STALLIONS DECIMATE VISITORS TO KEEP UP PACE WITH THE LEAGUE LEADERS
FC Pune City ran out comfortable 3-0 victors over defending champions ATK with goals from Adil Khan (32'), Diego Carlos (59') and Rohit Kumar (77') in an Indian Super League (ISL) clash at the Shree Shiv Chhatrapati Sports Complex on Saturday.
Suspended coach Ranko Popovic made two changes to the side that lost against Chennaiyin FC with midfielder Jewel Raja coming in for Marcos Tebar while Marcelinho returned in place of Ashique Kuruniyan. Emiliano Alfaro continued to lead the line up top for the home side.
Teddy Sheringham on the other hand made just the one change from the side that beat NorthEast United FC with Rupert Nongrum coming into the playing XI instead of Robin Singh. Jayesh Rahane was moved up top to lead the line for the visitors.
ATK started the much with more control of possession as they sprayed the ball around but the home side started to grow into the game as the minutes wore on.
Marcelinho had an early chance after being put through on goal with a lovely though ball but his effort went just over the crossbar. Minutes later, Alfaro got his head to a corner for the home side but it too sailed over the bar.
The Uruguayan front man then had a golden chance to put Pune ahead after a brilliant low cross from Diego Carlos. Alfaro’s header however, missed its mark from a point-blank range providing the visitors with an early let off.
The home side continued to grow in dominance and their efforts were rewarded in the 32nd minute when Adil Khan rose highest from a Marcelinho corner to direct his header into the back of the net.
ATK sprung back into action immediately and could have restored parity in the next few minutes with two great chances. First, Conor Thomas’ shot at goal was cleared off the line by the Pune defence. Then, Vishal Kaith pulled off a great save from Zequinha’s shot from the left though the referee surprisingly awarded a goal-kick to the home side.
Pune would hold on to the one-goal lead as the half-time whistle blew. Sheringham threw on Robin Singh in place of Hitesh Sharma just after the break as he sought to get his side back on level terms.
It was the home side though who had the first chance of the second half when Carlos’ deflected shot fell to the feet of Marcelinho but the Brazilian playmaker failed to get a clean strike in.
New signing David Cotterill was handed his debut for ATK as Tom Thorpe was taken off but his introduction was greeted by Pune doubling their advantage immediately.
Carlos, who had been lively all game, made a brilliant solo run and skipped past one defender before unleashing a shot at goal which gave Debjit Majumdar no chance.
The visitors upped the ante in response to going two behind as Robin and Jayesh both had chances to head the ball in from a couple of crosses but the former was denied by Kaith while the latter failed to make a connection.
The home side sealed the three points in the 77th minute after a stunner of a strike from midfielder Rohit Kumar. Sarthak Golui did well on the right flank to beat his man and set up Kumar who took one touch before banging the ball into the net.
The writing was then clean on the wall for ATK who had a chance to get a consolation goal in added time but Robin Singh's headed goal from a Zequinha cross was ruled offside.
With this win, Pune kept up the pace with Bengaluru FC and Chennaiyin FC, lying one and two points behind them repsectively after 11 matches.
പൂനെയുടെ മുന്നില്‍ വീണ്ടും
കൊല്‍ക്കത്ത തകര്‍ന്നു
പുനെ സിറ്റി എഫ്.സി. 3 എ.ടി.കെ 0
പുനെ, ജനുവരി 20 :
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിിന്റെ ബാലവാഡി ശ്രീ ശിവഛത്രപതി ശിവജി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിലവിലുള്ള ചാമ്പ്യന്മാരയ എ.ടി.കെയെ പൂനെ സിറ്റി എഫ്.സി മറുപടി ഇല്ലാത്ത മൂന്നു ഗോളുകശള്‍ക്ക് പരാജയപ്പെടുത്തി. ഇരുടീമുകളും തമ്മില്‍ കൊല്‍ക്കത്തയില്‍ നടന്ന ആദ്യ പാദത്തില്‍ പൂനെ 4-1നു ജയിച്ചിരുന്നു.
ആദ്യ പകുതിയുടെ 32-ാം മിനിറ്റില്‍ ആദില്‍ ഖാന്‍ നേടിയ ഗോളില്‍ പൂനെ മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ 59-ാം മിനിറ്റില്‍ ബ്രസീലില്‍ നിന്നുള്ള മുന്‍നിരതാരം ഡീഗോ കാര്‍ലോസ് പൂനെയുടെ ലീഡുയര്‍ത്തി. 77-ാം മിനിറ്റില്‍ രോഹിത് കുമാര്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
പൂനെയുടെ രണ്ടാം ഗോള്‍ നേടിയ ഡീഗോ കാര്‍ലോസ് ആണ് ഹീറോ ഓഫ് ദി മാച്ച്.
ഈ ജയത്തോടെ പൂനെ സിറ്റി എഫ്.സി 19 പോയിന്റോടെ മൂന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. തോല്‍വി നേരിട്ട എ.ടി.കെ 12 പോയിന്റോടെ എട്ടാം സ്ഥാനം തുടര്‍ന്നു.
എതിതാളികള്‍ നിലയുറപ്പിക്കുന്നതിനു മുന്‍പ് തന്നെ ആഞ്ഞടിക്കുക എന്ന തന്ത്രമാണ് രണ്ടുകൂട്ടരും ആദ്യം തന്നെ പുറത്തെടുത്തത്. നാലാം മിനിറ്റില്‍ പ്രബീര്‍ ദാസിലൂടെ കൊല്‍ക്കത്തയുടെ ആദ്യ നീക്കം എതിരാളികളുടെ ഗോള്‍ മുഖത്ത് എത്തി. എന്നാല്‍ പൂനെ ഗോളി വിശാല്‍ കെയ്‌ത് കാര്യമായ അധ്വാനം കൂടാതെ കരങ്ങളിലൊതുക്കി.
പൂനെയുടെ ആദ്യ ശ്രമം ഫ്രീ കിക്കിലൂടെ വന്നു. മാഴ്‌സിലീഞ്ഞ്യോ എടുത്ത ഫ്രീ കിക്ക് നേരെ ഗോള്‍മുഖത്തേക്കു വന്നു. ഗോളി ദേബജിത് മജുംദാര്‍ രക്ഷകനായി.
ക്രമേണ പൂനെ കളിയുടെ ആധിപത്യം നേടിയെടുക്കാന്‍ തുടങ്ങി. 19-ാം മിനിറ്റില്‍ ഇടത്തെ പാര്‍ശ്വത്തിലൂടെ ഡീഗോ കാര്‍ലോസിന്റെ കുതിപ്പും ഓട്ടത്തിനിടെ ബോക്‌സിലേക്കുള്ള പാസും പന്ത് തലയില്‍ സ്വീകരിച്ച അല്‍ഫാരോയുടെ ഹെഡ്ഡര്‍ ഇഞ്ച് വ്യത്യാസത്തിലാണ് പോസ്‌റ്റിനരുകിലൂടെ പുറത്തേക്കു പോയത്. ഇതിനു സമാനമായി 30-ാം മിനിറ്റില്‍ എ.ടി.കെയുടെ പ്രബീര്‍ ദാസിന്റെ കുതിപ്പും ഓട്ടത്തിനിടെ നല്‍കിയ ക്രോസില്‍ സെക്യൂഞ്ഞയുടെ ഹെഡ്ഡര്‍ പൂനെ ഗോളി കൈപ്പിടിയില്‍ ഒതുക്കി. ആദിലിനു ഇത് കാര്യങ്ങള്‍ എളുപ്പമാക്കി.
പൂനെയുടെ ആക്രമണങ്ങള്‍ക്കു 32-ാം മിനിറ്റില്‍ ഫലം കണ്ടു. കോര്‍ണര്‍ കിക്ക് സ്‌പെഷ്യലിസറ്റ് മാഴ്‌സിലീഞ്ഞ്യോ എടുത്ത അളന്നു കുറിച്ച കിക്ക് ആദില്‍ ഖാന്‍ ഹെഡ്ഡറിലൂടെ വലകുലുക്കി (1-0). ഈ സീസണില്‍ ആദില്‍ ഖാന്റെ നാലാമത്തെ ഗോളാണിത്. കോര്‍ണര്‍ വരുമ്പോള്‍ ആദില്‍ ഖാനെ മാര്‍ക്ക് ചെയ്യാന്‍ ആരും ഉണ്ടായിരുന്നില്ല. ഇത് കാര്യങ്ങള്‍ എളുപ്പമാക്കി.
36-ാം മിനിറ്റില്‍ എ.ടി.കെയ്‌ക്കു റീ പ്ലേ പോലെ അവസരം. റയന്‍ ടെയ്‌ലര്‍ എടുത്ത കോര്‍ണര്‍ കിക്കില്‍ ടോം തോര്‍പ്പിന്റെ ഹെഡ്ഡറും അതിനു പിന്നാലെ വന്ന ജോര്‍ഡി മൊണ്ടേലിന്റെ ഷോട്ടും പൂനെയുടെ മിഡ്‌ഫീല്‍ഡര്‍ ജൂവല്‍ രാജ ഗോള്‍ ലൈനിനു മുന്നില്‍ നിന്നും ഹെഡ്ഡറിലൂടെ രക്ഷപ്പെടുത്തി. അടുത്ത മിനിറ്റില്‍ സെക്യൂഞ്ഞയുടെ ഷോട്ട് പോസ്‌റ്റിനരുകിലൂടെ പാഞ്ഞുപോയി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ റയന്‍ ടെയ്‌ലര്‍ പൂനെയുടെ ബോക്‌സിനു പുറത്തു നിന്നും എടുത്ത ഫ്രി കിക്ക് വിശാല്‍ കെയ്‌ത് കുത്തിയകറ്റി. കൊല്‍ക്കത്തയുടെ സമനില ഗോള്‍ നേടാനുള്ള കാല്‍ഡസന്‍ ശ്രമങ്ങള്‍ നിര്‍ഭാഗ്യം കൊണ്ടു അകന്നുപോയതോടെ ആദ്യ പകുതി ആതിഥേയര്‍ക്കു അനുകൂലമായി അവസാനിച്ചു.
രണ്ടാം പകുതി അധികം വൈകാതെ പൂനെ കളം നിറഞ്ഞു കളിച്ച ബ്രസീലിയന്‍ താരം ഡീഗോ കാര്‍ലോസിലൂടെ ലീഡുയര്‍ത്തി. 59-ാം മിനിറ്റില്‍ കാര്‍ലോസിന്റെ സോളോ അറ്റാക്ക് ഗോള്‍ നേടാനുള്ള അവസരം ഒരുക്കി. കൊല്‍ക്കത്തയുടെ മൂന്നോളം കളിക്കാരെ മറികടന്നു കുതിച്ചു ബോക്‌സിനകത്തു കയറിയ കാര്‍ലോസ് എ.ടി.കെ ഗോള്‍ കീപ്പറേയും നിസഹായനാക്കി രണ്ടാം പോസ്‌റ്റിരികിലൂടെ വലയിലാക്കി (2-0).
എ.ടി.കെ ടോം തോര്‍പ്പിനു പകരം കൊണ്ടുവന്ന മുന്‍ ബിര്‍മിങ്‌ഹാംതാരം ഡേവിഡ് കോര്‍ട്ടേല്‍ മനോഹരമായ ക്രോസുകളിലൂടെ തന്റെ ടീമിനു അവസരങ്ങള്‍ ഒരുക്കി. എന്നാല്‍ മറ്റു എ.ടി.കെ താരങ്ങള്‍ക്ക് അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താനായില്ല.
77-ാം മിനിറ്റില്‍ പൂനെ സിറ്റി ഗോള്‍ പട്ടിക തികച്ചു. ഡേവിഡ് കോര്‍ട്ടേലിന്റെ മിസ് കിക്കിലാണ് അവസരം തുറന്നത്. പന്ത് പിടിച്ചെടുത്ത മാഴ്‌സിലീഞ്ഞ്യോയില്‍ നിന്നും ജോനാഥന്‍ ലൂക്കയിലേക്കും തുടര്‍ന്നു സാര്‍ത്ഥക്കിലേക്കും വന്നു ബോക്‌സിനു പുറത്ത് മാര്‍ക്ക് ചെയ്യാതെ നിന്ന രോഹിതിലേക്കു സാര്‍ത്ഥക് നല്‍കിയ പാസ് ഫലം കണ്ടു. 30 വാര അകലെ നിന്നും ലോങ് റേഞ്ചറിലൂടെ രോഹിത് കുമാര്‍ ഗോള്‍ വലയിലേക്കു നിറയൊഴിച്ചു (3-0).
രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ കൊല്‍ക്കത്തയുടെ റോബിന്‍ സിംഗ് ഹെഡ്ഡറിലൂടെ വല കുലുക്കിയെങ്കിലും ഇതിനു മുന്‍പ് തന്നെ ലൈന്‍സ് മാന്റെ ഓഫ് സൈഡ് കൊടി ഉയര്‍ന്നു. അതോടെ ആശ്വാസ ഗോള്‍ നേടാനുള്ള കൊല്‍ക്കത്തയുടെ അവസാന ശ്രമവും അവസാനിച്ചു.
എ.ടി.കെ ഇന്നലെ റോബിന്‍ സിംഗിനു പകരം റൂപ്പര്‍ട്ട് നോര്‍ഗമിനെ ഉള്‍പ്പെടുത്തിയതാണ് ഏക മാറ്റം. മറുവശത്ത് പൂനെ കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിനോട് 0-1നു തോറ്റ ടീമില്‍ നിന്നും രണ്ടു മാറ്റം വരുത്തി. മാഴ്‌സിലീഞ്ഞ്യോ തിരിച്ചെത്തിയതാണ് അതില്‍ ശ്രദ്ധേയം. അതേപോലെ ജൂവല്‍ രാജയ്‌ക്കും ഇന്നലെ ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചു. മാര്‍ക്കോസ് ടെബാര്‍, മലയാളി താരം ആശിക് കരുണിയന്‍ എന്നിവരെയാണ് ഒഴിവാക്കിയത് എ.ടി.കെയ്‌ക്കു വേണ്ടി ഇന്നലെയും റോബി കീനിനു കളിക്കാന്‍ കഴിഞ്ഞില്ല. ഇത് എ.ടി.കെയ്‌ക്കു കനത്ത പ്രഹമായി. രണ്ടാം പകുതിയില്‍ എ.ടി.കെ ഹീതേഷ് ശര്‍മ്മയെ പിന്‍വലിച്ചു. പകരം റോബിന്‍ സിംഗിനെയും ടോം തോര്‍പ്പിനു പകരം ഡേവിഡ് കോര്‍ട്ടലിലും ജയേഷ് റാണയ്‌ക്കു പകരം ബിപിന്‍ സിംഗിനെയും പൂനെ സിറ്റി ജൂവല്‍ രാജയ്‌ക്കു പകരം സാര്‍ത്ഥക്കിനെയും മാഴ്‌സിലീഞ്ഞ്യോയ്‌ക്കു പകരം ഓസ്‌ട്രിയന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചിരുന്ന മാര്‍ക്കോ സ്‌റ്റാങ്കോവിച്ചിനെയും ജോനാഥന്‍ ലൂക്കയ്‌ക്കു പകരം മറ്റൊരു പുതുമുഖം മാനുവല്‍ ജീസസിനെയും കൊണ്ടുവന്നു
No comments:
Post a Comment