MEN OF STEEL’S MIRACULOUS COMEBACK EARNS THEM FULL POINTS
Jamshedpur FCs resolve deserves to be praised as they came back from being two goals down to register a 3-2 win against Delhi Dynamos at the JRD Complex, Jamshedpur on Sunday evening. The win takes the home side to the fifth position on the ISL table.
ഗംഭീര തിരിച്ചുവരവില്‍ ജാംഷെഡ്‌പൂരിനു ജയം
ജാംഷെഡ്‌പൂര്‍ എഫ്.സി. 3 ഡല്‍ഹി ഡൈനാമോസ് 2
ജാംഷെഡ്‌പൂര്‍, ജനുവരി 21:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫ്‌ുട്‌ബോളിന്റെ ജെ.ആര്‍.ഡി ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ജാംഷെഡ്‌പൂര്‍ എഫ്.സി. ഗംഭിര തിരിച്ചുവരവിലൂടെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഡല്‍ഹി ഡൈനാമോസിനെ കീഴടക്കി.
ഒരു ഘട്ടത്തില്‍ 0-2നു പിന്നില്‍ നിന്നശേഷമാണ് ജാംഷെഡ്‌പൂരിന്റെ 3-2 വിജയം.
കാലു ഉച്ചെയുടെ ഇരട്ട ഹെഡ്ഡര്‍ ഗോളുകളിലൂടെ (20, 22 മിനിറ്റില്‍) മുന്നിലെത്തിയ ഡല്‍ഹി ഡൈനാമോസിിനെതിരെ ക്യാപ്‌റ്റന്‍ തിരി (29-ാം മിനിറ്റില്‍)യും രാജു യുംനാനും ( 54-ാം മിനിറ്റില്‍) നേടിയ ഗോളുകളില്‍ ജാഷെഡ്‌പൂര്‍ സമനില പിടിച്ചു.തുടര്‍ന്നു, പകരക്കാരനായി വന്ന ട്രിന്‍ഡാഡെ ഗൊണ്‍സാല്‍വസ് (86-ാം മിനിറ്റില്‍ ) ജാംഷെഡ്‌പൂരിനെ വിജയത്തിലെത്തിച്ചു.
ജാംഷെഡ്‌പൂരിന്റെ വില്ലിങ്‌ടണ്‍ പ്രയോറിയാണ് ഹീറോ ഓഫ് ദി മാച്ച്. ജാംഷെഡ്‌പൂരിന്റെ തുടര്‍ച്ചയായ രണ്ടാം ഹോം ഗ്രൗണ്ട് വിജയം ആണിത്.
ഈ തോല്‍വിയോടെ ഡല്‍ഹിയുടെ ഈ സീസണിലെ സെമഫൈനല്‍ പ്ലേ ഓഫില്‍ എത്താനള്ള സാധ്യതകള്‍ എകദേശം അവസാനിച്ചു. ഡല്‍ഹിയുടെ എട്ടാമത്തെ തോല്‍വിയാണിത്. ഈ ജയത്തോടെ മുംബൈ സിറ്റി എഫ്‌്.സിയേയും കേരള ബ്ലാസറ്റേഴ്‌സിനെയും പിന്തള്ളി 16 പോയിന്റോടെ ജാംഷെഡ്‌പൂര്‍ എഫ്.സി. അഞ്ചാം സ്ഥാനത്തെത്തി.
ഇരുടീമുകളും വിന്നിംഗ് ടീമിനെ നിലനിര്‍ത്തി. കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ തന്നെയാണ് രണ്ടുകൂട്ടരും ഇന്നലെയും അണിനിരത്തിയത്. രണ്ടു ടീമുകളുടേയും ഫോര്‍മേഷനിലായിരുന്നു വ്യത്യാസം ജാംഷെഡ്‌പൂര്‍ 4-4-2 ശൈലിയിലും ഡല്‍ഹി 4-2-3-1 ശൈലിയിലും ആയിരുന്നു ടീമിനെ വിന്യസിച്ചത്.
മന്ദഗതിയില്‍ ആരംഭിച്ച മത്സരം വളരെ പെട്ടെന്നാണ് വേഗതയാര്‍ജിച്ചത്. ഡല്‍ഹി നേടിയ ഗോളിലാണ് കളിയുടെ ഗതിവേഗം വര്‍ധിച്ചത്. അപകടകരഹിതമെന്നു തോന്നിച്ച ഒരു നീക്കത്തിനെ ഹെഡ്ഡറിലൂടെ് ഡല്‍ഹി ക്യാപ്‌റ്റന്‍ കാലു ഉച്ചെ വളരെ അനായാസം ഗോളാക്കി. 20-ാം മിനിറ്റില്‍ വലതുവിംഗിലൂടെ വന്ന നീക്കത്തില്‍ നന്ദകുമാറിന്റെ ക്രോസ് വരുമ്പോള്‍ ജാംഷെഡ്‌പൂര്‍ കളിക്കാര്‍ ഒട്ടും അപകടം മണുത്തില്ല. യുംനാന്‍ രാജുവിന്റെ മുന്നില്‍ നിന്ന കാലു വളരെ അനായാസഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു (1-0).
22-ാം മിനിറ്റില്‍ ആദ്യ ഗോളിന്റെ റീ പ്ലേ തന്നയായിരുന്നു രണ്ടാം ഗോളും. ഇടത്തെ കോര്‍ണര്‍ ഫ്‌ളാഗിനു സമീപത്തു നിന്നും അതേ പൊസിഷനില്‍ തന്നെ നന്ദകുമാര്‍ നല്‍കിയ ക്രോസ് പോസ്‌റ്റിനു മധ്യത്തിലേക്കു വന്നു. ഇത്തവണ കാലു ഉച്ചെ ചാടി ഉയര്‍ന്നു ഹെഡ്ഡറിലൂടെ വല കുലുക്കി (2-0).
ജാംഷെഡ്‌പൂരിന്റെ പേരു കേട്ട പ്രതിരോധത്തിനെ ഡല്‍ഹിയുടെ സിംഹങ്ങള്‍ കീറി മുറിക്കുന്ന കാഴ്‌ച അവിശ്വസനീയമായിരുന്നു. പേരിനു പോലും ഇല്ലാതെ പോയ പ്രതിരോധത്തിനെ കാലു ഉച്ചെ ഒരേ പോലുള്ള രണ്ട് ഹെഡ്ഡറുകളിലിലൂടെ മറി കടക്കുമ്പോള്‍ ജാംഷെഡ്‌പൂരിന്റെ നമ്പര്‍ വണ്‍ ഗോള്‍ കീപ്പര്‍ സൂബ്രതോ പോള്‍ നിസഹായയനായി നോക്കി നില്‍ക്കുകയായിരുന്നു.
എതിരെ രണ്ട് ഗോളുകള്‍ വീണ ആഘാതത്തില്‍ നിന്നും കരകയറാന്‍ ജാംഷെഡ്‌പൂര്‍ നന്നായി അധ്വാനിച്ചു. എറെ വൈകാതെ അതിനു ഫലവും ഉണ്ടായി. 29 -ാം മിനിറ്റില്‍ ജാംഷെഡ്‌പൂരിന്റെ അപകടകരമായ നീക്കം ചിചിറോ പുറത്തേക്ക് അടിച്ചു രക്ഷപ്പെടുത്തിയതിനു ലഭിച്ച കോര്‍ണറിലാണ് ജാംഷെ്‌ഡ്‌പൂരിന്റെ ഗോള്‍. ജെറി ഒന്നാം പോസ്‌റ്റിനു മുന്നിലേക്കു നീട്ടിക്കൊടുത്ത പന്ത് ചാടി ഉയര്‍ന്ന ജാംഷെഡ്‌പൂര്‍ ക്യാപ്‌റ്റന്‍ തിരി ഹെഡ്ഡറിലൂടെ വലയില്‍ എത്തിച്ചു (2-1).
രണ്ടു ടീമുകളും ഗോള്‍ വലയം തുറന്നിട്ടു ആക്രമിക്കാന്‍ തുടങ്ങിയതോടെ മത്സരം കൊഴുത്തു.
34-ാം മിനിറ്റില്‍ ജാംഷെഡ്‌പൂരിന്റെ ഇസു അസൂക്കയില്‍ നി്‌ന്നും വന്ത പന്തില്‍ ജെറി വലകുലുക്കി. പക്ഷേ ഇതിനകം ലൈന്‍സ് മാന്‍ ഓഫ് സൈഡ് കൊടി ഉയര്‍ത്തി. അടുത്ത മിനിറ്റില്‍ ജാംഷെഡ്‌പൂരിന്റെ പ്രതിരോധത്തിലെ വന്‍ മതിലായ ആന്ദ്രെ ബിക്കെയെ ചാങ്‌തെ തന്റെ ഡ്രിബ്ലിങ്ങ് പാടവത്തില്‍ മറികടന്നു ഗോള്‍ മുഖം ലക്ഷ്യമാക്കി. പക്ഷേ പന്ത് ക്രോസ് ബാറിനു മുകളിലൂടെ പറന്നകന്നു. 44 -ാം മിനിറ്റില്‍ 30 വാര അകലെ നിന്നും ജെറിയുടെ ബുള്ളറ്റ് ഷോട്ട് ഡല്‍ഹി ഗോള്‍ കീപ്പര്‍ അര്‍ണബ് ദാസ് കരങ്ങളൊലൊതുക്കി.
സമനില ഗോള്‍ നേടാന്‍ ജാംഷെഡ്‌പൂരിന്റെ ശ്രമം കണ്ടു കൊണ്ടാണ് രണ്ടാം പകുതിക്കു തുടക്കം. ലോങ് ബോളില്‍ തിരി മറിച്ചു ബോക്‌സിലേക്കു കൊടുത്ത പന്തില്‍ ആഷിം ബിശ്വാസിന്റെ ഹെഡ്ഡറിലൂടെ ഗോള്‍ നേടാനുള്ള ശ്രമം ക്രോസ് ബാറിനു മുകളിലൂടെ അകന്നു. ഇതിനിടെ ആഷിം ബിശ്വ്വാസിനു ഡല്‍ഹിയുടെ പ്രതിരോധനിരക്കാരനുമായി കൂട്ടിയിടിച്ചു പരുക്കേറ്റു.
എന്നാല്‍ കാത്തിരുന്ന സമനില ഗോള്‍ ജാംഷെഡ്‌പൂര്‍ ഉടനെ തന്നെ നേടിയെടുത്തു. 54 ാം മിനിറ്റില്‍ വെല്ലിംഗ്‌ടണ്‍ പ്രയോറിയുടെ ബുള്ളറ്റ് ഷോട്ട് ഡല്‍ഹി ഗോള്‍കീപ്പര്‍ കഷ്ടിച്ചു കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. എന്നാല്‍ ഇത്തവണയും കോര്‍ണര്‍ ഡല്‍ഹിയെ ചതിച്ചു ജെറിയുടെ കോര്‍ണറില്‍ ബോക്‌സിനു മുന്നിലേക്കു വന്ന പന്ത് രാജു യുംനാം നേരെ ഗോള്‍ വലയിലേക്കു തൊടുത്തുവിട്ടു (2-2).
സമനില ഗോള്‍ വന്നതോടെ രണ്ടു കൂട്ടരും മരണപോരാട്ടം പുറത്തെടുത്തു. 67-ാം മിനിറ്റില്‍ മലയാളിതാരം അനസ് എടത്തൊടിക നീണ്ട വിശ്രമത്തിനുശേഷം ആന്ദ്രെ ബിക്കെയ്‌ക്കു പകരം ജാംഷെഡ്‌പൂരിനു വേണ്ടി കളിക്കാനെത്തി. ഡല്‍ഹി രണ്ട് ഗോള്‍ നേടിയ കാലു ഉച്ചെയ്‌ക്കു പകരം മിരാബാജെയെയും ,ജാംഷെഡ്‌പൂര്‍ രണ്ടാം മാറ്റത്തില്‍ ആഷിം ബിശ്വസിനു പകരം ട്രിന്‍ഡാഡെ ഗൊണ്‍സാല്‍വസിനെയും ഇറക്കി. ഡല്‍ഹി രണ്ടാം മാറ്റത്തില്‍ പരുക്കേറ്റ നന്ദകുമാറിനു പകരം സെയ്‌ത്യാസെന്‍ സിംഗിനെയും കൊണ്ടുവന്നു. അവസാന മാറ്റത്തില്‍ ഡല്‍ഹി വിനീത് റായ്‌ക്കുപകരം പ്രതീക് ചൗധരിയേയും കൊണ്ടു വന്നു.
ആദ്യ രണ്ട് ഗോളിലൂടെ മുന്നില്‍ക്കയറിയ ഡല്‍ഹിയെ #ഞെട്ടിച്ചുകൊണ്ട് ജാംഷെഡ്‌പൂര്‍ 86 ാം മിനിറ്റില്‍ മൂന്നാം ഗോളിലൂടെ മത്സരം സ്വന്തമാക്കി. . സ്വന്തംം പകുതിയില്‍ നിന്നും വന്ന ലോങ് പാസ് സ്വീകരിച്ച വില്ലിങ്‌ടണ്‍ പ്രയോറി ബോക്‌സിനുള്ളിലേക്കു അളന്നുകുറിച്ചു കൊടുത്ത പന്ത് . ഓടിയെത്തിയ ട്രീന്‍ഡാഡെ ഗൊണ്‍സാല്‍വസ് രണ്ടാം പോസ്‌റ്റിനരികിലൂടെ വലയിലാക്കി ( 3-2).
ഡല്‍ഹിയില്‍ നടന്ന ആദ്യ പാദത്തില്‍ ജാംഷെഡ്‌പൂര്‍ 1-0നു ജയിച്ചിരുന്നു.
ഡല്‍ഹി ഇനി 27നു കൊച്ചിയില്‍ അടുത്ത മത്സരത്തില്‍ കേരള ബ്ലാസറ്റേഴ്‌സിനെയും ജാംഷെഡ്‌പൂര്‍ എഫ്.സി. 24നു എവേ മത്സരത്തില്‍ എഫ്.സി പൂനെ സിറ്റിയേയും നേരിടും.
No comments:
Post a Comment