MARCELINHO STARS AS STALLIONS PUT MEN OF STEEL TO THE SWORD
Pune City came back from behind to register a 2-1 victory over Jamshedpur in the Indian Super League (ISL) match at the Shree Shiv Chhatrapati Sports Complex in Pune on Wednesday.
Wellington Priori's first goal of the tournament put the visitors in the lead but Gurtej Singh and Emiliano Alfaro netted after the restart to seal three points for the home side.
Diego Carlos' pace was too much for Souvik Chakrabarti to deal with in the early stages of the game. The Brazilian won a footrace to the byline in the 13th minute before clipping the ball to the far post. Adil Khan latched onto it and with time and space available, he sent his audacious volley over the bar.
Marcelinho's free-kick into the box was flicked towards Emiliano Alfaro in the centre but Subrata Paul closed him down bravely and saved his shot from close range.
Jamshedpur struck the first blow at the half-hour mark. New signing Wellington Priori, who was fed with the ball by Jerry on the right, outmuscled Sahil Panwar to get into the box. Goalkeeper Vishal Kaith rushed off his line to close the angle but instead barged into Panwar, allowing Priori to tap the ball into an empty net.
The visitors could have doubled their lead a few minutes later when Trinidade Goncalves' pace beat Panwar once again on the right flank. The attacking midfielder's cross into the box was met with a cheeky backheel flick by Izu Azuka who directed the ball inches wide.
Pune City had a golden chance to equalise at the stroke of half-time. Diego Carlos spotted the run of Marcelinho and released a through-ball into the box. Subrata Paul rushed off his line to deflect his shot into the path of a waiting Alfaro. The Argentine striker had only Yumnam Raju to beat but shot straight at the defender and spurned the half's biggest chance.
Ranko Popovic threw Marko Stankovic and Sarthak Golui into the equation as half-time substitutes and Pune City upped the tempo to try and get back into the game. The newly signed midfielder Stankovic influenced proceedings in midfield from where Pune City started to pick out passes easily.
The Stallions fought their way into a lead by scoring two goals in the space of four minutes. Marcelihho's corner-kick in the 62nd minute was headed into the net by a poorly marked Gurtej Singh in the centre of the box. Four minutes later, Alfaro played the ball wide into the feet of Marcelinho whose trickery allowed him to get into the box and put the ball on a plate for the Argentine forward who made no mistake from 12 yards.
Stankovic and Marcelinho combined beautifully for the home side as Jamshedpur struggled to get back into the game after going behind. The Brazilian forward was released through on goal by the second half substitute but was denied by Subrata Paul who pulled off a good low save.
Jamshedpur did cause havoc inside the box in added time when the Pune defence failed to clear Tiri's long throw-in. The loose ball fell into the path of Priori whose shot was blocked at the goal-line by an alert Adil Khan.to secure the three points for Pune City.
പൂനെയ്‌ക്ക് ഉശിരന്‍ തിരിച്ചുവരവ് ജയം
പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക്
എഫ്.സി. പുനെ സിറ്റി 2 ജാംഷെഡ്‌പൂര്‍ എഫ്.സി 1
പുനെ,ജനുവരി 24 :
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ശ്രീ ശിവ് ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സറ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നില്‍ നിന്ന ി എഫ്.സി പൂനെ സിറ്റി രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ നേടിക്കൊണ്ട് ജാംഷെഡ്‌പൂര്‍ എഫ്.സിയെ 2-1നു കീഴടക്കി.
ട്രാന്‍സഫറില്‍ എത്തിയ ബ്രസില്‍ താരം വെല്ലിംങ്‌ടണ്‍ പ്രയോറി 29-ാം മിനിറ്റില്‍ നേടിയ ഗോളില്‍ ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ ജാംഷെഡ്‌പൂര്‍ 1-0നു മുന്നിട്ടു നിന്നു. രണ്ടാം പകുതിയുടെ 63-ാം മിനിറ്റില്‍ ഗുരുതേജ് സിംഗും 66 -ാം മിനിറ്റില്‍ ഉറുഗ്വയന്‍ ഇന്റര്‍നാഷണല്‍ എമിലിയാനോ അല്‍ഫാരോയും എഫ്.സി പൂനെ സിറ്റിക്കു വേണ്ടി ഗോള്‍ നേടി. ഇതില്‍ അല്‍ഫാരോയാണ് ഹീറോ ഓഫ് ദി മാച്ച് . തുടര്‍ച്ചയായി മൂന്നു വിജയങ്ങള്‍ കൈവരിക്കാനുള്ള ജാംഷെഡ്‌പൂരിന്റെ ശ്രമത്തിനു പൂനെ തടയിട്ടു.
ഇതോടെ 12 മത്സരങ്ങളില്‍ നിന്നും 22 പോയിന്റോടെ എഫ്.സി. പുനെ സിറ്റി പോയിന്റ് പട്ടികയില്‍ മുന്നിലെത്തി. ജാംഷെഡ്‌പൂര്‍ 16 പോയിന്റോടെ അഞ്ചാം സ്ഥാനം തുടര്‍ന്നു.
നാല് മത്സരങ്ങളുടെ സസ്‌പെന്‍ഷനു ശേഷം തിരിച്ചെത്തിയ പൂനെ സിറ്റി കോച്ച് റാങ്കോ പോപോവിച്ച് 4-2-3-1 ഫോര്‍മേഷനില്‍ ടീമിനെ വിന്യസിച്ചു. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്ന് പൂനെ ഒരു മാറ്റം മാത്രം വരുത്തി. മിഡ്‌ഫീല്‍ഡില്‍ ജുവല്‍ രാജയ്‌ക്കു പകരം മിസോറാമില്‍ നിന്നുള്ള ഐസക്കിനെ കൊണ്ടുവന്നു. . മറുവശത്ത് 4-4-2 ഫോര്‍മേഷനില്‍ ജാംഷെഡ്‌പൂര്‍ എഫ്.സി മൂന്നു മാറ്റങ്ങള്‍ വരുത്തി.ആന്ദ്രെ ബിക്കെ, ആഷിം ബിശ്വാസ്, ബികേഷ് ജെയ്‌റു എന്നിവര്‍ക്കു പകരം ട്രിന്‍ഡാഡെ, അനസ് , ഫറൂഖ് ചൗധരി എന്നിവര്‍ എത്തി. കെവന്‍സ് ബെല്‍ഫോര്‍ട്ടിനു ഇന്നലെയും അവസരം ലഭിച്ചില്ല.
രണ്ടു മികച്ച ഗോള്‍ കീപ്പര്‍മാരുടെ മത്സരം കൂടിയായി മാരിയിരുന്നു പൂനെയുടെ വിശാല്‍ കെയ്‌ത്തും ജാംഷെഡ്‌പൂരിന്റെ സുബ്രതോ പോളും ആയിരുന്നു ഇന്നലത്തെ ശ്രദ്ധേയ താരങ്ങള്‍
ജോനാഥന്‍ ലൂക്കയോടൊപ്പം സെറ്റായി കളിച്ചിരുന്ന മാര്‍ക്കോസ് ടെബാറിനു പകരം രോഹിതിനെ കൊണ്ടുവന്നത് പൂനെയുടെ മധ്യനിരയിലെ നീക്കങ്ങള്‍ക്കു തളപ്പിഴകള്‍ സൃഷ്ടിച്ചു. ഇത് സന്ദര്‍ശകര്‍ മുതലെടുത്തു.
12-ാം മിനിറ്റില്‍ പൂനെയ്‌ക്കായിരുന്നു ആദ്യ സുവര്‍ണാവസരം. ഡീഗോ കാര്‍ലോസില്‍ നിന്നും ലഭിച്ച പാസ് ഗോളി സുബ്രോതോ സ്ഥാനം തെറ്റി നില്‍ക്കെ ആദില്‍ ഖാന്റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നുപോയി. ആദ്യ 25 മിനിറ്റിനകം നാലോളം കോര്‍ണറുകള്‍ ലഭിച്ചെങ്കിലും പൂനെയ്‌ക്ക് ഗോള്‍ നേടാനായില്ല. എന്നാല്‍ കിട്ടിയ ആദ്യ അവസരത്തില്‍ ജാംഷെ്‌ഡപൂര്‍ വെല്ലിംങ്‌്‌ടണിലൂടെ ഗോള്‍ നേടി.
29-ാം മിനിറ്റില്‍ തീര്‍ത്തും നിരുപദ്രവമെന്നു തോന്നിച്ച വെല്ലിംങ്‌്‌ടണ് പ്രിയോറിയുടെ കുതിപ്പും ഒപ്പം ഓടിവന്ന സാഹില്‍ പന്‍വറിന്റെ തടയാനുള്ള ശ്രമവും ബോക്‌സിനടുത്തെത്തി. ഇതോടെ ഗോള്‍ ലൈന്‍ വിട്ടുവന്ന പൂനെ ഗോളി വിശാല്‍ കെയ്‌ത് ഓടിവന്നു പന്ത് തടയാന്‍ ശ്രമിച്ചു .എന്നാല്‍ കെയ്‌തിന്റെ ഡൈവില്‍ കൂട്ടുകാരന്‍ സാഹില്‍ പന്‍വറും വിശാലുമാണ് നിലംപതിച്ചത്. അതോടെ പ്രയോറിക്ക് കാര്യങ്ങള്‍ എളുപ്പമായി. പൂനെ താരങ്ങളൊന്നും ഇല്ലാത്ത ഗോള്‍ പോസ്‌റ്റിലേക്കു വെല്ലിംങ്‌ടണ്‍ പ്രയോറി നിറയൊഴിച്ചു (1-0).
ഒന്നാം പകുതി അവസാന മിനിറ്റുകളിലേക്കു കടന്നതോടെ ജാംഷെഡ്‌പൂരിന്റെ ട്രിന്‍ഡാഡെ, മെമോ എന്നിവര്‍ക്ക് മഞ്ഞക്കാര്‍ഡ് കിട്ടി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ മാഴ്‌സിലോയില്‍ നിന്നും പന്തുമായി കുതിച്ച അല്‍ഫാരോ ജാംഷെ്‌ഡപൂരിന്റെ ഗോള്‍ കീപ്പര്‍ പോലും ഇല്ലാത്ത അവസരത്തില്‍ സമനില ഗോള്‍ നേടാനുള്ള അവസരം മനോഹരമായ സേവില്‍ യുംനാന്‍ രാജു തടുത്തു. പോയിന്റ് ബ്ലാങ്കില്‍ അല്‍ഫാരോയുടെ ഷോട്ട് ഗോള്‍ ലൈനില്‍ ജാംഷെഡ്‌പൂര്‍ ഡിഫെന്‍ഡര്‍ യുംനാന്‍ രാജു നെഞ്ച് വിരിച്ചു തടഞ്ഞു.
ആദ്യ പകുതിയില്‍ ഗോളില്‍ മുന്നില്‍ ജാംഷെഡ്‌പൂര്‍ ആയിരുന്നുവെങ്കിലും കളിയില്‍ 56 ശതമാനം മുന്‍തൂക്കം പൂനെ സിറ്റിയ്‌ക്കായിരുന്നു.അഞ്ച് കോര്‍ണറുകളും പൂനെക്കു ലഭിച്ചു. ജാംഷെഡ്‌പൂരിനു രണ്ട് കോര്‍ണറുകളും.
രണ്ടാം പകുതിയില്‍ പൂനെ ഇരട്ട മാറ്റങ്ങളുമായാണ് വന്നത്. ജോനാഥന്‍ ലൂക്കയ്‌ക്കു പകരം ഓസ്‌ട്രിയയില്‍ നിന്നുള്ള പുതുമുഖം മാര്‍ക്കോ സ്‌റ്റാന്‍കോവിച്ചും ഐസക്കിനു പകരം സാര്‍ത്ഥക് ഗോലുവും എത്തി. പോപ്പോവിച്ചിന്റെ ഈ നീക്കം ക്ലിക്ക് ചെയ്‌തു. ജാംഷെ്‌ഡപൂര്‍ ആദ്യ മാറ്റത്തില്‍ ട്രിന്‍ഡാഡെയ്‌ക്കു പകരം സമീഗ് ഡ്യൂറ്റിയെ കൊണ്ടുവന്നു.
62-ാം മിനിറ്റില്‍ അല്‍ഫാരോയുടെ ശ്രമം ജാംഷെ്‌ഡപൂര്‍ കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. എന്നാല്‍ ഈ കോര്‍ണര്‍ കിക്ക് ഗോളിനു വഴിയൊരുക്കി. മാര്‍സിലീഞ്ഞ്യോ ഉയര്‍ത്തി വിട്ട പന്ത് പൂനെയുടെ സെന്റര്‍ ബാക്ക് ഗുരുതേജ് സിംഗ് നെറ്റിലാക്കി. ഗുരുതേജി്‌ന്റെ ഹെഡ്ഡര്‍ ഗോള്‍ ലൈനിനു മുന്നില്‍ കുത്തി സുബ്രതോ പോളിനെ നിസഹായനാക്കി ക്രോസ് ബാറില്‍ ഇടിച്ചാണ് നെറ്റിനകത്തേക്കു കടന്നത്. (1-1).
ഗോള്‍ നേടിയതോടെ പൂനെ ഫോമിലേക്കുയര്‍ന്നു. മൂന്നു മിനിറ്റിനകം പൂനെ രണ്ടാം ഗോള്‍ നേടി. മാര്‍സിലീഞ്ഞ്യോ-എമിലിയാനോ അല്‍ഫാരോ കൂട്ടുകെട്ടിന്റെ മറ്റൊരു മനോഹരമായ നീക്കവും ഗോളുമായിരുന്നു ജാംഷെഡ്‌പൂരിനെ മറികടക്കാന്‍ സഹായിച്ചത് . . അല്‍ഫാരോ നീട്ടിക്കൊടുത്ത പന്ത് സ്വീകരിച്ച മാര്‍സിലീഞ്ഞ്യോ ബോക്‌സിലേത്തിയ അല്‍ഫാരോയ്‌ക്ക്‌ു തന്നെ തിരികെ കൊടുത്തു. ബോക്‌സില്‍ പന്തു കിട്ടിയ അല്‍ഫാരോ സുബ്രതോ പോളിന്റെ ഇടതുവശത്തു കൂടി പന്ത് വലയിലാക്കി (2-1).
പൂനെ മുന്നില്‍ എത്തിയതോടെ ജാംഷെഡ്‌പൂര്‍ മെമോയ്‌ക്കു പകരം കെവന്‍സ് ബെല്‍ഫോര്‍്‌ട്ടിനെ കൊണ്ടുവന്നു. ഇതിനു പിന്നാലെ ജാംഷെ്‌ഡപൂരിന്റെ വില്ലിംങ്‌ടണ്‍ പ്രയോറിയുടെ ഷോട്ട് ഗോളി വിശാല്‍ കെയ്‌ത്തിന്റെ കയ്യില്‍ നി്‌ന്നും വഴുതി. എന്നാല്‍ വീണ്ടും പ്രയോറി എത്തുന്നതിനു മുന്‍പ് സാര്‍ത്ഥക് പുറത്തേക്ക് അടിച്ചു രക്ഷപ്പെടുത്തി.
രണ്ടാം പകുതി അവസാന മിനുറ്റുകളിലായതോടെ കളി ആവേശമായി ജാംഷെഡ്‌പൂര്‍ ഫറൂഖ് ചൗധരിക്കു പകരം ആഷിം ബിശ്വാസിനെയും പൂനെ സാഹില്‍ പന്‍വാറിനു പകരം ലാല്‍ചുമാവിയ ഫാനായിയെ ഇറക്കി.
രണ്ടാം പകുതിയുടെ അവസാന മിനിറ്റില്‍ ജാംഷെഡ്‌പൂര്‍ സമനില ഗോള്‍ നേടേണ്ടതായിരുന്നു. ത്രോ ഇന്നില്‍ നി്‌ന്നും ലഭിച്ച അവസരത്തില്‍ വെല്ലിംങ്‌ടണ്‍ പ്രയോറിയുടെ ഷോട്ട് ഗോള്‍ കീപ്പര്‍ ഇല്ലാത്ത ഗോള്‍ മുഖത്ത് ആദില്‍ ഖാന്‍ ഗോള്‍ ലൈന്‍ സേവിലൂടെ രക്ഷകനായി. സമനിലയിലേക്കു വഴിമാറേണ്ടിയിരുന്ന മത്സരം ആദില്‍ഖാന്റെ രക്ഷപ്പെടുത്തലോടെ പൂനെയുടെ വിജയത്തിനു വഴി മാറി.
No comments:
Post a Comment