Monday, November 6, 2017

കേരളാ ബ്ലാസ്‌റ്റേഴ്‌സ്‌ ഐ. എസ്സ്‌. എല്‍. 2017 സീസണിലെ ജേഴ്‌സി പുറത്തിറക്കി




കൊച്ചി: : ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ സീസണ്‍ 2017 ലേക്കുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സ്‌ ഫുട്‌ബോള്‍ ടീമിന്റെ പുതിയ മഞ്ഞ ജേഴ്‌സി പുറത്തിറക്കി.
കൊച്ചിയിലും കോഴിക്കോടും ഒരേ സമയത്താണ്‌ കേരളത്തിന്റെ സ്വന്തം ടീമിന്റെ പുതിയ ജേഴ്‌സി അനാവരണം ചെയ്‌തത്‌. കൊച്ചിയില്‍ ലുലു മാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ്‌ ഫുട്‌ബോള്‍ ടീം അംഗം ഇയാന്‍ ഹ്യുമും, കോഴിക്കോട്‌ ഹൈ ലൈഫ്‌ മാളില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ്‌ ഫുട്‌്‌ബോള്‍ ടീം അംഗം സി കെ വിനീതുമാണ്‌ ആരാധകരുടെ നിറസാന്നിധ്യത്തില്‍ ടീം ജേഴ്‌സിയും ആരാധകര്‍ക്കുള്ള മഞ്ഞ ജേഴ്‌സിയും പുറത്തിറക്കിയത്‌. അഡ്‌മിറല്‍ സ്‌പോര്‍ട്‌സ്‌ വെയര്‍ ഇന്ത്യയാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്‌ വേണ്ടി പുതിയ ജേഴ്‌സി രൂപകല്‍പന ചെയ്‌തത്‌. 

നിരവധി ഗവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമാണ്‌ കേരളാ ബ്ലാസ്‌റ്റേഴ്‌സ്‌ ടീമിന്‌ വേണ്ടി വിയര്‍പ്പില്‍ നിന്നും സംരക്ഷണം നല്‍കുന്ന രീതിയില്‍ ജേഴ്‌സി മെറ്റിരിയല്‍ രൂപം കല്‌പന ചെയ്‌തിരിക്കുന്നതെന്ന്‌ കേരളാ ബ്ലാസ്‌റ്റേഴ്‌സ്‌ ഫുട്‌ബോള്‍ ക്ലബ്‌ സി.ഇ.ഓ. വരുണ്‍ ത്രിപുരനാനി പറഞ്ഞു. ടീം അംഗങ്ങ?ക്കു ആശ്വാസവും ആത്മവിശ്വാസവും പകരുന്ന മികച്ച ജേഴ്‌സിയാണിതെന്നും.അദ്ദേഹം പറഞ്ഞു . ടീം ജേഴ്‌സിക്കൊപ്പം ഇന്ന്‌ പുറത്തിറക്കിയ കേരളാ ബ്ലാസ്‌റ്റേഴ്‌സ്‌ ഹോം ഫാ ന്‍ ജേഴ്‌സി ആരാധകര്‍ക്ക്‌ മത്സര സ്ഥലത്തു നിന്നും പ്രമുഖ ഔട്ട്‌ ലെറ്റുകളില്‍ നിന്നും http://www.admiralindia.co.in ഓണ്‍ലൈന്‍ വഴിയും ലഭ്യമാക്കും.

രാജ്യത്തെ മികച്ച ഫുട്‌ബോള്‍ ടീമുകളില്‍ ഒന്നായ കേരളാ ബ്ലാസ്‌റ്റേഴ്‌സുമായി ഒത്തു ചേരാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അതിന്റെ ഏറ്റവും വലിയ ആരാധക വൃന്ദവുമായി ബന്ധം പങ്കുവയ്‌ക്കുന്നതി? സന്തോഷം പങ്കിടുന്നതായും അഡ്‌മിറല്‍ സ്‌പോര്‍ട്‌സ്‌ വെയര്‍ ഇന്ത്യ ഫൗണ്ടര്‍ ചെയര്‍മാന്‍ രജീന്ദര്‍ അനേജ പറഞ്ഞു

No comments:

Post a Comment

JioStar Network from 14th March to 20th March 2025.

             Time Sport Event Draws Platform March 14, 2025, Friday 7.30 PM Cricket TATA Women's Premier League 2025 TATA WPL FINAL 2025...