontmen for NorthEast United, were a threat to the Kerala defence. Rachubka had to be alert in the 19th minute when Danilo played a quick give and go with Marcinho inside the box and send a powerful shot at him. It was on target but fortunately for the Manchester United academy graduate, Lakic-Pesic was there to deflect it away for a corner. 
Blasters managed to draw first blood after several minutes of persistent pressure. Malayali flavour in the team, CK Vineeth and Rino Anto combined in the 24th minute to send the crowd into delirium. The latter crossed into the centre of the box from the right for the former to send a flying header into the net.
NorthEast United were dealt with a huge blow when their goalkeeper TP Rehenesh was given an early bath at the stroke of half-time. A counter initiated by Vineeth's backheel had Courage Pekuson surging up the field. The Ghanaian curled a terrific through ball into the path of Mark Sifneos, taking the entire defensive line out of the equation. As the Dutch forward rounded the goalie to shoot, Rehenesh brought him down.
10-man Highlanders had an uneasy start to the second half as well, typified by Lalruatthara's chance to put the game to bed soon after the restart. 
Pekuson found the India U-23 defender's overlapping run into the box and as the full-back shook the woodwork, the confused NorthEast defenders seemed to be in complete disarray.
The red card punished Danilo Lopes with the added responsibility of trying to make something happen for the visitors in the attack. The no.99 almost created something out of nothing twice as the game moved past the hour-mark. 
The Brazilian forward first forced Sandesh Jhingan to stretch his legs out to end a solo run into the box and then later had Rino Anto diving across goal to prevent his close-range shot at Rachubka. 
NorthEast United couldn't muster an equaliser before the final whistle and the two big moments in the first half - the goal and the red card - swayed the three points towards the home side


കേരള ബ്ലാസറ്റേഴ്‌സിനു വിനീതിന്റെ ഗോളില്‍
ഒടുവില്‍ ജയം

കേരള ബ്ലാസറ്റേഴ്‌സ്‌ എഫ്‌.സി 1 നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌ 0

കൊച്ചി, ഡിസംബര്‍ 15: 

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഏക ഗോളിനു നോര്‍ത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡിനെ പരാജയപ്പെടുത്തി
ടീം ഉടമയും ക്രിക്കറ്റ്‌ ഇതിഹാസവുമായ സച്ചിന്‍ തെണ്ടൂല്‍ക്കറിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു കേരള ബ്ലാസറ്റേഴ്‌സ്‌ ഐ.എസ്‌.എല്‍ നാലാം സീസണിലെ ആദ്യ ജയം ആഘോഷിച്ചത്‌ . .
ആദ്യ പകുതിയുടെ 24-ാം മിനിറ്റില്‍ സി.കെ.വിനീത്‌ നേടിയ ഗോളിലാണ്‌ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. 

42-ാം മിനിറ്റില്‍ ഗോള്‍ കീപ്പര്‍ ടി.പി.രഹ്‌്‌നേഷ്‌്‌ ചുവപ്പ്‌ കാര്‍ഡ്‌ കിട്ടി പുറത്തുപോയതിനെ തുടര്‍ന്നു നോര്‍ത്ത്‌ ഈസറ്റ്‌ യൂണൈറ്റഡിനു രണ്ടാം പകുതി മുഴുവനായും 10 പേരുമായി കളിക്കേണ്ടി വന്നു. എന്നാല്‍ ഈ സുവര്‍ണാവസരം മുതലാക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനു കഴിഞ്ഞില്ല. 
ഈ ജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ിനു ആറ്‌ പോയിന്റായി. പോയിന്റ്‌ പട്ടികയില്‍ ഏഴാം സ്ഥാനത്തും എത്തി. 
കേരള ബ്ലാസ്റ്റേഴ്‌സിന്റെ വെസ്‌ ബ്രൗണ്‍ ആണ്‌ ഇന്നലത്തെ ഹീറോ ഓഫ്‌ ദി മാച്ച്‌ 

കേരള ബ്ലാസറ്റേഴ്‌സ്‌ സ്വന്തം തട്ടകത്തില്‍ ഇന്നലെ മൂന്നു മാറ്റങ്ങളുമായാണ്‌ ഇറങ്ങിയത്‌. അരാത്ത ഇസുമി, ലോക്കന്‍ മെയ്‌തി, ദിമിതാര്‍ ബെര്‍ബതോവ്‌ എന്നിവര്‍ക്കു പകരം വെസ്‌ബ്രൗണ്‍, സിയാന്‍ ഹങ്കല്‍, സി.കെ. വിതീത്‌ എന്നിവര്‍ വന്നു. ഡിഫെന്‍സീവ്‌ മിഡ്‌ഫീല്‍ഡില്‍ ആദ്യമായി വെസ്‌ബ്രൗണും ഒരു മത്സരത്തിലെ വിലക്കിനു ശെഷം സി.കെ.വിനീത്‌ തിരിച്ചെത്തിയതുമാണ്‌ പ്രധാന സവിശേഷത. 
നോര്‍ത്ത്‌ ഈസറ്റ്‌ യൂണൈറ്റഡ്‌ ഒരുമാറ്റം വന്നു. അഡില്‍സണു പകരം പ്രതിരോധത്തില്‍ മാര്‍ട്ടിന്‍ ഡയസിനെയാണ്‌ ജോവോ കാര്‍ലോസ്‌ ഡി ദിയൂസ്‌ ഇറക്കിയത്‌. ബ്ലാസ്‌റ്റേഴ്‌സ്‌ 4-1-4-1 ഫോര്‍മേഷനിലും നോര്‍ത്ത്‌ ഈസറ്റ്‌ 4-2-3-1 ഫോര്‍മേഷനിലും ടീമിനെ വിന്യസിച്ചു. 
നാലാം മിനിറ്റില്‍ നോര്‍ത്ത്‌്‌ ഈസറ്റ്‌ ബ്രസീലിയന്‍ താരം മാര്‍സീഞ്ഞ്യോയിലൂടെ ആക്രമണത്തിനു തുടക്കം കുറിച്ചു. മാര്‍സീഞ്ഞ്യോയുടെ ഇടംകാലനടി ബ്ലാസ്‌റ്റേഴ്‌സ്‌ ഗോളി പോള്‍ റച്ചുബുക്ക കോര്‍ണര്‌ വഴങ്ങി രക്ഷപ്പെട്ടു. നോര്‍ത്ത്‌ ഈസ്‌റ്റിന്റെ ഹാളിചരണ്‍ സിംഗും മാര്‍സീഞ്ഞ്യോയും തുടര്‍ച്ചയായി നടത്തിയ ആക്രമണങ്ങള്‍ ഒന്നിനു പുറകെ ഒന്നൊന്നായി കോര്‍ണര്‍ വവങ്ങി ബ്ലാസറ്റേഴ്‌സ്‌ രക്ഷപ്പെട്ടുകൊണ്ടിരുന്നു. 10 മിനിറ്റനകം നാല്‌ കോര്‍ണറുകളാണ്‌ ബ്ലാസറ്റേഴ്‌സിനു വഴങ്ങേണ്ടി വന്നത്‌. ബ്ലാസ്റ്റേഴ്‌സിനുവേണ്ടി ഡച്ച്‌ താരം മാര്‍ക്ക്‌ സിഫ്‌നിയോസിന്റെ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ മാത്രമാണ്‌ ഇതിനിടെ കണ്ടത്‌. 
എന്നാല്‍ കളിയുടെ ഗതിക്കെതിരെ വളരെ മിന്നല്‍ വേഗത്തിലാണ്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഗോള്‍ നേടിയത്‌. 25-ാം മിനിറ്റില്‍ വലത്തെ വിംഗില്‍ നിന്നും റിനോ ആന്റോയുടെ ക്രോസ്‌ മനോഹരമായ ഡൈവിങ്‌ ഹെഡ്ഡറിലൂടെ സി.കെ. വിനീത്‌ ഗോള്‍ നേടി (1-0). ഒരു മത്സരത്തെ വിലക്കിനു ശേഷം തിരിച്ചു വന്ന സി..കെ . വിനീത്‌ തന്റെ തിരിച്ചുവരവ്‌ ഉജ്ജ്വലമാക്കിക്കൊണ്ടായിരുന്നു ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്‌. 
നോര്‍ത്ത്‌ ഈസ്‌റ്റിന്റെ ഏഴ്‌ കോര്‍ണകള്‍ക്കു ശേഷം 37 ാം മിനിറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനു ആദ്യ കോര്‍ണര്‍ ലഭിച്ചത്‌. നാടകീയമായാണ്‌ കാര്യങ്ങള്‍ മാറി മറിഞ്ഞത്‌ 43 -ാം മിനിറ്റില്‍ കേരള ബ്ലാസറ്റേഴ്‌സിന്റെ പെക്കൂസന്‍ നല്‍കിയ ത്രൂ പാസില്‍ പന്തുമായി കുതിച്ച മാര്‍ക്ക്‌ സിഫ്‌നിയേസിനൊപ്പം ഓടിയ സാബീഞ്ഞ്യോയെയും മറി കടന്ന സിഫ്‌നിയോസിന്റെ മുന്നില്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഗോളി ടി.പി.രഹ്‌്‌നേഷ്‌ മാത്രം. എന്നാല്‍ ബോക്‌സിനകത്തേക്കു കയറുന്നതിനു മുന്‍പ്‌ രഹ്‌്‌നേഷ്‌ അവസാന ശ്രമത്തില്‍ സിഫ്‌നിയോസിന്റെ കാലിലേക്കു ചാടിവീണു. സിഫ്‌നിയോസ്‌ നിലംപതിക്കുകയും ചെയ്‌തു. ഇതോടെ റഫ്‌റി അറുമുഖത്തിനു നോര്‍ത്ത്‌ ഈസ്‌റ്റിന്റെ മലയാളി ഗോള്‍ കീപ്പര്‍ രഹ്നേഷിനു ചുവപ്പ്‌കാര്‍ഡും മാര്‍ച്ചിങ്‌ ഓര്‍ഡറും നല്‍കി. . 
ചുവപ്പ്‌ കാര്‍ഡ്‌ കിട്ടിയ ഗോളിയെ മാറ്റേണ്ടി വന്ന നോര്‍ത്ത്‌ ഈസറ്റിനു പകരം ഗോള്‍ കീപ്പറായി രവികുമാറിനെ കൊണ്ടുവരേണ്ടി വന്നു. രവികുമാറിന്റെ വരവില്‍ ഹാളിചരണ്‍ നാസറിയെയും മാറ്റേണ്ടിയും വന്നു. ബ്ലാസ്റ്റേഴ്‌സിനു ബോക്‌സിനു മുന്നില്‍ നിന്നും കിട്ടിയ ഫ്രീ കിക്ക്‌ ഗോളാക്കി മാറ്റുവാന്‍ കഴിഞ്ഞില്ല. പെക്കുസന്റെ കിക്ക്‌ നോര്‍ത്ത്‌ ഈസ്റ്റ്‌ മതിലില്‍ തട്ടി അവസാനിച്ചതോടെ ഇടവേള വിസില്‍ മുഴങ്ങി. 
രണ്ടാം പകുതിയില്‍ ഒരു കളിക്കാരന്റെ മുന്‍തൂക്കത്തില്‍ കളിച്ച കേരള ബ്ലാസ്‌റ്റേഴ്‌സ്‌ അഞ്ഞടിക്കാന്‍ തുടങ്ങി. 47 ാം മിനിറ്റില്‍ വിനീതിന്റെ പാസില്‍ പെ്‌ക്കൂസന്റെ ഗോള്‍ മുഖത്തേക്കുള്ള കുതിപ്പും എടുത്ത ഷോട്ടും സാംബീഞ്ഞ മുന്നിലേക്കു ചാടിവീണു കോര്‍ണര്‍ വഴങ്ങി രക്ഷപ്പെട്ടു. 57 ാം മിനിറ്റില്‍ പെക്കൂസന്‍ തളികയില്‍ എന്നപോലെ നല്‍കിയ പാസില്‍ ലാല്‍റുവാതാരയുടെ ഷോട്ട്‌ പോസ്‌റ്റില്‍ തട്ടിയകന്നു. 
64-ാം മിനിറ്റില്‍ ജാക്കി ചാന്ദിന്റെ ബോക്‌സിനു പുറത്തുനിന്നുള്ള പോസ്‌റ്റിനുതൊട്ടരുകിലേക്കു വന്ന പന്ത്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഗോളി രവികുമാര്‍ നിലത്തുവീണു രക്ഷപ്പെടുത്തി. രണ്ടാം പകുതിയിലെ ആദ്യ ആവേശത്തിനുശേഷം ബ്ലാസ്റ്റേഴ്‌സ്‌ നിറംമങ്ങി. 
ബ്രസീലിയന്‍ താരം മാര്‍സീഞ്ഞ്യോയ്‌ക്കു പകരം കൊളംബിന്‍താരം ലൂയിസ്‌ അല്‍ഫോണ്‍സോ പെയ്‌,സും ബ്ലാസറ്റേഴ്‌സ്‌ ജാക്കിചാന്ദിനു പകരം മിലന്‍ സിംിഗനെയും കൊണ്ടുവന്നു. പത്തുപേരുമായി കളിക്കേണ്ടി വന്ന നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഈ കുറവ്‌ അറിയിക്കാതെ കളിച്ചു. പകരക്കാരനായി വന്ന ലൂയിസ്‌ പെയ്‌സിലൂടെ തുടരെ ബ്ലാസറ്റേഴ്‌സിനെ വിറപ്പിച്ചു. 

85 ാം മിനിറ്റില്‍ റൗളിങ്‌ ബോര്‍ഹസിന്റെ ഷോട്ട്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഗോളി റച്ചുബ്‌ക്ക കുത്തിയകറ്റി. അടുത്ത മിനിറ്റില്‍ പകരക്കാരനായി വന്ന ഫോര്‍ട്ടസും ഡാനലോയും കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഗോള്‍ മൂഖത്ത്‌ ആശങ്ക ഉണ്ടാക്കി. അവസാന മിനിറ്റുകളില്‍ നോര്‍ത്ത്‌്‌ ഈസറ്റിനായിരുന്നു മുന്‍തൂക്കം. ഇതോടെ ബ്ലാസറ്റേഴ്‌സ്‌ എങ്ങനെയും ആദ്യ പകുതിയില്‍ നേടിയ ഗോളില്‍ കടിച്ചു തൂങ്ങി വിജയം നേടാനായിരുന്നു ശ്രമിച്ചത്‌. അവസാന വിസിലിനു രണ്ട്‌ മിനിറ്റ്‌ ബാക്കി നില്‍ക്കെ ഇയാന്‍ ഹ്യൂമിനെ കൊണ്ടുവന്നുവെങ്കിലും ലീഡ്‌ ഉയര്‍ത്താനുള്ള നീക്കത്തിനു അവസരം ഉണ്ടായില്ല. 
പത്തുപേരായി ചുരുങ്ങിയ നോര്‍ത്ത്‌ ഈസ്‌റ്റിനെതിരെ ലീഡുയര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും കൊച്ചിയില്‍ ഇതുവരെ നോര്‍ത്ത്‌ ഈസ്‌റ്റിനോട്‌ തോറ്റിട്ടില്ല എന്ന ചരിത്രം തകരാതെ സൂക്ഷിക്കാന്‍ കേരള ബ്ലാസറ്റേഴ്‌സിനു കഴിഞ്ഞു. 
കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇനി ചെന്നൈയില്‍ 22നുനടക്കുന്ന എവേ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌.സിയേയും നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌ 20നു ഹോം മാച്ചില്‍ മുംബൈ സിറ്റിയേയും നേരിടും.


NorthEast United too haven't been in great form. They have scored in just one of their four matches this season.
Kerala Blasters have struggled this season and the club haven't won a single game. In three games at home, they have only scored once. 

NorthEast United Substitutes: Ravi Kumar, Odair Fortes, Abdul Hakku, Robert Lalthlamuana, Luis Alfonso, Lalrindika Ralte and Fanai Lalrempuia.NorthEast United XI: Rehenesh, Sambinha, Diaz, Goncalves, Rowllin, Marcio, Nirmal, Reagan, Narzary, Doungel and Danilo.Kerala Blasters Substitutes: Arata Izumi, Iain Hume, Milan Singh, Loken Meetei, Pritam Singh, Subhasish Chowdhury and Lalthakima.


Kerala Blasters XI: Rachubka, Anto, Jhingan, Lakic-Pesic, Lalruatthara, Brown, Hanghal, Jackichand, Pekuson, Vineeth and Sifneos. 

No comments:

Post a Comment

PHOTOS