Mumbai City FC picked up its second home-win in as many matches after a 60th minute spot-kick conversion from midfielder Achille Emana gave the hosts a 1-0 victory over the high-flying Chennaiyin FC at the Mumbai Football Arena on Sunday.
Alexandre Guimaraes named an unchanged side from their draw against Kerala Blasters in the last game while John Gregory rang in the changes for the visitors.
Gregory made four alterations to the side that beat FC Pune City as Jeje Lalpekhua, Raphael Augusto, Bikramjit Singh and Gregory Nelson all started on the bench. Mohammed Rafi, Rene Mihelic, Thoi Singh and Jude Nworuh came into the starting eleven in their stead.
The opening half of the game was a battle of the midfield as chances came at a premium for both sides.
Mohammed Rafi had a couple of chances to put the visitors ahead but squandered them. The first chance came in the 29th minute when Jude Nworuh pinged in an inch-perfect cross from the left which fell on a plate to the Chennaiyin striker but he failed to make a connection.
The second chance came right towards the end of the first-period after Thoi Singh sent in a floated cross at the back-post where Rahi was lurking but the forward’s header was saved by a diving Amrinder to ensure parity on the half-time whistle.
The hosts had a couple of half-chances themselves in the first half Rafa Jorda failed to direct his shot after being sent through on goal by Achille Emana.
The second-half started with much more urgency from both sides as the visitors came mighty close to gaining the lead straight after the interval.
It was Rafi who was wasteful once again after a lovely through ball from Mihelic found the forward one-on-one with Amrinder Singh but his effort was weak and saved by the Mumbai custodian. Thoi Singh then had a gaping goal in front of him but he failed to make a clean connection as the chance was squandered.
Mumbai went in front ultimately in the 60th minute after Balwant Singh went down under a challenge from Mailson right at the edge of the box. The referee pointed to the spot contentiously and Emana made no mistake as he sent Karanjit Singh the wrong way to make it 1-0.
Gregory brought on Jeje and Nelson as he looked to restore parity in the match but the Mumbai defence withstood the Chennaiyin onslaught.
The hosts remained dangerous themselves on the break and Jorda had a chance to double the lead but his lobbed effort missed its mark. There ould be chances on either end as the clock ticked down but the score-board remained intact to give Guimaraes' men picked up the three points.
പെനാല്‍ട്ടി ഗോളില്‍ മുംബൈ സിറ്റിക്ക് ജയം
മുംബൈ സിറ്റി എഫ്.സി 1 ചെന്നൈയിന്‍ എഫ്.സി 0
മുംബൈ, ഡിസംബര്‍ 10:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ മുംബൈ സിറ്റി എഫ്.സി എക ഗോളിനു ചെന്നൈയിന്‍ എഫ്.സിയെ പരാജയപ്പെടുത്തി.
60 ാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ കാമറൂണ്‍ താരം അക്കിലെ ഇമാന മുംബൈ സിറ്റി എഫ്.സിയെ വിജയത്തിലെത്തിച്ചു. ഇമാന തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.
ഈ ജയത്തോടെ മുംബൈ സിറ്റി എഫ്.സി അഞ്ച് മത്സരങ്ങളില്‍ നിന്നും ഏഴ് പോയിന്റോടെ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. ഒന്‍പത് പോയിന്റ് ഇതിനകം നേടിയ ചെന്നൈയിന്‍ എഫ്.സി മൂന്നാംസ്ഥാനം തുടര്‍ന്നു.
കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ കളിച്ച അതേ ടീമിനെ തന്നെ മുംബൈ സിറ്റി എഫ്.സി ഇന്നലെ അണിനിരത്തി. എന്നാല്‍ ചെന്നൈയിന്‍ എഫ്.സി ടീമില്‍ വന്‍ അഴിച്ചുപണി നടത്തി. അഞ്ച്‌പേരെയാണ് ഒറ്റയടിക്ക് കോച്ച് ജോണ്‍ ഗ്രിഗറി മാറ്റിയത്. ജെജെ ലാല്‍പെക്യുല, റാഫേല്‍ അഗസ്‌തോ, ബിക്രംജിത് സിംഗ്, ഗ്രിഗറി നെല്‍സണ്‍,,ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് എന്നിവരെ ആദ്യ ഇലവനില്‍ നിന്നും മാറ്റി. പകരം മലയാളി താരം മുഹമ്മദ് റാഫി, റെന മിഹെലിച്ച്, തോയ് സിംഗ്, ജൂഡ് നുവോറ,അനിരുദ്ധ്‌താപ്പ എന്നിവരെ ഇറക്കി. മുംബൈ 4-3-3 ഫോര്‍മേഷനിലും ചെന്നൈയിന്‍ 4-2-3-1 ഫോര്‍മേഷനിലുമാണ് കരുക്കങ്ങള്‍ നീക്കിയത്.
മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിനെതിരെ പരുക്കന്‍ അടവകളുമായി മുംബൈ തുടക്കം കുറിച്ചു. ദേവീന്ദറിനു ആദ്യ മഞ്ഞക്കാര്‍ഡും കിട്ടി. ഹോം ഗ്രൗണ്ടില്‍ രണ്ടാം ജയം നേടിയെടുക്കുക എന്ന ലക്ഷ്യത്തില്‍ മുംബൈ ആക്രമണത്തിനു ശ്രമിച്ചു. എന്നാല്‍ ചെന്നൈയിന്‍ തുടക്കം തന്നെ പ്രതിരോധത്തിനാണ് ഊന്നല്‍ നല്‍കിയത്. ഹോം മത്സരങ്ങളില്‍ മികച്ച റെക്കോര്‍ഡുകളുള്ള മുംബൈയ്‌ക്കെതിരെ സമനില പിടിച്ചെടുത്തു മടങ്ങാനായിരുന്നു ചെന്നൈയിന്റെ ശ്രമം ബല്‍വന്തിനെ ഫൗള്‍ ചെയ്‌തതിനു ഇനിഗോ കാള്‍ഡിറോണ്‍ മഞ്ഞ ്‌ക്കാര്‍ഡ് വാങ്ങി. മുംബൈയുടെ കാമറൂണ്‍ താരം ഇമാനയാണ് ആദ്യ പകുതിയില്‍ തിളങ്ങിയ താരം. ആദ്യ പകുതിയില്‍ ചെന്നൈയിനു മൂന്നും മുംബൈയ്‌ക്ക് രണ്ടു കോര്‍ണറുകള്‍ വീതം ലഭിച്ചു.
രണ്ടു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന ആദ്യ പകുതിയില്‍ കാര്യമായ അവസരങ്ങള്‍ വന്നില്ല. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് തോയി സിംഗില്‍ നിന്നു വന്ന പാസില്‍ മുഹമ്മദ് റാഫിയുടെ ഹെഡ്ഡര്‍ മുംബൈ ഗോളി അമരീന്ദര്‍ സിംഗ് കരങ്ങളിലൊതുക്കി അപകടം ഒഴിവാക്കി.
രണ്ടാം പകുതിയില്‍ ആദ്യ മിനിറ്റില്‍ തന്നെ ചെന്നൈയിനു സുവര്‍ണാവസരം. മെഹ്‌ലിച്ചിന്റെ പാസില്‍ ഇടതുവിങ്ങില്‍ കൂടി കുതിച്ച മുഹമ്മദ് റാഫിയുടെ ആദ്യ ഷോട്ട് മൂംബൈ ഗോളി തടുത്തു.റീ ബൗണ്ടില്‍ മറുവശത്തുകൂടി ഓടിവന്ന തോയി സിംഗിനു വലയിലേക്കു തട്ടിയിടേണ്ട ദൗത്യം മാത്രമെ ഉണ്ടായിരുന്നുള്ളുവെങ്കിലും തോയി സിംഗ് പുറത്തേക്ക് അടിച്ചുതുലച്ചു.
59 ാം മിനിറ്റില്‍ മുംബൈയ്‌ക്ക് അനൂകൂലമായി ലഭിച്ച പെനാല്‍ട്ടി മുതലെടുത്തു മുംബൈ സിറ്റി എഫ്.സി ഗോള്‍ നേടി. ബല്‍വന്ത് സിംഗിനെ ചെന്നൈയിന്റെ മെയില്‍സണ്‍ ആല്‍വസ് പെനാല്‍.ട്ടി ബോക്‌സിനു തൊട്ടകത്തുവെച്ച് ഫൗള്‍ ചെയ്‌തതിനു റഫ്‌റി രജത് ബക്ഷി പെനാല്‍ട്ടി വിധിച്ചു. ഒപ്പം ആല്‍വസിനു മഞ്ഞക്കാര്‍ഡും. കിക്കെടുത്ത കാമറൂണ്‍ മിഡ്‌ഫീല്‍ഡര്‍ അക്കിലെ ഇമാന ചെന്നൈയിന്‍ ഗോളിയെ കബളിപ്പിച്ചു അനായാസം പന്ത് വലയിലാക്കി (1-0).
എതിരെ ഗോള്‍ വന്നതോടെ ചെന്നൈയിന്‍ എഫ്.സി രണ്ട് മാറ്റങ്ങള്‍ ഉടനടി നടത്തി. റാഫിക്കു പകരം ജെജെ ലാല്‍പെക്യൂലയും മിഹെലിച്ചിനു പകരം റാഫേല്‍ അഗസ്‌തോയു വന്നു. മുംബൈ ദേവീന്ദറിനു പകരം രാജു ഗെയ്‌ക്ക് വാദിനെയും ഇറക്കി
അവസാന മിനിറ്റുകളില്‍ മുംബൈയ്‌ക്കു ലീഡ് ഉയര്‍ത്താന്‍ തുടരെ രണ്ട് അവസരങ്ങള്‍ ലഭിച്ചു. ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ജോര്‍ഡ ക്രോസ് ബാറിനു മുകളിലൂടെ പന്ത് പൂറത്തേക്ക് അടിച്ചുകളഞ്ഞു. തൊട്ടു പിന്നാലെ എവര്‍ട്ടണ്‍ സാന്റോസിനെ പെനാല്‍്‌ട്ടി ബോക്‌സിനു തൊട്ടുമുന്നില്‍ വെച്ചു ജൂഡ് നുവോറ ഫൗള്‍ ചെയ്‌തതിനു ലഭിച്ച ഫ്രീ കിക്ക് സെഹ്‌്‌നാജ് സിംഗ് ക്രോസ് ബാറിനു മുകളിലൂടെയും അടിച്ചു നഷ്ടപ്പെടുത്തി
ഇതോടെ രണ്ടു ടീമുകളും വീണ്ടും കളിക്കാരെ മാറ്റി.ചെന്നൈയിന്‍ ജൂഡിനു പകരം ഗ്രിഗറി നെല്‍സണും മുംബൈ എവര്‍ട്ടണ്‍ സാന്റോസിനു പകരം തിയാഗോ സാന്റോസും വന്നു.
രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ കാള്‍ഡറോണിന്റെ അവസാന ശ്രമത്തില്‍ കോര്‍ണര്‍ വഴങ്ങി മുംബൈ രക്ഷപ്പെട്ടു. ഇതോടെ ആദ്യ ക്ലീന്‍ഷീറ്റും ഹോം ഗ്രൗണ്ടില്‍ രണ്ടാം ജയവും മുംബൈയ്‌ക്കു ലഭിച്ചു.
രണ്ടു ടീമുകളും കളിയിലൂടനീളം പരുക്കന്‍ അടവുകള്‍ പുറത്തെടുത്തു. മുംബൈയുടെ റൂയിദാസ്, ദേവീന്ദര്‍ സിംഗ്, ലൂസിയാന്‍ ഗോയന്‍, സെഹ്‌്‌നാജ് സിംഗ് എന്നിവരും ചെന്നൈയിന്റെ ഇനിഗോ കാള്‍ഡിറോണ്‍ , മെയില്‍സണ്‍ ആല്‍വസ് എന്നിവരും മഞ്ഞക്കാര്‍ഡ് വാങ്ങി.