After that setback, Miku put his hand up and equalised much to the delight of the home crowd with Thongkhosiem Haokip creating the goal only a minute after his introduction. A ball into the box was poorly cleared by Sahni and the loose ball was picked up by Haokip, whose low cross was tapped into the net by the Venezuelan - only his second at home out of his twelve goals.
Pune City failed to claw back into the game after they conceded in the 75th minute and allowed Bengaluru to dictate play in the final minutes. Neither sides threatened further, thus sharing the spoils to keep the playoff scenario interesting.
ആദ്യ സ്ഥാനക്കാര്‍ സമനില പങ്കുവെച്ചു
ബെംഗ്‌ളുരു എഫ്.സി. 1 പൂനെ സിറ്റി എഫ്.സി. 1
ബെംഗ്‌ളുരു, ഫെബ്രുവരി 16 :
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ബെംഗ്‌ളുരു ശ്രികണ്‌ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരുമായ ബെംഗ്‌ളുരു എഫ്.സിയും, സന്ദര്‍ശകരും രണ്ടാം സ്ഥാനക്കാരുമായ പൂനെ സിറ്റി എഫ്.സിയും ഓാരോ ഗോള്‍ വീതം അടിച്ചു സമനിലയില്‍ പിരിഞ്ഞു.
ആദ്യപകുതിയില്‍ 22-ാം മിനിറ്റില്‍ സാര്‍ത്ഥക് ഗൂലുയി നേടിയ ഗോളില്‍ പൂനെ സിറ്റി എഫ്.സി. മുന്നിട്ടു നിന്നു. രണ്ടാം പകുതിയുടെ 75-ാം മിനിറ്റില്‍ മിക്കു ബെംഗ്‌ളുരുവിന്റെ സമനില ഗോള്‍ കണ്ടെത്തി. മിക്കുവാണ് ഹീറോ ഓഫ് ദി മാച്ച്
ആദ്യ പാദത്തില്‍ ബെംഗ്‌ളുരു 3-1നു പൂനെ സിറ്റിയെ തോല്‍പ്പിച്ചിരുന്നു. ഇതിനു പകരം വീട്ടാനുള്ള പൂനെയുടെ മോഹം നടന്നില്ല.
ഈ സമനിലയോടെ ബെംഗ്‌ളുരു 16 മത്സരങ്ങളില്‍ നിന്നും 34 പോയിന്റോടെ ഒന്നാം സ്ഥാനം മെച്ചപ്പെടുത്തി. രണ്ടാാം സ്ഥാനക്കാരായ പൂനെ സിറ്റിയ്‌ക്ക് ഇതോടെ 16 മത്സരങ്ങളില്‍ നിന്നും 29 പോയിന്റ് ആയി.
ഇതിനകം സെമിഫൈനല്‍ പ്ലേ ഓഫിലേക്കു യോഗ്യത നേടിയ ടീമായ ബെംഗളുരു എഫ്.സി. ഇന്നലത്തെ മത്സരം അവരെ സംബന്ധിച്ചു നിര്‍ണായകം ആയിരുന്നില്ലെങ്കിലും മികച്ച ഇലവനെ തന്നെ ബെംഗ്‌ളുരു ഇറക്കി. അറ്റാക്കിങ്ങിലേക്ക് മിക്കു തിരിച്ചെത്തിയതോനോടൊപ്പം സുഭാഷിഷ് ബോസും ഉദാന്ത സിംഗും ആദ്യ ഇലവനില്‍ വന്നു. മറുവശത്ത് പുനെ സിറ്റി ഒരു മാറ്റം മാത്രം വരുത്തി. സ്‌റ്റാങ്കോവിച്ചിനു പകരം എമിലിയാനോ അല്‍ഫാരോയെ കൊണ്ടുവന്നു.
കളി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ബെംഗ്‌ളുരു ആക്രമണം തുടങ്ങി. ടോണിയില്‍ നിന്നും മിക്കുവിലേക്കും തുടര്‍ന്നു സുനില്‍ ഛെത്രിയിലേക്കും നീട്ടിക്കൊടുത്ത പന്ത് ബല്‍ജിത് സാഹ്‌്‌നി സമര്‍ത്ഥമായി തടഞ്ഞു അപകടം ഒഴിവാക്കി.ആക്രമണത്തിനു തുടക്കം ഇട്ടത് ബെംഗ്‌ളുരു ആയിരുന്നുവെങ്കിലും ഗോള്‍ നേടിയത് പൂനെ സിറ്റിയാണ്.
പൂനെയുടെ ബല്‍ജിത് സാഹ്‌നി ഗോള്‍ മുഖത്ത് എത്തി കൂട്ടുകാര്‍ക്കു പന്ത് എത്തിക്കാനാവാതെ അലക്ഷ്യമായി അടിച്ചുകളഞ്ഞതിനു പിന്നാലെയാണ് പൂനെ ഗോള്‍ നേടുന്നത്. രാഹുല്‍ ബെക്കെയുടെ മിസ് കിക്കാണ് ഗോളിനു വഴിയൊരുക്കിയത്. ബെക്കയുടെ ഷോട്ട് ഡീഗോ കാര്‍ലോസിന്റെ കാലില്‍ തട്ടിത്തെറിച്ചു . ബെംഗ്‌ളുരുവിന്റെ ഏരിയയിലേക്കു തിരിച്ചുവന്ന പന്ത് മാഴ്‌സീലീഞ്ഞ്യോ രണ്ട് ബെംഗ്‌ളുരു കളിക്കാരെ ഡ്രബിള്‍ ചെയ്‌തു അല്‍ഫാരോയിലേക്കും തുടര്‍ന്നു ,അല്‍ഫാരോ മാര്‍ക്ക്‌് ചെയ്യാതെ സുരക്ഷിതമായി നിന്ന സാര്‍ത്ഥക് ഗുലുയിക്കും നല്‍കി. ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ സാര്‍ത്ഥക്കിന്റെ അടി ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ച യുവാനന്റെ കാലിലും തട്ടി വലയിലേക്കു കുതിച്ചു (1-0).
ഗോള്‍ മടക്കാന്‍ ബെംഗ്‌ളുരുവിന്റെ ആദ്യ ശ്രമം മിക്കുവില്‍ നിന്നാണ്. പക്ഷേ, മിക്കുവിന്റെ ഷോട്ട് വിശാല്‍ കെയ്‌ത്ത് രക്ഷപ്പെടുത്തി. ബെംഗ്‌ളുരുവിന്റെ സമനില ഗോള്‍ ശ്രമങ്ങള്‍ ഫലിക്കാതെ വന്നതോടെ ആദ്യ പകുതി പൂനെയുടേതായി.
രണ്ടാം പകുതിയിലും ബെംഗ്‌ളുരു മോശം ഫോമിലായിരുന്നു. പൂനെ ഇത് മനസിലാക്കി ലീഡ് ഉയര്‍ത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി. 55-ാം മിനിറ്റില്‍ പൂനെയുടെ ബ്രസീലിയന്‍ താരം ഡിഗോ കാര്‍ലോസ് ലീഡ് നേടാനുള്ള സുവര്‍ണാവസരം തുലച്ചു. മാഴ്‌സിലീഞ്ഞ്യോ ഗോള്‍ മുഖത്തേക്കു നീട്ടിക്കൊടുത്ത പന്ത് ഓഫ് സൈഡ് കെണി മറികടന്ന ഡീഗോ കാര്‍ലോസ് ഗോള്‍ കീപ്പര്‍ പോലും സ്ഥാനം തെറ്റി നില്‍ക്കെ പോസ്‌റ്റിനരികിലൂടെ പുറത്തേക്ക് അടിച്ചു തുലച്ചു.
69-ാം മിനിറ്റില്‍ മത്സരത്തില്‍ വന്ന നാടകീയ സംഭവങ്ങള്‍ മത്സര ഗതിയെ മാറ്റി. നിഷുകുമാറിന്റെ പാസ് സുനില്‍ ഛെത്രിയിലേക്ക് തുടര്‍ന്നു ഛെത്രിയുടെ ഗോള്‍ മുഖത്തുകൂടി വന്ന ക്രോസ് പൂനെയുട ബല്‍ജിത് സാഹ്‌നി കൈകൊണ്ടു തട്ടിയകറ്റാന്‍ ശ്രമിച്ചു. സാഹ്‌നിയുടെ കൈകളില്‍ തട്ടിതഴുകി മുന്നോട്ട് വന്ന പന്ത് പൂനെ ഗോളി കോര്‍ണര്‍ വഴങ്ങി തട്ടിയകറ്റി. ബോക്‌സില്‍ വെച്ചു ബല്‍ജിത് സാഹാനിയുടെ കയ്യില്‍ തട്ടിയതിനു പെനാല്‍ട്ടി അനുവദിക്കാതിരുന്ന റഫ്‌റി ആര്‍ വെങ്കിടേഷ് മിക്കുവിനു മഞ്ഞക്കാര്‍ഡ് കൂടി എടുത്തതോടെ ഗാലറിയില്‍ പ്രതിഷേധം ശക്തമായി. റഫ്‌റി ആര്‍.വെങ്കടേഷ് കളിയിലെ വില്ലനായി മാറുകയായിരുന്നു.
എതിരെ വന്ന റഫ്‌്‌റിയുടെ വിധി ബെംഗ്‌ളുരുവിനെ സടകുടഞ്ഞെഴുന്നേല്‍ക്കാന്‍ പ്രേരിപ്പിച്ചു. 73-ാം മനിറ്റില്‍ മിക്കുവിന്റെ പാസില്‍ സുനില്‍ ഛെത്രിയുടെ ഹെഡ്ഡര്‍
പൂനെ ഗോളി കഷ്ടിച്ചു കൈകൊണ്ടു തട്ടിയകറ്റി അപകടം ഒഴിവാക്കി. എന്നാല്‍ ഈ ആശ്വാസം നീണ്ടു നിന്നില്ല. അര്‍ഹിച്ച പെനാല്‍ട്ടി നഷ്ടപ്പെടേണ്ടി വന്ന ബെംഗ്‌ളുരു 75-ാം മിനിറ്റില്‍ ഗോള്‍ മടക്കി. ബല്‍ജിത് സാഹ്നിയുടെ മിസ് കിക്കാണ് ഗോളിനു വഴിയോരുക്കിയത്. പന്തു കിട്ടിയ സാംബോയിയില്‍ നിന്നും മിക്കു വോളിയിലൂടെ പന്ത് വലയിലാക്കി (1-1). ബെംഗ്‌ളുരുവിന്റെ 22 -ാമത്തെ രണ്ടാം പകുതി ഗോള്‍ ആണിത്.
ബെംഗളുരുവിന്റെ സമനില ഗോള്‍ ആവേശത്തിന്റെ ഗ്രാഫ് കുത്തനെ ഉയര്‍ത്തി. രണ്ടു ഗോള്‍ കീപ്പര്‍മാര്‍ക്കും ഇതോടെ വിശ്രമം ഇല്ലാത്ത നിമിഷങ്ങളായി .എന്നാല്‍ , അവസരത്തിനൊത്തുയര്‍ന്ന ഗോള്‍ കീപ്പര്‍മാര്‍ മത്സരം സമനിലയിലേക്കു വഴിമാറുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
ബോള്‍ പൊസിഷനില്‍ ബെംഗ്‌ളുരു 60 ശതമാനം മുന്‍തൂക്കം നേടി. രണ്ടു ടീമുകളും ഓണ്‍ ടാര്‍ജറ്റില്‍ അഞ്ച് ഷോട്ടുകള്‍ വീതം പായിച്ചു. എന്നാല്‍ കോര്‍ണറുകളുടെ കണക്ക് എടുത്താല്‍ ബെംഗ്‌ളുരുവിനു 11 കോര്‍ണറുകള്‍ ലഭിച്ചപ്പോള്‍ പൂനെ സിറ്റിക്ക്‌് കേവലം ഒരു കോര്‍ണര്‍ മാത്രമാണ് ലഭിച്ചത്
ബെംഗ്‌ളുരുവിന്റെ മാറ്റങ്ങള്‍ : സുബാഷിഷ് ബോസ് (പകരം നിഷു കുമാര്‍) ഉദാന്ത സിംഗ് ( ആല്‍വിന്‍ ജോര്‍ജ് ) ലെനി റോഡ്രിഗസ് (സാംബോയി)
പൂനെയുടെ മാറ്റങ്ങള്‍ : ഗുരുതേജ് സിംഗ് (പകരം രോഹിത് കുമാര്‍),അല്‍ഫാരോ(സ്‌റ്റാങ്കോവിച്ച് ) ഡീഗോ കാര്‍ലോസ് ( ജോനാഥന്‍ ലൂക്ക)
മഞ്ഞക്കാര്‍ഡ് : മാഴ്‌സിലീഞ്ഞ്യോ, എമിലിയാനോ അല്‍ഫാരോ, സാഹില്‍ പന്‍വാര്‍, (പൂനെ സിറ്റി) ജോണ്‍ ജോണ്‍സണ്‍. മിക്കു, യുവാനന്‍ (ബെംഗ്‌ളുരു)
ഇതില്‍ പൂനെയുടെ അല്‍ഫാരോയ്‌ക്ക് അടുത്ത മത്സരം കളിക്കാനാവില്ല.
ബെംഗ്‌ളുരു എഫ്.സി ഇനി 25നു ഭൂവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ ജാംഷെഡ്‌പൂര്‍ എഫ്.സിയേയും , പൂനെ സിറ്റി എഫ്.സി. 25നു തന്നെ ഹോം ഗ്രൗണ്ടില്‍ എഫ്.സി.ഗോവയേയും നേരിടും.
No comments:
Post a Comment