ATK won a home game for the first time in the 2017/18 Indian Super League (ISL) as they defeated Delhi Dynamos 1-0 at the Salt Lake Stadium on Saturday.
Robbie Keane (78') scored his first ISL goal as the title-holders moved into the seventh spot with eight points from six games.
Jayesh Rane made his full debut for the Kolkata side after making his first appearance from the bench in Mumbai. Robin Singh's injury prevented his participation while Rupert Nongrum was dropped to the bench. Hitesh Sharma made a comeback playing right behind skipper Robbie Keane.
Miguel Angel Portugal's red card in the last game left Shakti Chauhan in-charge and the Delhi assistant made four changes from the humiliating home loss to FC Goa. Arnab Das Sharma came in for Sukhadev Patil after the youngster shipped in five goals in the match.
Pratik Chowdhary, Matias Mirabaje and Eduardo Moya came in for the suspended Gabriel Cichero, Vinit Rai and the injured Kalu Uche for the side which started the game at bottom-place.
While the hosts started going the long-ball way in the first few minutes, Delhi thwarted the flow of the game with a string of soft fouls. Rane and Sharma were the aggressors who tried hard but the defeciency in the final third did reflect from a side that has only managed to score four goals in the season so far.
Within the first quarter of the hour, Romeo Fernandes rounded up Ashutosh Mehta inside the box and let loose but ATK custodian Debjit Majumder managed to keep it out. ATK's only moment of excitement came when Ryan Taylor's through ball was dummied off by Robbie Keane for Zequinha who sprinted in only to miss the far-post.
Sena Ralte was soon brought in after the resumption of the game post the interval for an injured Munmun Lugun. Arnab Das Sharma was tested twice from close range in the second period but Delhi's third choice custodian held on.
Rane and Ashutosh Mehta were soon taken off for Keegan Pereira and Bipin Singh. The latter had an impact in no time.
Conor Thomas' long ball was brought down by the former Shillong Lajong winger towards Keane and the Republic of Ireland stalwart swiveled around his counterpart Pritam Kotal and Rowlison Rodrigues to smash the ball into the bottom right-scorner to break the deadlock.
The hosts held on to the scoreline to record consecutive wins as the Lions slumped to their fifth consecutive defeat of the season, rendering their hopes of qualifying into the playoffs bleak as they remained rooted to the bottom of the table with only three points in hand.
ATK next host FC Goa on 3rd January while the capital-based side travel to Mumbai to face the Islanders on 29th December.
റോബി കീനിന്റെ ഗോളില്‍
എ.ടി.കെ ജയിച്ചു
എ.ടി.കെ 1 ഡല്‍ഹി ഡൈനാമോസ് എഫ്.സി 0
കൊല്‍ക്കത്ത,ഡിസംബര്‍ 23:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിലവിലുള്ള ചാമ്പ്യന്മാരായ എ.ടി.കെ ഏക ഗോളിനു ഡല്‍ഹി ഡൈനാമോസ് എഫ്.സിയെ പരാജയപ്പെടുത്തി
ഗോള്‍ രഹിതമായ ആദ്യപകുതിക്കുശേഷം എ.ടി.കെയുടെ അയര്‌ലണ്ടുകാരനായ റോബി കീന്‍ (78 ാം മിനിറ്റില്‍) വിജയ ഗോള്‍ നേടി. മാന്‍ ഓഫ് ദി മാച്ചായും റോബി കീന്‍ തെരഞ്ഞെടുക്കപ്പെട്ടു.
ഡല്‍ഹിയുടെ അഞ്ചാമത്തെ തോല്‍വിയാണിത്. എ.ടി.കെയുടെ രണ്ടാം ജയവും. ഈ ജയത്തോടെ കേരള ബ്ലാസ്‌റ്റഴ്‌സിനെ പിന്തള്ളി എ.ടി.കെ എഴാം സ്ഥാനത്തെത്തി. ഡല്‍ഹി അവസാന സ്ഥാനം തുടര്‍ന്നു.
കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്നും കൊല്‍ക്കതത്ത രണ്ട് മാറ്റങ്ങള്‍ വരുത്തി. റോബിന്‍ സിംഗിനു പകരം ജയേഷ് റാണയും റൂപ്പര്‍ട്ടിനു പകരം ഹിതേഷ് ശര്‍മ്മയും എത്തി. മറുവശത്ത് ഡല്‍ഹി നാല് മാറ്റങ്ങള്‍ വരുത്തി. കഴി്‌ഞ്ഞ മത്സരത്തില്‍ അഞ്ച് ഗോളുകള്‍ വഴങ്ങിയതിനെ തുടര്‍ന്നു ഗോള്‍ കീപ്പര്‍ സുഖ്‌ദേവിനു പകരം അര്‍ണാബ് ദാസ് ശര്‍മ്മയെ കൊണ്ടുവന്നു. അതേപോലെ സസ്‌പെന്‍ഷന്‍ കിട്ടിയതിനാല്‍ സിചിറോയെും പരുക്കുമൂലം കാലു ഉച്ചെയെയും വിനീത് റായിയെയും ഡല്‍ഹി മാറ്റി നിര്‍ത്തി. പകരം പ്രതീക്, എഡു മോയ, മിറാജ്‌ബെ എന്നിവരെ ഇറക്കി. രണ്ടു ടീമുകളും 4-1-4-1 ഫോര്‍മേഷനിലായിരുന്നു തന്ത്രം മെനഞ്ഞത്.
കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ എ.ടി.കെയ്‌ക്ക്‌് ഗോള്‍ നേടാന്‍ അവസരം . റോബി കീനിന്റെ മനോഹരമായ ക്രോസില്‍ ജയേഷ് റാണയുടെ ചാടി ഉയര്‍ന്ന ഹെഡ്ഡര്‍ പോസറ്റിനരികിലൂടെ അകന്നു. റോബി കീനും സെക്യൂഞ്ഞയും ഡല്‍ഹിയുടെ ഗോള്‍ മുഖത്ത് ഈളിയിട്ടു പായാന്‍ തുടങ്ങിയതോടെ ഡല്‍ഹിയുടെ പ്രീതം കോട്ടാല്‍, റോവില്‍സണ്‍ , പ്രതിക് , മുണ്‍മുണ്‍ എന്നിവര്‍ക്കു വിശ്രമം ഇല്ലാതായി. ഇതില്‍ മുണ്‍ മുണിനു കടുത്ത ടാക്ലിങ്ങിനു മഞ്ഞക്കാര്‍ഡൂം ആദ്യപകുതിയില്‍ വാങ്ങേണ്ടി വന്നു.
ഈ സീസണില്‍ ഗോള്‍ നേടാന്‍ മടികാണിക്കുന്ന ഇരുടീമുകളും ഈ സ്വഭാവം ഇന്നലെയും പിന്തുടര്‍ന്നു. ആദ്യ പകുതി അവസാനിക്കാന്‍ അഞ്ച് മിനിറ്റ് ശേഷിക്കേ സ്‌കോര്‍ബോര്‍ഡ് തുറക്കാന്‍ എ.ടി.കെയ്‌ക്കു കനകാവസരം കൈവന്നു. ഇടത്തെ വിംഗിലൂടെ കുതിച്ച് എത്തിയ സെക്യൂഞ്ഞ ഡല്‍ഹിയുടെ മൂന്നു കളിക്കാരെ മറികടന്നു രണ്ടാം പോസ്‌റ്റ് ലക്ഷ്യമാക്കി തൊടുത്തുവിട്ട കാര്‍പ്പറ്റ് ഡ്രൈവ് പോസ്‌റ്റിനരികിലൂടെ അകന്നുപോയി.
ബോള്‍ പൊസിഷനില്‍ ഒപ്പത്തിനൊപ്പം നിന്ന ഇരുടീമുകള്‍ക്കും ആദ്യ പകുതിയില്‍ കിട്ടിയ മൂന്നു കോര്‍ണറുകളും ഗോളാക്കി മാറ്റാനായില്ല. ഡല്‍ഹിയുടെ പ്രീതം കോട്ടാലും റോമിയോ ഫെര്‍ണാണ്ടസും ആയിരുന്നു ആദ്യപകുതിയില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവെച്ചത്. ഇതില്‍ റോമിയോ ഫെര്‍ണാണ്ടസിനു കിട്ടിയ അവസരം എ.ടി.കെ ഗോള്‍കീപ്പര്‍ ദേബജിത് മജുംദാറിന്റെ സമയോചിതമായ ഇടപെടലില്‍ അവസാനിച്ചു.
രണ്ടാം പകുതിയുടെ മധ്യഘട്ടത്തിലേക്കു നീങ്ങുമ്പോള്‍ ഡല്‍ഹി പ്രീത്‌ം കോട്ടാല്‍ , മത്യാസ് മിറാബാജെ , റോമിയോ ഫെര്‍ണാണ്ട്‌സ് എന്നിവരിലൂടെ തുടരെ എ.ടി.കെയുടെ ഗോള്‍ മുഖത്തേക്കു നീങ്ങി.എന്നാല്‍ ഗോള്‍ നേടാനുള്ള ആര്‍ജ്ജവം ഈ നീക്കങ്ങളില്‍ കണ്ടില്ല. ജയേഷിനെ മാറ്റി എ.ടി.കെ ബിപിന്‍ സിംഗിനെയും അശുതോഷിനു പകരം കീഗന്‍ പെരേരയേയും ഡല്‍ഹി ജെറോന്‍ ലൂമുവിനു പകരം ചാങ്‌തെയും ഇറക്കി.
കൊല്‍ക്കത്ത ബിപിന്‍സിംഗിനെ ഇറക്കിയത് മത്സരത്തിന്റെ ടേണങ് പോയിന്റായി. 78 ാം മിനിറ്റില്‍ ബിപിന്‍സിംഗ് എ.ടി.കെയുടെ ഗോളിനു വഴിയൊരുക്കി. മൈതാന മധ്യത്തില്‍ നിന്നും ഉയര്‍ന്നു വന്ന പന്തില്‍ ബിപിന്‍ സിംഗ് നല്‍കിയ ഹെഡ്ഡര്‍ പാസില്‍ പന്ത് കാലുകളില്‍ ഒതുക്കിയ റോബി കീന്‍ രണ്ട് ഡല്‍ഹി താരങ്ങളെ ഡ്രിബിള്‍ ചെയ്‌തു ഗോള്‍ കീപ്പറെയും കാഴ്‌ചക്കാരനായി നിര്‍ത്തി ഗ്രൗണ്ട് പ്ലേസിങ്ങിലൂടെ പന്ത് വലയിലാക്കി (1-0).
84 ാം മിനിറ്റില്‍ ബിപിന്‍ സിംഗിനു വീണ്ടും അവസരം. ബിപിന്‍ സിംഗിന്റെ ആദ്യ ഷോട്ട് ഡല്‍ഹിയുടെ കരങ്ങളില്‍ നിന്നും വഴുതിയ പന്ത് എടുത്ത ബിപിന്‍ സിംഗ് ഗോള്‍ മുഖത്തേക്ക് എത്തിയ സെക്യൂഞ്ഞയ്‌ക്കു പാസ് ചെയ്യാതെ നേരെ ഗോള്‍ മുഖത്തേക്കു ലക്ഷ്യമാക്കിയത് ഉന്നം തെറ്റി പോസ്‌റ്റിനു പുറത്തേക്കു പോയി.
No comments:
Post a Comment