നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനു
ഗോവക്കെതിരെ മി്‌ന്നും ജയം
നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡ് എഫ്.സി. 2 എഫ്.സി ഗോവ 1
ഗുവഹാട്ടി, ജനുവരി 6:
ഹീറോ ഇന്ത്യന്‍ സൂപ്പ്രര്‍ ലീഗ് ഫുട്‌ബോളിന്റെ ഗുവഹാട്ടി ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡിനു ജയം.. ഇസ്രായേലില്‍ നിന്നുള്ള പുതിയ സാങ്കേതിക ഉപദേശകന്റെ കീഴില്‍ ആദ്യമത്സരത്തിനു അണിനിരന്ന നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എഫ്.സി.ഗോവയെ പരാജയപ്പെടുത്തി.
നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡ് 21 ാം മിനിറ്റില്‍ ബ്രസീലില്‍ നിന്നുള്ള മിഡ്‌ഫീല്‍ഡര്‍ മാര്‍സീഞ്ഞ്യോയിലൂടെ സ്‌കോര്‍ ബോര്‍ഡ് തുറന്നു. 28 ാം മിനിറ്റില്‍ എഫ്.സി.ഗോവ അവരുടെ സ്‌പാനീഷ് മിഡ്‌ഫീല്‍ഡര്‍ മാനുവല്‍ അരാനയിലൂടെ സമനില നേടി. എന്നാല്‍ രണ്ടാം പകുതിയില്‍ 53 ാം മിനിറ്റില്‍ നോര്‍ത്ത് ഈസറ്റ് മുന്‍ നിര താരം സെമിനാലെന്‍ ഡങ്കലിലൂടെ മിന്നുന്ന വിജയം സ്വന്തമാക്കി.
മാര്‍സീഞ്ഞ്യോയാണ് മാന്‍ ഓഫ് ദി മാച്ച്. പൂതിയ പരിശീലകന്റെ കീഴില്‍ നോര്‍ത്ത് ഈസ്‌റ്റ് പുതിയ അധ്യായം കുറിച്ചതോടെ എഫ്.സിഗോവയുടെ ഒന്നാം സ്ഥാനത്തെത്തതാനുള്ള മോഹം നടക്കാതെപോയി. 13 പോയിന്റുമായി ഗോവ അഞ്ചാം സ്ഥാനത്താണ്. ഏഴ് പോയിന്റുമായി നോര്‍ത്ത് ഈസറ്റ് ഒന്‍പതാം സ്ഥാനത്തും. ഗോവയുടെ ആക്രമണ ഫുട്‌ബോളിനുമേല്‍ നോര്‍ത്ത് ഈസറ്റിന്റെ പ്രതിരോധത്തിന്റെ വിജയം കൂടിയായി ഈ മത്സരം.
പൂനെ സിറ്റിയോട് എറ്റ 0-5 തോല്‍വിയുടെ പശ്ചാത്തലത്തില്‍ സ്ഥാനം ഒഴിഞ്ഞ ജോവോ കാര്‍ലോസ് പിറസിനു പകരം സ്ഥാനം എറ്റെടുത്ത ഇസ്രായേലിന്‍ നിന്നുള്ള മുന്‍ ചെല്‍സി മാനേജര്‍ അവ്‌റാന്‍ ഗ്രാന്റിന്റെ കീഴില്‍ ആദ്യ മത്സരത്തിനിറങ്ങിയ നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡ് ഇന്നലെ മൂന്നു മാറ്റങ്ങള്‍ വരുത്തി. നിര്‍മ്മല്‍ ഛെത്രി, ഡങ്കല്‍, ഹാളിചരണ്‍ നാര്‍സാറി എന്നിവര്‍ എത്തി. അബ്ദൂള്‍ ഹക്കു, മെയ്‌തെ, ലാല്‍റിന്‍ഡ്‌കെ റാല്‍ട്ടെ എന്നിവരെ ഒഴിവാക്കി. ഗോവയും ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. സെര്‍ജിയ ജസ്‌റ്റി, ചിങ്‌ലെന്‍സാന, പ്രണോയ് ഹാള്‍ഡര്‍, മാനുവല്‍ അരാന എന്നിവര്‍ എത്തിയതോടെ എഡു ബീഡിയ, ബ്രൂണോ പിന്‍ഹിറോ, മുഹമ്മദ് അലി, നാരായണ്‍ ദാസ് എന്നിവരെ ഒഴിവാക്കി.
ഹോം ഗ്രൗണ്ടില്‍ നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡിന്റെ ആക്രമണത്തോടെ കളി തുടങ്ങി. ആറാം മിനിറ്റില്‍ ആദ്യ അവസരം മാര്‍സീഞ്ഞ്യോ മെനഞ്ഞെടുത്തു. ഡാനിയേലോയിലേക്കുള്ള പാസില്‍ വന്ന ഉശിരന്‍ ഷോട്ട് ഗോവന്‍ ഗോളി ലക്ഷ്‌മികാന്ത് കട്ടിമണി കരങ്ങളിലൊതുക്കി രക്ഷപ്പെടുത്തി. ഒന്‍പതാം മിനിറ്റില്‍ ഗോവയുടെ മറുപടി അവരുടെ ഗോള്‍ മെഷീന്‍ ആയ ഫെറാന്‍ കൊറോമിനാസില്‍ നിന്നും വന്നു. .ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ്, മാനുവല്‍ അരാന എന്നിവരുടെ കാലുകളിലൂടെ കടന്നു വന്ന പന്തില്‍ കൊറോയുടെ ഷോട്ട് രഹ്‌്‌നേഷ് കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി.
21 ാം മിനി്‌റ്റില്‍ ഹോം ഗ്രൗണ്ടിലെ ആദ്യ ഗോള്‍ നേടാനുള്ള ആഗ്രഹം നിറവേറ്റി. ഡാനിയേലോ സിസേറിയോ ഗോവയുടെ ചിങ്‌ലെന്‍സാനയെ ഡ്രിബിള്‍ ചെയ്‌തു പെനാല്‍ട്ടി ഏരിയയിലേക്കു ഇട്ടുകൊടുത്ത പന്ത് സ്വീകരിച്ച മാര്‍സിയോ ഡി സൂസ ഗ്രിഗോറിയ എന്ന മാഴ്‌സീഞ്ഞ്യോ ഗോവയുടെ അവസാന പ്രതിരോധനിരക്കാരന്‍ അഹമ്മദ് ജാറോയെയും ഡ്രിബിള്‍ ചെയ്‌തു പോസ്‌റ്റിലേക്കു നിറയൊഴിച്ചു. ഗോവന്‍ ഗോളി കട്ടിമണി നിസഹായനായി നില്‍ക്കെ പന്ത് പോസ്‌റ്റില്‍ തട്ടി വലയില്‍ കയറി (1-0).
ആതിഥേയരുടെ സന്തോഷം അധികം നീണ്ടു നിന്നില്ല. 28 ാം മിനിറ്റില്‍ മാനുവല്‍ അരാനയിലൂടെ ഗോവ ഗോള്‍ മടക്കി. ഇടത്തെ കോര്‍ണര്‍ ഫ്‌ളാഗിനു സമീപത്തു നിന്നും പ്രണോയ് ഹാള്‍ഡര്‍ ഉയര്‍ത്തിവിട്ട പന്ത് നോര്‍ത്ത് ഈസ്‌റ്റിന്റെ ജോസിന്റെ ഗൊണ്‍സാല്‍വസ്, റീഗന്‍ സിംഗ് എന്നിവരുടെ ഇടയിലൂടെ ഒഴുകി വന്ന പന്ത് കാലുകളില്‍ കോര്‍ത്തെടുത്ത അരാന നേരെ ഗോള്‍ മുഖം ലക്ഷ്യമാക്കി (1-1).
മാഴ്‌സീഞ്ഞ്യോ ഗോള്‍ നേടിയതിനു ശേഷംം നോര്‍ത്ത് ഈസ്‌റ്റിന്റെ കയ്യില്‍ നിന്നും കളി നഷ്ടപ്പെട്ടു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഗോവ 63 ശതമാനം മൂന്‍തൂക്കം നേടിയിരുന്നു.
രണ്ടാം പകുതിയിലും നോര്‍ത്ത് ഈസ്‌റ്റിന്റെ ആക്രമണത്തോടെ തുടങ്ങി. പ്രണോയ് ഹാള്‍ഡറിന്റെ മിസ് പാസില്‍ നിന്നും പന്തു കവര്‍ന്നെടുത്ത മാര്‍സീഞ്ഞ്യോയില്‍ നിന്നും പന്ത് സ്വീകരിച്ച സെമിലെന്‍ ഡ്‌ങ്കന്റെ ദുര്‍ബലമായ ഷോട്ട് കട്ടിമണി കരങ്ങളിലൊതുക്കി. വരുവാനിരുന്ന ഗോളിന്റെ സൂചനയയിരുുന്നു ഈ ആക്രമണം. 53 ാം മിനിറ്റില്‍ ഡങ്കല്‍ ഗോള്‍ നേടി. മാര്‍സീഞ്ഞ്യോ നല്‍കിയയ ത്രൂ പാസ് അതിവേഗത്തില്‍ ഓടി കാലുകളില്‍ ഒതുക്കു കുതിച്ച സെമിലെന്‍ ഡങ്കലിനെ തടയാന്‍ മുന്നിലേക്കു വന്ന ഗോവന്‍ ഗോളി കട്ടിമണിയുടെ തലയ്‌ക്കു മുകളിലൂടെ ചിപ്പ് ചെയ്‌തു സെമിലെന്‍ ഡങ്കല്‍ വലയിലാക്കി (2-1).
67 ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്‌റ്റിനു ലീഡുയര്‍ത്താന്‍ വീണ്ടും അവസരം. പകരക്കാരനായി വന്ന മുഹമ്മദ് അലിയെ കബളിപ്പിച്ചു 30 വാര അകലെ നിന്നും ഡാനിയേലോ സെസാറിയോയുടെ ഷോട്ട് ഗോവന്‍ പോസ്‌റ്റിനരുകിലൂടെ പുറത്തേക്കു പാഞ്ഞു.
അവസാന മിനിറ്റുകളില്‍ ഗോവ സമനില നേടാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി. പകരക്കാരനായി വ്‌ന്ന മന്‍വീറും ലാന്‍സറോട്ടിയും എഡു ബേഡിയയും തുടരെ ആക്രമണം നടത്തി. ഗോള്‍ പോസ്‌റ്റും ഗോളി ടി.പി രഹ്‌്‌നേഷും ഗോവയുടെ സമനില മോഹം തടഞ്ഞു. ഗോളി ഇല്ലാത്ത പോസ്‌റ്റില്‍ രക്ഷകനായ റീഗന്‍ സിംഗും് അവസരത്തിനൊത്തുയര്‍ന്നു ഗോള്‍ ലൈന്‍ സേവ് നടത്തി.
് ഗോവ രണ്ടാം പകുതിയില്‍ സെര്‍ജിയോ ജസ്‌റ്റിനു പകരം മുഹമ്മദ് അലിയേയും പ്രെേബണായ് ഹാള്‍ഡറിനു പകരം എഡു ബെഡിയയും ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിനു പകരം മന്‍വീര്‍ സിംഗിനെയും ഇറക്കി. നോര്‍ത്ത് ഈസറ്റ് ആദ്യ മാറ്റത്തില്‍ ഹാളിചരണിനുപകരം റോബര്‍ട്ട്‌ിനെയും രണ്ടാം മാറ്റത്തില്‍ മാര്‍സീഞ്ഞ്യോയ്‌ക്കു പകരം ഹക്കുവിനെയും ഇറക്കി.
ആദ്യപകുതിയില്‍ നോര്‍ത്ത്‌് ഈസ്‌റ്റിന്റെ നിര്‍മ്മല്‍ ഛെത്രിയും രണ്ടാം പകുതിയില്‍ റൗളിങ് ബോര്‍ഹസും ഗോവയുടെ മാനുവല്‍ അരാനയും മഞ്ഞക്കാര്‍ഡ് കണ്ടു.
എഫ്.സി.ഗോവ ഇനി ഹോം ഗ്രൗണ്ടില്‍ 11നു ജാംഷെഡ്‌പൂരിനെയും നോര്‍ത്ത്‌് ഈസ്റ്റ് യൂണൈറ്റഡ് ഹോം ഗ്രൗണ്ടില്‍ എ.ടി.കെയെയും നേരിടും.
NorthEast believe Grant can spark a turnaround
Guwahati, 5th January 2018 : The arrival of former Chelsea FC manager Avram Grant as technical advisor has reignited hopes that NorthEast United FC can still salvage their chances despite a poor start in the fourth edition of Hero Indian Super League.
The man who took English Premier League giants Chelsea to the final of the UEFA Champions League in 2008 has already joined the club and there is genuine belief that a turnaround is possible, starting with their home tie against FC Goa at the Indira Gandhi Athletic Stadium, Guwahati, on Saturday.
NorthEast United are ninth on the table with four points from seven matches. Only Delhi Dynamos have fared worse in the league.
“The mood has changed (in the dressing room) with arrival of the new (technical) advisor. The boys are geared up and ready for tomorrow’s match,” goalkeeping coach Joseph Siddy said during the pre-match media interaction.
With three home matches in a row against FC Goa (January 6), ATK (January 12) and Chennaiyin FC (January 19), the conditions are ideal for the former Ghana national team coach to turn things around.
“It will help the team with the new advisor. His experience and coaching style will motivate us and will give us the confidence to do well in future matches,” said Siddy.
It may not be all that easy with FC Goa as their opposition on Saturday. The Goans showed remarkable spirit to snatch a point against ATK in their previous game and are now targeting the top spot.
FC Goa are placed fourth with 13 points from seven matches and will return to the top of the table should they score a comfortable victory.
“All the teams are well balanced. They are equal and it’s the small details which make the difference in each game,” said FC Goa chief coach Sergio Lobera, unwilling to take their poorly-performing rivals lightly.
Much of FC Goa’s chances will depend on the form of Spanish striker Ferran Corominas, who is now the leading goalscorer with nine goals. Coach Lobera admitted that Corominas is a special player but continued to stress on the collective strength of his side.
“Coro is a very good player. He has great experience. I am very happy with him and he is one of the best player I have trained, not just on the field but off the field as well. He keeps the group united. But it’s not about individual; it’s about the team,” said Lobera.
No comments:
Post a Comment