EDU BEDIA'S HEADER INFLICTS SECOND SUCCESSIVE LOSS FOR DAVID JAMES' MEN
FC Goa edged out Kerala Blasters FC by 2-1 with goals from Edu Bedia (77') and Ferran Corominas (7') cancelling out CK Vineeth's equaliser in an Indian Super League (ISL) clash at Kochi on Sunday.
David James made three changes to the side that lost to Jamshedpur FC with Siam Hanghal, Rino Anto and Jackichand Singh coming in for Kizito Keziron, Samuel Shadap and Karan Sawhney. In-form Iain Hume continued to lead up front for the Blasters.
Sergio Lobera on the other hand, made just the one change to the side that beat Jamshedpur with Sergio Juste coming in for Bruno Pinheiro at the heart of the defence. Ferran Corominas was deployed up top with Manuel Lanzarote slotting in behind him.
The game got off to an action-packed start as the visitors came out all guns blazing. After CK Vineeth was dispossessed off the ball, Lanzarote made a surging run forward before unleashing a powerful shot that struck the woodwork before going out of play.
Goa would have their lead in just the seventh minute after some excellent work from young Mandar Rao Desai who whose run on the right was picked up well by Brandon Fernandes. Mandar skipped into box before squaring it up to an unmarked Corominas who took one touch to steady the ball before slotting it into the back of the net.
The home side were loose in possession and Goa’s pressing caused them all kinds of problems. The Blasters grew into the match slowly and came close to equalize when Jackichand’s cross from the right was only half-cleared by the visitors’ defence. The loose ball fell to Hanghal whose venomous shot rattled the frame of the goal.
Minutes later the home side would be level after a dreadful goal-kick from Goa custodian Kattimani. Wes Brown headed the ball towards Hanghal who flicked it first time to set up Vineeth and the Kerala forward made no mistake as he slotted the ball past a hapless Kattimani.
David James was forced to make an early change when the returning Anto had to be stretchered off due to another injury with Nemanja Lakic-Pesic taking his place. It was the home team which ended the first-half strongly after Goa had started in blistering fashion.
The second period started slowly before bursting into life around the hour mark when Vineeth went down under the challenge of Mohamed Ali in the box but the referee asked the forward to get back on his feet.
The home side could have gone ahead a few minutes later when Vineeth did extremely well to take down a long diagonal ball before squaring it up for Courage Pekuson when Hume was the better option. Pekuson’s shot was ultimately blocked by the Goa defence.
FC Goa would regain their lead 13 minutes before the end of normal time when Edu Bedia headed in Brandon’s swinging corner. Hume had a great chance to level just minutes later after a good cross from the right flank but the forward headed the ball straight at Kattimani with the entire goal at his mercy.
The visitors saw out the final 10 minutes to register the win which puts them just two points behind league leaders Bengaluru FC with a game in hand
കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഗോവയ്‌ക്കു വീണ്ടും ജയം
എഫ്.സി. ഗോവ 2 കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി 1
കൊച്ചി, ജനുവരി 21:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സറ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എഫ്.സി.ഗോവ പരാജയപ്പെടുത്തി.
ഗോവയില്‍ ഇരുടീമുകളും തമ്മിലുള്ള ആദ്യ മത്സരത്തില്‍ ഗോവ 5-2നു കേരള ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയിരുന്നു
ആദ്യപകുതി പൂര്‍ത്തിയാകുമ്പോള്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ചു സമനില പങ്കിട്ടു നിന്നിരുന്നു. എഴാം മിനിറ്റില്‍ ഫെറാന്‍ കൊറോമിനാസിലൂടെ എഫ്.സി.ഗോവ തുടക്കം കുറിച്ചു. 29-ാം മിനിറ്റില്‍ സി.കെ. വിനീതിന്റെ ഗോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒപ്പമെത്തി. 77-ാം മിനിറ്റില്‍ സ്‌പാനീഷ് താരം എഡു ബേഡിയ ഗോവയുടെ വിജയ ഗോള്‍ നേടി.
വിജയ ഗോള്‍ നേടിയ എഡുബേഡിയയാണ് ഹീറോ ഓഫ് ദി മാച്ച് . ഈ ജയത്തോടെ എഫ്.സി ഗോവ 19 പോയിന്റോടെ നാലാം സ്ഥാനത്തെത്തി. 14 പോയിന്റ് മാത്രമുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് എഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് ഇന്നലെ നാല് വിദേശതാരങ്ങളെ മാത്രം ഉള്‍പ്പെടുത്തിയാണ് ആദ്യ ഇലവനെ പ്രഖ്യാപിച്ചത് . പരുക്കു മൂലം കിസിറോണ്‍ കിസിറ്റോയെ ഇന്നലെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല. മറുവശത്ത് ഗോവ അഞ്ച് വിദേശ കളിക്കാരെ ഉപയോഗിക്കാനുള്ള സാധ്യത മുഴുവനും പ്രയോജനപ്പെടുത്തി.
മൂന്നാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണത്തോടെയാണ് മത്സരത്തിനു തുടക്കം. മിലന്‍സിംഗിന്റെ ഫ്രീ കിക്ക് ഗോവന്‍ ബോക്‌സില്‍ അ്‌ങ്കലാപ്പ് ഉണ്ടായിക്കിയെങ്കിലും അപകടരഹിതമായി കടന്നുപോയി. അടുത്ത മിനിറ്റില്‍ സി.കെ.വിനീതില്‍ നിന്നും പന്ത് കവര്‍ന്നെടുത്ത ലാന്‍സറോട്ടിയുടെ തകര്‍പ്പന്‍ ഷോട്ട് ക്രോസ് ബാറില്‍ തട്ടിയകന്നു. എന്നാല്‍ ഭാഗ്യം ബ്ലാസ്റ്റേഴ്‌സിനെ എറെ നേരം അനുഗ്രഹിച്ചില്ല. എഴാം മിനിറ്റില്‍ ഗോവ ഗോള്‍ നേടി.
ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിന്റെ പാസ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടു പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ മന്ദര്‍റാവുവിലേക്കും തുടര്‌ന്ന് മന്ദര്‍റാവു ദേശായി ബോക്‌സിനു മുന്നിലേക്കു മൈനസ് ചെയ്‌തു കൊടുത്ത പന്ത് ഓടിയെത്തിയ ഫെറാന്‍ കൊറോമിനസ് അനായാസം വലയിലാക്കി ( 1-0). കൊറോയുടെ ഈ സീസണിലെ പത്താം ഗോള്‍ ആണിത്.
കേരള ബ്ലാസ്‌്‌്‌്‌റ്റേഴ്‌സിന്റെ ആക്രമണനിരയിലെ കുന്തമുനയായ ഇയാന്‍ ഹ്യൂ്‌മിനെ ഗോവ ശരിക്കും മാര്‍ക്ക് ചെയ്‌തു .ബ്ലാസറ്റേഴ്‌സിന്റെ മധ്യനിര തുടക്കത്തില്‍ ഒട്ടും മികച്ച നിലയിലേക്കു ഉയര്‍ന്നില്ല. അതേപോലെ പ്രതിരോധവും വളരെ ദുര്‍ബലമയി കാണപ്പെട്ടു.
26 ാം മിനിറ്റില്‍ ബോക്‌സിനകത്തേക്കു വന്ന പന്തില്‍ ഇയാന്‍ ഹ്യൂമിന്റെ ആദ്യശ്രമം വിഫലമായതിന പിന്നാല സിയാന്‍ ഹാങ്കലിന്റെ ലോങ് റേഞ്ചര്‍ ക്രോസ് ബാറിനെ ഉരുമി പുറത്തേക്കു പാഞ്ഞു. അടുത്ത മിനിറ്റില്‍ കൊറോയെ തള്ളിയിട്ടതിനു വെസ് ബ്രൗണിനു മഞ്ഞക്കാര്‍ഡ്. 29ാം മിനിറ്റില്‍ സി.കെ വിനീതിലൂടെ കേരള കേരള ബ്ലാസ്റ്റേഴ്‌സ്‌് സമനില ഗോള്‍ നേടി. ഗോവയുടെ ഗോള്‍ കീപ്പര്‍ എടുത്ത ഫ്രീ കിക്ക് വെസ്‌ബ്രൗണ്‍ ഹെഡ്ഡറിലൂടെ സിയാം ഹങ്കലിലേക്കും ഹങ്കലിന്റെ ബാക്ക് ഹെഡ്ഡര്‍ ബോക്‌സിനു മുന്നിലേത്തിയ സി.കെ.വിനീതിലേക്കും. ഓടിയെത്തി കാലില്‍ ഒതുക്കിയ സി.കെ.വിനീത് ഗോവന്‍ ഗോളി കട്ടിമണിയെ നിസഹായനാക്കി വെടിയുണ്ടപോലെ പന്ത് വലയിലാക്കി (1-1). വിനീതിന്റെ ഈ സീസണിലെ മൂന്നാം ഗോളാണിത്.
സമനില ഗോള്‍ നേടിയ കേരള ബ്ലാസ്‌്‌റ്റേഴ്‌സിനു ആദ്യ പകുതി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് തന്നെ റിനോ ആന്റോയെ പരുക്കുമൂലം പിന്‍വലിക്കേണ്ടി വന്നു. പകരം ലാക്കിച്ച് പെസിച്ച് എത്തി. 42-ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു ഗോവന്‍ ഗോള്‍ മുഖത്തിനു സമീപം കിട്ടിയ ഫ്രീ കിക്ക് എടുത്ത ഇയാന്‍ ഹ്യൂം മനോഹമായി പോസ്‌റ്റിലേക്കു തൊടുത്തു. എന്നാല്‍ ഗോവന്‍ ഗോളി കട്ടിമണി കരങ്ങളിലൊതുക്കി. ആദ്യപകുതി അവസാനത്തോട് അടുത്തതോടെ കളി അല്‍പ്പം പരുക്കനായി
44-ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമിനു മഞ്ഞക്കാര്‍ഡ് കിട്ടി.
രണ്ടാം പകുതിയില്‍ ഗോവയ്‌ക്ക് അനുകൂലമായി ബ്ലാസ്റ്റേഴ്‌സിന്റെ ബോക്‌സിനു മുന്നില്‍ കിട്ടിയ ഫ്രീ കിക്ക് അപകടമൂഹൂര്‍ത്തം ഒരുക്കി. എന്നാല്‍ കിക്കെടുത്ത ലാന്‍സറോട്ടിയ്‌ക്കു ലക്ഷ്യം തെറ്റി. അടുത്ത മിനിറ്റില്‍ കേരള ബ്ലാസറ്റേഴ്‌സിനു രണ്ടു തുറന്ന അവസരങ്ങള്‍. രണ്ടും സി.കെ വിനീതിനായിരുന്നു. വെസ്‌്‌ബ്രൗണ്‍ ബോക്‌സിലേക്കു കൊടുത്ത പന്ത് നെഞ്ചില്‍ സ്വീകരിച്ച വിനീതിന്റെ ബൈസിക്കിള്‍ കിക്ക് എടുക്കാനുള്ള ശ്രമം വിഫലമായി. ജിങ്കന്‍ ചാര്‍ജ് ചെയ്‌തു നല്‍കിയ പാസ് സ്വീകരിച്ച വിനീതിന്റെ അടി കട്ടിമണി രക്ഷപ്പെടുത്തി. 57-ാം മിനിറ്റില്‍ വിനീതിന്റെ അടുത്ത ശ്രമം ഓഫ് സൈഡ് ട്രാപ്പില്‍ കുടുങ്ങി. 62-ാം മിനിറ്റില്‍ സ്‌പ്ലിറ്റ് പാസില്‍ പന്തുമായി കുതിച്ച വിനീതിനെ മുഹമ്മദ് അലി ബോക്‌സിനകത്തുവെച്ചു വിജയകരമായി ടാക്ലിങിലൂടെ തടഞ്ഞു. 65-ാം മിനിറ്റില്‍ വിനീതിന്റെ ബോക്‌സിനകത്തുവെച്ചു നടത്തിയ മറ്റൊരു ബൈസിക്കിള്‍ കിക്ക് ലക്ഷ്യം തെറ്റി പുറത്തേക്ക് . അടുത്ത മിനിറ്റില്‍ പെക്കൂസന്റെ അടുത്ത ശ്രമം ഗോവന്‍ പ്രതിരോധത്തില്‍ തട്ടി അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തലെ ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍തൂക്കം മെല്ല കുറഞ്ഞു. ഇതോടെ ഗോവ കുതിച്ചു . 75-ാം മിനിറ്റില്‍ ഡയഗണല്‍ ലോങ് ബോളില്‍ കൊറോയുടെ കുതിപ്പ് തടായാനുള്ള പെസിച്ചിന്റെ ശ്രമം സെല്‍ഫ് ഗോളില്‍ കലാശിക്കുമായിരുന്നു. എന്നാല്‍ ഫുള്‍ ലെങ്‌തില്‍ ചാടി വീണ ബ്ലാസറ്റേഴ്‌സ് ഗോളി പോള്‍ റച്ചുബുക്ക സെല്‍ഫ് ഗോളില്‍ നിന്നും രക്ഷപ്പെടുത്തി. എന്നാല്‍ ആശ്വാസം നീണ്ടു നിന്നില്ല.
ഗോവ എഡു ബേഡിയയിലൂടെ ഗോള്‍ നേടി.. 77-ാം മിനിറ്റില്‍ ലഭിച്ച കോര്‌ണറിനെ തുടര്‍ന്നാണ് ഗോവയുടെ ഗോള്‍. ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിന്റെ കൃത്യമായി വന്ന പന്ത് എഡു ബേഡിയ ബോക്‌സിന്റെ വലത്തെ മൂലയില്‍ നിക്ഷേപിച്ചു (2-1). രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഇയാന്‍ ഹ്യൂമിനു പകരം മാര്‍ക്ക് സിഫിനിയോസിനെ കൊണ്ടുവന്നുവെങ്കിലും സമനില ഗോള്‍ മാത്രം വന്നില്ല. സിയാം ഹാങ്കലിന്റെ 30 വാര അകലെ നിന്നുള്ള ഹാഫ് വോളിയായിരുന്നു ബ്ലാസറ്റേഴ്‌സിന്റെ അവസാന ശ്രമം. ഈ ലോങ് റേഞ്ചറും തൊട്ടുപിന്നാലെ കിട്ടിയ ഫ്രീ കിക്കും ഗോവന്‍ ഗോള്‍ മുഖത്തു നിന്നും അകന്നുപോയതോടെ മഞ്ഞപ്പടയുടെ സമനില മോഹം പൊലിഞ്ഞു.
കേരള ബ്ലാസ്റ്റേഴ്‌സ് ഇനി 27നു കൊച്ചിയില്‍ ഡ്‌ല്‍ഹി ഡൈനാമോസിനെയും എ്‌ഫ്.സി.ഗോവ ഹോം ഗ്രൗണ്ടില്‍ മുംബൈ സിറ്റിയേയും നേരിടും.
ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ
രണ്ടാം തോൽവി
കൊച്ചി: ഐഎസ്എല്ലില്‍ ആദ്യപാദത്തിലേറ്റ തോല്‍വിക്ക് കണക്കുതീര്‍ക്കാനുറച്ച് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി തന്നെ. ഹോംഗ്രൗണ്ടായ കൊച്ചിയിലെ ആര്‍പ്പുവിളിച്ച കാണികള്‍ക്കു മുന്നില്‍ എഫ്‌സി ഗോവയോട് മഞ്ഞപ്പട 1-2ന് കീഴടങ്ങുകയായിരുന്നു. നേരത്തേ ഗോവയില്‍ നടന്ന കളിയില്‍ 2-5നു തകര്‍ന്നടിഞ്ഞ ബ്ലാസ്റ്റേഴ്‌സ് ഇതിനു പകരം ചോദിക്കാനുറച്ചാണ് കൊച്ചിയില്‍ ബൂട്ടണിഞ്ഞത്. പക്ഷെ ഇരുപകുതികളിലുമായി ഫെറാന്‍ കൊറോമിനോസും എഡു ബെഡിയയും നിറയൊഴിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് മറ്റൊരു തോല്‍വിയിലേക്കു വീണു. മലയാളി താരം സികെ വിനീതിലൂടെ ഒന്നാംപകുതിയില്‍ ഗോള്‍ മടക്കി മഞ്ഞപ്പട ഒപ്പമെത്തിയെങ്കിലും രണ്ടാംപകുതിയിലെ ഗോവയുടെ ഗോളിനു മറുപടിയുണ്ടായിരുന്നില്ല. ടൂര്‍ണമെന്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വി കൂടിയാണിത്. നേരത്തേ എവേ മല്‍സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയോടും മഞ്ഞപ്പട 1-2ന്റെ തോല്‍വി സമ്മതിച്ചിരുന്നു.
26ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് ഗോളിലേക്ക് ആദ്യ ഷോട്ട് പരീക്ഷിക്കുന്നത്. പക്ഷെ ക്രോസ് ബാര്‍ മഞ്ഞപ്പടയ്ക്ക് തടസ്സമായി. ബോക്‌സിനു പുറത്തു നിന്നുള്ള ഹംഗലിന്റെ ബുള്ളറ്റ് ഷോട്ട് ക്രോസ് ബാറില്‍ തട്ടി പുറത്തേക്കു പറന്നു. 29ാം മിനിറ്റില്‍ ആരാധകരെ ആവേശത്തിലാക്കി വിനീതിലൂടെ മഞ്ഞപ്പട ഗോള്‍ മടക്കി. ഗോള്‍കിക്കിനൊടുവില്‍ ബ്രൗണിന്റെ ഹെഡ്ഡറില്‍ ഹംഗലിന്റെ മറ്റൊരു ഹെഡ്ഡര്‍ ബോക്‌സിന് അരികില്‍ നിന്ന വിനീതാണ് ലഭിച്ചത്. പന്തുമായി ബോക്‌സിനുള്ളിലേക്ക് കയറിയ വിനീത് ഗോളി കട്ടിമണിയെ കാഴ്ചക്കാരനാക്കി പന്ത് വലയ്ക്കുള്ളിലേക്ക് പായിച്ചു.ഈ ഗോളിനു ശേഷം മഞ്ഞപ്പട ഉണര്‍ന്നു കളിക്കുന്നതാണ് കണ്ടത്. ലീഡിനായി കൂടുതല്‍ ആവേശത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ആക്രമണത്തിനു തുനിഞ്ഞതോടെ ഗോവ അല്‍പ്പം പതറി.
77ാം മിനിറ്റില്‍ ഗോവ രണ്ടാം ഗോള്‍ കണ്ടെത്തി. ഇടതുമൂലയില്‍ നിന്നുള്ള ബ്രെന്‍ഡന്‍ ഫെര്‍ണാണ്ടസിന്റെ ഫ്രീകിക്ക് കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്ഡറിലൂടെ എഡു ബെഡിയ വലയ്ക്കുള്ളിലെത്തിക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി റെബൂക്കയ്ക്കും ഡിഫന്‍ഡര്‍മാര്‍ക്കും നോക്കി നില്‍ക്കാനെ സാധിച്ചുള്ളൂ. പിന്നീട് ഗോള്‍ മടക്കാനുള്ള ചില ശ്രമങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗത്തു നിന്നുണ്ടായെങ്കിലും അവ ഗോവ ഗോള്‍കീപ്പര്‍ കട്ടിമണിയെ പരീക്ഷിക്കുന്നതായിരുന്നില്ല. അവസാന അഞ്ചു മിനിറ്റില്‍ മാര്‍ക്ക് സിഫ്‌നിയോസിനെ ഇറക്കി സമനില ഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് അവസാന അടവും പയറ്റി നോക്കി. പക്ഷെ ഗോള്‍ മാത്രം പിറന്നില്ല.
മൂന്ന് എവേ മല്‍സരങ്ങള്‍ക്കു ശേഷം ഹോംഗ്രൗണ്ടിലെത്തിയ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുകയായിരുന്നു. ഗോവയുടെ പാസിങ് ഗെയിമിനു മുന്നില്‍ പലപ്പോഴും ബ്ലാസ്റ്റേഴ്‌സിന് പന്ത് തൊടാന്‍ പോലുമായില്ല. കഴിഞ്ഞ എവേ മല്‍സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയോട് പരാജയപ്പെട്ട ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. പരിക്കേറ്റ ഉഗാണ്ടന്‍ മിഡ്ഫീല്‍ഡര്‍ കെസിറോണ്‍ കിസീത്തോയ്ക്കു പകരം സിയാം ഹംഗല്‍ ടീമിലെത്തി. സാമുവല്‍ ശതാബിനു പകരം പരിക്കു ഭേദമായ മലയാളി ഡിഫന്റര്‍ റിനോ ആന്റോ ബ്ലാസ്റ്റേഴ്‌സ് നിരയില്‍ മടങ്ങിയെത്തി. കരണ്‍ സാനിക്കു പകരം ജാക്കിച്ചാന്ദ് സിങാണ് കളിച്ചത്.
ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ
രണ്ടാം തോൽവി
കൊച്ചി: ഐഎസ്എല്ലില്‍ ആദ്യപാദത്തിലേറ്റ തോല്‍വിക്ക് കണക്കുതീര്‍ക്കാനുറച്ച് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി തന്നെ. ഹോംഗ്രൗണ്ടായ കൊച്ചിയിലെ ആര്‍പ്പുവിളിച്ച കാണികള്‍ക്കു മുന്നില്‍ എഫ്‌സി ഗോവയോട് മഞ്ഞപ്പട 1-2ന് കീഴടങ്ങുകയായിരുന്നു. നേരത്തേ ഗോവയില്‍ നടന്ന കളിയില്‍ 2-5നു തകര്‍ന്നടിഞ്ഞ ബ്ലാസ്റ്റേഴ്‌സ് ഇതിനു പകരം ചോദിക്കാനുറച്ചാണ് കൊച്ചിയില്‍ ബൂട്ടണിഞ്ഞത്. പക്ഷെ ഇരുപകുതികളിലുമായി ഫെറാന്‍ കൊറോമിനോസും എഡു ബെഡിയയും നിറയൊഴിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് മറ്റൊരു തോല്‍വിയിലേക്കു വീണു. മലയാളി താരം സികെ വിനീതിലൂടെ ഒന്നാംപകുതിയില്‍ ഗോള്‍ മടക്കി മഞ്ഞപ്പട ഒപ്പമെത്തിയെങ്കിലും രണ്ടാംപകുതിയിലെ ഗോവയുടെ ഗോളിനു മറുപടിയുണ്ടായിരുന്നില്ല. ടൂര്‍ണമെന്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വി കൂടിയാണിത്. നേരത്തേ എവേ മല്‍സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയോടും മഞ്ഞപ്പട 1-2ന്റെ തോല്‍വി സമ്മതിച്ചിരുന്നു.
ആദ്യം ക്രോസ് ബാര്‍, പിന്നാലെ ഗോള്‍
കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ഗോവ ലീഡ് നേടേണ്ടതായിരുന്നു. എന്നാല്‍ ലാന്‍സറോറ്റെയുടെ കരുത്തുറ്റ വലംകാല്‍ ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. കൊച്ചിയിലെ മഞ്ഞക്കടലിനെ സ്തബ്ധരാക്കി മൂന്നു മിനിറ്റിനുള്ളില്‍ ഗോവ വലകുലുക്കിയിരുന്നു. കൊറോമിനോസിന്റെ വകയായിരുന്നു ഗോള്‍. ഇടതുവിങിലൂടെ പറന്നുകയറി മന്ദര്‍ ദേശായ് നല്‍കിയ മനോഹരമായ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സിനു പിഴച്ചപ്പോള്‍ ക്ലോസ്‌റേഞ്ച് ഷോട്ടിലൂടെ കൊറോമിനോസ് ലക്ഷ്യംകണ്ടു.
വിനീതിലൂടെ ഒപ്പമെത്തി
26ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് ഗോളിലേക്ക് ആദ്യ ഷോട്ട് പരീക്ഷിക്കുന്നത്. പക്ഷെ ക്രോസ് ബാര്‍ മഞ്ഞപ്പടയ്ക്ക് തടസ്സമായി. ബോക്‌സിനു പുറത്തു നിന്നുള്ള ഹംഗലിന്റെ ബുള്ളറ്റ് ഷോട്ട് ക്രോസ് ബാറില്‍ തട്ടി പുറത്തേക്കു പറന്നു. 29ാം മിനിറ്റില്‍ ആരാധകരെ ആവേശത്തിലാക്കി വിനീതിലൂടെ മഞ്ഞപ്പട ഗോള്‍ മടക്കി. ഗോള്‍കിക്കിനൊടുവില്‍ ബ്രൗണിന്റെ ഹെഡ്ഡറില്‍ ഹംഗലിന്റെ മറ്റൊരു ഹെഡ്ഡര്‍ ബോക്‌സിന് അരികില്‍ നിന്ന വിനീതാണ് ലഭിച്ചത്. പന്തുമായി ബോക്‌സിനുള്ളിലേക്ക് കയറിയ വിനീത് ഗോളി കട്ടിമണിയെ കാഴ്ചക്കാരനാക്കി പന്ത് വലയ്ക്കുള്ളിലേക്ക് പായിച്ചു.ഈ ഗോളിനു ശേഷം മഞ്ഞപ്പട ഉണര്‍ന്നു കളിക്കുന്നതാണ് കണ്ടത്. ലീഡിനായി കൂടുതല്‍ ആവേശത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ആക്രമണത്തിനു തുനിഞ്ഞതോടെ ഗോവ അല്‍പ്പം പതറി.ബ്ലാസ്റ്റേഴ്‌സ് ആധിപത്യം
ഒന്നാംപകുതിയെ അപേക്ഷിച്ച് കൂടുതല്‍ മികച്ച പ്രകടനമാണ് രണ്ടാംപകുതിയില്‍ മഞ്ഞപ്പട കാഴ്ചവച്ചത്. ഹ്യൂം-വിനീത് കോമ്പിനേഷന്‍ ഗോവന്‍ ഗോള്‍മുഖത്ത് നിരന്തരം ഭീഷണിയുയര്‍ത്തി. പല തവണ ഗോവന്‍ ബോക്‌സിനുള്ളില്‍ പന്ത് കയറിയിറങ്ങിയെങ്കിലും ഗോളിയെ പരീക്ഷിക്കുന്ന ഷോട്ടുകള്‍ തൊടുക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനായില്ല. 62ാം മിനിമിറ്റില്‍ പന്തുമായി ബോക്‌സിനുള്ളിലെത്തിയ വിനീത് അടിതെറ്റി വീണെങ്കിലും റഫറി പെനല്‍റ്റി അനുവദിച്ചില്ല. രണ്ടു മിനിറ്റിനം വിനീതിന് വീണ്ടുമൊരു അവസരം. ജാക്കിച്ചാന്ദ് ബോക്‌സിനുള്ളിലേക്ക് നല്‍കിയ ക്രോസില്‍ വിനീത് ബൈസിക്കിള്‍ കിക്ക് പരീക്ഷിച്ചെങ്കിലും ഗോളിക്ക് ഭീഷണിയുയര്‍ത്താതെ കടന്നുപോയി.ഗോവയുടെ രണ്ടാം ഗോള്‍
77ാം മിനിറ്റില്‍ ഗോവ രണ്ടാം ഗോള്‍ കണ്ടെത്തി. ഇടതുമൂലയില്‍ നിന്നുള്ള ബ്രെന്‍ഡന്‍ ഫെര്‍ണാണ്ടസിന്റെ ഫ്രീകിക്ക് കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്ഡറിലൂടെ എഡു ബെഡിയ വലയ്ക്കുള്ളിലെത്തിക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി റെബൂക്കയ്ക്കും ഡിഫന്‍ഡര്‍മാര്‍ക്കും നോക്കി നില്‍ക്കാനെ സാധിച്ചുള്ളൂ. പിന്നീട് ഗോള്‍ മടക്കാനുള്ള ചില ശ്രമങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗത്തു നിന്നുണ്ടായെങ്കിലും അവ ഗോവ ഗോള്‍കീപ്പര്‍ കട്ടിമണിയെ പരീക്ഷിക്കുന്നതായിരുന്നില്ല. അവസാന അഞ്ചു മിനിറ്റില്‍ മാര്‍ക്ക് സിഫ്‌നിയോസിനെ ഇറക്കി സമനില ഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് അവസാന അടവും പയറ്റി നോക്കി. പക്ഷെ ഗോള്‍ മാത്രം പിറന്നില്ല.