മുംബൈ സിറ്റിയെ ജാംഷെഡ്‌പൂര്‍
സമനിലയില്‍ തളച്ചു
ജാംഷെഡ്‌പൂര്‍ എഫ്.സി 2 മുംബൈ സിറ്റി എഫ്.സി 2
ജാംഷെഡ്‌പൂര്‍,ജനുവരി 5:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ജെ.ആര്‍.ഡി ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ജാംഷെഡ്‌പൂര്‍ എഫ്.സിയും സന്ദര്‍ശകരായ മുംബൈ സിറ്റിയും രണ്ട് ഗോള്‍ വീതം അടിച്ചു സമനില പങ്കുവെച്ചു.
ആദ്യ പകുതിയുടെ 25 ാം മിനിറ്റില്‍ തിയാഗോ സാന്റോസിന്റെ ഗോളിലൂടെ മുംബൈ സിറ്റി മുന്നിലെത്തി. എന്നാല്‍ ആദ്യ പകുതി അവസാനിക്കന്നതിനു തൊട്ടു മുന്‍പ് ഇസു അസൂക്കയുടെ ഇരട്ട ഗോളുകളിലൂടെ ( 44, 45 മിനിറ്റില്‍) ജാംഷെഡ്‌പൂര്‍ മുന്നില്‍ക്കയറി. പക്ഷേ, രണ്ടാം പകുതിയയുടെ 71 ാം മിനിറ്റില്‍ തിയാഗോ സാ്‌്‌ന്റോസ് തന്റെ രണ്ടാം ഗോളിലൂടെ മുംബൈയ്‌ക്കു സമനില നേടിക്കൊടുത്തു.
ജാംഷെഡ്‌പൂരിന്റെ നൈജീരിയന്‍ ഇന്റര്‍നാഷണല്‍ ഇസു അസൂക്കയാണ് മാന്‍ ഓഫ് ദി മാച്ച്.
ഈ സമനിലയോടെ മുംബൈ സിറ്റി എഫ്.സി 14 പോയിന്റോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കു മുന്നേറി. 10 പോയിന്റോടെ ജാംഷെഡ്‌പൂര്‍ ആറാം സ്ഥാനം തുടര്‍ന്നു.
രണ്ടു ടീമുകളും 4-2-3-1 ഫോര്‍മേഷനില്‍ ടീമിനെ വിന്യസിച്ചു. രണ്ടു ടീമുകളും രണ്ട് മാറ്റങ്ങള്‍ വരുത്തി. ഹോം ഗ്രൗണ്ടില്‍ ആദ്യ വിജയത്തിനിറങ്ങിയ ജാംഷെഡ്‌പൂരിന്റെ നിരയില്‍ ആന്ദ്രെ ബിക്കെയ്‌ക്കു പകരം മലയാളി താരം അനസ് ഇടത്തൊടിക തിരിച്ചെത്തി. ലെഫ്‌റ്റ് വിംഗില്‍ ബികേഷ് ജെയറുവിനു പകരം ഇസു അസൂക്കയും എത്തി. മുംബൈ സിറ്റി ഗോള്‍ പോസ്‌റ്റിനു കീഴില്‍ അമരീന്ദര്‍ സിംഗിനെ തിരിച്ചുകൊണ്ടുവന്നു. സെഹ്‌്‌നാജ് സിംഗിനു പകരം മെഹ്‌റാജുദ്ദീന്‍ വാഡുവും എത്തി.
കിക്കോഫ് ഓടെ ജാംഷെഡ്‌പൂര്‍ ആക്രമണം തുടങ്ങി. ട്രിന്‍ഡാഡെയില്‍ നിന്നും വന്ന പന്തുമായി ജെറിയുടെ മുംബൈയുടെ ബോക്‌സിലേക്കുള്ള കുതിപ്പ് ലൂസിയാന്‍ ഗോയന്‍ ടാക്ലിങ്ങിലൂടെ അവസാനിപ്പിച്ചു. പതിവിനു വിപരീതമായി ആക്രമണത്തിലൂന്നിയായിരുന്നു ജാംഷെ്‌ഡപൂരിന്റെ തുടക്കം. മറുവശത്ത് ഒന്‍പതാം മിനിറ്റില്‍ ലക്ഷ്യം തെറ്റിയ എമാനയുടെ ഷോട്ടിലൂടെയാണ് മുംബൈ സിറ്റിയുടെ തുടക്കം. അറ്റാക്കിങ് മിഡ്‌ഫീല്‍ഡര്‍ എവര്‍ട്ടണ്‍ സാന്റോസിലൂടെയാണ് മുംബൈ ആക്രമണങ്ങള്‍ക്ക് വഴിമരുന്നിട്ടുകൊണ്ടിരുന്നു. തിയാഗോ സാന്റോസും അഭിനാ,ഷ് റൂയിദാസും കൂടി ചേര്‍ന്നതോടെ ആക്രമണങ്ങള്‍ക്ക് തീപിടിച്ചു.
25- ാം മിനിറ്റില്‍ മുംബൈ ലക്ഷ്യം കണ്ടെത്തി. ബല്‍വന്തില്‍ നിന്നാണ് ഗോള്‍ വഴിയുടെ തുടക്കം. ബല്‍വന്തില്‍ നിന്നും പന്തു ലഭിച്ച എവര്‍ട്ടണ്‍ സാന്റോസ് നേരെ തിയാഗോ സാന്റോസിലേക്കു കണക്ട്‌ട് ചെയ്‌തു. പന്തു കിട്ടിയ തിയാഗോ സാന്റോസ് അഞ്ചോളം ജാംഷെഡ്‌പൂര്‍ കളിക്കാരെ ഡ്രിബിള്‍ ചെയ്‌തു പെനാല്‍ട്ടി എരിയയിലേക്കു കയറിയ ഉടന്‍ പോസ്‌റ്റിന്റെ വലത്തെ മൂലയിലേക്കു നിറയൊഴിച്ചു (1-0). തിയാഗോ നെറ്റ് ലക്ഷ്യമാക്കുമെന്നു ജാംഷെഡ്‌പൂരിന്റെ ഗോള്‍ കീപ്പര്‍ സുബ്രതോ പോള്‍ കരുതിയില്ല. ഒന്നാം പോസ്‌റ്റിനരുകില്‍ നിന്ന സുബ്രതോയുടെ കണക്കൂകൂട്ടല്‍ തെറ്റിച്ചാണ് പന്ത് രണ്ടാം പോസ്‌റ്റിലേക്കു നീങ്ങി വലയിലേക്കു കുതിച്ചത്.
40 ാം മിനിറ്റില്‍ ജാംഷെഡ്‌പൂരിനു സമനില നേടാന്‍ അവസരം ലഭിച്ചു. സഞ്‌ജു പ്രധാന്റെ മിസ് പാസ് പിടിച്ചെടുത്ത കെവന്‍സ് ബെല്‍ഫോര്‍ട്ട് നേരെ മുന്നില്‍ വാഡു മാത്രം മുന്നില്‍ നില്‍ക്കെ ക്രോസ് ബാറിനു മുകളിലൂടെ അലക്ഷ്യമായി പന്തടിച്ചുകളഞ്ഞു. 42 ാം മിനിറ്റില്‍ വീണ്ടും അവസരം ബെല്‍ഫോര്‍ട്ട് ഇട്ടുകൊടുത്ത കെവന്‍സ് ബെല്‍ഫോര്‍ട്ട് ഇട്ടുകൊടുത്ത പന്ത് ജെറിയ്‌ക്കു മുതലാക്കാനായില്ല. റൂയിദാസ് കോര്‍ണര്‍ വഴങ്ങി മുംബൈ സിറ്റിയെ രക്ഷിച്ചു.
എന്നാല്‍ മുംബൈയുടെ ആശ്വാസം എറെ നീണ്ടുനിന്നില്ല. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ എമാന പന്ത് ക്ലിയര്‍ ചെയ്യാന്‍ വരുത്തിയ പിഴവ് ജെറിയിലേക്കു പന്ത് എത്തിച്ചു. തുര്‍ന്നു ജെറി മുംബൈയുടെ ഗോള്‍ മുഖത്തേക്കു പന്ത് പാസ് ചെയ്യുമ്പോള്‍ ഉണ്ടായ കൂട്ടപ്പോരിച്ചിലിനിടെ ഇസു അസൂക്ക പന്ത് വലയിലേക്കു തട്ടിയിട്ടു (1-1).
ആദ്യ പകുതി അവസാനിക്കുന്നതിനു മുന്‍പ് തന്നെ ജാംഷെഡ്‌പൂര്‍ ലീഡ് നെടി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ ഒന്നാം മിനിറ്റില്‍ സൗവിക് ഘോഷ് ഇടത്തെ വിംഗില്‍ നിന്നും ജെറിയ്‌ക്ക് കൊടുത്ത പാസ് അവിനാഷ് റൂയിദാസിനെ മറികടന്നു ഓടിപിടിച്ച ജെറി അതിവേഗത്തില്‍ മുംബൈയുടെ ഗോള്‍ മുഖത്തേക്കു ഇട്ടുകൊടുത്തു. ഓടി വന്ന ഇസു അസൂക്ക അതേ വേഗതയില്‍ പന്ത് വലയിലെത്തിച്ചു (2-1). .
രണ്ടാം പകുതിയില്‍ ജാംഷെഡ്‌പൂര്‍ ഇരമ്പിക്കയറുന്ന കാഴ്‌ചയായിരുന്നു. അതോടെ മൂംബൈ തുടര്‍ച്ചയായി കോര്‍ണറുകള്‍ വഴങ്ങി രക്ഷപ്പെട്ടുകൊണ്ടിരുന്നു. 51 ാം മിനിറ്റില്‍ അസൂക്കയ്‌ക്ക് ഹാട്രിക് തികക്കാനുള്ള അവസരം നഷ്ടമായി. ബെല്‍ഫോര്‍ട്ടില്‍ നിന്നും വന്ന പന്തില്‍ അസൂക്കയുടെ ശ്രമം മുംബൈയുടെ സെന്‍ട്രല്‍ ഡിഫെന്‍സില്‍ തട്ടിതകര്‍ന്നു.
രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനുള്ള മുംബൈയുടെ ശ്രമങ്ങള്‍ 60 മിനിറ്റ് കഴിഞ്ഞതോടെ സജീവമായി എവര്‍ട്ടണ്‍ സാന്റോസും തിയാഗോ സാന്റോസും എമാനയും ബല്‍വന്തും ഉണര്‍ന്നു കളിക്കാന്‍ തുടങ്ങി. അധികം വൈകാതെ 71 ാം മിനിറ്റില്‍ മുംബൈ ലക്ഷ്യം കണ്ടു. ഇടത്തെ ഫ്‌ളാഗ്‌കോര്‍ണറിനു സമീപത്തു നിന്നും എവര്‍ട്ടണ്‍ സാന്റോസ് ജാംഷെഡ്‌പൂരിന്റെ പെനാല്‍ട്ടി ബോക്‌സിനു മുന്നിലേക്കു ഇട്ടുകൊടുത്ത പന്ത് തിയാഗോ ചിപ്പ് ചെയ്‌തു വലയിലാക്കി ( 2-2).
85 ാം മിനിറ്റില്‍ ജാംഷെഡ്‌പൂര്‍ കെവന്‍സ് ബെല്‍ഫോര്‍ട്ടിലൂടെ ലീഡ് വീണെടുക്കാന്‍ നടത്തിയ ശ്രമം മൂംബൈ ഗോളി അമരീന്ദര്‍ കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി.
മുംബൈ സിറ്റി ആദ്യപകുതിയില്‍ തന്നെ പരുക്കേറ്റ രാജു ഗെയ്‌ക്ക് വാദിനു പകരം മലയാളി താരം സക്കീറിനെ ഇറക്കി . സമനില ഗോളിനു ശേഷം എവര്‍ട്ടന്‍ സാന്റോസിനു പകരം മാര്‍സിയോ റൊസാരിയോയെയും എമാനയ്‌ക്കു പകരം ലിയോ കോസറ്റയെയും, ജാംഷെഡ്‌പൂര്‍ ജെറിയ്‌ക്കു പകരം ആഷിം ബിശ്വാസിനെയും ഷൗവിക് ഘോഷിനു പകരം ബികാഷ് ജെയ്‌റുവിനെയും മെഹ്‌താബിനു പകരം സിദ്ധാര്‍ത്ഥ് സിംഗിനെയും ഇറക്കിയിരുന്നു. ജാംഷെഡ്‌പൂരിനു 10 കോര്‍ണറുകളും മുംബൈ സിറ്റിയ്‌ക്ക് മൂന്നു കോര്‍ണറുകളും ലഭിച്ചിരുന്നു. എന്നാല്‍ ഒന്നും ഗോളാക്കി മാറ്റുവാന്‍ രണ്ടു ടീമുകള്‍ക്കും കഴിഞ്ഞില്ല.
ജാംഷെഡ്‌പൂര്‍ ഇനി 11നു എവേ മത്സരത്തില്‍ ഗോവയേയും മുംബൈ 14നു ഹോം മാച്ചില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെയും നേരിടും.
THIAGO SANTOS BRACE DENIES STEVE COPPELL'S MEN THEIR FIRST HOME WIN
Jamshedpur FC were held to a 2-2 draw at home by Mumbai City FC with braces from Thiago Santos (24' and 71') and Izu Azuka (43' and 45+1').
Alexandre Guimaraes made two changes in the Mumbai City FC starting XI. Amrinder Singh was back in action replacing Arindam Bhattacharya under the bar. Sehnaj Singh, who saw a red card in the previous match, was replaced by Mehrajuddin Wadoo.
No comments:
Post a Comment