POOR DEFENCE LETS DOWN
GAURS AT HOME
FC Pune City picked an important victory away from home as they downed FC Goa 0-2 at the Jawaharlal Nehru Stadium, Goa, on Saturday. Emiliano Alfaro and Jonatan Lucca scored a goal each in the second half which helped the Orange and Purple brigade to move to the fourth spot in the Indian Super League (ISL) table.
Both teams started the match in a 4-2-3-1 formation. Sergio Lobera made no changes from the squad which got the better of Delhi Dynamos last week; as for the visitors, the injured Issac Vanmalsawma was replaced by Ashique Kuruniyan and Sarthak Golui came in for the suspended Baljit Sahni.
The first chance of the game fell for Coro after Vishal Kaith failed to gather a clearance by Rafa Lopez. However, the Spanish striker saw his effort from a tight angle come off the near post.
In the 19th minute, Alfaro and Marcelinho combined well with the latter laying the ball off for the former but the Uruguayan’s strike was off target despite having had an empty net to aim at.
Diego Carlos then called Laxmikant Kattimani into action around the half-hour mark after getting past Seriton Fernandes but the Goan goalkeeper parried his shot away.
For FC Goa, Coro should have done better inside the box when Lanzarote squared the ball from the left but the Spanish striker failed to get a touch in the 36th minute.
In the very next minute, Lanzarote had an effort which Vishal Kaith couldn’t gather. However, Coro picked up the pieces but skied his effort.
After the break, referee Rowan Arumughan had two big calls to make. Mohammed Ali had pulled the shirt of Marcelinho inside the box while Adil Khan brought down Lanzarote in the 18-yard box. However, the referee got both the decisions wrong, much to the frustration of both coaches.
Pune custodian Kaith had to come up with a huge triple save in the 70th minute. The former Shillong Lajong custodian blocked a shot from Coro which was followed by an effort from Brandon and another from substitute Manuel Arana, keeping his cleansheet intact.
The deadlock was broken in the 71st minute when Marcelinho did well to find Alfaro who finished with aplomb. Kattimani should have done better in this instance to block the goal-bound shot.
Alfaro could have doubled the lead soon after as his dink over the onrushing Kattimani was just about kept out by Pronay Halder. But Jonatan Lucca, who replaced Diego Carlos, was in the right place to slam the ball in the back of the net after Mandar's attempted clearance later fell for him.
The result also meant that Goa failed to find the find the back of the net for the very first time this season. Failure to convert their chances coupled with a poor defence allowed FC Pune City to register a very important win.
ഗോവക്കെതിരെ പൂനെ സിറ്റിക്ക്
ഇരട്ട ഗോള്‍ ജയം
എഫ്.സി പൂനെ സിറ്റി 2 എഫ്.സി.ഗോവ 0
ഫത്തോര്‍ഡ (ഗോവ) ഡിസംബര്‍ 23:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എഫ്.സി പൂനെ സിറ്റി ആതിഥേയരായ എഫ്.സി ഗോവയെ മറുപടി ഇല്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.
ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോളൊന്നും അടിച്ചില്ല. രണ്ടാം പകുതിയുടെ 72 ാം മിനിറ്റില്‍ എമിലിയാനോ അല്‍ഫാരോയും 84 ാം മിനിറ്റില്‍ ,രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന ജോനാഥന്‍ ലൂക്കയും പൂനെ സിറ്റി എഫ്.സിക്കു വേണ്ടി ഗോള്‍ നേടി.
ഈ സീസണില്‍ പൂനെ സിറ്റി എഫ്.സിയുടെ മൂന്നാം എവേ വിജയം ആണിത്.
എഫ് .സി പൂനെ സിറ്റി കഴിഞ്ഞ മത്സരത്തില്‍ കളിച്ച , ബല്‍ജിത് സാഹ്‌്‌നി, ഐസക്, ജോനാഥന്‍ ലൂക്ക എന്നിവരെ ഒഴിവാക്കി. .ഡീഗോ കാര്‍ലോസ്, ഫാനായി, ആശിഖ് കരുണിയന്‍ എന്നിവരെ ഇറക്കി. അതേസമയം ഗോവ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തി.
പൂനെയുടെ ആക്രമണത്തോടെയാണ് തുടക്കം. എമിലിയാനോ അല്‍ഫാരോയില്‍ നിന്നും ഗോവന്‍ ബോക്‌സില്‍ ആദില്‍ഖാനു നല്‍കാനുള്ള ശ്രമം ഗോവയുടെ സ്‌റ്റോപ്പര്‍ ബാക്ക് ബ്രൂണോ പിന്‍ഹിറോ തടഞ്ഞു.
13 ാം മിനിറ്റില്‍ ഗോവ ആദ്യം ഗോളിനടുത്ത് എത്തി. ലോങ് പാസില്‍ റാഫേലിന്റെ മൈനസ് ഹെഡ്ഡര്‍ ഗോളി വിശാല്‍ കെയ്‌്‌ത്തിന്റെ കൈകളില്‍ നിന്നും വഴുതി പന്ത് നേരെ കോറോയുടെ മുന്നിലേക്ക് . എന്നാല്‍ കോറോ ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ഇടത്തെ പോസ്‌റ്റിനു സമീപത്തുനിന്നും കോറോയുടെ ഷോട്ട് പോസ്‌റ്റില്‍ തട്ടി അകന്നു.
19 ാം മിനിറ്റില്‍ പൂനെയും ആദ്യ സുവര്‍ണാവസരം തുലച്ചു. ഗുരുതേജ് സിംഗി്‌ല്‍ നിന്നും അല്‍ഫാരോയിലേക്കും തുടര്‍ന്നു ആശിഖ് കരുണിയനിലേക്കും എത്തിയ പന്ത് ബോക്‌സിനകത്ത് എത്തുമ്പോള്‍ ഗോള്‍ കീപ്പര്‍ പോലും ഇല്ലാതിരുന്നു. എന്നാല്‍ ആശിഖില്‍ നിന്നും പന്ത് സ്വീകരിച്ച അല്‍ഫാരോ അവിശ്വസനീയമായി പുറത്തേക്ക് അടിച്ചു തുലച്ചു. 21 ാം മിനിറ്റില്‍ അല്‍ഫാരോയ്‌ക്ക് വീണ്ടും അവസരം . സെന്റര്‍ സര്‍ക്കിളിനുള്ളില്‍ നിന്നും വന്ന ത്രൂ പാസ് സ്വീകരിച്ചു വെട്ടിത്തിരിഞ്ഞു അല്‍ഫാരോ എടുത്ത ഇടംകാലന്‍ അടി ഗോവന്‍ ഗോളി ലക്ഷ്‌മികാന്ത് കട്ടിമണി രക്ഷപ്പെടുത്തി.
പൂനെയുടെ ആക്രമണങ്ങള്‍ തടയാന്‍ ഗോവയ്‌ക്ക് പരുക്കന്‍ അടവുകള്‍ പുറത്തെടുക്കേണ്ടിവന്നു. മാര്‍സിലീഞ്ഞ്യോയെ ഫൗള്‍ ചെയ്‌തതിനു ഗോവയുടെ ജാഹോ മഞ്ഞക്കാര്‍ഡും വാങ്ങി.
പൂനെ വീണ്ടും അവസരങ്ങള്‍ മെനഞ്ഞെടുത്തു. ഇത്തവന അവസരം കൈവന്നത് ഡീഗോ കാര്‍ലോസിനും. ഗോവന്‍ ഡിഫെന്‍ഡറിനെ ഡ്രിബിള്‍ ചെയ്‌തു ബോക്‌സിനു മുന്നിലേക്കു കുതിച്ച കാര്‍ലോസ് രണ്ടാം പോസ്‌റ്റ് ലക്ഷ്യമാക്കിയെങ്കിലും കട്ടിമണി തടുത്തു. റീ ബൗണ്ടില്‍ കാര്‍ലോസിന്റെ അടുത്ത ശ്രമം സൈഡ് നെറ്റിലേക്കും പതിച്ചു.
ഒന്നാം പകുതി അവസാന മിനിറ്റുകളിലേക്കു അടക്കുമ്പോഴായിരുന്നു ഗോവന്‍ ആക്രമണങ്ങള്‍ മെല്ലെ ചൂടുപിടിച്ചത്. 37 ാം മിനിറ്റില്‍ ലാന്‍സറോട്ടിയുടെ ഗോള്‍ എന്നുറപ്പിച്ച ശ്രമം പൂനെ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്‌ത് സുന്ദരമായി രക്ഷപ്പെടുത്തി. ഒറ്റയ്‌ക്കു കുതിച്ച ലാന്‍സറോട്ടി പൂനെയുടെ പ്രതിരോധഭിത്തിയിലെ അവസാന കാവല്‍ക്കാരനായ റാഫേല്‍ ലോപ്പിസിനെയും ഡ്രിബിള്‍ചെയ്‌തു ക്ലോസ് റേഞ്ചില്‍ എടുത്ത ് ഷോട്ട് കെയ്‌ത് ഉജ്ജ്വലമായി സേവ് ചെയ്‌തു.
39 ാം മിനിറ്റില്‍ ലാന്‍സറോട്ടിയുടെ ഇടത്തെ പോസ്‌റ്റിന്റെ സമീപത്തു നിന്നും ഗോള്‍ മുഖത്തിനു മുന്നിലൂടെ നല്‍കിയ പാസ് വലയിലേക്കുതട്ടിയിടാന്‍ ഗോവയുടെ കളിക്കാര്‍ ആരും എത്തിയില്ല.
പൂനെയുടെ തുടരെയുള്ള ആക്രമണങ്ങളോടെ രണ്ടാം പകുതി ആരംഭിച്ചു.പക്ഷേ, മാര്‍സിലീഞ്ഞ്യോയുടെ തുടര്‍ച്ചയായ മൂന്നു ശ്രമങ്ങള്‍ വിഫലമായി.ഗോള്‍കീപ്പര്‍ കട്ടിമണിയും ഡീപ് ഡിഫെന്‍ഡര്‍ മുഹമ്മദ് അലിയും വിലങ്ങ് തടിയായി. ഗോവ ഉടന്‍ രണ്ടുമാറ്റങ്ങള്‍ വരുത്തി. ജാഹോയ്‌ക്കു പകരം മാനുവല്‍ അരാനയും നാരായണ്‍ ദാസിനു പകരം പ്രണോയ് ഹാള്‍ഡറും എത്തി.
70 ാം മിനിറ്റില്‍ ഗോവയുടെ മൂന്നു ശ്രമങ്ങള്‍ ഗോളി വിശാല്‍ കെയ്‌ത് തടുത്തു. ഇതിനു പിന്നാലെ പൂനെ ഗോള്‍ നേടി. 72 ാം മിനിറ്റില്‍ രണ്ട് ഗോവന്‍ ഡിഫെന്‍ഡര്‍മാരെ ഡ്രിബിള്‍ ചെയ്‌തു മാര്‍സീലീഞ്ഞ്യോ കൊടുത്ത ത്രൂ ബോള്‍ എമിലിയാനോ അല്‍ഫാരോ വലയിലാക്കി (1-0). അല്‍ഫാരോ ഈ സീസണില്‍ നേടിയ ഗോളുകളുടെ എണ്ണം ഇതോടെ അഞ്ചായി ഉയര്‍ന്നു.
74 ാം മിനിറ്റില്‍ പൂനെയ്‌ക്കു ലീഡ് ഉയര്‍ത്താന്‍ അവസരം മലയാളി താരം അശിഖ് കരുണിയന്‍ കൊടുത്ത ത്രൂ പാസുമായി കുതിച്ച അല്‍ഫാരോ ഗോള്‍ കീപ്പറെപ്പോലും മറികടന്നു പോസ്‌റ്റിലേക്കു തട്ടിയിട്ട പന്ത് സ്‌പ്രീന്ററുടെ വേഗതയില്‍ ഓടിയെത്തിയ പ്രണോയ് ഹാള്‍ഡര്‍ ഗോള്‍ മുഖത്തുവെച്ചു പുറത്തേക്ക് അടിച്ചു രക്ഷപ്പെടുത്തി.
84 ാം മിനിറ്റില്‍ പൂനെ ലീഡുയര്‍ത്തി. ജോനാഥന്‍ ലൂക്ക, മാര്‍സിലീഞ്ഞ്യോ, എമിിലിയാനോ അല്‍ഫാരോ എന്നിവരിലൂടെയാണ്. സെന്റര്‍ സര്‍ക്കിളില്‍ നിന്നും വന്ന ഹെഡ്ഡര്‍ മാര്‍സിലീഞ്ഞ്യോ യില്‍ നിന്നും ജോനാഥന്‍ ലൂക്കയിലേക്കും തുടര്‍ന്നു അല്‍ഫാരോയിലേക്കും . ബോക്‌സിനകത്തെ കൂട്ടപ്പൊരിച്ചിലിനിടെ പൊസിഷന്‍ തെറ്റിയ ഗോവന്‍ ഗോളിയെ കബളിപ്പിച്ചു അല്‍ഫാരോ കൊടുത്ത പാസ് പകരക്കാരനായി വന്ന ജോനാഥന്‍ ലൂക്ക വലയിലാക്കി (2-0). ഗോവയുടെ വിജയങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച കോറോമിനാസ് ഇന്നലെ പാടെ നിറം മങ്ങിയ നിലയിലായതും ആതിഥേയരുടെ പരാജയകാരണമായി
എഫ്.സി. പൂനെ സിറ്റി അടുത്ത മത്സരത്തില്‍ ഡിസംബര്‍ 30നു ഹോം ഗ്രൗണ്ടില്‍ നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡിനെയും എഫ്.സി ഗോവ ജനുവരി മൂന്നിനു എ.ടി.കെയെയും എതിരിടും.
No comments:
Post a Comment