Wes Brown's header keeps play-off hopes alive for Kerala Blasters
NorthEast United fell prey to Kerala Blasters at the Indira Gandhi Athletic Stadium as defender Wes Brown found the net in the 28th minute. Blasters will continue to be in the fifth position while NorthEast haven't moved from the ninth spot.
Avram Grant made four changes from their loss to Delhi Dynamos which saw his side feature just three foreigners namely, Maic Sema, Danilo Lopes and Martin Diaz. Victor Pulga was making his first start for the visitors while Sandesh Jhingan returned from suspension. Interestingly, Dimitar Berbatov was relegated to the bench.
The Highlanders got an early chance when Danilo tested Paul Rachubka in the 10th minute. Reagan Singh fed Sema with a long ball on the right which saw the Sweden-born player square the delivery for Danilo; the forward's attempted shot was meek and hit straight at the custodian.
In the 18th minute, the visitors had a golden chance to put themselves in the lead when Nirmal Chettri’s clearance troubled his own shot-stopper Rehenesh TP. Chettri's mis-clearance as first saved by a flying Rehenesh and later ricocheted off the crossbar to land onto the feet of CK Vineeth. However, the former Bengaluru FC striker couldn’t do enough to slot it home.
Just two minutes before the half hour mark, Blasters took the lead as they scored from set play. Jackichand's delivery was headed into the net by former Manchester United defender Wes Brown in what was his debut goal of the Indian Super League. It was Danilo who should have kept an eye on Brown inside the box.
In the dying minutes of the first half, the Guwahati-based side had the opportunity to level the scores. Danilo took a shot from inside the box but Rachubka pushed it away before it was cleared away by the Blasters defence.
Early into the second half, John Mosquera, who replaced Danilo Lopes at the break, missed a glorious opportunity. After Brown muddled up the clearance of a Sema cross, Mosquera was gifted the ball inside the box but his header went straight into the hands of the goalkeeper.
Around the hour mark, Mosquera was brought down inside the box by Jhingan. However, the referee wasn't convinced and hence, chose not to award a spot-kick.
NorthEast United were unfortunate to not grab the equalizer despite unending efforts on goal and they came the closest in the 72nd minute. From the edge of the Kerala box, Lalrindika Ralte unleashed a bullet strike but was unlucky to see it bounce off the crossbar.
At the final whistle, the visiting side walked off with full points which keeps them in the race for a berth in the top four. As for the John Abraham co-owned side, they failed to put in a commendable performance in what was their final home game of the season.
ജയിച്ചു , പക്ഷേ പ്ലേ ഓഫില്‍
ഇടംനേടാന്‍ കളി ഇതു പോര
റോയ് പി.ജോസഫ്
ഗുവഹാട്ടി :
കേരള ബ്ലാസ്‌റ്റേഴ്‌സ് എക ഗോളിന് നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡിനെ മറികടന്നു. വില പിടിച്ച മൂന്നു പോയീന്റ് കീശയിലാക്കി. ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിനു 24 പോയിന്റായി. എന്നാല്‍ സെമിഫൈനലിന്റെ കട്ട് ഓഫ് ആയി കണക്കാക്കുന്ന 30 പോയിന്റ് എന്നത് ഒത്തിരി വലിയ ദൂരം തന്നെയാണ്.
ഗുവഹാത്തിയിലെ ഏക ഗോള്‍ ജയം പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനക്കാര്‍ മാത്രമായ നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡിനോടായിരുന്നുവെന്നത് കൂടി ഓര്‍ക്കണം. നോര്‍ത്ത് ഈസ്‌റ്റ് ഈ സീസണിലെ തങ്ങളുടെ തോല്‍വികളുടെ പട്ടികയില്‍ 11 -ാമത്തെ തോല്‍വി കൂടി രേഖപ്പെടുത്തി. എന്നതൊഴിച്ചാല്‍ അവര്‍ക്ക് ഈ മത്സരം ഒട്ടും നിര്‍ണായകമല്ലായിരുന്നു.
എന്നാല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനു ഇനി നേരിടേണ്ട എതിരാളികള്‍ വമ്പന്മാരാണ്. 23നു കൊച്ചിയിലെ സ്വന്തം തട്ടകത്തില്‍ ചെന്നൈയിന്‍ എഫ്.സിയേയും അതിനുശേഷം മാര്‍ച്ച് ഒന്നിനു ബെംഗ്‌ളുരിലെ ശ്രീകണ്‌ഠിരവ സ്‌റ്റേഡിയത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബെംഗ്‌ളുര്‍ എഫ്.സിയേയും എതിരിടണം.
നിലവില്‍ ചെന്നൈയിന്‍ എഫ്.സി 27 പോയിന്റോടെ മൂന്നാം സ്ഥാനത്താണ്. . അതായത് നിലവില്‍ ലഭിച്ചിരിക്കുന്ന 24 പോയിന്റുമായി കേരള ബ്ലാസറ്റേഴ്‌സിനു പോയിന്റ് പട്ടികയില്‍ ചെന്നൈയിനെ മറികടക്കാന്‍ മതിയാകില്ല. അടുത്ത മത്സരത്തില്‍ ചെന്നൈയിനെ തോല്‍പ്പിച്ചാലും 30 പോയിന്റ് എന്ന ലക്ഷ്യത്തില്‍ എത്താന്‍ പിന്നെയും മൂന്നു പോയിന്റ് വേണം. ഇത് വലിയ ദൂരമായി അവശേഷിക്കും. ഇന്നത്തെ നിലയില്‍ ചെന്നൈയിനെ തോല്‍പ്പിച്ചാലും ബെംഗ്‌ളുരുവിനെ അവരുടെ ഗ്രൗണ്ടില്‍ തോല്‍പ്പിക്കുക അത്ര എളുപ്പമാകില്ല.
നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡിനെതിരെ വളരെ കഷ്ടപ്പെട്ടു നേടിയ നേരിയ ജയം ഇതിന്റെ ചൂണ്ടുപലകയാണ്. ക്യാപ്‌റ്റന്‍ ജോസെ ഗൊണ്‍സാല്‍വസ്, മിഡ്‌ഫീല്‍ഡര്‍ ജനറല്‍ മാര്‍സീഞ്ഞ്യോ, പ്രതിരോധനിരയിലെ കരുത്തന്‍ സാംബീഞ്ഞ എന്നിവരെ കൂടാതെയാണ് വടക്കുകിഴക്കന്‍ പട ഇറങ്ങിയതെന്ന് കൂടി ഓര്‍ക്കണം. അതേപോലെ നോര്‍ത്ത് ഈസറ്റ് പരിശീലകന്‍ അവ്‌റാന്‍ ഗ്രാന്റ് ആദ്യ പകുതിയില്‍ അപകടകാരികളായ ലെന്‍ ഡുങ്കലിനെയും ഹാളിചരണ്‍ നാര്‍സറിയേയും ജോണ്‍ മോസ്‌കൂറയെയും ഇറക്കാതിരുന്നതും ബ്ലാസ്‌റ്റേഴ്‌സിനു ഗുണകരായി. ആദ്യ പകുതിയുടെ 28-ാം മിനിറ്റില്‍ വെസ്‌ബ്രൗണിന്റെ ഹെഡ്ഡര്‍ ഗോള്‍ നേടാനും 51 ശതമാനം മുന്‍തൂക്കം നേടാനും ഇതിലൂടെ കഴിഞ്ഞു. എന്നാല്‍ രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഭാഗ്യം കൊണ്ടാണ് 72-3ം മിനിറ്റിലെ ഡിഡിക്കയുടെ ഇടിവെട്ട് ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ വലയില്‍ കയറാതെ പോസ്‌റ്റില്‍ തട്ടിത്തെറിച്ചു പോയത്.പോസ്‌റ്റും ക്രോസ് ബാറും ചേരുന്ന മൂലയിലാണ് ഡിഡിക്കയുടെ ബുള്ളറ്റ് ഷോട്ട് വന്നിടിച്ചത്. അല്‍പ്പം ഒന്നുമാറിയിരുന്നുവെങ്കില്‍ ബ്ലാസറ്റേഴ്‌സ് ഗോള്‍കീപ്പറിനു നിസഹായനായി നോക്കി നില്‍ക്കാനെ കഴിയുമായിരുന്നുള്ളു.
രണ്ടാം പകുതിയില്‍ ആധിപത്യം നേടിയ നോര്‍ത്ത് ഈസറ്റ് മൊത്തം കളിയില്‍ 53 ശതമാനം ബോള്‍ പോസിഷന്‍ കരസ്ഥമാക്കിയ ശേഷമാണ് തോല്‍വി സമ്മതിച്ചത്. 13 ഷോട്ടുകള്‍ അവര്‍ തൊടുത്തുവിട്ടപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനു ഏഴ് ഷോട്ടുകളാണ് തൊടുത്തുവിടാനായത്. അതില്‍ നോര്‍ത്ത് ഈസ്‌റ്റിന്റെ അഞ്ച് ഷോട്ടുകള്‍ ഓണ്‍ ടാര്‍ജറ്റിലും ബ്ലാസ്‌റ്റേഴ്‌സിന്റെ നാല് ഷോട്ടുകളുമാണ് ഓണ്‍ ടാര്‍്# ജറ്റില്‍ വന്നത്. ഫൗളുകളുടെ എണ്ണത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായിരുന്നു മുന്‍തൂക്കം 13 ഫൗളുകള്‍. ആതിഥേയരുടെ ഭാഗത്തു നിന്നും വന്നത് ഒന്‍പതും.
എന്തായാലും ഇനി ഒരു പക്ഷേ, കേരള ബ്ലാസ്റ്റേഴ്‌സ് സെമിഫൈനല്‍ പ്ലേ ഓഫ് കാണാതെ പുറത്തായാലും കോച്ച് ഡേവിഡ് ജെയിംസിനു പറഞ്ഞു നില്‍ക്കാന്‍ കഴിയും .ഡേവിഡ് ജെയിംസ് വന്നതിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഗോളടിക്കാന്‍ പഠിച്ചത്. ബ്ലാസ്റ്റേഴ്‌സിന്റെ 14 ഗോളുകളും ഡേവിഡ് ജെയിംസ് എത്തിയതിനു ശേഷമാണ് വന്നത്. കോച്ച് റെനെ മ്യൂലന്‍സ്‌റ്റീന്റെ കീഴില്‍ തുടരെ വന്ന ആദ്യ മൂന്നു സമനില മത്സരങ്ങളാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഇന്നത്തെ ഈ ദയനീയ നിലയ്‌ക്കു കാരണം. എ.ടി.കെ, ജാംഷെഡ്‌പൂര്‍, മുംബൈ ടീമുകളോട് നടന്ന മത്സരങ്ങളില്‍ ഒന്നില്‍ എങ്കിലും ജയിച്ചിരുന്നുവെങ്കില്‍ ഇന്നലത്തെ ജയത്തോടെ സുഖമായി സെമിഫൈനല്‍ പ്ലേ ഓഫിനടുത്ത് എത്താമായിരുന്നു.
ടീമിന്റ സ്ഥിരത ഇല്ലായ്‌മയാണ് മറ്റൊരു കാരണം. ഡേവിഡ് ജെയിംസ് വന്നതോടെ ജയിച്ചു തുടങ്ങിയെങ്കിലും അദ്ദേഹം വിന്നിംഗ് കോംബനീഷനെ തുടര്‍ന്നുള്ള മത്സരത്തില്‍ ഉപയോഗിക്കുന്നതില്‍ വിമുഖത കാണിക്കുന്നു. അതേപോലെ കൈവശമുള്ള കളിക്കാരെ സമര്‍ത്ഥമായി ഉപയോഗിക്കുന്നതിലും വീഴ്‌ച വരുത്തുന്നു. പുതിയ പുതിയ പരീക്ഷണങ്ങളാണ് അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് . കഴിഞ്ഞ മത്സരത്തില്‍ കളിച്ച അഞ്ച് കളിക്കാരെയാണ് നോര്‍ത്ത് ഈസ്‌റ്റിനെതിരായ മത്സരത്തില്‍ നിന്നും ഒഴിവാക്കിയത്.
മികച്ച രണ്ടാം നിര ടീം ബെഞ്ചില്‍ ഇരിക്കുന്ന ബെംഗ്‌ളുര്‍ ഈ പരീക്ഷണം നടത്തിയാല്‍ മനസിലാക്കാം. എന്തോ അദ്ദേഹത്തിന്റെ ഭാഗ്യമോ (ഗോവയോടുള്ള തോല്‍വിയും എ.ടി..കെയോടുള്ള സമനിലയും മാറ്റിനിര്‍ത്തിയാല്‍) കേറള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകരുടെ പ്രാര്‍ത്ഥനയോ കൊണ്ടാകും കളി ജയിച്ചു.
ഡേവിഡ് ജെയിസിന്റെ പരീക്ഷണത്തില്‍ ഒരു കാര്യം വ്യക്തമായി നീണ്ട നാളുകള്‍ക്കു ശേഷം ടീമില്‍ മടങ്ങി എത്തിയ അരാത്ത ഇസുമിയും പുതിയതായി എത്തിയ പൂള്‍ഗയും ടീമുമായി ഒട്ടും സെറ്റ് ആയിട്ടില്ല. . അതേപോലെ , റിനോ ആന്റോയും പ്രശാന്തും ഒട്ടും തൃപ്‌തികരമല്ലായിരുന്നു. വെസ്‌ബ്രൗണ്‍- പ്രശാന്ത് സഖ്യത്തിന്റെ ആശയക്കുഴപ്പം 59-ാം മിനിറ്റില്‍ മെയ്‌ക്ക് സിമ മുതലെടുത്തു. പക്ഷേ നെഞ്ചില്‍ പന്ത് ട്രാപ്പ് ചെയ്‌തു അടിക്കുന്നതില്‍ സിമ വരുത്തിയ പിഴവ്‌മൂലം ഷോട്ട് ദുര്‍ബലമാകുകയും പോള്‍ റാച്ചബുക്കയ്‌ക്ക് അനായസം പന്ത് കരങ്ങളില്‍ ഒതുക്കാനും കഴിഞ്ഞു.
വിംഗ് ബാക്കിലെ സ്ഥിരസാന്നിധ്യം ലാല്‍ റുവാതരായുടെ അഭാവം ബ്ലാസ്‌റ്റേഴ്‌സിനെ വല്ലാതെ ബാധിച്ചു. .വിംഗ് ബാക്കില്‍ വന്ന പ്രശാന്ത് പാതി വഴി പിന്നിട്ടതോടെ തീരെ അവശനായി എന്നാല്‍ പ്രശാന്തിനെ പിന്‍വലിക്കാന്‍ കോച്ച് ശ്രമിച്ചില്ല. അതേപോലെ മറ്റൊരു അത്ഭുതം മോശം പ്രകടനം കാഴ്‌ചവെച്ച മുന്‍ നിരതാരം കരണ്‍ സാഹ്നിയെ വീണ്ടും പകരക്കാരനായി കൊണ്ടുവന്നതാണ്. അതേസമയം ഡല്‍ഹിക്കെതിരെ സൂപ്പര്‍ സബ്ബായി വന്നു ഗോള്‍ നേടിയ ദീപേന്ദ്ര നേഗിയെ ഇന്നലെ ബെഞ്ചിനപ്പുറത്തേക്കു ടച്ച് ലൈന്‍ ഡേവിഡ് ജെയിംസ് കാണിച്ചില്ല. കോച്ച് ഡേവിഡ് ജെയിംസ് വരുത്തിയ മറ്റൊരു വീഴ്‌ച. ഗോള്‍ കീപ്പര്‍ പോള്‍ റച്ച്‌ബൂക്കയുടെ ആവശ്യം ഉണ്ടായിരുന്നില്ല. നല്ല ഫോമില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ഗോളി സുബാഷിഷ് റോയ് ചൗധരിയെ കൊണ്ടുവന്നിരുന്നുവെങ്കില്‍ അഞ്ച് വിദേശ കളിക്കാരുടെ ക്വാട്ടയില്‍ ഡിഫെന്‍ഡര്‍ ലാക്കിച്ച് പെസിച്ചിനെ ഇറക്കാന്‍ കഴിയുമായിരുന്നു.
മത്സരം മൊത്തത്തില്‍ എടുത്താല്‍ സെന്റര്‍ ബാക്ക് പൊസിഷനില്‍ രൂപംകൊണ്ട ജിങ്കന്‍ - വെസ് ബ്രൗണ്‍ സഖ്യമാണ് വിജയത്തിനു വഴിയൊരുക്കിയത്.
എന്നാല്‍, ഈ സീസണില്‍ വന്ന എറ്റവും മികച്ച സഖ്യം മിഡ്‌ഫീല്‍ഡില്‍, 20 കാരന്‍ കിസിറോണ്‍ കിസിറ്റോയും കറേജ് പെക്കൂസണും ചേര്‍ന്ന സഖ്യമായിരുന്നു. എന്നാല്‍ കിസിറോണ്‍ പരുക്കുമൂലം ഒഴിവായത് ബ്ലാസ്‌റ്റേഴ്‌സിനു വലിയ പ്രഹരമായി.പെക്കൂസണും അതോടെ നിറം മങ്ങിയ നിലയിലാണ്. ഈ സീസണില്‍ ഏറ്റവും വലിയ തുകയ്‌ക്കു ബ്ലാസറ്റേഴ്‌സ് സ്വന്തമാക്കിയ ദിമിതാര്‍ ബെര്‍ബറ്റോവ് ഒരു ഗോള്‍ അടിച്ചുവെങ്കിലും ഇതുവരെ നല്‍കിയ കാശിനു പണിയെടുത്തിട്ടില്ലെന്നു വ്യക്തമാണ്.
അതേപോലെ ബ്ലാസറ്റേഴ്‌സിന്റെ ആരാധകരുടെ ഇഷ്ടതാരം ഇയാന്‍ ഹ്യൂമിന്റെ അഭാവവും വലിയ തിരിച്ചടി ആയിരിക്കുന്നു കളിക്കളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഇയാന്‍ ഹ്യൂമിലേക്കു എതിര്‍ കളിക്കാരുടെ ശ്രദ്ധ മാറുന്നതോടെ വിനീതിനും കൂട്ടര്‍ക്കും അവസരങ്ങള്‍ തുറന്നു കിട്ടിയിരുന്നു.
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വരുന്ന മത്സരങ്ങള്‍ എടുത്താല്‍ ചെന്നൈയിനോട് ആദ്യ പാദത്തില്‍ 1-1നു സമനില പിടിച്ചിരുന്നു. എന്നാല്‍ കൊച്ചിയിലെ ആദ്യ പാദത്തില്‍ ബെംഗ്‌ളുരുവിനോട് 1-3നു തോല്‍ക്കുകയും ചെയ്‌തു..
കേരള ബ്ലാസറ്റേഴ്‌സിന്റെ നിലവിലുള്ള ശക്തിപരിശോധിച്ചാല്‍ മുന്നോട്ടുള്ള കാര്യങ്ങള്‍ ഒട്ടും ശുഭകരമല്ല.
No comments:
Post a Comment