മുംബൈ അരീനയിലും ബെംഗ്‌ളുരു
വിജയം ആവര്‍ത്തിച്ചു
ബെംഗ്‌ളുരു എഫ്.സി. 3 മുംബൈ സിറ്റി എഫ്.സി. 1
മുംബൈ, ജനുവരി 18:
ഹീറോ ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ മുംബൈ സിറ്റി എഫ്.സിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ബെംഗ്‌ളുരു എഫ്.സി. പരാജയപ്പെടുത്തി.
ബെംഗ്‌ളുരുവിനുവേണ്ടി പെനാല്‍്‌ട്ടിയില്‍ നിന്നും ക്യാപറ്റന്‍ സുനില്‍ ഛെത്രി ( 43-ാം മിനിറ്റില്‍) തുടക്കം കുറിച്ചു രണ്ടാം പകുതിയില്‍ സുനില്‍ ഛെത്രി തന്നെ ഫീല്‍ഡ് ഗോളില്‍ (52-ാം മിനിറ്റില്‍) ലീഡുയര്‍ത്തി. ഫ്രീ കിക്ക് ഗോളിലൂടെ മിക്കു ( 63-ാം മിനിറ്റില്‍) ബെംഗ്‌ളുരുവിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. മറുവശത്ത് മുംബൈ 76-ാം മിനിറ്റില്‍ പകരക്കാരനായി വന്ന ലിയോ കോസ്‌റ്റയിലൂടെ ആശ്വാസ ഗോളും കണ്ടെത്തി.
ഈ ജയത്തോടെ ബെംഗ്‌ളുരു എഫ്.സി 21 പോയിന്റോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കു തിരിച്ചെത്തി. മുംബൈ 14 പോയിന്റുമായി അഞ്ചാം സ്ഥാനം തുടര്‍ന്നു.
ഇരുടീമുകളും തമ്മില്‍ ബെംഗ്‌ളുരുവില്‍ നടന്ന ആദ്യ മത്സരത്തില്‍ ബെംഗ്‌ളുരു 2-0നു ജയിച്ചിരുന്നു. മുംബൈ അരീനയില്‍ ഈ വിജയം ബെംഗ്‌ളുരു മെച്ചപ്പെടുത്തി. ബെംഗ്‌ളുരുവിന്റെ നാലാമത്തെ എവേ വിജയം കൂടിയായി. ബെംഗ്‌ളുരു ക്യാപറ്റന്‍ സുനില്‍ ഛെത്രിയാണ് ഹീറോ ഓഫ് ദി മാച്ച് .
മുംബൈ രണ്ടു മാറ്റങ്ങളുമായാണ് ഇന്നലെ ഇറങ്ങിയത് രാജു ഗെയ്‌ക്ക് വാദ്, സെഹ്‌്‌നാജ് സിംഗ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ദാവീന്ദര്‍ സിംഗ്, സഞ്‌ജു പ്രധാന്‍ എന്നിവരെ ഒഴിവാക്കി. ബെംഗ്‌ളുരു നാല് മാറ്റങ്ങള്‍ വരുത്തി. ലെനി റോഡ്രിഗസ്, ബ്രോളിയോ എഡു ഗാര്‍ഷ്യ, ചുവപ്പ് കാര്‍ഡ് ലഭിച്ച സുഭാഷിഷ് ബോസ് എന്നിവര്‍ക്കു പകരം ജുവാനന്‍, ബോയിതാങ്, ഉദാന്ത സിംഗ് , ജോണ്‍ ജോണ്‍സണ്‍ എന്നിവര്‍ വന്നു. രണ്ടു ടീമുകളും 4-2-3-1 ഫോര്‍മേഷനിലാണ് ടീമിനെ വിന്യസിച്ചത്.
ബല്‍വന്തിനെ മുന്നില്‍ നിര്‍ത്തി തൊട്ടുപുറകില്‍ തിയാഗോ സാന്റോസും ഇരുവശങ്ങളിലും അറ്റാക്കിങ്ങ് മിഡ്‌ഫീല്‍ഡില്‍ എവര്‍ട്ടണിനെയും അഭിനാഷ് റൂയിദാസിനെയും നിര്‍ത്തി ആക്രമണം ഒരുക്കി .മറുവശത്ത് മിക്കുവിനെ മുന്നില്‍ നിര്‍ത്തി ,തൊട്ടുപിന്നില്‍ ക്യാപ്‌റ്റന്‍ സുനില്‍ ഛെത്രിയും ഇരുവശങ്ങളിലും ബോയിതാങും ഉദാന്തയെയും നിരത്തിയാണ് ബെംഗ്‌ളുരു ആക്രണം തുടങ്ങിയത്.
സ്വന്തം ഗ്രൗണ്ടില്‍ എട്ടാം മിനിറ്റില്‍ മുംബൈ സിറ്റി എഫ്.സിയ്‌ക്കാണ് ആദ്യ അവസരം കൈവന്നത്. എമാനയുടെ ഒറ്റയ്‌ക്കുള്ള കുതിപ്പും തുടര്‍ന്നു ബല്‍വന്തിനു ബോക്‌സിലേക്കു നീട്ടി നല്‍കിയ പാസും അവസരം ഒരുക്കി. എന്നാല്‍ ബല്‍വന്ത് പോസറ്റിനു മുകളിലൂടെ അലക്ഷ്യമായി അടിച്ചു കളഞ്ഞു. 18-ാം മിനിറ്റില്‍ ക്യാപറ്റനും ലൂസിയാന്‍ ഗോയന്‍ നേതൃത്വം നല്‍കുന്ന കോട്ട പൊളിച്ചു മിക്കു നല്‍കിയ ക്രോസ് തൊട്ടുകൊടുത്താല്‍ അകത്തു കയറുമായിരുന്ന വിധത്തില്‍ പുറത്തേക്കു പാഞ്ഞു.
ആദ്യപകുതിയുടെ 30-ാം മിനിറ്റില്‍ തന്നെ മുംബൈയ്‌ക്ക് പരുക്കേറ്റ രാജു ഗെയ്‌ക്ക് വാദിനു പകരം ദാവീന്ദര്‍ സിംഗിനെ കൊണ്ടുവരേണ്ടി വന്നു. 32-ാം മിനിറ്റില്‍ ബോയിതാങിന്റെ ശ്രമം അമരീന്ദര്‍ കുത്തിയകറ്റി അടുത്ത മിനിറ്റില്‍ എവര്‍ട്ടണ്‍ തളികയില്‍ വെച്ചു പോലെ നല്‍കിയ ക്രോസില്‍ ബല്‍വന്തിന്റെ മനോഹരമായ ഹെഡ്ഡര്‍ ബെംഗ്‌ളുരുവിന്റെ ഗോളി ഗുര്‍പ്രീത് സിംഗ് സന്ധു മനോഹരമായി കുത്തിയകറ്റി. ഇരുടീമുകളുടെയും ഗോള്‍ കീപ്പര്‍മാരുടെ രക്ഷപ്പെടുത്തലുകളാണ് ആദ്യ പകുതിയില്‍ നിറഞ്ഞു നിന്നത്.
ശാന്തമായി കടന്നുപോയ മത്സരം ആദ്യ പകുതിയുടെ അവസാന അഞ്ച് മിനിറ്റില്‍ മാറി മറിഞ്ഞു. നാല് മഞ്ഞക്കാര്‍ഡുകളും ഒരു പെനാല്‍ട്ടിയും ഈ അഞ്ച് നിമിഷങ്ങളില്‍ കടന്നുവന്നു. 42-ാം മിനിറ്റില്‍ മിക്കുവിന്റെ ത്രൂപാസില്‍ ബോയിതാങില്‍ നിന്നും ലഭിച്ച പന്തുമായി കുതിച്ച് സുനില്‍ ഛെത്രിയെ ബോക്‌സിനകത്തുവെച്ച് ബെല്‍വന്ത് , സെഹ്‌്‌നാജ് സിംഗ്, മെഹ്‌റാജുദ്ദീന്‍ വാഡു എന്നിവര്‍ കൂടി വളഞ്ഞു. ഇതില്‍ ബല്‍വന്തിന്റെ ടാക്ലിങ്ങില്‍ സുനില്‍ ഛെത്രി നിലംപതിച്ചു. ഇതോടെ മലയാളി റഫ്‌റി സന്തോഷ് കുമാര്‍ പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത സുനില്‍ ഛെത്രി ഉന്നം തെറ്റാതെ വലയിലാക്കി. (1-0). റഫ്‌റിയെ ചോദ്യം ചെയ്‌തതിനു ഗോളി അമരീന്ദറിനു മഞ്ഞക്കാര്‍ഡ്‌ും കിട്ടി.
ഇതോടെ കളിയില്‍ വാശി മുറുകി സമനില ഗോള്‍ നേടാന്‍ സെഹ്‌്‌നാജ് സിംഗിന്റെ 30 വാര ലോങ് റേഞ്ചറും ലീഡ് നേടാന്‍ ബെംഗ്‌ളുരുവിന്റെ ഉദാന്ത സിംഗിന്റെ ടാക്ലിങ്ങ് മറികടന്നുള്ള കുതിപ്പും തുടര്‍ന്നു വന്ന ഷോട്ടും ഒന്നാം പോസ്‌റ്റിനരുകിലൂടെ കടന്നുപോയി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ മിക്കു ഒരുക്കി ക്കൊടുത്ത അവസരം സുനില്‍ ഛെത്രി നഷ്ടപ്പെടുത്തി.
രണ്ടാം പകുതിയില്‍ ബെംഗ്‌ളുരു ലീഡുയര്‌ത്താന്‍ കിട്ടിയ അവസരം നഷ്ടപ്പെടുത്തി. ടാക്ലിങ്ങിലൂടെ പന്ത് പിടിച്ചെടുത്ത മിക്കുവില്‍ നി്‌ന്നും ബോയിതാങിലേക്കു നല്‍കിയ പന്ത് തിരി്‌ച്ചു വാങ്ങിയ മിക്കു ഗോള്‍ കീപ്പര്‍ മാത്രം നില്‍ക്കെ രണ്ടാം പോസ്‌റ്റിനു പുറത്തേക്ക് അടിച്ചു കളഞ്ഞു. എന്നാല്‍ ബെംഗ്‌ളുരുവിനു രണ്ടാം ഗോള്‍ നേടാന്‍ അധികം കാത്തു നില്‍ക്കേണ്ടി വന്നില്ല. 52-ാം മിനിറ്റില്‍ ഇടതുവിംഗിലൂടെ നടത്തിയ കൗണ്ടര്‍ ആക്രമണത്തില്‍ നിന്നായിരുന്നു ഗോള്‍ വന്നത്. പന്തുമായി കുതിച്ചോടിയ ഉദാന്ത സിംഗിനാണ് ഗോളിനു വഴിയൊരുക്കിയത്. ഉദാന്ത സിംഗില്‍ നിന്നും ലഭിച്ച പന്ത് സുനില്‍ ഛെത്രി അതിമനോഹരമായി പോസ്‌റ്റില്‍ നിക്ഷേപിച്ചു. (2-0).
61 -ാംമിനിറ്റില്‍ ബോക്‌സിനു തൊട്ടുമുന്നില്‍ ജേഴ്‌സണ്‍ വിയേര മിക്കുവിനെ ഫൗള്‍ ചെയ്‌തതിനു ലഭിച്ച ഫ്രീ കിക്ക് ബെംഗ്‌ളുരു ഗോളാക്കി. അറ് പേരടങ്ങിയ മുംബൈ മനുഷ്യമതില്‍ തുരന്നു മിക്കുവിന്റെ ഗ്രൗണ്ട് ഷോട്ട് നെറ്റിനകത്തു കയറി (3-0). 66 -ാ മിനിറ്റില്‍ മിക്കുവിന്റെ രണ്ടാം ഗോള്‍ ശ്രമം സെഹ്‌്‌നാജ് സിംഗ് ഗോള്‍ ലൈന്‍ സേവിലൂടെ രക്ഷപ്പെടുത്തി.
76-ാം മിനിറ്റില്‍ മുംബൈ ലൂസിയാന്‍ ഗോയനു പകരം വന്ന ലിയോ കോസ്‌റ്റയിലൂടെ ആശ്വാസ ഗോള്‍ കണ്ടെത്തി.ബല്‍വന്തില്‍ നിന്നും വന്ന പന്ത് ലിയോ കോസ്‌റ്റ ഗുര്‍പ്രീതിന്റെ കാലുകള്‍ക്കിടയിലൂടെ പന്ത് നെറ്റിലെത്തിച്ചു (3-1).
ഇന്നലത്തെ നാല് മഞ്ഞക്കാര്‍ഡുകളും ആദ്യ പകുതിയിലായിരുന്നു. ബല്‍വന്ത് സിംഗ് , അമരീന്ദര്‍ സിംഗ്, ദേവീന്ദര്‍ സിംഗ് (മുംബൈ) എറിക് പാര്‍ത്താലു (ബെംഗ്‌ളുരു) എന്നിവര്‍ക്കാണ് മഞ്ഞക്കാര്‍ഡ്
ബെംഗ്‌ളുരു എഫ്.സിയുടെ അടുത്ത മത്സരം ജനുവരി 26നു ഹോം ഗ്രൗണ്ടില്‍ നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡുമായിട്ടാണ്. മുംബൈ സിറ്റി എഫ്.സി. 28നു എവേ മത്സരത്തില്‍ എഫ്.സി.ഗോവയുമായി കൊമ്പുകോര്‍ക്കും.
BLUES DO THE DOUBLE OVER THE ISLANDERS
A Sunil Chhetri brace (43' and 52') along with a free-kick from Miku (63') handed Bengaluru FC a comfortable 3-1 win over Mumbai City FC for whom substitute Leo Costa scored a consolation goal in the 76th minute.
Mumbai City FC made two changes in the starting XI as Raju Gaikwad returned from a hamstring injury which meant Davinder Singh was demoted to the bench while defensive midfielder Sehnaj Singh reclaimed his spot after serving his two-match ban. As for the visitors, Boithang Haokip, Udanta Singh, Juanan and Erik Paartalu replaced Edu Garcia, Lenny Rodrigues, Subashish Bose and Braulio respectively.
No comments:
Post a Comment