Narayan Das own-goal piles misery on FC Goa
On Thursday evening, hosts FC Goa fell prey to Chennaiyin FC in a 0-1 result as defender Narayan Das put the ball into his own net in the 52nd minute in match 73 of Indian Super League (ISL) at the Fatorda Stadium in Goa.
John Gregory made two alterations after their 1-1 draw against Delhi Dynamos - Bikramjit Singh and Henrique Sereno replaced Keenan Almeida and Jaime Gavilan Martinez. Jeje Lalpekhlua was their lone striker with Rafael Augusto playing in behind him.
Early on, Chennaiyin's Francisco Fernandes was allowed a free-header from Gregory Nelson's delivery from the left that was unconvincingly blocked by Bruno Pinheiro. Inigo Calderon's effort off the rebound flew just over the bar.
The Goans' first real chance was when Manuel Lanzarote picked the run of Seriton Fernandes on the right side in the seventh minute but the latter's cross was a bit too heavy for Corominas in front of goal.
Calderon did just enough to get in the way of Lanzarote's through-ball intended for Edu Bedia before the Chennaiyin right-back himself tested the side-netting at the other end with a powerful shot that flew wide in the 26th minute.
A little after the half-hour mark, Bikramjit's cross from the right was parried away by Naveen Kumar into the path of Jerry Lalrinzuala. However, the FC Goa goalkeeper pulled off a vital save with his legs to keep the scores level, but Chennaiyin eventually took the lead in the 52nd minute.
Mohammed Ali's failure to clear a loose ball allowed Francisco to pick out Nelson, whose venomous strike from the edge of the box was parried away by Naveen but only as far as Jeje. The Indian striker's cross across the face of goal from the left hit Narayan before rolling past the goal-line.
Lanzarote was close to sending his cross-cum-shot past Karanjit in the 81st minute. A few minutes later, the Spaniard went close again from yet another set-piece that Karanjit had to tip over his goal after Francisco had brought down Brandon.
The Goans' search for an equaliser was desperate and without conviction as Chennaiyin sealed full points on the night to pile more misery on Sergio Lobera and co. The defeat leaves the Gaurs sixth in the standings with 21 points whereas Chennaiyin climb to the third spot.
ചെന്നൈയിന്‍ എഫ്.സിക്ക് എക ഗോള്‍ ജയം
ചെന്നൈയിന്‍ എഫ്.സി 1 എഫ്.സി.ഗോവ 0
ഫത്തോര്‍ഡ (ഗോവ) ഫെബ്രുവരി 15:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി എക ഗോളിന് ആതിഥേയരായ എഫ് സി.ഗോവയെ പരാജയപ്പെടുത്തി. 52-ാം മിനിറ്റില്‍ ഡിഫെന്‍ഡര്‍ ഇനിഗോ കാള്‍ഡറോണ്‍ ചെന്നൈയിന്റെ വിജയ ഗോള്‍ നേടി.
ചെന്നൈയില്‍ നടന്ന ആദ്യപാദത്തില്‍ ഗോവയോട് തോറ്റതിനു മധുരമായ പ്രതീകാരം ഗോവയുടെ തട്ടകത്തില്‍ നിര്‍വഹിക്കാന്‍ ചെന്നൈയിന്‍ എഫ്.സി.ക്കു കഴിഞ്ഞു.
ചെന്നൈയിന്റെ പ്രതിരോധനനിരക്കാരന്‍ മെയില്‍സണ്‍ ആല്‍വസ് ആണ് ഹീറോ ഓഫ് ദി മാച്ച്.
ഈ ജയത്തോടെ ചെന്നൈയിന്‍ എഫ്.സിയ്‌ക്ക് 15 മത്സരങ്ങളില്‍ നിന്ന് 27 പോയിന്റ് ആയി. സെമി ഫൈനല്‍ പ്ലേ ഓഫ് ചെന്നൈയിന്‍ എകദേശം ഉറപ്പിച്ചു. 14 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റോടെ ഗോവ ആറാം സ്ഥാനത്ത് തുടര്‍ന്നു.
ചെന്നൈയില്‍ നടന്ന ആദ്യ പാദത്തില്‍ ഗോവ 3-2നു ചെന്നൈയിനെ പരാജയപ്പെടുത്തിയിരുന്നു അന്ന് ചെന്നൈയിനു വേണ്ടി കളിച്ച ടീമില്‍ ഉണ്ടായിരുന്ന ധനചന്ദ്ര സിംഗ്, തോയി സിംഗ്, റെനെ മിഹെലിച്ച്, ബോഡോ എന്നിവര്‍ ഇന്നലെ ആദ് ഇലവനില്‍ ഉണ്ടായിരുന്നില്ല. മറുവശത്ത് ഗോവ ഗോള്‍ കീപ്പര്‍ ലക്ഷ്‌മികാന്ത് കട്ടിമണിയെ മാത്രമെ ഒഴിവാക്കിയുള്ളു.
അതേപോലെ കഴിഞ്ഞ ബെംഗ്‌ളുരുവിനെതിരെ കളിച്ച മത്സരത്തില്‍ നിന്ന് ഗോവ ഒരു മാറ്റം മാത്രം വരുത്തി. മന്‍വീര്‍ സിംഗിനു പകരം ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ് വന്നു. .ചെന്നൈയിന്റെ നിരയില്‍ ഗാവിലാനെയും കീനാനെയും ഒഴിവാക്കി. പകരം സെറീനോയും ബിക്രംജിത്തും തിരിച്ചെത്തി.ു
ആവേശത്തോടെ തുടങ്ങിയ മത്സരത്തില്‍ 10-ാം മിനിറ്റില്‍ ചെന്നൈയിന്റെ ധന്‍പാല്‍ ഗണേഷിനു മഞ്ഞക്കാര്‍ഡ്.ഇതോടെ നാല് മഞ്ഞക്കാര്‍ഡ് കണ്ടുകഴിഞ്ഞ ധന്‍പാലിനു അടുത്ത മത്സരം കളിക്കാനാവില്ല.
ചെന്നൈയിനായിരുന്നു ഒന്നാം പകുതിയില്‍ മുന്‍തൂക്കം. ഗോവയുടെ ഗോള്‍ കീപ്പര്‍ നവീന്‍ കുമാറിന്റെ സേവുകളാണ് ഗോവയെ രക്ഷിച്ചത്. ഇതില്‍ എടുത്തു പറയാവുന്ന രക്ഷപ്പെടുത്തലുകള്‍ 38-ാം മിനിറ്റില്‍ തുടരെ വന്ന രണ്ട്‌് ആക്രമണങ്ങളില്‍ നിന്നാണ്. . ഇനിഗോ കാള്‍ഡറോണിന്റെ പാസില്‍ ബിക്രം ജിത്തിന്റെ ആദ്യ ഷോട്ട് കൈകൊണ്ട് തട്ടിയകറ്റിയ ഗോവന്‍ ഗോളി നവീന്‍ കൂമാര്‍ അടുത്ത ജെജെയുടെ ഷോട്ട് കാലുകള്‍ കൊണ്ടും തടഞ്ഞു.
ഗോവയ്‌ക്ക് അനുകൂലമായ കോര്‍ണറോടെ രണ്ടാം പകുതിക്കു തുടക്കമായി.എന്നാല്‍ കരണ്‍ജിത് പന്ത് കരങ്ങളിലൊതുക്കി രക്ഷപ്പെടുത്തി. ഗോവ 47-ാം മിനിറ്റില്‍ ഇഞ്ച് വ്യത്യാസത്തില്‍ രക്ഷപ്പെട്ടു. ഗ്രിഗറി നെല്‍സന്റെ ക്രോസില്‍ ചെന്നൈയിന്റെ കളിക്കാര്‍ക്കു കിട്ടാതെ തടയാന്‍ നവീന്‍ കുമാര്‍ നടത്തിയ ശ്രമം ഫലിച്ചില്ല. പന്തു കാലില്‍ കിട്ടിയ ജെജെ പന്ത് ഗോള്‍ വലയത്തിലേക്കു തട്ടിയിട്ടു. എന്നാല്‍ ദൂര്‍ബലമായ ശ്രമം ഗോള്‍ ലൈനില്‍ വെച്ചു നാരായണ്‍ ദാസ് തട്ടിയകറ്റി അപകടം ഒഴിവാക്കി.
52-ാം മിനിറ്റില്‍ ചെന്നൈയിന്‍ ഗോള്‍ മുഖം തുറന്നു. ബോക്‌സിനു വെളിയില്‍ നിന്നും ഗ്രിഗറി നെല്‍സന്റെ വെടിയുണ്ട ഷോട്ട് ഗോവന്‍ ഗോളി തടുത്തു. എന്നാല്‍ റീബൗണ്ട് ആയി വന്ന പന്ത് ജെജെ ലാല്‍പെക്യൂലയുടെ ഷോട്ട് ബ്രൂണോ പിന്‍ഹിറോയുടേയും ഇനിഗോ കാള്‍ഡറോണിന്റെയും കാലില്‍ തട്ടി വലയിലേക്ക് (1-0). സൂക്ഷമ പരിശോധനയില്‍ ഗോള്‍ കാള്‍ഡറോണിനു സമ്മാനിച്ചു.
55-ാം മിനിറ്റില്‍ ഗോവയ്‌ക്കു അനുകൂലമായി ബോക്‌സിനു മുന്നില്‍ ഫ്രീകിക്ക്. ലാന്‍സറോട്ടി എടുത്ത കിക്ക് ക്രോസ് ബാറിനു മുകളിലൂടെ പറന്നകന്നു. തൊട്ടുപിന്നാലെ ഗോവ രണ്ടു മാറ്റങ്ങള്‍ വരുത്തി. ബ്രൂണോ പിന്‍ഹിറോ, നാരായണ്‍ ദാസ് എന്നീ ഡിഫെന്‍ഡര്‍മാരെ മാറ്റി പകരം മിഡ്‌ഫീല്‍ഡര്‍മാരായ ഹ്യൂഗോ ബൂമോസ്, ചിങ്‌ലെന്‍സാന എന്നിവര്‍ വന്നു. ഗോവന്‍ കോച്ച് സെര്‍ജിയോ ലൊബേറ തന്ത്രങ്ങള്‍ മാറ്റുന്നതിന്റെ സൂചന ഇതില്‍ വ്യക്തമായി. 69-ാം മിനിറ്റില്‍ മന്ദര്‍റാവുവിന്റെ ഷോട്ട് കൊറോയുടെ ഡിഫ്‌ളക്ഷനില്‍ ചെന്നൈയിന്റെ ഗോള്‍ വലയിലേക്കു നീങ്ങി. കൃത്യസമയത്ത് പൊസിഷനില്‍ എത്തിയ കരണ്‍ജിത് പന്ത്‌് കരങ്ങളില്‍ ഒതുക്കി രക്ഷപ്പെടുത്തി.
ചെന്നൈയിന്‍ എഫ്.സി ആദ്യ മാറ്റത്തില്‍ റഫേല്‍ അഗസ്‌തോയ്‌ക്കു പകരം റെനെ മിഹെലിച്ചിനെ കൊണ്ടുവന്നു. തൊട്ടുപിന്നാലെ ചെന്നൈയിന്റെ ഗ്രിഗറി നെല്‍സനു മഞ്ഞക്കാര്‍ഡ്. ഇതോടെ നെല്‍സണും അടുത്ത മത്സരം നഷ്ടപ്പെടും. അവസാന നിമിഷങ്ങളിലേക്കു അടുത്തതോടെ മത്സരം പരുക്കനായി. ചെന്നൈയിന്റെ റെനെ മിഹെലിച്ചിനും മഞ്ഞക്കാര്‍ഡ്.
81. 84 മിനിറ്റുകളില്‍ ഗോവയുടെ ലാന്‍സറോട്ടി എടുത്ത ഫ്രീ കിക്കുകള്‍ അപകട ഭീഷണി ഉയര്‍ത്തി കടന്നുപോയി. ഇതോടെ ഗോവയുടെ സമനില ഗോള്‍ പ്രതീക്ഷയും അകന്നു പോയിക്കൊണ്ടിരുന്നു.
83-ാം മിനിറ്റില്‍ ഗോവ എഡു ബേഡിയക്കു പകരം മുന്‍് ബ്ലാസ്‌റ്റേഴ്‌സ് താരം മാര്‍ക്ക് സിഫിനിയോസിനെയും ഇറക്കി നോക്കി. അവസാന മിനിറ്റുകളില്‍ ഗോവ അലകടല്‍ പോലെ ചെന്നൈയിന്‍ ഗോള്‍ മുഖത്ത് ആഞ്ഞടിച്ചു. ആദ്യം ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസിന്റെ വെടിയുണ്ട ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. തൊട്ടുപിന്നാലെ കൊറോയുടെ ഷോട്ട് പോസ്‌റ്റില്‍ തട്ടിത്തെറിച്ചു. ഈ പന്ത് ചെന്നൈയിന്റെ ഗോളിയുടെ ദേഹത്തു തട്ടിയാണ് ഗോള്‍ ലൈനിനു പുറത്തുകൂടി അകന്നുമാറിയത്. ഗോവയുടെ സമനില ഗോള്‍ മോഹം ഇതോടെ അവസാനിച്ചു.
ഗോവ അവസാന മിനിറ്റുകളില്‍ ആഞ്ഞടിച്ചുവെങ്കിലും വിജയം ചെന്നൈയിനോടൊപ്പമായിരുന്നു. ഫത്തോര്‍ഡയിലെ ചെന്നൈയിന്റെ ഗോവക്കെതിരായ നാലാം ജയം ആണിത്.
ചെന്നൈയിന്‍ എഫ്.സി ഇനി 18നു ഹോം ഗ്രൗണ്ടില്‍ ജാംഷെ്‌ഡപൂരിനെയും ഗോവ 21നു ഡല്‍ഹി ഡൈനാമോസിനെയും നേരിടും.
No comments:
Post a Comment