Thursday, November 23, 2017

MATCH 6: NEUFC- CFC (0-3)



മരീന മച്ചാന്‍സിനു മൂന്നു ഗോള്‍ ജയം

ചെന്നൈയിന്‍ എഫ്‌.സി 3 നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌ 0


ചെന്നൈ, നവംബര്‍ 23 :

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ആതിഥേയരായ ചെന്നൈയിന്‍ എഫ്‌.സി മറുപടി ഇല്ലാത്ത മൂന്നു ഗോളുകള്‍ക്ക്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡിനെ പരാജയപ്പെടുത്തി. 

ആദ്യ പകുതിയുടെ 11 -ാം മിനിറ്റില്‍ നോര്‍ത്ത്‌ ഈസ്‌റ്റിന്റെ അബ്ദുള്‍ ഹക്കുവിന്റെ സെല്‍ഫ്‌ ഗോളിലൂടെ ചെന്നൈയിന്‍ എഫ്‌.സി ആദ്യ ഗോള്‍ കണ്ടെത്തി. 24-ാം മിനിറ്റില്‍ റാഫേല്‍ അഗസ്‌തോ ചെന്നൈയിന്റെ ലീഡുയര്‍ത്തി. രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന മലയാളി താരം മുഹമ്മദ്‌ റാഫി ഹെഡ്ഡറിലൂടെ 84 ാം മിനിറ്റില്‍ ഗോള്‍ പട്ടിക തികച്ചു (3-0). 
ആദ്യഗോളിനു വഴിയൊരുക്കുകയും രണ്ടാം ഗോള്‍ നേടുകയും ചെയ്‌ത റാഫേല്‍ അഗസ്‌തോയാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌ . ഇന്ന്‌ കൊച്ചിയില്‍ കേരള ബ്ലാസറ്റേഴ്‌സ്‌ സന്ദര്‍ശകരായ ജാംഷെഡ്‌പൂര്‍ എഫ്‌.സിയെ നേരിടും. 

കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ ചെന്നൈയുടെ ഗോള്‍കീപ്പറുടെ പിഴവില്‍ നോര്‍ത്ത്‌ ഈസ്‌റ്റിനു ആദ്യ അവസരം ലഭിച്ചു. ഗോളി കരണ്‍ജിതിന്റെ കിക്കെടുത്ത പിഴവില്‍ നിന്നു വലത്തെ പാര്‍ശ്വത്തില്‍ പന്തുകിട്ടിയ സെമിനെലന്‍ ഡുങ്കലിന്റെ ലോബ്‌ ആളൊഴിഞ്ഞ ചെന്നൈയിന്റെ പോസ്‌റ്റിനു മുകളിലൂടെ പാഴായി. ഗ്രിഗറി നെല്‍സണ്‍ തളികയില്‍ എന്ന വണ്ണം നല്‍കിയ ക്രോസ്‌ ഫ്രാന്‍സിസ്‌ ഫെര്‍ണാണ്ടിലേക്ക്‌.പക്ഷേ, കൃത്യമായി ഗോള്‍ വലയം ലക്ഷ്യമാക്കാന്‍ ഫെര്‍ണാണ്ടസിന്റെ ഹെഡ്ഡറിനു കഴിഞ്ഞില്ല. നിലത്തുകുത്തിയ പന്ത്‌ ക്രോസ്‌ ബാറിനു മുകളിലൂടെ പറന്നുയര്‍ന്നു. 
11- ാം മിനിറ്റില്‍ ചെന്നൈയിന്‍ എഫ്‌.സി ആദ്യ രക്തം ചീന്തി. സെല്‍ഫ്‌ ഗോളിന്റെ രൂപത്തിലാണ്‌ ചെന്നൈയിന്റെ ആദ്യ ഗോള്‍ രേഖപ്പെടുത്തിയത്‌. രണ്ട്‌ ഡിഫെന്‍സീവ്‌ മിഡ്‌ഫീല്‍ഡര്‍മാരെ ഡ്രിബിള്‍ ചെയ്‌തു കുതിച്ച റാഫേല്‍ അഗസ്‌തോയുടെ ഷോട്ട്‌ മുന്നില്‍ വന്ന നോര്‍ത്ത്‌ ഈസ്‌റ്റിന്റെ മലയാളി താരം സ്റ്റോപ്പര്‍ ബാക്ക്‌ അബ്ദുള്‍ ഹക്കുവിന്റെ തലയില്‍ തട്ടി വലയിലേക്ക്‌ (1-0). അടുത്ത മിനിറ്റില്‍ സെറീനോയുടെ ഹെഡ്ഡറും നോര്‍ത്ത്‌ ഈസ്‌റ്റിനു തലവേദന സൃഷ്ടിച്ചു കടന്നുപോയി. 
ആദ്യ ഗോളിനു വഴി തുറന്ന ബ്രസീലില്‍ നിന്നുള്ള അറ്റാക്കിങ്ങ്‌ മിഡ്‌ഫീല്‍ഡര്‍ റാഫേല്‍ അഗസ്‌തോ ചെന്നൈയിന്റെ രണ്ടാം ഗോളിനുടമയായി. 24 ാം മിനിറ്റില്‍ ബിക്രം ജിത്തിന്റെ നോര്‍ത്ത്‌ ഈസ്‌റ്റിന്റെ ബോക്‌സിനകത്തേക്ക പറന്നുവന്ന പാസില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്‌. ബോക്‌സിനകത്തു നിന്ന ഫ്രാന്‍സിസ്‌ ഫെര്‍ണാണ്ടസ്‌ പന്ത്‌ സ്വികരിച്ചതിനുശേഷം ഹെഡ്ഡറിലൂടെ ജെജെയ്‌ക്കു മൈനസ്‌ നല്‍കാനുള്ള ശ്രമമായിരുന്നു.എന്നാല്‍ ഡിഫ്‌ളക്ഷനില്‍ പന്ത്‌ കിട്ടിയത്‌ പുറകില്‍ ഓടിയെത്തിയ റാഫേല്‍ അഗസ്‌തോയ്‌ക്കും പന്ത്‌ കിട്ടിയ റാഫേല്‍ അഗസ്‌തോ മുന്നില്‍ വന്ന സ്റ്റോപ്പര്‍ ബാക്ക്‌ അബ്ദുള്‍ ഹക്കിനേയും ഗോളി ടി.പി രഹ്നേഷിനെയും നിസഹായരാക്കി ഇടംകാലനടിയിലൂടെ ഒരു ക്ലിനിക്കല്‍ ഫിനീഷിങ്ങില്‍ പന്ത്‌ വലയിലാക്കി (2-0). ഒന്നാം പകുതി അവസാനിക്കുന്നതിനു മുന്‍പ്‌ തന്നെ നോര്‍ത്ത്‌ ഈസ്‌റ്റ്‌ രണ്ട്‌ സബ്‌സറ്റിറ്റിയൂഷനുകള്‍ നടത്തി. 
രണ്ടാം പകുതിയില്‍ 47 ാം മിനിറ്റില്‍ ബോക്‌സിനു 30 വാര അകലെ നിന്നും നോര്‍ത്ത്‌ ഈസ്‌റ്റിനു ലഭിച്ച ഫ്രീകിക്കായിരുന്നു ആദ്യ അവസരം.മാഴ്‌സിലോ ഡി സൂസയുടെ കിക്ക്‌ ക്രോസ്‌ ബാരിനെ ഉരുമി പുറത്തുപോയി. 50 ാം മിനിറ്റില്‍ ഹോസെ ഗോണ്‍സാല്‍വസിന്റെ മറ്റൊരു ഷോട്ടും ചെന്നൈയിന്‍ ഗോള്‍ മുഖത്ത്‌ ഭീഷണി ഉയര്‍ത്തി കടന്നുപോയി. 63 ാം മിനിറ്റില്‍ ചെന്നൈയിനു ലീഡുയര്‍ത്താന്‍ അവസരം. മെയില്‍സണ്‍ ആല്‍വസിന്റെ ഫ്രീ കിക്കില്‍ ബോക്‌സിനകത്തേക്കു വന്ന പന്ത്‌ അഡ്വാന്‍സ്‌ ചെയ്‌തു വന്ന നോര്‍ത്ത്‌ ഈസ്‌റ്റിന്റെ ഗോളിക്കു പിടിച്ചെടുക്കാനായില്ല. വഴുതിയ പന്ത്‌ തട്ടിയെടുത്ത ജെജെ നല്‍കിയ ലോബ്‌ ടാര്‍ജറ്റിലേക്കു ഹെഡ്ഡ്‌ ചെയ്‌തിടാന്‍ റാഫേല്‍ അഗസ്‌്‌തോയ്‌ക്കു കഴിഞ്ഞില്ല. റാഫേല്‍ അഗസ്‌തോയെ 76 ാം മിനിറ്റില്‍ പിന്‍വലിച്ചു.പകരം ജെയ്‌മി ഗാവിലാന്‍ ഇറങ്ങി. 
81 -ാം മിനിറ്റില്‍ ജെജെയുടെ പകരക്കാരനായി വന്ന മലയാളി താരം മുഹമ്മദ്‌ റാഫി വന്നു മൂന്നാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി. ഗ്രിഗറി നെല്‍സണെ ബോക്‌സിനു തൊട്ടു വെളിയില്‍ വെച്ചു ടാക്ലിങ്ങ്‌ ചെയ്‌തിനു അനുവദിച്ച ഫ്രീകിക്കായിരുന്നു ഗോളിനു വഴിയൊരുക്കിയത്‌. ഗ്രിഗറിയുടെ കിക്ക്‌ ക്രോസ്‌ ബാറില്‍ തട്ടി തെറിച്ചവന്നത്‌ ഓടി വന്ന മുഹമ്മദ്‌ റാഫി തന്റെ സ്വതസിദ്ധമായ ഹെഡ്ഡിങ്ങ്‌ സ്‌പെഷ്യല്‍ പുറത്തെടുത്ത്‌ വലകുലുക്കി (3-0). 



നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌ പരിശീലകന്‍ ജോവോ, കാര്‍ലോസ്‌ പൈറസ്‌ ദിയൂസ്‌ കഴിഞ്ഞ ജാംഷെഡ്‌പൂരിനെതിരെ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി 4-4-2 രീതി തന്നെ തുടര്‍ന്നു. എന്നാല്‍ ആദ്യമത്സരത്തില്‍ 2-3 നു ഗോവയോട്‌ തോറ്റ ചെന്നൈയിന്‍ എഫ്‌.സി യുടെ കോച്ച്‌ ജോണ്‍ ഗ്രിഗറി ടീമില്‍ നാല്‌ മാറ്റങ്ങളുമായാണ്‌ ആദ്യ ഇലവനെ പ്രഖ്യാപിച്ചത്‌. മധ്യനിരയില്‍ ബിക്രംജിത്‌ സിംഗ്‌, ധന്‍പാല്‍ ഗണേഷ്‌, ഫ്രാന്‍സിസ്‌ ഫെര്‍ണാണ്ടസ്‌, ഗ്രിഗറി നെല്‍സണെ ആദ്യ ഇലവനില്‍ കൊണ്ടുവന്നു. 4-2-3-1 ശൈലിയിലാണ്‌ കരുക്കള്‍ നീക്കിയത്‌. ജോണ്‍ ഗ്രിഗറിയുടെ ഈ തന്ത്രം വിജയകരമായെന്ന്‌ മത്സരഫലം തെളിയിച്ചു. ഈ നാലുപേരും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 
ഇരു ടീമുകളും തമ്മില്‍ കളിച്ച കഴിഞ്ഞ ആറ്‌ മത്സരങ്ങളില്‍ മൂന്നു മത്സരങ്ങളില്‍ ജയിച്ച മികവിലായിരുന്നു. നോര്‍ത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡ്‌ . ചെന്നൈയിന്‍ എഫ്‌.സി കഴിഞ്ഞ മൂന്നു സീസണുകളില്‍ ഒരു മത്സരത്തില്‍ മാത്രമെ നോര്‍ത്ത്‌ ഈസ്‌റ്റിനെ പരാജയപ്പെടുത്തിയിരുന്നുള്ളു. രണ്ടു മത്സരങ്ങള്‍ വീതം സമനിലയിലായിരുന്നു. ഈ റെക്കോര്‍ഡ്‌ തിരുത്തുകയും, അതേപോലെ ആദ്യ മത്സരത്തിലെ തോല്‍വിയുടെ ക്ഷീണം മാറ്റുക കൂടിയായിരുന്നു ചെന്നൈയിന്‍ ലക്ഷ്യമാക്കിയത്‌. ചെന്നൈയിന്‍ ഇന്നലെ ആ ലക്ഷ്യം പൂര്‍ത്തിയാക്കി. 
സബ്‌സ്റ്റിറ്റൂഷന്‍ : നോര്‍ത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡ്‌ : ഹോളിചരണ്‍ നാര്‍സറി ( 40-ാം മിനിറ്റില്‍ സെമിനെലിന്‍ ഡുങ്കലിനു പകരം ) .ലൂയിസ്‌ അല്‍ഫോന്‍സോ പയസ്‌ ( 43- ാം മിനിറ്റില്‍ ഒഡെയര്‍ ഫോട്ടസിനു പകരം), മാര്‍ട്ടിന്‍ ഡയസ്‌ (73- ാം മിനിറ്റില്‍ അഡില്‍സണു പകരം) 
ചെന്നൈയിന്‍ എഫ്‌.സി : ജെര്‍മെന്‍ പ്രീത്‌ സിംഗ്‌ (66- ാം മിനിറ്റില്‍ ബിക്രംജിത്തിനു പകരം) , ഗാവിലാന്‍ (76 -ാം മിനിറ്റില്‍ റാഫേല്‍ അഗസ്‌തോയ്‌ക്കു പകരം), മുഹമ്മദ്‌ റാഫി (80-ാം മിനിറ്റില്‍ ജെജെയ്‌ക്കു പകരം) 

പൊതുവെ സമാധാനപരമായ മത്സരത്തില്‍ കോട്ടയം നഗമ്പടം സ്വദേശിയായ റഫ്‌റി എം.ബി സന്തോഷ്‌ കുമാറിനു ആദ്യ പകുതിയില്‍ മഞ്ഞക്കാര്‍ഡ്‌ ഒന്നും പുറത്തെടുക്കേണ്ടി വന്നില്ല. രണ്ടാം പകുതിയില്‍ ഹോളിചരണ്‍ നാര്‍സറിയ്‌ക്കാണ്‌ ആദ്യ മഞ്ഞക്കാര്‍ഡ്‌. തുടര്‍ന്നു മാഴ്‌സീയോയും ധനപാല്‍ ഗണേഷും മെയ്‌ല്‍സണ്‍ ആല്‍വസും മഞ്ഞക്കാര്‍ഡ്‌ വാങ്ങി. 

അടുത്ത മത്സരത്തില്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌ എഫ്‌.സി ഡിസംബര്‍ രണ്ടിനു എവേ മാച്ചില്‍ ഡല്‍ഹിയെയും ചെന്നൈയിന്‍ എഫ്‌.സി ഡിസംബര്‍ മൂന്നിനു എവേ മാച്ചില്‍ പൂനെ സിറ്റിയേയും നേരിടും









CHENNAI, NOVEMBER 23: A revamped Chennaiyin FC got the result they were looking for as they swept aside the challenge of NorthEast United FC 3-0 in their Hero Indian Super League (ISL) clash at  the Jawaharlal Nehru Stadium, Chennai, on Thursday.

Chennaiyin FC had lost their opening battle against FC Goa after conceding three first-half goals. Coach Gregory John had admitted that he got his formation and choice of players wrong. For the next clash, he made four changes, handing starts to Gregory Nelson, Francis Fernandes, Bikramjiit Singh and Dhanpal Ganesh, and the new-look squad started firing straightway.

The man who starred for Chennaiyin FC was a familiar face. Raphael Augusto has been with the club since 2015 and was at the heart of the first two goals. It was his powerful attempt on goal that forced NorthEast defender Abdul Hakku to deflect into his own goal in the 11th minute and then Raphael himself got on to the scoresheet with a fine attempt from outside the danger zone in the 24th minute.

Substitute Mohammed Rafi made it 3-0 with a goal in the 84th minute to hand Chennaiyin FC their first victory.

NorthEast United had the first chance of the match as Chennaiyin goalkeeper Karanjit Singh carelessly gave the ball away in the fourth minute. The ball fell to Seiminlen Doungel whose curling effort from the left sailed over the crossbar.

Francis Fernandes then missed from close range for Chennaiyin but the hosts didn’t have to wait for long to break the deadlock. Raphael moved inside from the left and with plenty of space available tried his luck from a distance. The ball struck Abdul Hakku’s head and entered into his own goal.

Chennaiyin made it 2-0 in the 24th minute. Midfielder Bikramjit Singh started this move with a diagonal ball which Nelson headed for Raphael who finished it off with a powerful left-footed attempt.

NorthEast United coach Joao de Deus was forced into two substitutions inside the first half as he introduced Halicharan Narzary and Luis Alfonso for Seiminlen Doungel and an injured Odair Fortes. But the visitors didn’t create any chance in the first half.

Even in the second session, NorthEast United were hardly in the game and looked a far cry from the side that dominated Jamshedpur FC in their opening game.

Instead, Chennaiyin FC continued to grow and they added to their goal tally through substitute Mohammed Rafi who pounced on the chance after Jaime Gavilan’s free-kick had ricocheted off the goalpost. 
 North East United Subs: TP Rehenesh (GK), Nirmal Chettri, Jose Goncalves, Odair Fortes, Adilson Goiano, Seiminlen Doungel, Marcinho, Abdul Hakku, Robert Lalthlamuana (C), Lalrindika Ralte, Danilo Lopes.
Chennaiyin Subs: Pawan Kumar (GK), Germanpreet Singh, Jaime Gavilan, Rene Mihelic, Thoi Singh, Mohammed Rafi, Dhanachandra Singh.    
NorthEast United XI (4-4-2): Rehenesh; Nirmal, Goncalves, Hakku, Robert; Doungel, Adilson, Marcinho, Didika; Danilo, Odair Fortes.
We have team news! Chennaiyin XI (4-2-3-1): Karanjit; Calderon, Alves, Sereno, Lalrinzuala; Bikramjit, Ganesh; Francis, Augusto, Nelson; Jeje.
Hello and welcome to the live text commentary of the Indian Super League match between Chennaiyin FC and NorthEast United at the Marina Arena in Chennai!

PHOTOS