Monday, November 6, 2017

കേരളാ ബ്ലാസ്‌റ്റേഴ്‌സ്‌ ഐ. എസ്സ്‌. എല്‍. 2017 സീസണിലെ ജേഴ്‌സി പുറത്തിറക്കി

കൊച്ചി: : ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ സീസണ്‍ 2017 ലേക്കുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സ്‌ ഫുട്‌ബോള്‍ ടീമിന്റെ പുതിയ മഞ്ഞ ജേഴ്‌സി പുറത്തിറക്കി.
കൊച്ചിയിലും കോഴിക്കോടും ഒരേ സമയത്താണ്‌ കേരളത്തിന്റെ സ്വന്തം ടീമിന്റെ പുതിയ ജേഴ്‌സി അനാവരണം ചെയ്‌തത്‌. കൊച്ചിയില്‍ ലുലു മാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ്‌ ഫുട്‌ബോള്‍ ടീം അംഗം ഇയാന്‍ ഹ്യുമും, കോഴിക്കോട്‌ ഹൈ ലൈഫ്‌ മാളില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ്‌ ഫുട്‌്‌ബോള്‍ ടീം അംഗം സി കെ വിനീതുമാണ്‌ ആരാധകരുടെ നിറസാന്നിധ്യത്തില്‍ ടീം ജേഴ്‌സിയും ആരാധകര്‍ക്കുള്ള മഞ്ഞ ജേഴ്‌സിയും പുറത്തിറക്കിയത്‌. അഡ്‌മിറല്‍ സ്‌പോര്‍ട്‌സ്‌ വെയര്‍ ഇന്ത്യയാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്‌ വേണ്ടി പുതിയ ജേഴ്‌സി രൂപകല്‍പന ചെയ്‌തത്‌. 

നിരവധി ഗവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമാണ്‌ കേരളാ ബ്ലാസ്‌റ്റേഴ്‌സ്‌ ടീമിന്‌ വേണ്ടി വിയര്‍പ്പില്‍ നിന്നും സംരക്ഷണം നല്‍കുന്ന രീതിയില്‍ ജേഴ്‌സി മെറ്റിരിയല്‍ രൂപം കല്‌പന ചെയ്‌തിരിക്കുന്നതെന്ന്‌ കേരളാ ബ്ലാസ്‌റ്റേഴ്‌സ്‌ ഫുട്‌ബോള്‍ ക്ലബ്‌ സി.ഇ.ഓ. വരുണ്‍ ത്രിപുരനാനി പറഞ്ഞു. ടീം അംഗങ്ങ?ക്കു ആശ്വാസവും ആത്മവിശ്വാസവും പകരുന്ന മികച്ച ജേഴ്‌സിയാണിതെന്നും.അദ്ദേഹം പറഞ്ഞു . ടീം ജേഴ്‌സിക്കൊപ്പം ഇന്ന്‌ പുറത്തിറക്കിയ കേരളാ ബ്ലാസ്‌റ്റേഴ്‌സ്‌ ഹോം ഫാ ന്‍ ജേഴ്‌സി ആരാധകര്‍ക്ക്‌ മത്സര സ്ഥലത്തു നിന്നും പ്രമുഖ ഔട്ട്‌ ലെറ്റുകളില്‍ നിന്നും http://www.admiralindia.co.in ഓണ്‍ലൈന്‍ വഴിയും ലഭ്യമാക്കും.

രാജ്യത്തെ മികച്ച ഫുട്‌ബോള്‍ ടീമുകളില്‍ ഒന്നായ കേരളാ ബ്ലാസ്‌റ്റേഴ്‌സുമായി ഒത്തു ചേരാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അതിന്റെ ഏറ്റവും വലിയ ആരാധക വൃന്ദവുമായി ബന്ധം പങ്കുവയ്‌ക്കുന്നതി? സന്തോഷം പങ്കിടുന്നതായും അഡ്‌മിറല്‍ സ്‌പോര്‍ട്‌സ്‌ വെയര്‍ ഇന്ത്യ ഫൗണ്ടര്‍ ചെയര്‍മാന്‍ രജീന്ദര്‍ അനേജ പറഞ്ഞു

ഇന്ത്യന്‍ പരിശീലകര്‍ മുന്‍ നിരയിലേക്ക്‌

 6. അലക്‌സ്‌ അംബ്രോസ്‌ 
 4. ഡെറിക്‌ പെരേര
 ഡെറിക്‌ പെരേര

3. ഇഷ്‌ഫാഖ്‌ അഹമ്മദ്‌

5 .നൗഷാദ്‌ മൂസ
 2. ശക്തി ചൗഹാന്‍

1. താങ്‌ബോയ്‌ സിങ്‌തോ

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അനുഭവ പരിജ്ഞാനക്കുറവ്‌ മുലം ഇന്ത്യയില്‍ നിന്നുള്ള മുഖ്യപരിശീലകര്‍ വളരെ പിന്നിലായിരുന്നു. ഇന്ത്യന്‍ പരിശീലകരുടെ സംഭവനകള്‍ അതുകൊണ്ടു തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പക്ഷെ, അവരുടെ റോള്‍ ടീമുകള്‍ക്ക്‌ തള്ളിക്കളയാനാകാത്ത വിധം സുപ്രധാനവുമായിരുന്നു. മുഖ്യപരിശീലകനും കളിക്കാര്‍ക്കും ഇടയില്‍ ആശയവിനിമയത്തില്‍ ഉണ്ടായിരുന്ന വിടവ്‌ നികത്തുന്ന റോള്‍ പ്രധാനമായും നിര്‍വഹിച്ചു വന്നിരുന്നത്‌ ഈ ഇന്ത്യന്‍ പരിശീലകരായിരുന്നു. ഇക്കാര്യം ഒരു ടീമിനും തള്ളിക്കളയാനാവില്ല.
അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ബാസ്‌തോബ്‌ റോയിയുടേയും ജാംഷഡ്‌പൂര്‍ എഫ്‌.സിയുടെ അസിസ്റ്റന്റ്‌ മാനേജര്‍ ഇഷ്‌ഫാഖ്‌ അഹമ്മദിന്റെ കാര്യം എടുത്താലും ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈ പരിശീലകരുടെ റോള്‍ കേവലം പരിശീലനം നല്‍കുന്നതു മാത്രമായിരുന്നില്ലെന്നു വ്യക്തം.. മുഖ്യപരിശീലകന്റെ നിര്‍ദ്ദേശങ്ങള്‍ പ്രാദേശിക ഭാഷയിലുടെ കളിക്കാരില്‍ എത്തിക്കുന്നതിലും ഈ പരിശീലകരുടെ പങ്ക്‌ വലുതാണ്‌. കളിക്കളത്തില്‍ ആവശ്യമായ സ്റ്റാഫിന്റെ കാര്യം അടക്കം കളിക്കളത്തിനകത്തും പുറത്തും വേണ്ട സംവിധാനങ്ങള്‍ ഒരുക്കുന്നതിലും ഇന്ത്യാക്കാരായ ഈ സഹപരിശീലകരുടെ റോള്‍ നിസ്‌തുലമാണ്‌. ആദ്യ ഇലവനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഇവര്‍ക്ക്‌ പങ്ക്‌ വഹിക്കാനില്ലെങ്കിലും കളിക്കളത്തിലും പരിശീലനവേദികളിലും രംഗനീരീക്ഷണം , ആശയവിനിമയം, പരിശീലനം എന്നീ കാര്യങ്ങളില്‍ മുഖ്യപരിശീലകനെ ബോധ്യമാക്കുന്നതില്‍ ഇവര്‍ക്കായിരുന്നു താക്കോല്‍സ്ഥാനം വഹിക്കേണ്ടി വരുന്നത്‌. . ഇന്ത്യന്‍ ഫുട്‌ബോളിന്റെ വികസന പ്രക്രിയയില്‍ ഹീറോ ഇന്ത്യന്‍ ഫുട്‌ബോള്‍ വഹിക്കുന്ന നിര്‍ണായക പങ്കില്‍ ഇന്ത്യന്‍ പരിശീലകരുടെ കഴിവിനും പ്രധാനറോള്‍ വഹിക്കാനുണ്ട്‌. 
ഇവരുടെ റോള്‍ കളിക്കളത്തില്‍ മാത്രം ഒതുങ്ങുന്നതായി പരിമിതപ്പെടുത്താനാവില്ല. വിദേശ പരിശീലകര്‍ക്കും ഇന്ത്യന്‍ കളിക്കാര്‍ക്കും ഇടയിലെ ഏകോപനം സാധ്യമാക്കുന്നതില്‍ പ്രധാന പങ്കാണ്‌ ഇന്ത്യന്‍ പരിശീലകരുടേത്‌. ആശയം പരിഭാഷപ്പെടുത്തുക, അവരെ ഉത്തേജിപ്പിക്കുക, മാര്‍ഗ്ഗദര്‍ശി ആകുക എന്നിവയോടൊപ്പം കളിക്കാരും വിദേശപരിശീലകനുമായുള്ള ബന്ധം ഊഷ്‌മളമായി നിലനിര്‍ത്തുക എന്നീ പ്രധാന ചുമതലകളാണ്‌ വഹിക്കാനുള്ളതെന്ന്‌ ഡല്‍ഹി ഡൈനാമോസിന്റെ അസിസറ്റന്റ്‌ കോച്ച്‌ ശക്തി ചൗഹാന്‍ പറഞ്ഞു. 
ഹീറോ ഐഎസ്‌എല്ലിന്റെ ഈ സീസണില്‍ ചുരുങ്ങിയത്‌ ആറ്‌ ഇന്ത്യന്‍ പരിശീലകര്‍ക്ക്‌ ടെക്‌നിക്കല്‍ സ്റ്റാഫിന്റെ നിര്‍ണായക ദൗത്യം നിര്‍വഹിക്കാന്‍ അവസരം ഉണ്ട്‌. ഡല്‍ഹിയുടെ ശക്തി ചൗഹാന്‍, അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ബാസ്‌തോബ്‌ റോയ്‌, എഫ്‌.സി ഗോവയുടെ ഡെറിക്‌ പെരേര, കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ താങ്‌ബോയ്‌ സിങ്‌തോ മുംബൈ എഫ്‌.സിയുടെ അലക്‌സ്‌ അംബ്രോസ്‌, ജാംഷ്‌ഡ്‌പൂര്‍ എഫ്‌.സിയുടെ ഇഷ്‌ഫാഖ്‌ അഹമ്മദ്‌ , ബംഗ്‌്‌ളുരു എഫ്‌.സിയുടെ നൗഷാദ്‌ മൂസ എന്നിവരാണ്‌ അസിസ്റ്റന്റ്‌ മാനേജര്‍മാരായി രംഗത്തുള്ളത്‌. അതേസമയം മുന്‍ ഇന്ത്യന്‍ താരം സയ്യിദ്‌ സബീര്‍ പാഷ ചെന്നൈയിന്‍ എഫ്‌.സിയുടെ ടെക്‌നിക്കല്‍ ഡയറകര്‍ കൂടിയാണ്‌. 
ഡെറിക്‌ പെരേര , താങ്‌ബോയ്‌ സിങ്‌തോ എന്നിവര്‍ക്ക്‌ മുഖ്യ പരിശീലകര്‍ എന്നിനിലയില്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ ശക്തമായ വേരുകളുള്ളവരാണ്‌. വളരെ വലുതായ പരിചയസമ്പത്തും ഇരുവര്‍ക്കും ഉണ്ട്‌. ഇഷ്‌ഫാഖ്‌ അഹമ്മദ്‌ കഴിഞ്ഞ സീസണ്‍ വരെ കേരള ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി കളിച്ചിരുന്നു. കളിക്കാരന്‍ എന്ന നിലയില്‍ നിന്നാണ്‌ ഇത്തവണ ജാംഷഡ്‌പൂര്‍ എഫ്‌.സിയില്‍ പരിശീലകനായി എത്തുന്നത്‌. 
കളിക്കാരോടൊപ്പം താനും പരിശീലനം നടത്തുന്നുണ്ട്‌. അതുകൊണ്ടുതന്നെ അവരില്‍ ഒരാളായിട്ടാണ്‌ തന്നെ കളിക്കാര്‍ കണക്കാക്കുന്നത്‌. അതിനാല്‍ അവരുടെ വീക്ഷണകോണിലൂടെ കാണുവാനും കഴിയുന്നു. കഴിഞ്ഞ സീസണ്‍വരെ കളിച്ചിരുന്നു. അതുകൊണ്ടുതന്നെ കളിക്കാരുടെ വിശ്വാസം നേടിയെടുക്കാനും അവരെ ഒറ്റകെട്ടായി നിര്‍ത്തുവാനും കഴിയുമെന്ന്‌ ഇഷ്‌ഫാഖ്‌ അഹമമദ്‌ പറഞ്ഞു. 
ഇവരെല്ലാവരും മുഖ്യപരിശീലകന്റെ തൊപ്പി ഒരിക്കല്‍ ലഭിക്കുമെന്ന പ്രതീക്ഷയുടെ തീരത്താണ്‌. മുഖ്യപരിശീലകനെപ്പോലെ സഹപരിശീലകനും നിര്‍ണായകമായ പങ്കുണ്ടെന്നു ചൗഹാനും ഇഷ്‌ഫാഖ്‌ അഹമ്മദും ഒരേപോലെ കരുതുന്നു. 
കഴിഞ്ഞ സീസണുകളില്‍ ഫുട്‌ബോള്‍ പരിശീലനത്തിന്റെ വിവിധ ശൈലികള്‍ കണ്ടുപഠിക്കാന്‍ അവസരം ലഭിച്ചതില്‍ ചൗഹാനു അഭിമാനം. ആദ്യം ബെല്‍ജിയം പരിശീലകന്‍ ഹാം വാന്‍ വെല്‍ദോവന്റെ കൂടെയും പിന്നീട്‌ ബ്രസീലിയന്‍ പരിശീലകന്‍ റോബര്‍ട്ടോ കാര്‍ലോസിന്റെ കീഴിലും കഴിഞ്ഞ സീസണില്‍ ഇറ്റാലിയന്‍ ഇതിഹാസം ജിയാന്‍ ലൂക്ക സാംബ്രോട്ടയുടേയും പരിശീലനം കണ്ടുപഠിക്കാനുള്ള ഭാഗ്യം ചൗഹാനു ലഭിച്ചു. ഈ സീസണില്‍ സ്‌പാനീഷ്‌ കോച്ച്‌ മിഗുവേല്‍ ഏഞ്ചലിനാണ്‌ ടീമിന്റെ ചുമതല. അതുകൊണ്ട്‌ ഒന്നിനൊന്ന്‌ വ്യത്യസ്‌തമായ കേളീശൈലികള്‍, പരിശീലന രീതികള്‍, സമ്പ്രദായങ്ങള്‍ എന്നിവ കാണുവാന്‍ കഴിയുന്നുവെന്ന്‌ ചൗഹാന്‍ പറഞ്ഞു.
കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനായിരുന്ന സ്റ്റീവ്‌ കോപ്പലുമായി വളരെയേറെ ഒത്തുപോകാന്‍ കഴിഞ്ഞിരുന്നുവെന്നും അത്‌ തനിക്ക്‌ അത്‌ എറെ പ്രയോജനം ചെയ്‌തുവെന്നും ഇഷ്‌ഫാഖ്‌ പറഞ്ഞു. ചില സെഷനുകള്‍ എടുക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.. എല്ലാ കാര്യങ്ങളിലും സ്റ്റീവ്‌ കോപ്പല്‍ തന്നെ ഉള്‍പ്പെടുത്തുമായിരുന്നു. വേറിട്ടു കിടക്കുന്ന താരങ്ങളില്‍ നിന്നും ഒരു ടീമിനെ വാര്‍ത്തെടുക്കുന്ന അദ്ദേഹത്തിന്റെ രീതി വളരെ വലിയ അനുഭവമായിരുന്നുവെന്നും ഇഷ്‌ഫാഖ്‌ അഹമ്മദ്‌ ഓര്‍മ്മിക്കുന്നു. 
ഇഷ്‌ഫാഖ്‌ അഹമ്മദിനു ഇന്നും കേരള ബ്ലാസറ്റേഴ്‌സിനോടുള്ള ഇഷ്ടം വിട്ടുമാറിയട്ടില്ല. യൂറോപ്യന്‍ ഫുട്‌ബോളിലെ വളരെ പ്രശസ്‌തനായ അസിസ്റ്റന്റ്‌ കോച്ചിനെയാണ്‌ കേരള ബ്ലാസറ്റേഴ്‌സിനു ലഭിച്ചിരിക്കുന്നത്‌. സാക്ഷാല്‍ സര്‍ അലക്‌സ്‌ ഫെര്‍ഗൂസനോടൊപ്പം പ്രവര്‍ത്തിച്ച തഴക്കവും പഴക്കവുമുള്ള ഡച്ചുകാരന്‍ റെനെ മ്യൂലെന്‍സ്റ്റീന്‍. അദ്ദേഹം തന്നെയാണ്‌ തന്റെ അസിസ്റ്റന്റ്‌ കോച്ച്‌ ആയി താങ്‌ബോയ്‌ സിങ്‌തോ തെരഞ്ഞെടുത്തതും. 
ഒരു ദിവസം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍, താങ്‌ബോയ്‌ സിങ്‌തോ ഉയര്‍ന്ന റാങ്കിലേക്കു മുന്നേറുമെന്നു പ്രതീക്ഷിക്കാം.

കൊല്‍ക്കത്തയ്‌ക്ക്‌ ഇംഗ്ലീഷ്‌ ടച്ച്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ സീസണ്‍ 4

കൊല്‍ക്കത്തയ്‌ക്ക്‌ ഇംഗ്ലീഷ്‌ ടച്ച്‌

നിലവിലുള്ളചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഇത്തവണ ഇംഗ്ലീഷ്‌ ടച്ചിലാണ്‌.
പുതിയ കളിക്കാരുടെ സാന്നിധ്യത്തേക്കള്‍ ഏറെ ഇത്തവണ കൊല്‍ക്കത്തയുടെ ടീം ലിസറ്റില്‍ കൊല്‍ക്കത്തയുടെ വിജയങ്ങള്‍ക്കു പിന്നില്‍ സജീമായി നിലയുറപ്പിച്ച കളിക്കാരുടെ അഭാവമാണ്‌ ഏറെ ശ്രദ്ധേയമാകുന്നത്‌.

ആദ്യ രണ്ട്‌ സീസണുകളില്‍ സ്‌പാനീഷ്‌ കോച്ച്‌ ആന്റോണിയോ ഹബാസും കഴിഞ്ഞ സീസണില്‍ മറ്റൊരു സ്‌പാനീഷ്‌ പരിശീലകന്‍ ഹോസെ ഫ്രാന്‍സിസ്‌കോ മോളിനോയും ആയിരുന്നു കൊല്‍ക്കത്തയ്‌ക്ക്‌ നേട്ടങ്ങള്‍ ഒരുക്കിയതെങ്കില്‍ ഇത്തവണ പ്രമുഖ ഇംഗ്ലീഷ്‌ കോച്ച്‌ ടെഡി ഷെറിങ്‌ഹാമിനെയാണ്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌. 1983 മുതല്‍ 1991വരെ സജീവമായി പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിറഞ്ഞു നിന്ന ടെഡി ഷെറിങ്‌ഹാം 111 ഗോളുകളുടെ ഉടമകൂടിയാണ്‌. മുന്‍നിരതാരവും സെക്കന്റ്‌ സ്‌ട്രൈക്കറുമായിരുന്നു. മാഞ്ചസ്‌റ്റര്‍ യൂണൈറ്റഡിന്റെ കുപ്പായത്തില്‍ മൂന്നുതവണ ടീമിനു ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ കിരീടം നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്‌്‌തു.
കഴിഞ്ഞ രണ്ടു സീസണുകളില്‍ നിന്നും വിഭിന്നമായി ടീമിലെ സ്ഥിരസാന്നിധ്യമായ ദേബജിത്‌ മജുംദാറിനാണ്‌ ഇത്തവണ കൊല്‍ക്കത്ത ഗോള്‍വലയുടെ മുഖ്യ ചുമതല നല്‍കിയിരിക്കുന്നത്‌. ഫിന്‍ലാന്‍ഡില്‍ നിന്നുള്ള ജൂസി ജാസ്‌കെലിയാനെനും നാട്ടുകാരനായ ഖുന്‍സാങ്‌ ബൂട്ടിയയും ബാറിനു കീഴില്‍ നില്‍ക്കാന്‍ സര്‍വ്വസജ്ജരാണ്‌.
പ്രതിരോധനിരയില്‍ കൊല്‍ക്കത്ത ഇത്തവണ നാട്ടുകാര്‍ക്കാണ്‌ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്‌. ഇംഗ്ലീഷ്‌ താരം ടോം തോര്‍പ്പ്‌ മാത്രാണ്‌ ഏക വിദേശി. കഴിഞ്ഞ തവണ ഡിഫെന്‍സില്‍ രണ്ട്‌ സ്‌പാനീഷ്‌ താരങ്ങള്‍ക്ക്‌ ഇടം നല്‍കിയിരുന്നു. കഴിഞ്ഞ തവണ ടീമില്‍ ഉണ്ടായിരുന്ന കീഗന്‍ പെരേര, പ്രബീര്‍ ദാസ്‌ എ്‌ന്നിവരെ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും കൊല്‍ക്കത്തയുടെ പ്രതിരോധത്തില്‍ ഇത്തവണ പുതുമുഖ നിരയക്കാണ്‌ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്‌.
മധ്യനിരയിലും അതേപോലെ ഇംഗ്ലീഷ്‌ പരിവേഷമാണ്‌ അറ്റാക്കിങ്ങ്‌ മിഡ്‌ഫീല്‍ഡര്‍, വിംഗര്‍ എന്നീ പൊസിഷണില്‍ കളിക്കുന്ന മുന്‍ കോവന്ററി സിറ്റി താരം കാള്‍ ബേക്കറിനേയും ബിര്‍മിങ്‌ഹാം സിറ്റി, ക്രിസ്‌റ്റല്‍ പാലസ്‌ എന്നീ ടീമുകള്‍്‌ക്കുവേണ്ടി കളിച്ച കോണര്‍ തോമസിനെയും കൊണ്ടുവന്നിരിക്കുന്നു. കഴിഞ്ഞ സീസണില്‍ കളിച്ച സ്‌കോട്ടീഷ്‌ താരം സ്‌റ്റീഫന്‍ പിയേഴ്‌സണിന്റെ അഭാവം മധ്യനിരയില്‍ വ്യക്തമാണ്‌.അതേപോലെ സൗമിക്‌ ദൗത്തി, ഹാവി ലാറ, നാറ്റോ , ബോറിയ ഫെര്‍ണാണ്ടസ്‌ എന്നിവരും ഇത്തവണ ഇല്ല. യൂജിന്‍സണ്‍ ലിങ്‌ദോ മാത്രമാണ്‌ തിരിച്ചുവന്നിരിക്കുന്നത്‌. പുതുമുഖങ്ങള്‍ക്കാണ്‌ മധ്യനിരയിലും കൊല്‍ക്കത്ത ആധിപത്യം നല്‍കിയിരിക്കുന്നത്‌.
മുന്നേറ്റ നിരയില്‍ മൂന്നു വിദേശതാരങങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌ ഇതില്‍ ഐറീഷ്‌ താരം റോബി കീന്‍ ആയിരിക്കും ആക്രമണത്തിന്റെ കുന്തമുന. ഫിന്‍ലാണ്ടിന്റെ കൊസോവന്‍ അല്‍ബേനിയന്‍ വംശജനായി എന്‍ജാസി ഖുക്കിയാണ മുന്‍നിരയിലെ മറ്റൊരു വിദേശതാരം എന്‍ജാസിയും ഇംഗ്ലീഷ്‌ ക്ലബ്ബായ ബിര്‍മിങ്‌ഹാം സിറ്റിയിലൂടെയാണ്‌ കോച്ച്‌ ടെഡി ഷെറിങ്‌ഹാമിന്റെ ലിസറ്റില്‍ വരുന്നത്‌. പോര്‍ച്ചുഗീസ്‌ താരം സെക്യൂഞ്ഞയാണ്‌ മുന്‍ നിരയിലെ മൂന്നാമത്തെ വിദേശതാരം. പ്രമുഖ ക്ലബ്ബായ എഫ്‌.സി പോര്‍ട്ടുവിന്റെ യൂത്ത്‌ ടീമില്‍ അംഗമായിരുന്ന സെക്യൂഞ്ഞ ഗ്രീസിലെ പ്രമുഖ ക്ലബ്ബായ പാനത്തനൈക്കോസിനു വേണ്ടിയും കളിച്ചിട്ടുണ്ട്‌.
മൊത്തം ടീം ലിസ്റ്റ്‌ പരിശോധിച്ചാല്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത മുന്‍നിരയിലെ മൂന്നു വിദേശ കളിക്കാരുടെ കരുത്തിലാണ്‌ ഐ.എസ്‌.എല്‍ നാലാം സീസണിനു ഇറങ്ങുന്നത്‌.
അതേസമയം കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയ്‌ക്കു വേണ്ടി കളിച്ച മാര്‍ക്വി താരം ഹെല്‍ഡര്‍ പോസ്റ്റീഗ, അര്‍ണാബ്‌ മൊണ്ടാല്‍, പ്രീതം കോട്ടാല്‍,ലാല്‍റിന്‍ഡിക റാള്‍ട്ട, പിന്നെ സാക്ഷാല്‍ ഇയാന്‍ ഹ്യൂം എന്നിവരുടെ അഭാവം വ്യക്തമാണ്‌.
നിലവിലുള്ള ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കാണ്‌ ഐഎസ്‌എല്ലില്‍ എറ്റവും മികച്ച റെക്കോര്‍ഡും. 2014, 2016 സീസണുകളില്‍ ചാമ്പ്യന്മാര്‍ 2015ല്‍ സെമിഫൈനലിസറ്റുകള്‍.
അതേസമയം ലീഗ്‌ റൗണ്ടില്‍ 2015ല്‍ ആയിരുന്നു ഏറ്റവും മികച്ച നില. 23 പോയിന്റോടെ രണ്ടാം സ്ഥാനം 2014ല്‍ മൂന്നാം സാഥാനത്തും 19 പോയിന്റ്‌ .കഴിഞ്ഞ സീസണില്‍ നാലാം സ്ഥാനത്തുമായിരുന്നു ഫിനീഷ്‌ ചെയ്‌തത്‌. 20 പോയിന്റ്‌.
രണ്ടാം സീസണില്‍ 26 ഗോള്‍ അടിച്ചു 17 ഗോള്‍ വഴ ങ്ങി. ആദ്യ സീസണിലും മൂന്നാം സീസണിലും 16 ഗോള്‍ വീതം അടിച്ചിരുന്നു. കാനഡയുടെ ഇയാന്‍ ഹ്യൂം ആയിരുന്നു രണ്ടു സീസണിലും ടോപ്‌ സ്‌കോറര്‍ രണ്ടാം സീസണില്‍ 11 ഗോളുകളും കഴിഞ്ഞ സീസണില്‍ ഏഴ്‌ ഗോളും അടിച്ചു. ആദ്യ സീസണില്‍ എത്യോപ്യയുടെ ഫിക്ക്‌റു ടെഫെറയായായിരുന്നു ടോപ്‌ സ്‌കോറര്‍ . അഞ്ച്‌ ഗോള്‍.

അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത

ഗോള്‍ കീപ്പര്‍മാര്‍ :
ദേബജിത്‌ മജുംദാര്‍ (ഇന്ത്യ), ഖുന്‍സാങ്‌ ബൂട്ടിയ (ഇന്ത്യ),ജൂസി ജാസ്‌കെലിയാനെന്‍ (ഫിന്‍ലാന്‍ഡ്‌)
പ്രതിരോധനിര:
ജോര്‍ഡി ഫിഗുവേരസ്‌ മോണ്ടല്‍ (സ്‌പെയിന്‍), ടോം തോര്‍പെ (ഇംഗ്ലണ്ട്‌), പ്രബീര്‍ ദാസ്‌(ഇന്ത്യ), നാലപ്പ മോഹന്‍രാജ്‌ (ഇന്ത്യ), അന്‍വര്‍ അലി (ഇന്ത്യ), കീഗന്‍ പെരേര (ഇന്ത്യ), അശുതോഷ്‌ മെഹ്‌ത (ഇന്ത്യ), അഗസ്‌റ്റസ്‌ ഫെര്‍ണാണ്ടസ്‌ (ഇന്ത്യ)
മധ്യനിര:
റൂപ്പര്‍ട്ട്‌ നോന്‍ഗും (ഇന്ത്യ),ശങ്കര്‍ സാംപിജിരാജ്‌ (ഇന്ത്യ), കാള്‍ ബേക്കര്‍ (ഇംഗ്ലണ്ട്‌), കോണര്‍ തോമസ്‌ (ഇംഗ്ലണ്ട്‌), യുജിന്‍സണ്‍ ലിങ്‌ദോ (ഇന്ത്യ), ഡാരന്‍ കാള്‍ഡിരീയ (ഇന്ത്യ), ഹിതേശ്‌ ശര്‍മ്മ (ഇന്ത്യ),
മുന്‍നിര:
റോണാല്‍ഡ്‌ സിംഗ്‌ (ഇന്ത്യ), ബിപിന്‍ സിംഗ്‌ (ഇന്ത്യ), ജയേഷ്‌ റാണ (ഇന്ത്യ), റോബിന്‍ സിംഗ്‌ (ഇന്ത്യ) സെക്യൂഞ്ഞ (പോര്‍്‌ച്ചുഗല്‍), റോബി കീന്‍ (അയര്‍ലണ്ട്‌), എന്‍ജാസി ക്യുക്കി (ഫിന്‍ലാണ്ട്‌)

ടെക്‌നിക്കല്‍ സ്റ്റാഫ്‌:
മാനേജര്‍: ടെഡി ഷെറിങ്ങ്‌ഹാം (ഇംഗ്ലണ്ട്‌), അസിസ്‌റ്റന്റ്‌ കോച്ച്‌ : ബാസുതോബ്‌ റോയ്‌ (ഇന്ത്യ),
ഗോള്‍കീപ്പര്‍ കോച്ച്‌ : ദേശി ഭക്തവീര്‍ (ദക്ഷിണാഫ്രിക്ക), ഫിസോയോതെറാപ്പിസ്റ്റ്‌: സാമുവല്‍ കോള്‍മാന്‍ (ഇംഗ്ലണ്ട്‌), ടെക്‌നിക്കല്‍ ഡയറക്ടര്‍: ആഷ്‌ലി വെസ്‌റ്റ്‌ വുഡ്‌ (ഇംഗ്ലണ്ട്‌), അക്കാഡമി കോച്ച്‌: ബരുണ്‍ സെന്‍ഗുപ്‌ത (ഇന്ത്യ)
മാനേജ്‌മെന്റ്‌ :
സിഇഒ: രഘു അയ്യര്‍ (ഇന്ത്യ), അക്കാഡമി അഡൈ്വസര്‍: അഞ്‌ജന്‍ ചൗധരി (ഇന്ത്യ)

നിലവിലുള്ളചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഇത്തവണ ഇംഗ്ലീഷ്‌ ടച്ചിലാണ്‌. 
പുതിയ കളിക്കാരുടെ സാന്നിധ്യത്തേക്കള്‍ ഏറെ ഇത്തവണ ശ്രദ്ധേയമാകുന്നത്‌ കൊല്‍ക്കത്തയുടെ കഴിഞ്ഞ സീസണിലെ വിജയത്തിനു പിന്നില്‍ സജീമായി നിലയുറപ്പിച്ച കളിക്കാരുടെ അഭാവമാണ്‌ .

ആദ്യ രണ്ട്‌ സീസണുകളില്‍ സ്‌പാനീഷ്‌ കോച്ച്‌ ആന്റോണിയോ ഹബാസും കഴിഞ്ഞ സീസണില്‍ മറ്റൊരു സ്‌പാനീഷ്‌ പരിശീലകന്‍ ഹോസെ ഫ്രാന്‍സിസ്‌കോ മോളിനോയും ആയിരുന്നു കൊല്‍ക്കത്തയ്‌ക്ക്‌ നേട്ടങ്ങള്‍ ഒരുക്കിയതെങ്കില്‍ ഇത്തവണ പ്രമുഖ ഇംഗ്ലീഷ്‌ കോച്ച്‌ ടെഡി ഷെറിങ്‌ഹാമിനെയാണ്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌. 1983 മുതല്‍ 1991വരെ സജീവമായി പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിറഞ്ഞു നിന്ന ടെഡി ഷെറിങ്‌ഹാം 111 ഗോളുകളുടെ ഉടമകൂടിയാണ്‌. ടെഡി മുന്‍നിരതാരവും സെക്കന്റ്‌ സ്‌ട്രൈക്കറുമായിരുന്നു. മാഞ്ചസ്‌റ്റര്‍ യൂണൈറ്റഡിന്റെ കുപ്പായത്തില്‍ മൂന്നുതവണ ടീമിനു ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ കിരീടം നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്‌്‌തു. 
കോച്ച്‌ ടെഡി കഴിഞ്ഞാല്‍ ടീമിലെ സൂപ്പര്‍ താരം റിപ്പബ്ലിക്‌ ഓഫ്‌ ആയര്‍ലണ്ടിന്റെ മുന്‍ ക്യാപ്‌റ്റന്‍ റോബീ കീന്‍ ആയിരിക്കും. 18 ാം വയസില്‍ തന്നെ രാജ്യാന്തര മത്സരം കളിച്ച റോബി കീന്‍ 2006 മുതല്‍ 2016ല്‍ വിരമിക്കുന്നതുവരെ ദേശീയ ടീമിന്റെ നായകപദവി വഹിച്ചു.
വോള്‍വെര്‍ഹാംപ്‌റ്റണ്‍ വാണ്ടേഴ്‌സ്‌, ടോട്ടനം ഹോട്ട്‌സ്‌പര്‍, എന്നീ ടീമുകള്‍ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്‌. ക്ലബ്‌ തലത്തില്‍ 122 ഗോളുകളും റോബി കണ്ട്‌ീനിന്റെ പേരില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. 
കഴിഞ്ഞ രണ്ടു സീസണുകളില്‍ നിന്നും വിഭിന്നമായി ടീമിലെ സ്ഥിരസാന്നിധ്യമായ ദേബജിത്‌ മജുംദാറിനാണ്‌ ഇത്തവണ കൊല്‍ക്കത്ത ഗോള്‍വലയുടെ മുഖ്യ ചുമതല നല്‍കിയിരിക്കുന്നത്‌. ഫിന്‍ലാന്‍ഡില്‍ നിന്നുള്ള ജൂസി ജാസ്‌കെലിയാനെനും നാട്ടുകാരനായ ഖുന്‍സാങ്‌ ബൂട്ടിയയും ബാറിനു കീഴില്‍ നില്‍ക്കാന്‍ സര്‍വ്വസജ്ജരാണ്‌. 
പ്രതിരോധനിരയില്‍ കൊല്‍ക്കത്ത ഇത്തവണ നാട്ടുകാര്‍ക്കാണ്‌ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്‌. ഇംഗ്ലീഷ്‌ താരം ടോം തോര്‍പ്പ്‌ മാത്രാണ്‌ ഏക വിദേശി. കഴിഞ്ഞ തവണ ഡിഫെന്‍സില്‍ രണ്ട്‌ സ്‌പാനീഷ്‌ താരങ്ങള്‍ക്ക്‌ ഇടം നല്‍കിയിരുന്നു. കഴിഞ്ഞ തവണ ടീമില്‍ ഉണ്ടായിരുന്ന കീഗന്‍ പെരേര, പ്രബീര്‍ ദാസ്‌ എ്‌ന്നിവരെ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും കൊല്‍ക്കത്തയുടെ പ്രതിരോധത്തില്‍ ഇത്തവണ പുതുമുഖ നിരയക്കാണ്‌ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്‌. 
മധ്യനിരയിലും അതേപോലെ ഇംഗ്ലീഷ്‌ പരിവേഷമാണ്‌ അറ്റാക്കിങ്ങ്‌ മിഡ്‌ഫീല്‍ഡര്‍, വിംഗര്‍ എന്നീ പൊസിഷണില്‍ കളിക്കുന്ന മുന്‍ കോവന്ററി സിറ്റി താരം കാള്‍ ബേക്കറിനേയും ബിര്‍മിങ്‌ഹാം സിറ്റി, ക്രിസ്‌റ്റല്‍ പാലസ്‌ എന്നീ ടീമുകള്‍്‌ക്കുവേണ്ടി കളിച്ച കോണര്‍ തോമസിനെയും കൊണ്ടുവന്നിരിക്കുന്നു. കഴിഞ്ഞ സീസണില്‍ കളിച്ച സ്‌കോട്ടീഷ്‌ താരം സ്‌റ്റീഫന്‍ പിയേഴ്‌സണിന്റെ അഭാവം മധ്യനിരയില്‍ വ്യക്തമാണ്‌.അതേപോലെ ദക്ഷിണാഫ്രിക്കക്കാരന്‍ സൗമിക്‌ ദൗത്തി, ഹാവി ലാറ, നാറ്റോ , ബോറിയ ഫെര്‍ണാണ്ടസ്‌ എന്നിവരും ഇത്തവണ ഇല്ല. യൂജിന്‍സണ്‍ ലിങ്‌ദോ മാത്രമാണ്‌ തിരിച്ചുവന്നിരിക്കുന്നത്‌. പുതുമുഖങ്ങള്‍ക്കാണ്‌ മധ്യനിരയിലും കൊല്‍ക്കത്ത ആധിപത്യം നല്‍കിയിരിക്കുന്നത്‌. 
മുന്നേറ്റ നിരയില്‍ മൂന്നു വിദേശതാരങങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌ ഇതില്‍ ഐറീഷ്‌ താരം റോബി കീന്‍ ആയിരിക്കും ആക്രമണത്തിന്റെ കുന്തമുന. ഫിന്‍ലാണ്ടിന്റെ കൊസോവന്‍ അല്‍ബേനിയന്‍ വംശജനായി എന്‍ജാസി ഖുക്കിയാണ മുന്‍നിരയിലെ മറ്റൊരു വിദേശതാരം എന്‍ജാസിയും ഇംഗ്ലീഷ്‌ ക്ലബ്ബായ ബിര്‍മിങ്‌ഹാം സിറ്റിയിലൂടെയാണ്‌ കോച്ച്‌ ടെഡി ഷെറിങ്‌ഹാമിന്റെ ലിസറ്റില്‍ വരുന്നത്‌. പോര്‍ച്ചുഗീസ്‌ താരം സെക്യൂഞ്ഞയാണ്‌ മുന്‍ നിരയിലെ മൂന്നാമത്തെ വിദേശതാരം. പ്രമുഖ ക്ലബ്ബായ എഫ്‌.സി പോര്‍ട്ടുവിന്റെ യൂത്ത്‌ ടീമില്‍ അംഗമായിരുന്ന സെക്യൂഞ്ഞ ഗ്രീസിലെ പ്രമുഖ ക്ലബ്ബായ പാനത്തനൈക്കോസിനു വേണ്ടിയും കളിച്ചിട്ടുണ്ട്‌. 
മൊത്തം ടീം ലിസ്റ്റ്‌ പരിശോധിച്ചാല്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത മുന്‍നിരയിലെ മൂന്നു വിദേശ കളിക്കാരുടെ കരുത്തിലാണ്‌ ഐ.എസ്‌.എല്‍ നാലാം സീസണിനു ഇറങ്ങുന്നത്‌. 
അതേസമയം കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയ്‌ക്കു വേണ്ടി കളിച്ച മാര്‍ക്വി താരം ഹെല്‍ഡര്‍ പോസ്റ്റീഗ, അര്‍ണാബ്‌ മൊണ്ടാല്‍, പ്രീതം കോട്ടാല്‍,ലാല്‍റിന്‍ഡിക റാള്‍ട്ട, പിന്നെ സാക്ഷാല്‍ ഇയാന്‍ ഹ്യൂം എന്നിവരുടെ അഭാവം വ്യക്തമാണ്‌. അതുകൊണ്ടു തന്നെ കിരീടം നിലനിര്‌ത്തുക കൊല്‍ക്കത്തക്കാര്‍ക്ക്‌ അത്ര എളുപ്പമാകില്ല. 

PHOTOS