Friday, January 19, 2018

MATCH 51: NORTHEAST UNITED FC 3-1 CHENNAIYIN FC

 SEIMINLEN DOUNGEL HAT-TRICK LIFTS THE HIGHLANDERS TO THIRD WIN OF THE SEASON


ഗുവാഹത്തി: ഐഎസ്എല്ലില്‍ ജയത്തോടെ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറാമെന്ന പ്രതീക്ഷയുമായി ഇറങ്ങിയ മുന്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിക്കു ഷോക്ക്. എവേ്മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡാണ് ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു ചെന്നൈയെ മുക്കിയത്. യുവതാരം സെയ്മിന്‍ലെന്‍ ഡോംഗെലിന്റെ ഹാട്രിക്കാണ് നോര്‍ത്ത് ഈസ്റ്റിന് ഗംഭീര ജയം സമ്മാനിച്ചത്. സീസണില്‍ നോര്‍ത്ത് ഈസ്റ്റിന്റെ മൂന്നാമത്തെ മാത്രം ജയമാണിത്
42, 46, 68 മിനിറ്റുകളിലായിരുന്നു ഡെംഗെലിന്റെ ഹാട്രിക് നേട്ടം. ചെന്നൈയുടെ ആശ്വാസഗോള്‍ 79ാം മിനിറ്റില്‍ അമിത്ത് ഥാപ്പയുടെ വകയായിരുന്നു. എടിക്കെതിരായ തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് നോര്‍ത്ത് ഈസ്റ്റ് കോച്ച് അവ്‌റം ഗ്രാന്റ് പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചത്. വിവാഹത്തെ തുടര്‍ന്ന് കഴിഞ്ഞ മല്‍സരത്തില്‍ നിന്നു വിട്ടുനിന്ന ഡോംഗെല്‍ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തുകയായിരുന്നു. ജീവിതത്തില്‍ പുതിയ ഇന്നിങ്‌സിന് തുടക്കമിട്ടത് ഹാട്രിക്കുമായി ഡോംഗെല്‍ കളിക്കളത്തില്‍ ആഘോഷിച്ചപ്പോള്‍ അന്ത് ചെന്നൈയുടെ അന്ത്യം കുറിക്കുകയായിരുന്നു.
ചെന്നൈയുടെ മുന്നേറ്റങ്ങളോടെയാണ് മല്‍സരം തുടങ്ങിയതെങ്കിലും നോര്‍ത്ത് ഈസ്റ്റ് പതിയെ മല്‍സരത്തിലേക്കു തിരിച്ചുവന്നു. തുറന്ന ഗോളവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാനായത് നോര്‍ത്ത് ഈസ്റ്റിനായിരുന്നു. ഒന്നാംപകുതിക്ക് മൂന്നു മിനിറ്റ് മുമ്പ് ചെന്നൈയെ സ്തബ്ധരാക്കി ഡോംഗെല്‍ നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചു. രണ്ടാംപകുതിയില്‍ ഗോള്‍ മടക്കി കളിയിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷയുമായി ഇറങ്ങിയ ചെന്നൈ വീണ്ടും ഞെട്ടി. രണ്ടാംപകുതി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ഡോംഗെല്‍ തന്റെ രണ്ടാം ഗോളും നേടി. 68ാം മിനിറ്റില്‍ ഡോംഗെല്‍ തന്റെ ഹാട്രിക്കു തികച്ചതോടെ ചെന്നൈ തോല്‍വിയുറപ്പിക്കുകയും ചെയ്തു



ഡുങ്കലിനു ഹാട്രിക്ക്‌ , നോര്‍ത്ത്‌ ഈസ്‌റ്റ്‌ ചെന്നൈയിനെ അട്ടിമറിച്ചു 


നോര്‍ത്ത്‌ ഈസറ്റ്‌ യൂണൈറ്റഡ്‌ 3 ചെന്നൈയിന്‍ എഫ്‌.സി. 1 



ഗുവഹാട്ടി, ജനുവരി 19:



ഹീറോ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഗുവഹാട്ടിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക്‌ സറ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പോയിന്റ്‌ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ ചെന്നൈയിന്‍ എഫ്‌.സിയെ ഒന്‍പതാം സ്ഥാനത്തു നി്‌ന്നിരുന്ന നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക്‌ ആട്ടിമറിച്ചു

സെമിനിയന്‍ ഡുങ്കലിന്റെ ഹാട്രിക്‌ ഗോള്‍ വര്‍ഷത്തിലാണ്‌ നോര്‍ത്ത്‌ ഈസറ്റ്‌ യൂണൈറ്റിഡിന്റെ തകര്‍പ്പന്‍ വിജയം. 
42-ാം മിനിറ്റില്‍ നോര്‍ത്ത്‌ ഈസറ്റ്‌ യൂണൈറ്റഡ്‌ അവരുടെ മുന്‍നിര താരം സെമിനിയന്‍ ഡുങ്കലിന്റെ ഗോളില്‍ ആദ്യ പകുതിയില്‍ മുന്നിട്ടു നിന്നു. രണ്ടാം പകുതിയുടെ കിക്കോഫിനു പിന്നാലെ ഡുങ്കല്‍ 46-ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോള്‍ നേടി 68-ാം മിനിറ്റില്‍ ഡുങ്കല്‍ ഹാട്രിക്ക്‌ തികച്ചു. 80-ാം മിനിറ്റില്‍ അനിരുദ്ധ്‌ താപ്പയിലൂടെയാണ്‌ ചെന്നൈയിന്റെ ആശ്വാസ ഗോള്‍. 



ഇരുടീമുകളും തമ്മില്‍ ചെന്നൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌.സി 3-0നു നോര്‍ത്ത്‌ ഈസറ്റ്‌ യൂണൈറ്റഡിനെ പരാജയപ്പെടുത്തിയിരുന്നു.. ഇതിനു സ്വന്തം ഗ്രൗണ്ടില്‍ അതേ നാണയത്തില്‍ ഹൈലാന്‍ഡേഴ്‌സ്‌ പകരം വീട്ടി. 

ഹാട്രിക്‌ ഗോള്‍ ഉടമ സെമിനിയന്‍ ഡുങ്കലാണ്‌ ഹീറോ ഓഫ്‌ ദി മാച്ച്‌.. ചെന്നൈയിനെ അട്ടിമറിച്ചവെങ്കിലും രണ്ടു ടീമുകളുടേയും പോയിന്റ്‌ പട്ടികയിലെ സ്ഥാനത്തിനു മാറ്റമില്ല. 


ഇരുടീമുകളും ഇന്നലെ ഓരോ വീതം മാറ്റം വരുത്തി. നോര്‍ത്ത്‌ ഈസറ്റ്‌ യൂണൈറ്റഡ്‌ മീത്തെയ്‌ക്കു പകരം ഡുങ്കലിനെയും ചെന്നൈയിന്‍ എഫ്‌.സി ബിക്രം ജിത്തിനു പകരം അനിരുദ്ധ്‌ താപ്പയേയും ഇറക്കി. ഇതില്‍ നോര്‍ത്ത്‌ ഈസറ്റിന്റെ കോച്ച്‌ അവ്‌റാന്‍ ഗ്രാന്റിന്റെ ഡുങ്കലിനെ കൊണ്ടുവന്ന നീക്കം സൂപ്പര്‍ ഹിറ്റായി. 

നോര്‍ത്ത്‌ ഈസറ്റ്‌ ഡാനിലോ ലോപ്പസിനെ മുന്നില്‍ നിര്‍ത്തി അറ്റാക്കിങ്ങ്‌ മിഡ്‌ഫീല്‍ഡില്‍ സെമിനിയന്‍ ഡുങ്കല്‍, മാഴ്‌സീഞ്ഞ്യോ, ഹാളിചരണ്‍ എന്നിവരെ അണിനിരത്തിയാണ്‌ ആക്രമണം മെനഞ്ഞത്‌.മറുവശത്ത്‌ ചെന്നൈയിന്‍ എഫ്‌.സി ഗ്രിഗറി നെല്‍സണ്‍, റെനെ മിഹെലിച്ച്‌, തോയ്‌ സിംഗ്‌ എന്നിവരുടെ പിന്തുണയോടെ ജെജെ ലല്‍പെക്യൂലയെ മുന്നില്‍ നിര്‍ത്തി്‌ നീക്കം ശക്തമാക്കി.
ഇരുടീമുകളും ആക്രമണങ്ങളുടെ കൊടുങ്കാറ്റ്‌ പുറത്തെടുത്തുകൊണ്ടു മത്സരം തുടങ്ങി. അഞ്ചാം മിനിറ്റില്‍ ചെന്നൈയിന്റെ നെല്‍സണ്‍ ഗ്രിഗറിയുടെ നോര്‍ത്ത്‌ ഈസ്‌റ്റിന്റെ ഗോള്‍ മുഖത്തുകൂടി തൊടുത്തുവിട്ട ഷോട്ട്‌ കണക്ട്‌ ചെയ്യാന്‍ ആളില്ലാതെ രണ്ടാം പോസ്‌റ്റിനരികിലൂടെ കടന്നുപോയി. ഒന്‍പതാം മിനിറ്റില്‍ നോര്‍ത്ത്‌ ഈസറ്റിന്റെ ബോക്‌സിനു സമീപത്തു കിട്ടിയ ഫ്രീ കിക്കും ചെന്നൈയിനു പ്രയോജനപ്പെട്ടില്ല. ആക്രമണവും പ്രത്യാക്രമണവും തുടരെ വന്നുവെങ്കിലും ഗോള്‍ മുഖത്തേക്കു എത്തിയ നീക്കങ്ങള്‍ വളരെ കുറവായിരുന്നു. 23-ാം മിനിറ്റില്‍ ലോങ്‌ പാസില്‍ പന്തുമായി കുതിച്ച ഇനിഗോ കാള്‍ഡിറോണ്‍ ബോക്‌സിനു വലത്തു വശത്തു നിന്നും തൊടുത്തുവിട്ട ഷോട്ട്‌ ലക്ഷ്യം തെറ്റി സൈഡ്‌ നെറ്റില്‍ പതിച്ചു. 
നോര്‍ത്ത്‌ ഈസ്‌റ്റിന്റെ ആക്രമണങ്ങള്‍ എല്ലാം ആദ്യ പകുതിയുടെ 40 മിനിറ്റുവരെ അറ്റാക്കിങ്ങ്‌ തേര്‍ഡില്‍ അവസാനിക്കുക പതിവായിരുന്നു. ഒരു ഡസനോളം നീക്കങ്ങളാണ്‌ ആദ്യപകുതിയില്‍ മാത്രം അറ്റാക്കിങ്‌ തേര്‍ഡില്‍ അവസാനിച്ചത്‌. 
ഗ്രിഗറി നെല്‍സണിലൂടെയായിരുന്നു ചെന്നൈയിന്റെ ആക്രമണങ്ങള്‍ രൂപപ്പെട്ടത്‌. വിംഗുകളിലൂടെ ചെന്നൈയിന്‍ നടത്തിയ മുന്നേറ്റങ്ങള്‍ക്കു ഗ്രിഗറിയും ജെറിയും നേതൃത്വം നല്‍കി.
ഗോള്‍ രഹിതമായി ആദ്യ പകുതി അവസാനിക്കുമെന്നു കരുതിയ നിമിഷത്തിലായിരുന്നു നോര്‍ത്ത്‌ ഈസറ്റ്‌ ഗോള്‍ നേടിയത്‌. 42 -ാം മിനിറ്റില്‍ ഇടത്തെ വിംഗില്‍ നിന്നും വന്ന ലോങ്‌ പാസ്‌ ബോക്‌സിനു വലത്തുവശത്തു സ്വീകരിച്ച ഡുങ്കല്‍ ഹെഡ്ഡറിലൂടെ ഡാനിലോ ലോപ്പസിനു നല്‍കി. പന്തുമായി കുതിച്ച ഡാനിലോയുടെ ആദ്യ ഷോട്ട്‌ ചെന്നൈയിന്‍ ഗോളി കരണ്‍ജിത്‌ സിംഗ്‌ തടഞ്ഞു. പക്ഷേ പന്ത്‌ കരങ്ങളില്‍ ഒതുങ്ങിയില്ല . റീ ബൗണ്ട്‌ കണ്ടു സികസ്‌ യാര്‍ഡിലേക്കു ഓടി വന്ന ഡുങ്കല്‍ കൃത്യസമയത്തു തന്നെ ചാടി വീണു പന്ത്‌ വലയിലാക്കി (1-0). 
തൊട്ടുപിന്നാലെ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ നോര്‍ത്ത്‌ ഈസ്‌റ്റിന്റെ ബോക്‌സിനു വലത്തു വശത്തു വെച്ചു ചെന്നൈയിനു അനൂകൂലമായി ഫ്രി കിക്ക്‌ . റെനെ മിഹെലിച്ച്‌ എടുത്ത ഫ്രീ കിക്ക്‌ അപകടമില്ലാതെ അവസാനിച്ചതോടെ ആദ്യ പകുതി നോര്‍ത്ത്‌ ഈസറ്റിന്റേതായി. 
രണ്ടാം പകുതി തുടങ്ങി മിന്നല്‍ വേഗത്തില്‍ സെമിനിയന്‍ ഡങ്കല്‍ രണ്ടാം ഗോള്‍ നേടി. രണ്ടാ ംപകുതി കിക്കോഫിനു പിന്നാലെ നോര്‍ത്ത ഈസറ്റിന്റെ പകുതിയിലേക്കു വന്ന പന്ത്‌ തിരിച്ച്‌ ലോങ്‌ പാസില്‍ ഡാനിലോ ലോപ്പസ്‌ സെസാറിയിലേക്കും ,സെസാറിയോയില്‍ നിന്നും മറ്റൊരു ലോങ്‌ പാസ്‌ സെമിനിയന്‍ ഡങ്കലിലേക്കും പന്തുമായി കുതിച്ച ഡങ്കല്‍ അഡ്വാന്‍സ്‌ ചെയ്‌തു ഓടി വന്ന ചെന്നൈയുടെ ഗോളിയെയും മറികടന്നു പന്ത്‌ ഇടംകാല്‍ കൊണ്ടു വലയിലേക്കു തൊടുത്തുവിട്ടു (2-0). ഈ സീസണില്‍ രണ്ടാം പകുതിയില്‍ വ്‌ന്ന എറ്റവും വേഗതയേറിയ ഗോളും ആയിരുന്നു ഇത്‌. 
രണ്ട്‌ ഗോളുകള്‍ക്ക്‌ പിന്നിലായി പോയ ചെന്നൈയിന്‍ എഫ്‌.സി തുടരെ നോര്‍ത്ത്‌ ഈസറ്റ്‌ ഗോള്‍ മുഖം ആക്രമിക്കാന്‍ തുടങ്ങി. ചെന്നൈയിന്‍ സെറിനോയെ മാറ്റി റാഫേല്‍ അഗസ്റ്റോയെ കൊണ്ടുവന്നതോടെ ആക്രമണത്തിനു ശക്തികൂടി. നോര്‍ത്ത്‌്‌ ഈസറ്റ്‌ ഗോളി ടി.പി രഹ്‌്‌നേഷിനു വിശ്രമം ഇല്ലാത്ത നിമിഷങ്ങള്‍ ഇല്ലാതായി അടുത്ത മാറ്റത്തില്‍ തോയ്‌ സിംഗിനു പകരം മുഹമ്മദ്‌ റാഫിയെയും ഇറക്കി. എന്നാല്‍ കളിയുടെ തിരക്കഥ മാറ്റുവാന്‍ ചെന്നൈയിന്‍ താരനിരയക്കു കഴിഞ്ഞില്ല. 
66 -ാം മിനിറ്റില്‍ ഡാനിലോ ലോപ്പസിന്റെ പാസില്‍ ഹാളിചരണ്‍ നാര്‍സറിയുടെ ബുള്ളറ്റ്‌ ഷോട്ട്‌ കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തിയതാണ്‌ നോര്‍ത്ത്‌ ഈസറ്റിന്റെ 68 -ാം മിനിറ്റിലെ മൂന്നാം ഗോളിനു തുടക്കം. കോര്‍ണറില്‍ ഉരിത്തിരിഞ്ഞ അപകടം ഒഴിവാക്കിയെങ്കിലും ഹാളിചരണിന്റെ വലത്തെ വിംഗിലൂടെ വന്ന കുതിപ്പ്‌ സെമിനിയന്‍ ഡുങ്കലിലേക്കു ക്രോസ്‌ ആയി വന്നു. . ബോക്‌സില്‍ എത്തിയ സെമിനിയന്‍ ഡുങ്കല്‍ വലത്തെ കാല്‍കൊണ്ടു തുവല്‍സ്‌പര്‍ശത്തിനു തുല്യമായ ഫ്‌ളിക്കിലൂടെ രണ്ടാം പോസറ്റിലേക്കു പന്തിന്റെ ഗതി തിരിച്ചുവിട്ടു (3-0). 
ഗോള്‍ മടക്കാനുള്ള ചെന്നൈയിന്‍ എഫ്‌.സിയുടെ ശ്രമം 80-ാം മിനിറ്റിലാണ്‌ പൂവണിഞ്ഞത്‌. ആറോളം നോര്‍ത്ത്‌ ഈസറ്റ്‌ താരങ്ങള്‍ പ്രതിരോധത്തില്‍ നിന്ന അവസരത്തില്‍ ചെന്നൈയിന്‍ വളരെ മനോഹരമായാണ്‌ ഗോള്‍ നേടിയത്‌. ജെജെയില്‍നിന്നും കാള്‍ഡിറോണിലേക്കും തുടര്‍ന്നു തടയാന്‍ ശ്രമിച്ച റീഗന്‍ സിംഗിനെ മറികടന്നു വന്ന പന്ത്‌ ലഭിച്ച അനിരുദ്ധ്‌ താപ്പ ഫുള്‍ വോളിയിലൂടെ രണ്ടാംപോസ്‌റ്റിലേക്കു നിറയൊഴിച്ചു (3-1). 
അവസാന മിനിറ്റുകളിലേക്കു കടന്നതോടെ ചെന്നൈയുടെ ഗോള്‍ കീപ്പര്‍ ഒഴിച്ച്‌ മറ്റു കളിക്കാരെല്ലാം നോര്‍ത്ത്‌ ഈസ്‌റ്റിന്റെ പകുതിയിലായിരുന്നു. .പക്ഷേ ,ഒരു ആശ്വാസ ഗോളില്‍ ചെന്നൈയിനു മടങ്ങേണ്ടി വന്നു.



Hat-trick hero Doungel keep​s NorthEast alive

Guwahati, January 19

Seiminlen Doungel became the first Indian player to score a hat-trick in this edition of the Hero Indian Super League as NorthEast United FC tore visitor Chennaiyin FC’s defence to shreds with a 3-1 victory at the Indira Gandhi Athletic Stadium, Guwahati, on Friday.

NorthEast United had lost 0-3 against Chennaiyin FC in Chennai earlier in their first-leg clash. There is a huge gap between the two teams on the ISL table with Chennaiyin targeting a top spot and NorthEast trying to rescue their campaign. It seemed a mismatch but Doungel turned the tables on their rivals with a hat-trick, the first ever for NorthEast United since inception in 2014.

Doungel scored the opening goal in the 42nd minute to give his team the lead at half-time. In the second session, Doungel struck twice in the 46th and 68th minute to complete a hat-trick. Anirudh Thapa pulled a goal back in the 79th minute but there was no way NorthEast would allow their lead to slip away at home.

The win gives NorthEast United 10 points after 10 matches and keeps their chances of qualifying alive. Chennaiyin FC will retain their second position on the points table with 20 points from 11 matches.

NorthEast United had scored just four goals in their nine matches prior to this clash against Chennaiyin FC and it looked like they would draw a blank again. There was urgency but no direction to the home team’s attack and most moves fizzled out before reaching the danger zone.

Chennaiyin FC too were not in their elements, although there were a couple of half-chances.

The home team, though, were rewarded for their efforts in the 42nd minute as Doungel made the first attempt on goal count. A ball just outside the box from Reagan Singh saw Doungel chest it back to Cezario. The striker weaved his way past two markers and fired a shot which goalkeeper Karanjit Singh didn’t collect cleanly and Doungel slotted it home from close range.

19 seconds into the start of second session, NorthEast United and Doungel were celebrating again with their second goal. A through ball from Danilo Lopes saw Doungel get to the end of it and finish it past the onrushing goalkeeper.

Doungel then made it a special night by scoring his hat-trick in the 68th minute when he gave finishing touches to a square pass from Holicharan Narzary.

Chennaiyin FC, unbeaten for five matches, were stunned. Anirudh Thapa pulled a goal back in the 79th minute with a brilliant volley. But nobody was fooled into believing that they could get something out of this game with a late onslaught.






MATCH 50 : MUMBAI CITY FC 1-3 BENGALURU FC -


മുംബൈ അരീനയിലും ബെംഗ്‌ളുരു

വിജയം ആവര്‍ത്തിച്ചു 





ബെംഗ്‌ളുരു എഫ്‌.സി. 3 മുംബൈ സിറ്റി എഫ്‌.സി. 1



മുംബൈ, ജനുവരി 18:
ഹീറോ ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ മുംബൈ സിറ്റി എഫ്‌.സിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക്‌ ബെംഗ്‌ളുരു എഫ്‌.സി. പരാജയപ്പെടുത്തി. 
ബെംഗ്‌ളുരുവിനുവേണ്ടി പെനാല്‍്‌ട്ടിയില്‍ നിന്നും ക്യാപറ്റന്‍ സുനില്‍ ഛെത്രി ( 43-ാം മിനിറ്റില്‍) തുടക്കം കുറിച്ചു രണ്ടാം പകുതിയില്‍ സുനില്‍ ഛെത്രി തന്നെ ഫീല്‍ഡ്‌ ഗോളില്‍ (52-ാം മിനിറ്റില്‍) ലീഡുയര്‍ത്തി. ഫ്രീ കിക്ക്‌ ഗോളിലൂടെ മിക്കു ( 63-ാം മിനിറ്റില്‍) ബെംഗ്‌ളുരുവിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. മറുവശത്ത്‌ മുംബൈ 76-ാം മിനിറ്റില്‍ പകരക്കാരനായി വന്ന ലിയോ കോസ്‌റ്റയിലൂടെ ആശ്വാസ ഗോളും കണ്ടെത്തി. 
ഈ ജയത്തോടെ ബെംഗ്‌ളുരു എഫ്‌.സി 21 പോയിന്റോടെ പോയിന്റ്‌ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കു തിരിച്ചെത്തി. മുംബൈ 14 പോയിന്റുമായി അഞ്ചാം സ്ഥാനം തുടര്‍ന്നു. 
ഇരുടീമുകളും തമ്മില്‍ ബെംഗ്‌ളുരുവില്‍ നടന്ന ആദ്യ മത്സരത്തില്‍ ബെംഗ്‌ളുരു 2-0നു ജയിച്ചിരുന്നു. മുംബൈ അരീനയില്‍ ഈ വിജയം ബെംഗ്‌ളുരു മെച്ചപ്പെടുത്തി. ബെംഗ്‌ളുരുവിന്റെ നാലാമത്തെ എവേ വിജയം കൂടിയായി. ബെംഗ്‌ളുരു ക്യാപറ്റന്‍ സുനില്‍ ഛെത്രിയാണ്‌ ഹീറോ ഓഫ്‌ ദി മാച്ച്‌ . 
മുംബൈ രണ്ടു മാറ്റങ്ങളുമായാണ്‌ ഇന്നലെ ഇറങ്ങിയത്‌ രാജു ഗെയ്‌ക്ക്‌ വാദ്‌, സെഹ്‌്‌നാജ്‌ സിംഗ്‌ എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ദാവീന്ദര്‍ സിംഗ്‌, സഞ്‌ജു പ്രധാന്‍ എന്നിവരെ ഒഴിവാക്കി. ബെംഗ്‌ളുരു നാല്‌ മാറ്റങ്ങള്‍ വരുത്തി. ലെനി റോഡ്രിഗസ്‌, ബ്രോളിയോ എഡു ഗാര്‍ഷ്യ, ചുവപ്പ്‌ കാര്‍ഡ്‌ ലഭിച്ച സുഭാഷിഷ്‌ ബോസ്‌ എന്നിവര്‍ക്കു പകരം ജുവാനന്‍, ബോയിതാങ്‌, ഉദാന്ത സിംഗ്‌ , ജോണ്‍ ജോണ്‍സണ്‍ എന്നിവര്‍ വന്നു. രണ്ടു ടീമുകളും 4-2-3-1 ഫോര്‍മേഷനിലാണ്‌ ടീമിനെ വിന്യസിച്ചത്‌. 
ബല്‍വന്തിനെ മുന്നില്‍ നിര്‍ത്തി തൊട്ടുപുറകില്‍ തിയാഗോ സാന്റോസും ഇരുവശങ്ങളിലും അറ്റാക്കിങ്ങ്‌ മിഡ്‌ഫീല്‍ഡില്‍ എവര്‍ട്ടണിനെയും അഭിനാഷ്‌ റൂയിദാസിനെയും നിര്‍ത്തി ആക്രമണം ഒരുക്കി .മറുവശത്ത്‌ മിക്കുവിനെ മുന്നില്‍ നിര്‍ത്തി ,തൊട്ടുപിന്നില്‍ ക്യാപ്‌റ്റന്‍ സുനില്‍ ഛെത്രിയും ഇരുവശങ്ങളിലും ബോയിതാങും ഉദാന്തയെയും നിരത്തിയാണ്‌ ബെംഗ്‌ളുരു ആക്രണം തുടങ്ങിയത്‌. 
സ്വന്തം ഗ്രൗണ്ടില്‍ എട്ടാം മിനിറ്റില്‍ മുംബൈ സിറ്റി എഫ്‌.സിയ്‌ക്കാണ്‌ ആദ്യ അവസരം കൈവന്നത്‌. എമാനയുടെ ഒറ്റയ്‌ക്കുള്ള കുതിപ്പും തുടര്‍ന്നു ബല്‍വന്തിനു ബോക്‌സിലേക്കു നീട്ടി നല്‍കിയ പാസും അവസരം ഒരുക്കി. എന്നാല്‍ ബല്‍വന്ത്‌ പോസറ്റിനു മുകളിലൂടെ അലക്ഷ്യമായി അടിച്ചു കളഞ്ഞു. 18-ാം മിനിറ്റില്‍ ക്യാപറ്റനും ലൂസിയാന്‍ ഗോയന്‍ നേതൃത്വം നല്‍കുന്ന കോട്ട പൊളിച്ചു മിക്കു നല്‍കിയ ക്രോസ്‌ തൊട്ടുകൊടുത്താല്‍ അകത്തു കയറുമായിരുന്ന വിധത്തില്‍ പുറത്തേക്കു പാഞ്ഞു. 
ആദ്യപകുതിയുടെ 30-ാം മിനിറ്റില്‍ തന്നെ മുംബൈയ്‌ക്ക്‌ പരുക്കേറ്റ രാജു ഗെയ്‌ക്ക്‌ വാദിനു പകരം ദാവീന്ദര്‍ സിംഗിനെ കൊണ്ടുവരേണ്ടി വന്നു. 32-ാം മിനിറ്റില്‍ ബോയിതാങിന്റെ ശ്രമം അമരീന്ദര്‍ കുത്തിയകറ്റി അടുത്ത മിനിറ്റില്‍ എവര്‍ട്ടണ്‍ തളികയില്‍ വെച്ചു പോലെ നല്‍കിയ ക്രോസില്‍ ബല്‍വന്തിന്റെ മനോഹരമായ ഹെഡ്ഡര്‍ ബെംഗ്‌ളുരുവിന്റെ ഗോളി ഗുര്‍പ്രീത്‌ സിംഗ്‌ സന്ധു മനോഹരമായി കുത്തിയകറ്റി. ഇരുടീമുകളുടെയും ഗോള്‍ കീപ്പര്‍മാരുടെ രക്ഷപ്പെടുത്തലുകളാണ്‌ ആദ്യ പകുതിയില്‍ നിറഞ്ഞു നിന്നത്‌. 
ശാന്തമായി കടന്നുപോയ മത്സരം ആദ്യ പകുതിയുടെ അവസാന അഞ്ച്‌ മിനിറ്റില്‍ മാറി മറിഞ്ഞു. നാല്‌ മഞ്ഞക്കാര്‍ഡുകളും ഒരു പെനാല്‍ട്ടിയും ഈ അഞ്ച്‌ നിമിഷങ്ങളില്‍ കടന്നുവന്നു. 42-ാം മിനിറ്റില്‍ മിക്കുവിന്റെ ത്രൂപാസില്‍ ബോയിതാങില്‍ നിന്നും ലഭിച്ച പന്തുമായി കുതിച്ച്‌ സുനില്‍ ഛെത്രിയെ ബോക്‌സിനകത്തുവെച്ച്‌ ബെല്‍വന്ത്‌ , സെഹ്‌്‌നാജ്‌ സിംഗ്‌, മെഹ്‌റാജുദ്ദീന്‍ വാഡു എന്നിവര്‍ കൂടി വളഞ്ഞു. ഇതില്‍ ബല്‍വന്തിന്റെ ടാക്ലിങ്ങില്‍ സുനില്‍ ഛെത്രി നിലംപതിച്ചു. ഇതോടെ മലയാളി റഫ്‌റി സന്തോഷ്‌ കുമാര്‍ പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത സുനില്‍ ഛെത്രി ഉന്നം തെറ്റാതെ വലയിലാക്കി. (1-0). റഫ്‌റിയെ ചോദ്യം ചെയ്‌തതിനു ഗോളി അമരീന്ദറിനു മഞ്ഞക്കാര്‍ഡ്‌ും കിട്ടി. 
ഇതോടെ കളിയില്‍ വാശി മുറുകി സമനില ഗോള്‍ നേടാന്‍ സെഹ്‌്‌നാജ്‌ സിംഗിന്റെ 30 വാര ലോങ്‌ റേഞ്ചറും ലീഡ്‌ നേടാന്‍ ബെംഗ്‌ളുരുവിന്റെ ഉദാന്ത സിംഗിന്റെ ടാക്ലിങ്ങ്‌ മറികടന്നുള്ള കുതിപ്പും തുടര്‍ന്നു വന്ന ഷോട്ടും ഒന്നാം പോസ്‌റ്റിനരുകിലൂടെ കടന്നുപോയി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ മിക്കു ഒരുക്കി ക്കൊടുത്ത അവസരം സുനില്‍ ഛെത്രി നഷ്ടപ്പെടുത്തി.
രണ്ടാം പകുതിയില്‍ ബെംഗ്‌ളുരു ലീഡുയര്‌ത്താന്‍ കിട്ടിയ അവസരം നഷ്ടപ്പെടുത്തി. ടാക്ലിങ്ങിലൂടെ പന്ത്‌ പിടിച്ചെടുത്ത മിക്കുവില്‍ നി്‌ന്നും ബോയിതാങിലേക്കു നല്‍കിയ പന്ത്‌ തിരി്‌ച്ചു വാങ്ങിയ മിക്കു ഗോള്‍ കീപ്പര്‍ മാത്രം നില്‍ക്കെ രണ്ടാം പോസ്‌റ്റിനു പുറത്തേക്ക്‌ അടിച്ചു കളഞ്ഞു. എന്നാല്‍ ബെംഗ്‌ളുരുവിനു രണ്ടാം ഗോള്‍ നേടാന്‍ അധികം കാത്തു നില്‍ക്കേണ്ടി വന്നില്ല. 52-ാം മിനിറ്റില്‍ ഇടതുവിംഗിലൂടെ നടത്തിയ കൗണ്ടര്‍ ആക്രമണത്തില്‍ നിന്നായിരുന്നു ഗോള്‍ വന്നത്‌. പന്തുമായി കുതിച്ചോടിയ ഉദാന്ത സിംഗിനാണ്‌ ഗോളിനു വഴിയൊരുക്കിയത്‌. ഉദാന്ത സിംഗില്‍ നിന്നും ലഭിച്ച പന്ത്‌ സുനില്‍ ഛെത്രി അതിമനോഹരമായി പോസ്‌റ്റില്‍ നിക്ഷേപിച്ചു. (2-0). 
61 -ാംമിനിറ്റില്‍ ബോക്‌സിനു തൊട്ടുമുന്നില്‍ ജേഴ്‌സണ്‍ വിയേര മിക്കുവിനെ ഫൗള്‍ ചെയ്‌തതിനു ലഭിച്ച ഫ്രീ കിക്ക്‌ ബെംഗ്‌ളുരു ഗോളാക്കി. അറ്‌ പേരടങ്ങിയ മുംബൈ മനുഷ്യമതില്‍ തുരന്നു മിക്കുവിന്റെ ഗ്രൗണ്ട്‌ ഷോട്ട്‌ നെറ്റിനകത്തു കയറി (3-0). 66 -ാ മിനിറ്റില്‍ മിക്കുവിന്റെ രണ്ടാം ഗോള്‍ ശ്രമം സെഹ്‌്‌നാജ്‌ സിംഗ്‌ ഗോള്‍ ലൈന്‍ സേവിലൂടെ രക്ഷപ്പെടുത്തി. 
76-ാം മിനിറ്റില്‍ മുംബൈ ലൂസിയാന്‍ ഗോയനു പകരം വന്ന ലിയോ കോസ്‌റ്റയിലൂടെ ആശ്വാസ ഗോള്‍ കണ്ടെത്തി.ബല്‍വന്തില്‍ നിന്നും വന്ന പന്ത്‌ ലിയോ കോസ്‌റ്റ ഗുര്‍പ്രീതിന്റെ കാലുകള്‍ക്കിടയിലൂടെ പന്ത്‌ നെറ്റിലെത്തിച്ചു (3-1).
ഇന്നലത്തെ നാല്‌ മഞ്ഞക്കാര്‍ഡുകളും ആദ്യ പകുതിയിലായിരുന്നു. ബല്‍വന്ത്‌ സിംഗ്‌ , അമരീന്ദര്‍ സിംഗ്‌, ദേവീന്ദര്‍ സിംഗ്‌ (മുംബൈ) എറിക്‌ പാര്‍ത്താലു (ബെംഗ്‌ളുരു) എന്നിവര്‍ക്കാണ്‌ മഞ്ഞക്കാര്‍ഡ്‌ 
ബെംഗ്‌ളുരു എഫ്‌.സിയുടെ അടുത്ത മത്സരം ജനുവരി 26നു ഹോം ഗ്രൗണ്ടില്‍ നോര്‍ത്ത്‌ ഈസറ്റ്‌ യൂണൈറ്റഡുമായിട്ടാണ്‌. മുംബൈ സിറ്റി എഫ്‌.സി. 28നു എവേ മത്സരത്തില്‍ എഫ്‌.സി.ഗോവയുമായി കൊമ്പുകോര്‍ക്കും. 



BLUES DO THE DOUBLE OVER THE ISLANDERS
Sunil Chhetri scored a brace in his side's win as they moved to the top spot in the league table....
A Sunil Chhetri brace (43' and 52') along with a free-kick from Miku (63') handed Bengaluru FC a comfortable 3-1 win over Mumbai City FC for whom substitute Leo Costa scored a consolation goal in the 76th minute.
Mumbai City FC made two changes in the starting XI as Raju Gaikwad returned from a hamstring injury which meant Davinder Singh was demoted to the bench while defensive midfielder Sehnaj Singh reclaimed his spot after serving his two-match ban. As for the visitors, Boithang Haokip, Udanta Singh, Juanan and Erik Paartalu replaced Edu Garcia, Lenny Rodrigues, Subashish Bose and Braulio respectively.
The match had an action-packed start which saw Bengaluru’s Erik Paartalu get close to the target in the fifth minute. After Udanta squared the ball for the Australian from the right-side of the 18-yard-box, the 31-year-old advanced further before letting fly but his effort was just wide of the mark.
In the 14th minute, the Eagles spiced things up from the middle of the park when Udanta’s lobbed ball flew over Mumbai’s defensive unit to find Miku unmarked. The Venezuela-born striker flicked it back for skipper Chhetri but Goian got to it before the India stalwart could. 
Two minutes later, Mumbai bounced back with Achille Emana gliding past the defenders in white to attempt a shot from the edge of the box which tested Gurpreet Singh Sandhu who was equally up to his task.
Around the half-hour mark, Udanta chipped the ball from the right flank to find Haokip on the other end who made space for himself before delivering a curling effort which was kept out by custodian Amrinder.
At the other end, Gurpreet too pulled off a save in the next two minutes to avert the danger coming off Balwant’s header after the former Mohun Bagan attacker was set up by Everton’s cross from the right wing.
Balwant was lucky not to have seen a red after he elbowed Harmanjot Khabra in the face. However, the referee only chose to book him with a yellow card.
It was only in the dying moments of the first half that deadlock was broken when Chhetri went down to the ground after a soft challenge by Balwant. The referee was quick to point to the spot and Chhetri make no mistake to send the ball just under the top of the net. The skipper’s strike ensured Albert Roca’s men walked off the pitch at the break with a one-goal lead.
Just seven minutes post the commencement of the second half, the visitors doubled their lead with Chhetri adding another goal to his name. The agile Udanta beat his marker Davinder on the right to release a cross for Chhetri in the centre who bashed the ball into the mesh.
It didn’t take too long for the JSW-owned outfit to add the third goal of the night. After being brought down by Gerson at the edge of the box, Miku stepped up to take the resulting free-kick and sent in a low shot into the Mumbai goal. 
The hosts bounced back with a goal in the 75th minute when Leo Costa, who replaced captain Goian in a tactical change, grabbed his first of the season. The Brazilian poked the ball past the Bengaluru custodian after a chipped delivery from Balwant.
However, the strike came in too late as the damage was already done to Guimaraes’ men who were handed their second loss in a span of four days. The victory takes Bengaluru FC to the top of the table with 21 points, one above John Gregory’s Chennaiyin FC who will play at Guwahati on Friday evening.







BFC regain top spot with Chhetri's brace


Mumbai, January 18, 2018 :
 
A brace by Sunil Chhetri helped Bengaluru FC to a comfortable 3:1 win over Mumbai City FC in the Hero Indian Super League clash at the Mumbai Sports Arena on Thursday. The win takes Bengaluru FC back to the top of the ISL points table with 21 points.

Bengaluru FC opened the scoring on the night from the spot. With just barely minutes left for the halftime, Balwant Singh brought Sunil Chhetri inside his own box with a push from behind. The referee had no hesitation in awarding the away side a penalty. Chettri took the responsibility, and calmly slotted the ball past Mumbai City FC goalkeeper Amrinder Singh.

Before Chhetri gave his side the lead, Bengaluru was struggling to deal with Achille Emana, who made a few threatening runs from the midfield towards the opposition goal.  MCFC created a few chances for themselves in a feisty first half, one of which fell to Balwant Singh. In the 35th minute, Everton Santos' cross from the right found Balwant but his header was well saved by Bengaluru goalkeeper Gurpreet Singh.

Just before conceding the penalty, Balwant could have been sent off after he swung his elbow at Harmanjot Khabra, who went tumbling down. The referee, however, took a lenient look at the incident, and the forward escaped with just a yellow card to his name.        

Five minutes after the restart, Miku had a great opportunity to put the visitors two-up. The Spaniard was clear on goal with just Amrinder Singh to beat but he put his shot inches wides of the post. But that didn't matter much, barely minutes later, Chhetri was again on hand to score his seventh goal of the season and double his side's advantage.  

After a driving run past Mumbai FC defenders, Udanta Kumam Singh found the Indian captain in the box and side-footed shot ended in the right-hand corner of the home sides goal.  

Miku then sealed the result with Bengaluru FC third goal at the hour mark. A clumsy challenge just outside his own box by Gerson Vieira on the Spaniard gave the away side free kick. And this time, Miku made no mistake. His low driven shot was too hot for Amrinder Singh. 

Leo Costa, who had come on as a substitute then gave Mumbai FC a flicker of hope with a goal in the 76th minute. After some good play with Balwant Singh, Costa managed to slip the ball through Bengaluru FC goalkeeper. But in the time that was left on the clock, Mumbai FC failed to do any further damage. 

Alexandre Guimarães men have now lost two back to back games at home and are currently placed 5th on the leader board with 14 points.

PHOTOS