Friday, March 9, 2018

MATCH 76:Chennaiyin FC 1-1 Jamshedpur FC

Spirited Machans grab vital point in race for playoff spot
A late equaliser from Mohammed Rafi helped Chennaiyin FC secure crucial point against Jamshedpur FC...
Chennaiyin FC hold Jamshedpur FC to a 1-1 draw in a crucial Indian Super League encounter on Sunday evening at the Jawaharlal Nehru Stadium. Wellington Priori scored the opening goal for the visitors but Mohammed Rafi equalised in the 88th minute for the  Super Machans. 
John Gregory was forced to make two changes to the team that won away at FC Goa following the suspensions to Dhanpal Ganesh and Gregory Nelson. In came Bikramjit Singh and Jaime Gavilan.
For Jamshedpur FC, Sumeet Passi made his first start of the season up top while Farukh Chaudhary and Trindade Goncalves also came into the starting XI. Izu Azuka, Bikash Jairu and Ashim Biswas dropped to the bench.
Considering the stakes involved, the match was understandably cagey at the beginning. Jamshedpur were content to sit and employ high-pressing to force errors from the home side. Chennaiyin, on the other hand, were finding it tough to thread passes through a well-organised midfield of Jamshedpur.
Apart from one instance early on when Raphael Augusto got past Raju Yumnam and forayed into the box but saw his cut back snuffed out by Tiri, there weren't many clear-cut chances for either team.
The next chance of note came in the 16th minute when a wonderful backheel from Gavilan afforded shooting space for Raphael outside the area. But the Brazilian's effort did not trouble Paul in goal.
The visitors then had a glorious chance to score when Jerry Mawihminghthanga got the better of Jerry Lalrinzuala on the right wing and whipped in a cross which Farukh failed to direct into the net from point-blank range, much to the dismay of the Jamshedpur bench.
But the Men of Steel came up with a goal just past the hour mark when a hopeful long free-kick into the box was headed out by Inigo Calderon. But the ball lobbed up towards Wellington Priori who sized up the flight of the ball and lashed a right-footed volley into the far bottom corner past a flailing Karanjit to stun the home team.
Chennaiyin, in a bid to gain more width in their attacking game, switched Jaime Gavilan from the right flank to the left but they did not gain fruition as the only chance of note for them before the half-time break was when Bikramjit found some space from the edge of the box. But his shot was way wide.
Neither side many any change to their team at the start of the second half and as expected, it was the home side who began the half with urgency in search of an equaliser.
Chances were at a premium though with Jamshedpur sitting deep. However, Raphael Augusto had a great chance in the 54th minute when Bikey's lazy clearance went straight to him. Raphael entered the penalty box but his attempted curler was wide of the mark.
John Gregory responded by bringing on Anirudh Thapa and Rene Mihelic for Bikramjit Singh, who had a poor game, and Jaime Gavilan.
Mihelic almost made an impact two minutes later when he chipped a through-ball into the box for Jeje to run on to. But the striker's side-footed volley lacked the conviction to beat Paul. From the resultant corner, Mailson Alves headed an effort towards the far post but it was cleared away.
The home side ramped up the pressure, with the game being predominantly played in the Jamshedpur FC. Gregory played his final card in the 77th minute when he brought on striker Mohammed Rafi for winger Francisco Fernandes.

Steve Coppell's men had withdrawn deep into their own half and none of the high-pressing from the first half was evident. But while it allowed Chennaiyin FC to knock the ball around, they were unable to create a solid opening as the game wore on.
There were huge shouts for handball from Chennaiyin FC players when Inigo Calderon's cross appeared to strike a Jamshedpur player's arm but the referee waved away the appeals.
However, the goal did come for Chennaiyin FC in the 88th minute when Mihelic won a corner down the right side. His delivery was met by Mohammed Rafi at the far post and the striker sent a looping header into the goal. But the culprit behind the goal was Subrata Paul who had come haring for the corner but failed to get anywhere near it and ended up being stranded.
Chennaiyin even had a chance to snatch a winner at the death when Mihelic floated in a freekick which was almost met by Sereno at full stretch. But it was not to be as the sides split vital points in the race for the playoff spots.

മുഹമ്മദ്‌്‌ റാഫിയുടെ ഗോളില്‍ചെന്നൈയിന്‍ സമനില സ്വന്തമാക്കി (1-1)


ചെന്നൈ:
സൂപ്പര്‍ സണ്‍ഡേയില്‍ കോപ്പല്‍ ആശാന്റെ കുട്ടികള്‍ക്കു സൂപ്പര്‍ നിരാശ . ചെന്നൈയിലെ മരീന അരീനയില്‍ ഇന്നലെ നടന്ന ഐ.എസ്‌.എല്‍ ഫുട്‌ബോളില്‍ ആതിഥേയരായ ചെന്നൈയിന്‍ എഫ്‌.സിയും സന്ദര്‍ശകരായ ജാംഷെഡ്‌പൂര്‍ എഫ്‌.സിയും ഓരോ ഗോള്‍ വീതം അടിച്ചു സമനിലയില്‍.
ആദ്യ പകുതിയുടെ 32-ാം മിനിറ്റില്‍ വെല്ലിങ്‌ടണ്‍ പ്രയോറിയുടെ മാജിക്‌ ഗോളിലൂടെ മുന്നില്‍ക്കയറിയ ജാംഷെഡപൂരിന്റെ വിജയം പടിവാതില്‍ നില്‍ക്കെ മലയാളി താരം മുഹമ്മദ്‌ റാഫിയുടെ ഗോളിലാണ്‌ ( 89-ാം മിനിറ്റില്‍ ) ചെന്നൈയിന്‍ സമനില കണ്ടെത്തിയത്‌. റാഫിയുടെ ഈ സമനില ഗോള്‍ കേരള ബ്ലാസ്റ്റേഴ്‌സിനാണ്‌ പ്രയോജനപ്പെടുക. 
ചെന്നൈയിന്‍. ഈ സമനിലയോടെ മൂന്നാം സ്ഥാനം തുര്‍ന്നു. ചെന്നൈയിന്‌ 28 പോയിന്റും നാലാം സ്ഥാനത്തു നില്‍ക്കുന്ന ജാംഷെഡ്‌പൂരിനു 26 പോയിന്റമാണ്‌. അഞ്ചാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്‌സിനു 24 പോയിന്റും , 23നു കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു ചെന്നൈയിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ ജാംഷെഡ്‌പൂരിനെ മറികടക്കാനാകും . ഫലത്തില്‍ മലയാളി താരം മുഹമ്മദ്‌ റാഫിയുടെ സമനില ഗോള്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ തുണച്ചു. 
സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ ജാംഷെഡ്‌പൂരിന്റെ ഗോളുടമ വെല്ലിങ്‌ടണ്‍ പ്രയോറിയാണ്‌ ഹീറോ ഓഫ്‌ ദി മാച്ച്‌. 61ശതമാനം ബോള്‍ പോസിഷനും 11 കോര്‍ണറുകളും സമ്പാദിച്ചുവെങ്കിലും ചെന്നൈയിന്‍ കളിയില്‍ എറെ സമയവും ജാംഷെഡ്‌പൂരിന്റെ നിഴലില്‍ ആയിരുന്നു 

ഇന്നലെ ആതിഥേയരായ ചെന്നൈയിന്‍ എഫ്‌.സി. ആദ്യ ഇലവനില്‍ രണ്ട്‌ മാറ്റങ്ങള്‍ വരുത്തി.ധന്‍പാല്‍ ഗണേഷ്‌, ഗ്രിഗറി നെല്‍സണ്‍ എന്നിവര്‍ക്കു പകരം ഗാവിലാനും ജര്‍മ്മന്‍ പ്രീത്‌ സിംഗും എത്തി. ജാംഷെഡ്‌പൂര്‍ മൂന്നു മാറ്റങ്ങള്‍ വരുത്തി. ഇസു അസൂക്ക, ആഷിം ബിശ്വാസ്‌, ബികാഷ്‌ ജെയ്‌റു എന്നിവര്‍ക്കു പകരം ട്രിന്‍ഡാഡെ, ഫറൂഖ്‌ ചൗധരി, സുമിത്‌ പാസി എന്നിവര്‍ ഇറങ്ങി. ഇതില്‍ സുമിത്‌ പാസി ആദ്യമായാണ്‌ മുന്‍ നിരയില്‍ ആദ്യമായി എത്തിയത്‌. 
ആദ്യ പകുതി 20 മിനിറ്റ്‌ കഴിയുമ്പോഴും രണ്ടു ടീമുകള്‍ക്കും സുവര്‍ണ അവസരങ്ങള്‍ ഒന്നും തുറന്നെടുക്കാന്‍ കഴിഞ്ഞില്ല. പരസ്‌്‌പരം ബഹുമാനത്തോടെ പ്രതിരോധത്തില്‍ ഊന്നിയായിരുന്നു രണ്ടു കൂട്ടരും കളിച്ചത്‌. ചെന്നൈയുടെ പ്രധാന താരം ജെജെ ഇന്നലെയും ഓഫ്‌ കളറിലായിരുന്നു. 25-ാം മിനിറ്റിലാണ്‌ ആദ്യ ശ്രമം,. തളികയില്‍ വെച്ചതുപോലെ ഫറൂഖ്‌ ചൗധരിക്കു കോര്‍ണര്‍ ഫ്‌ളാഗിനു സമീപത്തു നിന്നും കിട്ടിയ ക്രോസ്‌ ഫറൂഖ്‌ ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ പുറത്തേക്ക്‌ ഹെഡ്ഡ്‌ ചെയ്‌തു കളഞ്ഞു. 
എന്നാല്‍ ജാംഷെഡ്‌പൂരിനു അധികനേരം നിരാശരാകേണ്ടി വന്നില്ല. 32-ാം മിനിറ്റില്‍ ജാംഷെഡ്‌പൂര്‍ സ്‌കോര്‍ബോര്‍ഡ്‌ തുറന്നു. ആന്ദ്രെ ബിക്കെ എടുത്ത ഫൗള്‍കിക്ക്‌ ബോക്‌സിനകത്ത്‌ എത്തുന്നു. ബോക്‌സിനകത്ത്‌ ജെ.എഫ്‌.സി താരങ്ങള്‍ ഹെഡ്ഡറിലൂടെ ബോക്‌സിനു മുന്നില്‍ വെല്ലിങ്‌ടണ്‍ പ്രയോറിയിലേക്ക്‌ എത്തിച്ചു. കാലുകളിലെക്കു പാകമായി വന്ന പന്ത്‌ പ്രയോറി കിട്ടിയ ഉടനെ 25 വാര അകലെ നിന്നും ലക്ഷ്യത്തിലേക്കു തൊടുത്തുവിടുന്നു. പ്രയോറിയുടെ ഫുള്‍ വോളി മനോഹരമായി ചെന്നൈയിന്റെ വലയിലേക്ക്‌ . ചെന്നൈയിന്‍ ഗോളി കരണ്‍ജിതിനു പ്രതീകരിക്കാന്‍ സമയം ലഭിക്കുന്നതിനു മുന്‍പ്‌ തന്നെ പന്ത്‌ വലയില്‍ (1-0).
കഴിഞ്ഞ മത്സരത്തില്‍ നോര്‍ത്ത്‌ ഈസ്റ്റിനെതിരെ ബൈസിക്കിള്‍ കിക്കിലൂടെ മനോഹരമായ ഗോള്‍ നേടിയ ഈ ബ്രസീല്‍ താരത്തിന്റെ ഇന്നലത്തെ ഈ അതിമനോഹരമായ ഗോളിനു മറ്റൊരു സവിശേഷതകൂടി കൈവന്നു. ഐ.എസ്‌.എല്‍ നാലാം സീസണിലെ 200-ാം ഗോള്‍ കൂടിയായി മാറി. 
ബോള്‍ പൊസിഷനില്‍ മുന്‍തൂക്കം ഉണ്ടായിരുന്നെങ്കിലും , ചെന്നൈയിന്‍ വളരെ നിരാശകരമായ പ്രകടനമാണ്‌ നടത്തിയത്‌. 60 മിനിറ്റ്‌ കഴിയുമ്പോഴും ഒരു ഷോട്ട്‌ പോലും ഓണ്‍ ടാര്‍ജറ്റില്‍ എത്തിക്കാന്‍ ചെന്നൈയിനു കഴിഞ്ഞില്ല. ഇതോടെ ഗാവിലാനെയും ബിക്രം ജിത്തിനെയും കോച്ച്‌ ജോണ്‍ ഗ്രിഗറി പിന്‍വലിച്ചു. പകരം അനിരുദ്ധ്‌ താപ്പയേയും റെനെ മിഹാലിച്ചിനെയും കൊണ്ടുവന്നു. വന്ന ഉടനെ മിഹെലിച്ചും ജെജെയും കൂടി നല്ല ഒരു നീക്കം നടത്തി. ഗോള്‍ മുഖത്തിനു സമാന്തരമായി വന്ന മിഹെലിച്ചിന്റെ ക്രോസ്‌ വലയിലേക്ക്‌ തട്ടിയിടാന്‍ ചെന്നൈയിന്‍ താരങ്ങള്‍ ആരും ഉണ്ടായില്ല. ഓടി വന്ന രാജു യുംനാം പന്ത്‌ കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. 
ചെന്നൈയിന്‍ എഫ്‌.സിക്ക്‌ കുനിന്മേല്‍ കുരുവെന്ന പോലെ മെയില്‍സണ്‍ ആല്‍വസിനും ക്യാപ്‌റ്റന്‍ ഹെന്‍ റിക്വെ സെറീനോയ്‌ക്കും മഞ്ഞക്കാര്‍ഡ്‌ കിട്ടി. രണ്ടു പേര്‍ക്കും അടുത്ത കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തില്‍ കളിക്കാനാവില്ല. ഇരുവരുടേയും അഭാവം ബ്ലാസ്റ്റേഴ്‌സിനു അനുകൂലമാകും.സെറിനോയ്‌ക്ക്‌ ഈ സീസണില്‍ കിട്ടുന്ന എട്ടാമത്തെ മഞ്ഞക്കാര്‍ഡ്‌ ആണിത്‌. 
78-ാം മിനിറ്റില്‍ ചെന്നൈയിന്‍ ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടസിനു പകരം മലയാളി താരം മുഹമ്മദ്‌ റാഫിയെ ഇറക്കി. ഈ മാറ്റം മത്സരത്തിന്റെ ടേണിങ്‌ പോയിന്റ്‌ ആയി മാറി. ജാംഷെഡ്‌പൂര്‍ എഫ്‌.സി അവസാന മിനിറ്റുകള്‍ അടുത്തടോടെ ഏകദേശം വിജയം ഉറപ്പാക്കി നില്‍ക്കെ റാഫി കളിയുടെ ജാതകം തിരുത്തി. 88-ാ മത്തെ മിനിറ്റില്‍ ചെന്നൈയിന്‍ എഫ്‌.സിക്കു അനുകൂലമായി കിട്ടിയ കോര്‍ണര്‍. കിക്ക്‌ എടുത്തത്‌ റെനെ മിഹാലിച്ച്‌. ഇടത്തെ ഫ്‌ളാഗ്‌ കോര്‍ണറില്‍ നിന്നും വന്ന പന്ത്‌ ബോക്‌സിനു വലതുവശത്തു നിന്ന റാഫി കുതിച്ചുയര്‍ന്ന്‌ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വലയിലേക്കു നിറയൊഴിച്ചു (1-1). ചെന്നൈയിനു സമനില. കേരള ബ്ലാസ്റ്റേഴ്‌സിനുവേണ്ടി കഴിഞ്ഞ സീസണില്‍ ഹെഡ്ഡര്‍ ഗോളുകള്‍ നേടി -ഹെഡ്‌ മാസറ്റര്‍ - എന്ന വിളിപ്പേര്‌ സമ്പാദിച്ച മുഹമ്മദ്‌ റാഫി വീണ്ടും തന്റെ പേര്‌ അന്വര്‍ത്ഥമാക്കി . കളി ഇതോടെ ആവേശത്തിലായി ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ വെല്ലിങ്‌ടണ്‍ പ്രയോറിയുടെ കാര്‍പ്പറ്റ്‌ ഡ്രൈവ്‌ രണ്ടാം പോസ്റ്റിലേക്കു നീങ്ങിയത്‌ ചെന്നൈയിന്‍ ഗോളി കരണ്‍ജിത്‌ രക്ഷപ്പെടുത്തി. ഇതോടെ മത്സരം സമനിലയിലേക്ക്‌ നീങ്ങി. 
രണ്ടു ദിവസത്തെ വിശ്രമത്തിനു ശേഷം ഡല്‍ഹി ബുധനാഴച ഗോവയില്‍ ആതിഥേയരായ എഫ്‌.സി.ഗോവയെ നേരിടും

No comments:

Post a Comment

PHOTOS