Monday, November 6, 2017

ഇന്ത്യന്‍ പരിശീലകര്‍ മുന്‍ നിരയിലേക്ക്‌



 6. അലക്‌സ്‌ അംബ്രോസ്‌ 
 4. ഡെറിക്‌ പെരേര
 ഡെറിക്‌ പെരേര


3. ഇഷ്‌ഫാഖ്‌ അഹമ്മദ്‌

5 .നൗഷാദ്‌ മൂസ
 2. ശക്തി ചൗഹാന്‍

1. താങ്‌ബോയ്‌ സിങ്‌തോ




ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അനുഭവ പരിജ്ഞാനക്കുറവ്‌ മുലം ഇന്ത്യയില്‍ നിന്നുള്ള മുഖ്യപരിശീലകര്‍ വളരെ പിന്നിലായിരുന്നു. ഇന്ത്യന്‍ പരിശീലകരുടെ സംഭവനകള്‍ അതുകൊണ്ടു തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പക്ഷെ, അവരുടെ റോള്‍ ടീമുകള്‍ക്ക്‌ തള്ളിക്കളയാനാകാത്ത വിധം സുപ്രധാനവുമായിരുന്നു. മുഖ്യപരിശീലകനും കളിക്കാര്‍ക്കും ഇടയില്‍ ആശയവിനിമയത്തില്‍ ഉണ്ടായിരുന്ന വിടവ്‌ നികത്തുന്ന റോള്‍ പ്രധാനമായും നിര്‍വഹിച്ചു വന്നിരുന്നത്‌ ഈ ഇന്ത്യന്‍ പരിശീലകരായിരുന്നു. ഇക്കാര്യം ഒരു ടീമിനും തള്ളിക്കളയാനാവില്ല.
അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ബാസ്‌തോബ്‌ റോയിയുടേയും ജാംഷഡ്‌പൂര്‍ എഫ്‌.സിയുടെ അസിസ്റ്റന്റ്‌ മാനേജര്‍ ഇഷ്‌ഫാഖ്‌ അഹമ്മദിന്റെ കാര്യം എടുത്താലും ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈ പരിശീലകരുടെ റോള്‍ കേവലം പരിശീലനം നല്‍കുന്നതു മാത്രമായിരുന്നില്ലെന്നു വ്യക്തം.. മുഖ്യപരിശീലകന്റെ നിര്‍ദ്ദേശങ്ങള്‍ പ്രാദേശിക ഭാഷയിലുടെ കളിക്കാരില്‍ എത്തിക്കുന്നതിലും ഈ പരിശീലകരുടെ പങ്ക്‌ വലുതാണ്‌. കളിക്കളത്തില്‍ ആവശ്യമായ സ്റ്റാഫിന്റെ കാര്യം അടക്കം കളിക്കളത്തിനകത്തും പുറത്തും വേണ്ട സംവിധാനങ്ങള്‍ ഒരുക്കുന്നതിലും ഇന്ത്യാക്കാരായ ഈ സഹപരിശീലകരുടെ റോള്‍ നിസ്‌തുലമാണ്‌. ആദ്യ ഇലവനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഇവര്‍ക്ക്‌ പങ്ക്‌ വഹിക്കാനില്ലെങ്കിലും കളിക്കളത്തിലും പരിശീലനവേദികളിലും രംഗനീരീക്ഷണം , ആശയവിനിമയം, പരിശീലനം എന്നീ കാര്യങ്ങളില്‍ മുഖ്യപരിശീലകനെ ബോധ്യമാക്കുന്നതില്‍ ഇവര്‍ക്കായിരുന്നു താക്കോല്‍സ്ഥാനം വഹിക്കേണ്ടി വരുന്നത്‌. . ഇന്ത്യന്‍ ഫുട്‌ബോളിന്റെ വികസന പ്രക്രിയയില്‍ ഹീറോ ഇന്ത്യന്‍ ഫുട്‌ബോള്‍ വഹിക്കുന്ന നിര്‍ണായക പങ്കില്‍ ഇന്ത്യന്‍ പരിശീലകരുടെ കഴിവിനും പ്രധാനറോള്‍ വഹിക്കാനുണ്ട്‌. 
ഇവരുടെ റോള്‍ കളിക്കളത്തില്‍ മാത്രം ഒതുങ്ങുന്നതായി പരിമിതപ്പെടുത്താനാവില്ല. വിദേശ പരിശീലകര്‍ക്കും ഇന്ത്യന്‍ കളിക്കാര്‍ക്കും ഇടയിലെ ഏകോപനം സാധ്യമാക്കുന്നതില്‍ പ്രധാന പങ്കാണ്‌ ഇന്ത്യന്‍ പരിശീലകരുടേത്‌. ആശയം പരിഭാഷപ്പെടുത്തുക, അവരെ ഉത്തേജിപ്പിക്കുക, മാര്‍ഗ്ഗദര്‍ശി ആകുക എന്നിവയോടൊപ്പം കളിക്കാരും വിദേശപരിശീലകനുമായുള്ള ബന്ധം ഊഷ്‌മളമായി നിലനിര്‍ത്തുക എന്നീ പ്രധാന ചുമതലകളാണ്‌ വഹിക്കാനുള്ളതെന്ന്‌ ഡല്‍ഹി ഡൈനാമോസിന്റെ അസിസറ്റന്റ്‌ കോച്ച്‌ ശക്തി ചൗഹാന്‍ പറഞ്ഞു. 
ഹീറോ ഐഎസ്‌എല്ലിന്റെ ഈ സീസണില്‍ ചുരുങ്ങിയത്‌ ആറ്‌ ഇന്ത്യന്‍ പരിശീലകര്‍ക്ക്‌ ടെക്‌നിക്കല്‍ സ്റ്റാഫിന്റെ നിര്‍ണായക ദൗത്യം നിര്‍വഹിക്കാന്‍ അവസരം ഉണ്ട്‌. ഡല്‍ഹിയുടെ ശക്തി ചൗഹാന്‍, അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ബാസ്‌തോബ്‌ റോയ്‌, എഫ്‌.സി ഗോവയുടെ ഡെറിക്‌ പെരേര, കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ താങ്‌ബോയ്‌ സിങ്‌തോ മുംബൈ എഫ്‌.സിയുടെ അലക്‌സ്‌ അംബ്രോസ്‌, ജാംഷ്‌ഡ്‌പൂര്‍ എഫ്‌.സിയുടെ ഇഷ്‌ഫാഖ്‌ അഹമ്മദ്‌ , ബംഗ്‌്‌ളുരു എഫ്‌.സിയുടെ നൗഷാദ്‌ മൂസ എന്നിവരാണ്‌ അസിസ്റ്റന്റ്‌ മാനേജര്‍മാരായി രംഗത്തുള്ളത്‌. അതേസമയം മുന്‍ ഇന്ത്യന്‍ താരം സയ്യിദ്‌ സബീര്‍ പാഷ ചെന്നൈയിന്‍ എഫ്‌.സിയുടെ ടെക്‌നിക്കല്‍ ഡയറകര്‍ കൂടിയാണ്‌. 
ഡെറിക്‌ പെരേര , താങ്‌ബോയ്‌ സിങ്‌തോ എന്നിവര്‍ക്ക്‌ മുഖ്യ പരിശീലകര്‍ എന്നിനിലയില്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ ശക്തമായ വേരുകളുള്ളവരാണ്‌. വളരെ വലുതായ പരിചയസമ്പത്തും ഇരുവര്‍ക്കും ഉണ്ട്‌. ഇഷ്‌ഫാഖ്‌ അഹമ്മദ്‌ കഴിഞ്ഞ സീസണ്‍ വരെ കേരള ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി കളിച്ചിരുന്നു. കളിക്കാരന്‍ എന്ന നിലയില്‍ നിന്നാണ്‌ ഇത്തവണ ജാംഷഡ്‌പൂര്‍ എഫ്‌.സിയില്‍ പരിശീലകനായി എത്തുന്നത്‌. 
കളിക്കാരോടൊപ്പം താനും പരിശീലനം നടത്തുന്നുണ്ട്‌. അതുകൊണ്ടുതന്നെ അവരില്‍ ഒരാളായിട്ടാണ്‌ തന്നെ കളിക്കാര്‍ കണക്കാക്കുന്നത്‌. അതിനാല്‍ അവരുടെ വീക്ഷണകോണിലൂടെ കാണുവാനും കഴിയുന്നു. കഴിഞ്ഞ സീസണ്‍വരെ കളിച്ചിരുന്നു. അതുകൊണ്ടുതന്നെ കളിക്കാരുടെ വിശ്വാസം നേടിയെടുക്കാനും അവരെ ഒറ്റകെട്ടായി നിര്‍ത്തുവാനും കഴിയുമെന്ന്‌ ഇഷ്‌ഫാഖ്‌ അഹമമദ്‌ പറഞ്ഞു. 
ഇവരെല്ലാവരും മുഖ്യപരിശീലകന്റെ തൊപ്പി ഒരിക്കല്‍ ലഭിക്കുമെന്ന പ്രതീക്ഷയുടെ തീരത്താണ്‌. മുഖ്യപരിശീലകനെപ്പോലെ സഹപരിശീലകനും നിര്‍ണായകമായ പങ്കുണ്ടെന്നു ചൗഹാനും ഇഷ്‌ഫാഖ്‌ അഹമ്മദും ഒരേപോലെ കരുതുന്നു. 
കഴിഞ്ഞ സീസണുകളില്‍ ഫുട്‌ബോള്‍ പരിശീലനത്തിന്റെ വിവിധ ശൈലികള്‍ കണ്ടുപഠിക്കാന്‍ അവസരം ലഭിച്ചതില്‍ ചൗഹാനു അഭിമാനം. ആദ്യം ബെല്‍ജിയം പരിശീലകന്‍ ഹാം വാന്‍ വെല്‍ദോവന്റെ കൂടെയും പിന്നീട്‌ ബ്രസീലിയന്‍ പരിശീലകന്‍ റോബര്‍ട്ടോ കാര്‍ലോസിന്റെ കീഴിലും കഴിഞ്ഞ സീസണില്‍ ഇറ്റാലിയന്‍ ഇതിഹാസം ജിയാന്‍ ലൂക്ക സാംബ്രോട്ടയുടേയും പരിശീലനം കണ്ടുപഠിക്കാനുള്ള ഭാഗ്യം ചൗഹാനു ലഭിച്ചു. ഈ സീസണില്‍ സ്‌പാനീഷ്‌ കോച്ച്‌ മിഗുവേല്‍ ഏഞ്ചലിനാണ്‌ ടീമിന്റെ ചുമതല. അതുകൊണ്ട്‌ ഒന്നിനൊന്ന്‌ വ്യത്യസ്‌തമായ കേളീശൈലികള്‍, പരിശീലന രീതികള്‍, സമ്പ്രദായങ്ങള്‍ എന്നിവ കാണുവാന്‍ കഴിയുന്നുവെന്ന്‌ ചൗഹാന്‍ പറഞ്ഞു.
കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനായിരുന്ന സ്റ്റീവ്‌ കോപ്പലുമായി വളരെയേറെ ഒത്തുപോകാന്‍ കഴിഞ്ഞിരുന്നുവെന്നും അത്‌ തനിക്ക്‌ അത്‌ എറെ പ്രയോജനം ചെയ്‌തുവെന്നും ഇഷ്‌ഫാഖ്‌ പറഞ്ഞു. ചില സെഷനുകള്‍ എടുക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.. എല്ലാ കാര്യങ്ങളിലും സ്റ്റീവ്‌ കോപ്പല്‍ തന്നെ ഉള്‍പ്പെടുത്തുമായിരുന്നു. വേറിട്ടു കിടക്കുന്ന താരങ്ങളില്‍ നിന്നും ഒരു ടീമിനെ വാര്‍ത്തെടുക്കുന്ന അദ്ദേഹത്തിന്റെ രീതി വളരെ വലിയ അനുഭവമായിരുന്നുവെന്നും ഇഷ്‌ഫാഖ്‌ അഹമ്മദ്‌ ഓര്‍മ്മിക്കുന്നു. 
ഇഷ്‌ഫാഖ്‌ അഹമ്മദിനു ഇന്നും കേരള ബ്ലാസറ്റേഴ്‌സിനോടുള്ള ഇഷ്ടം വിട്ടുമാറിയട്ടില്ല. യൂറോപ്യന്‍ ഫുട്‌ബോളിലെ വളരെ പ്രശസ്‌തനായ അസിസ്റ്റന്റ്‌ കോച്ചിനെയാണ്‌ കേരള ബ്ലാസറ്റേഴ്‌സിനു ലഭിച്ചിരിക്കുന്നത്‌. സാക്ഷാല്‍ സര്‍ അലക്‌സ്‌ ഫെര്‍ഗൂസനോടൊപ്പം പ്രവര്‍ത്തിച്ച തഴക്കവും പഴക്കവുമുള്ള ഡച്ചുകാരന്‍ റെനെ മ്യൂലെന്‍സ്റ്റീന്‍. അദ്ദേഹം തന്നെയാണ്‌ തന്റെ അസിസ്റ്റന്റ്‌ കോച്ച്‌ ആയി താങ്‌ബോയ്‌ സിങ്‌തോ തെരഞ്ഞെടുത്തതും. 
ഒരു ദിവസം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍, താങ്‌ബോയ്‌ സിങ്‌തോ ഉയര്‍ന്ന റാങ്കിലേക്കു മുന്നേറുമെന്നു പ്രതീക്ഷിക്കാം.

No comments:

Post a Comment

JioStar Network from 14th March to 20th March 2025.

             Time Sport Event Draws Platform March 14, 2025, Friday 7.30 PM Cricket TATA Women's Premier League 2025 TATA WPL FINAL 2025...