ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണ്‍ 4
കൊല്‍ക്കത്തയ്‌ക്ക് ഇംഗ്ലീഷ് ടച്ച്
നിലവിലുള്ളചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഇത്തവണ ഇംഗ്ലീഷ് ടച്ചിലാണ്.
പുതിയ കളിക്കാരുടെ സാന്നിധ്യത്തേക്കള്‍ ഏറെ ഇത്തവണ കൊല്‍ക്കത്തയുടെ ടീം ലിസറ്റില്‍ കൊല്‍ക്കത്തയുടെ വിജയങ്ങള്‍ക്കു പിന്നില്‍ സജീമായി നിലയുറപ്പിച്ച കളിക്കാരുടെ അഭാവമാണ് ഏറെ ശ്രദ്ധേയമാകുന്നത്.
ആദ്യ രണ്ട് സീസണുകളില്‍ സ്‌പാനീഷ് കോച്ച് ആന്റോണിയോ ഹബാസും കഴിഞ്ഞ സീസണില്‍ മറ്റൊരു സ്‌പാനീഷ് പരിശീലകന്‍ ഹോസെ ഫ്രാന്‍സിസ്‌കോ മോളിനോയും ആയിരുന്നു കൊല്‍ക്കത്തയ്‌ക്ക് നേട്ടങ്ങള്‍ ഒരുക്കിയതെങ്കില്‍ ഇത്തവണ പ്രമുഖ ഇംഗ്ലീഷ് കോച്ച് ടെഡി ഷെറിങ്‌ഹാമിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 1983 മുതല്‍ 1991വരെ സജീവമായി പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിറഞ്ഞു നിന്ന ടെഡി ഷെറിങ്‌ഹാം 111 ഗോളുകളുടെ ഉടമകൂടിയാണ്. മുന്‍നിരതാരവും സെക്കന്റ് സ്‌ട്രൈക്കറുമായിരുന്നു. മാഞ്ചസ്‌റ്റര്‍ യൂണൈറ്റഡിന്റെ കുപ്പായത്തില്‍ മൂന്നുതവണ ടീമിനു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്‌്‌തു.
കഴിഞ്ഞ രണ്ടു സീസണുകളില്‍ നിന്നും വിഭിന്നമായി ടീമിലെ സ്ഥിരസാന്നിധ്യമായ ദേബജിത് മജുംദാറിനാണ് ഇത്തവണ കൊല്‍ക്കത്ത ഗോള്‍വലയുടെ മുഖ്യ ചുമതല നല്‍കിയിരിക്കുന്നത്. ഫിന്‍ലാന്‍ഡില്‍ നിന്നുള്ള ജൂസി ജാസ്‌കെലിയാനെനും നാട്ടുകാരനായ ഖുന്‍സാങ് ബൂട്ടിയയും ബാറിനു കീഴില്‍ നില്‍ക്കാന്‍ സര്‍വ്വസജ്ജരാണ്.
പ്രതിരോധനിരയില്‍ കൊല്‍ക്കത്ത ഇത്തവണ നാട്ടുകാര്‍ക്കാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. ഇംഗ്ലീഷ് താരം ടോം തോര്‍പ്പ് മാത്രാണ് ഏക വിദേശി. കഴിഞ്ഞ തവണ ഡിഫെന്‍സില്‍ രണ്ട് സ്‌പാനീഷ് താരങ്ങള്‍ക്ക് ഇടം നല്‍കിയിരുന്നു. കഴിഞ്ഞ തവണ ടീമില്‍ ഉണ്ടായിരുന്ന കീഗന്‍ പെരേര, പ്രബീര്‍ ദാസ് എ്‌ന്നിവരെ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും കൊല്‍ക്കത്തയുടെ പ്രതിരോധത്തില്‍ ഇത്തവണ പുതുമുഖ നിരയക്കാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്.
മധ്യനിരയിലും അതേപോലെ ഇംഗ്ലീഷ് പരിവേഷമാണ് അറ്റാക്കിങ്ങ് മിഡ്‌ഫീല്‍ഡര്‍, വിംഗര്‍ എന്നീ പൊസിഷണില്‍ കളിക്കുന്ന മുന്‍ കോവന്ററി സിറ്റി താരം കാള്‍ ബേക്കറിനേയും ബിര്‍മിങ്‌ഹാം സിറ്റി, ക്രിസ്‌റ്റല്‍ പാലസ് എന്നീ ടീമുകള്‍്‌ക്കുവേണ്ടി കളിച്ച കോണര്‍ തോമസിനെയും കൊണ്ടുവന്നിരിക്കുന്നു. കഴിഞ്ഞ സീസണില്‍ കളിച്ച സ്‌കോട്ടീഷ് താരം സ്‌റ്റീഫന്‍ പിയേഴ്‌സണിന്റെ അഭാവം മധ്യനിരയില്‍ വ്യക്തമാണ്.അതേപോലെ സൗമിക് ദൗത്തി, ഹാവി ലാറ, നാറ്റോ , ബോറിയ ഫെര്‍ണാണ്ടസ് എന്നിവരും ഇത്തവണ ഇല്ല. യൂജിന്‍സണ്‍ ലിങ്‌ദോ മാത്രമാണ് തിരിച്ചുവന്നിരിക്കുന്നത്. പുതുമുഖങ്ങള്‍ക്കാണ് മധ്യനിരയിലും കൊല്‍ക്കത്ത ആധിപത്യം നല്‍കിയിരിക്കുന്നത്.
മുന്നേറ്റ നിരയില്‍ മൂന്നു വിദേശതാരങങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട് ഇതില്‍ ഐറീഷ് താരം റോബി കീന്‍ ആയിരിക്കും ആക്രമണത്തിന്റെ കുന്തമുന. ഫിന്‍ലാണ്ടിന്റെ കൊസോവന്‍ അല്‍ബേനിയന്‍ വംശജനായി എന്‍ജാസി ഖുക്കിയാണ മുന്‍നിരയിലെ മറ്റൊരു വിദേശതാരം എന്‍ജാസിയും ഇംഗ്ലീഷ് ക്ലബ്ബായ ബിര്‍മിങ്‌ഹാം സിറ്റിയിലൂടെയാണ് കോച്ച് ടെഡി ഷെറിങ്‌ഹാമിന്റെ ലിസറ്റില്‍ വരുന്നത്. പോര്‍ച്ചുഗീസ് താരം സെക്യൂഞ്ഞയാണ് മുന്‍ നിരയിലെ മൂന്നാമത്തെ വിദേശതാരം. പ്രമുഖ ക്ലബ്ബായ എഫ്.സി പോര്‍ട്ടുവിന്റെ യൂത്ത് ടീമില്‍ അംഗമായിരുന്ന സെക്യൂഞ്ഞ ഗ്രീസിലെ പ്രമുഖ ക്ലബ്ബായ പാനത്തനൈക്കോസിനു വേണ്ടിയും കളിച്ചിട്ടുണ്ട്.
മൊത്തം ടീം ലിസ്റ്റ് പരിശോധിച്ചാല്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത മുന്‍നിരയിലെ മൂന്നു വിദേശ കളിക്കാരുടെ കരുത്തിലാണ് ഐ.എസ്.എല്‍ നാലാം സീസണിനു ഇറങ്ങുന്നത്.
അതേസമയം കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയ്‌ക്കു വേണ്ടി കളിച്ച മാര്‍ക്വി താരം ഹെല്‍ഡര്‍ പോസ്റ്റീഗ, അര്‍ണാബ് മൊണ്ടാല്‍, പ്രീതം കോട്ടാല്‍,ലാല്‍റിന്‍ഡിക റാള്‍ട്ട, പിന്നെ സാക്ഷാല്‍ ഇയാന്‍ ഹ്യൂം എന്നിവരുടെ അഭാവം വ്യക്തമാണ്.
നിലവിലുള്ള ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കാണ് ഐഎസ്‌എല്ലില്‍ എറ്റവും മികച്ച റെക്കോര്‍ഡും. 2014, 2016 സീസണുകളില്‍ ചാമ്പ്യന്മാര്‍ 2015ല്‍ സെമിഫൈനലിസറ്റുകള്‍.
അതേസമയം ലീഗ് റൗണ്ടില്‍ 2015ല്‍ ആയിരുന്നു ഏറ്റവും മികച്ച നില. 23 പോയിന്റോടെ രണ്ടാം സ്ഥാനം 2014ല്‍ മൂന്നാം സാഥാനത്തും 19 പോയിന്റ് .കഴിഞ്ഞ സീസണില്‍ നാലാം സ്ഥാനത്തുമായിരുന്നു ഫിനീഷ് ചെയ്‌തത്. 20 പോയിന്റ്.
രണ്ടാം സീസണില്‍ 26 ഗോള്‍ അടിച്ചു 17 ഗോള്‍ വഴ ങ്ങി. ആദ്യ സീസണിലും മൂന്നാം സീസണിലും 16 ഗോള്‍ വീതം അടിച്ചിരുന്നു. കാനഡയുടെ ഇയാന്‍ ഹ്യൂം ആയിരുന്നു രണ്ടു സീസണിലും ടോപ് സ്‌കോറര്‍ രണ്ടാം സീസണില്‍ 11 ഗോളുകളും കഴിഞ്ഞ സീസണില്‍ ഏഴ് ഗോളും അടിച്ചു. ആദ്യ സീസണില്‍ എത്യോപ്യയുടെ ഫിക്ക്‌റു ടെഫെറയായായിരുന്നു ടോപ് സ്‌കോറര്‍ . അഞ്ച് ഗോള്‍.
അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത
ഗോള്‍ കീപ്പര്‍മാര്‍ :
ദേബജിത് മജുംദാര്‍ (ഇന്ത്യ), ഖുന്‍സാങ് ബൂട്ടിയ (ഇന്ത്യ),ജൂസി ജാസ്‌കെലിയാനെന്‍ (ഫിന്‍ലാന്‍ഡ്)
പ്രതിരോധനിര:
ജോര്‍ഡി ഫിഗുവേരസ് മോണ്ടല്‍ (സ്‌പെയിന്‍), ടോം തോര്‍പെ (ഇംഗ്ലണ്ട്), പ്രബീര്‍ ദാസ്(ഇന്ത്യ), നാലപ്പ മോഹന്‍രാജ് (ഇന്ത്യ), അന്‍വര്‍ അലി (ഇന്ത്യ), കീഗന്‍ പെരേര (ഇന്ത്യ), അശുതോഷ് മെഹ്‌ത (ഇന്ത്യ), അഗസ്‌റ്റസ് ഫെര്‍ണാണ്ടസ് (ഇന്ത്യ)
മധ്യനിര:
റൂപ്പര്‍ട്ട് നോന്‍ഗും (ഇന്ത്യ),ശങ്കര്‍ സാംപിജിരാജ് (ഇന്ത്യ), കാള്‍ ബേക്കര്‍ (ഇംഗ്ലണ്ട്), കോണര്‍ തോമസ് (ഇംഗ്ലണ്ട്), യുജിന്‍സണ്‍ ലിങ്‌ദോ (ഇന്ത്യ), ഡാരന്‍ കാള്‍ഡിരീയ (ഇന്ത്യ), ഹിതേശ് ശര്‍മ്മ (ഇന്ത്യ),
മുന്‍നിര:
റോണാല്‍ഡ് സിംഗ് (ഇന്ത്യ), ബിപിന്‍ സിംഗ് (ഇന്ത്യ), ജയേഷ് റാണ (ഇന്ത്യ), റോബിന്‍ സിംഗ് (ഇന്ത്യ) സെക്യൂഞ്ഞ (പോര്‍്‌ച്ചുഗല്‍), റോബി കീന്‍ (അയര്‍ലണ്ട്), എന്‍ജാസി ക്യുക്കി (ഫിന്‍ലാണ്ട്)
ടെക്‌നിക്കല്‍ സ്റ്റാഫ്:
മാനേജര്‍: ടെഡി ഷെറിങ്ങ്‌ഹാം (ഇംഗ്ലണ്ട്), അസിസ്‌റ്റന്റ് കോച്ച് : ബാസുതോബ് റോയ് (ഇന്ത്യ),
ഗോള്‍കീപ്പര്‍ കോച്ച് : ദേശി ഭക്തവീര്‍ (ദക്ഷിണാഫ്രിക്ക), ഫിസോയോതെറാപ്പിസ്റ്റ്: സാമുവല്‍ കോള്‍മാന്‍ (ഇംഗ്ലണ്ട്), ടെക്‌നിക്കല്‍ ഡയറക്ടര്‍: ആഷ്‌ലി വെസ്‌റ്റ് വുഡ് (ഇംഗ്ലണ്ട്), അക്കാഡമി കോച്ച്: ബരുണ്‍ സെന്‍ഗുപ്‌ത (ഇന്ത്യ)
മാനേജ്‌മെന്റ് :
സിഇഒ: രഘു അയ്യര്‍ (ഇന്ത്യ), അക്കാഡമി അഡൈ്വസര്‍: അഞ്‌ജന്‍ ചൗധരി (ഇന്ത്യ)
നിലവിലുള്ളചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഇത്തവണ ഇംഗ്ലീഷ്
ടച്ചിലാണ്.
പുതിയ കളിക്കാരുടെ സാന്നിധ്യത്തേക്കള്‍ ഏറെ ഇത്തവണ
ശ്രദ്ധേയമാകുന്നത് കൊല്‍ക്കത്തയുടെ കഴിഞ്ഞ സീസണിലെ വിജയത്തിനു പിന്നില്‍ സജീമായി
നിലയുറപ്പിച്ച കളിക്കാരുടെ അഭാവമാണ് .
ആദ്യ രണ്ട് സീസണുകളില്‍ സ്‌പാനീഷ്
കോച്ച് ആന്റോണിയോ ഹബാസും കഴിഞ്ഞ സീസണില്‍ മറ്റൊരു സ്‌പാനീഷ് പരിശീലകന്‍ ഹോസെ
ഫ്രാന്‍സിസ്‌കോ മോളിനോയും ആയിരുന്നു കൊല്‍ക്കത്തയ്‌ക്ക് നേട്ടങ്ങള്‍
ഒരുക്കിയതെങ്കില്‍ ഇത്തവണ പ്രമുഖ ഇംഗ്ലീഷ് കോച്ച് ടെഡി ഷെറിങ്‌ഹാമിനെയാണ്
തെരഞ്ഞെടുത്തിരിക്കുന്നത്. 1983 മുതല്‍ 1991വരെ സജീവമായി പ്രൊഫഷണല്‍ ഫുട്‌ബോളില്‍
നിറഞ്ഞു നിന്ന ടെഡി ഷെറിങ്‌ഹാം 111 ഗോളുകളുടെ ഉടമകൂടിയാണ്. ടെഡി മുന്‍നിരതാരവും
സെക്കന്റ് സ്‌ട്രൈക്കറുമായിരുന്നു. മാഞ്ചസ്‌റ്റര്‍ യൂണൈറ്റഡിന്റെ കുപ്പായത്തില്‍
മൂന്നുതവണ ടീമിനു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ പ്രധാന
പങ്കുവഹിക്കുകയും ചെയ്‌്‌തു.
കോച്ച് ടെഡി കഴിഞ്ഞാല്‍ ടീമിലെ സൂപ്പര്‍ താരം
റിപ്പബ്ലിക് ഓഫ് ആയര്‍ലണ്ടിന്റെ മുന്‍ ക്യാപ്‌റ്റന്‍ റോബീ കീന്‍ ആയിരിക്കും. 18
ാം വയസില്‍ തന്നെ രാജ്യാന്തര മത്സരം കളിച്ച റോബി കീന്‍ 2006 മുതല്‍ 2016ല്‍
വിരമിക്കുന്നതുവരെ ദേശീയ ടീമിന്റെ നായകപദവി വഹിച്ചു.
വോള്‍വെര്‍ഹാംപ്‌റ്റണ്‍
വാണ്ടേഴ്‌സ്, ടോട്ടനം ഹോട്ട്‌സ്‌പര്‍, എന്നീ ടീമുകള്‍ക്കു വേണ്ടിയും
കളിച്ചിട്ടുണ്ട്. ക്ലബ് തലത്തില്‍ 122 ഗോളുകളും റോബി കണ്ട്‌ീനിന്റെ പേരില്‍
രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടു സീസണുകളില്‍ നിന്നും വിഭിന്നമായി
ടീമിലെ സ്ഥിരസാന്നിധ്യമായ ദേബജിത് മജുംദാറിനാണ് ഇത്തവണ കൊല്‍ക്കത്ത ഗോള്‍വലയുടെ
മുഖ്യ ചുമതല നല്‍കിയിരിക്കുന്നത്. ഫിന്‍ലാന്‍ഡില്‍ നിന്നുള്ള ജൂസി
ജാസ്‌കെലിയാനെനും നാട്ടുകാരനായ ഖുന്‍സാങ് ബൂട്ടിയയും ബാറിനു കീഴില്‍ നില്‍ക്കാന്‍
സര്‍വ്വസജ്ജരാണ്.
പ്രതിരോധനിരയില്‍ കൊല്‍ക്കത്ത ഇത്തവണ നാട്ടുകാര്‍ക്കാണ്
മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. ഇംഗ്ലീഷ് താരം ടോം തോര്‍പ്പ് മാത്രാണ് ഏക
വിദേശി. കഴിഞ്ഞ തവണ ഡിഫെന്‍സില്‍ രണ്ട് സ്‌പാനീഷ് താരങ്ങള്‍ക്ക് ഇടം
നല്‍കിയിരുന്നു. കഴിഞ്ഞ തവണ ടീമില്‍ ഉണ്ടായിരുന്ന കീഗന്‍ പെരേര, പ്രബീര്‍ ദാസ്
എ്‌ന്നിവരെ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും കൊല്‍ക്കത്തയുടെ പ്രതിരോധത്തില്‍ ഇത്തവണ
പുതുമുഖ നിരയക്കാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്.
മധ്യനിരയിലും അതേപോലെ
ഇംഗ്ലീഷ് പരിവേഷമാണ് അറ്റാക്കിങ്ങ് മിഡ്‌ഫീല്‍ഡര്‍, വിംഗര്‍ എന്നീ പൊസിഷണില്‍
കളിക്കുന്ന മുന്‍ കോവന്ററി സിറ്റി താരം കാള്‍ ബേക്കറിനേയും ബിര്‍മിങ്‌ഹാം സിറ്റി,
ക്രിസ്‌റ്റല്‍ പാലസ് എന്നീ ടീമുകള്‍്‌ക്കുവേണ്ടി കളിച്ച കോണര്‍ തോമസിനെയും
കൊണ്ടുവന്നിരിക്കുന്നു. കഴിഞ്ഞ സീസണില്‍ കളിച്ച സ്‌കോട്ടീഷ് താരം സ്‌റ്റീഫന്‍
പിയേഴ്‌സണിന്റെ അഭാവം മധ്യനിരയില്‍ വ്യക്തമാണ്.അതേപോലെ ദക്ഷിണാഫ്രിക്കക്കാരന്‍
സൗമിക് ദൗത്തി, ഹാവി ലാറ, നാറ്റോ , ബോറിയ ഫെര്‍ണാണ്ടസ് എന്നിവരും ഇത്തവണ ഇല്ല.
യൂജിന്‍സണ്‍ ലിങ്‌ദോ മാത്രമാണ് തിരിച്ചുവന്നിരിക്കുന്നത്. പുതുമുഖങ്ങള്‍ക്കാണ്
മധ്യനിരയിലും കൊല്‍ക്കത്ത ആധിപത്യം നല്‍കിയിരിക്കുന്നത്.
മുന്നേറ്റ നിരയില്‍
മൂന്നു വിദേശതാരങങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട് ഇതില്‍ ഐറീഷ് താരം റോബി കീന്‍
ആയിരിക്കും ആക്രമണത്തിന്റെ കുന്തമുന. ഫിന്‍ലാണ്ടിന്റെ കൊസോവന്‍ അല്‍ബേനിയന്‍
വംശജനായി എന്‍ജാസി ഖുക്കിയാണ മുന്‍നിരയിലെ മറ്റൊരു വിദേശതാരം എന്‍ജാസിയും ഇംഗ്ലീഷ്
ക്ലബ്ബായ ബിര്‍മിങ്‌ഹാം സിറ്റിയിലൂടെയാണ് കോച്ച് ടെഡി ഷെറിങ്‌ഹാമിന്റെ ലിസറ്റില്‍
വരുന്നത്. പോര്‍ച്ചുഗീസ് താരം സെക്യൂഞ്ഞയാണ് മുന്‍ നിരയിലെ മൂന്നാമത്തെ
വിദേശതാരം. പ്രമുഖ ക്ലബ്ബായ എഫ്.സി പോര്‍ട്ടുവിന്റെ യൂത്ത് ടീമില്‍ അംഗമായിരുന്ന
സെക്യൂഞ്ഞ ഗ്രീസിലെ പ്രമുഖ ക്ലബ്ബായ പാനത്തനൈക്കോസിനു വേണ്ടിയും കളിച്ചിട്ടുണ്ട്.
മൊത്തം ടീം ലിസ്റ്റ് പരിശോധിച്ചാല്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത
മുന്‍നിരയിലെ മൂന്നു വിദേശ കളിക്കാരുടെ കരുത്തിലാണ് ഐ.എസ്.എല്‍ നാലാം സീസണിനു
ഇറങ്ങുന്നത്.
അതേസമയം കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയ്‌ക്കു വേണ്ടി കളിച്ച
മാര്‍ക്വി താരം ഹെല്‍ഡര്‍ പോസ്റ്റീഗ, അര്‍ണാബ് മൊണ്ടാല്‍, പ്രീതം
കോട്ടാല്‍,ലാല്‍റിന്‍ഡിക റാള്‍ട്ട, പിന്നെ സാക്ഷാല്‍ ഇയാന്‍ ഹ്യൂം എന്നിവരുടെ അഭാവം
വ്യക്തമാണ്. അതുകൊണ്ടു തന്നെ കിരീടം നിലനിര്‌ത്തുക കൊല്‍ക്കത്തക്കാര്‍ക്ക് അത്ര
എളുപ്പമാകില്ല.
നിലവിലുള്ള ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി
കൊല്‍ക്കത്തയ്‌ക്കാണ് ഐഎസ്‌എല്ലില്‍ എറ്റവും മികച്ച റെക്കോര്‍ഡും. 2014, 2016
സീസണുകളില്‍ ചാമ്പ്യന്മാര്‍ 2015ല്‍ സെമിഫൈനലിസറ്റുകള്‍.
അതേസമയം ലീഗ്
റൗണ്ടില്‍ 2015ല്‍ ആയിരുന്നു ഏറ്റവും മികച്ച നില. 23 പോയിന്റോടെ രണ്ടാം സ്ഥാനം
2014ല്‍ മൂന്നാം സാഥാനത്തും 19 പോയിന്റ് .കഴിഞ്ഞ സീസണില്‍ നാലാം
സ്ഥാനത്തുമായിരുന്നു ഫിനീഷ് ചെയ്‌തത്. 20 പോയിന്റ്.
രണ്ടാം സീസണില്‍ 26
ഗോള്‍ അടിച്ചു 17 ഗോള്‍ വഴ ങ്ങി. ആദ്യ സീസണിലും മൂന്നാം സീസണിലും 16 ഗോള്‍ വീതം
അടിച്ചിരുന്നു. കാനഡയുടെ ഇയാന്‍ ഹ്യൂം ആയിരുന്നു രണ്ടു സീസണിലും ടോപ് സ്‌കോറര്‍
രണ്ടാം സീസണില്‍ 11 ഗോളുകളും കഴിഞ്ഞ സീസണില്‍ ഏഴ് ഗോളും അടിച്ചു. ആദ്യ സീസണില്‍
എത്യോപ്യയുടെ ഫിക്ക്‌റു ടെഫെറയായായിരുന്നു ടോപ് സ്‌കോറര്‍ . അഞ്ച്
ഗോള്‍.
അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത
ഗോള്‍
കീപ്പര്‍മാര്‍ :
ദേബജിത് മജുംദാര്‍ (ഇന്ത്യ), ഖുന്‍സാങ് ബൂട്ടിയ
(ഇന്ത്യ),ജൂസി ജാസ്‌കെലിയാനെന്‍ (ഫിന്‍ലാന്‍ഡ്)
പ്രതിരോധനിര:
ജോര്‍ഡി
ഫിഗുവേരസ് മോണ്ടല്‍ (സ്‌പെയിന്‍), ടോം തോര്‍പെ (ഇംഗ്ലണ്ട്), പ്രബീര്‍
ദാസ്(ഇന്ത്യ), നാലപ്പ മോഹന്‍രാജ് (ഇന്ത്യ), അന്‍വര്‍ അലി (ഇന്ത്യ), കീഗന്‍ പെരേര
(ഇന്ത്യ), അശുതോഷ് മെഹ്‌ത (ഇന്ത്യ), അഗസ്‌റ്റസ് ഫെര്‍ണാണ്ടസ്
(ഇന്ത്യ)
മധ്യനിര:
റൂപ്പര്‍ട്ട് നോന്‍ഗും (ഇന്ത്യ),ശങ്കര്‍ സാംപിജിരാജ്
(ഇന്ത്യ), കാള്‍ ബേക്കര്‍ (ഇംഗ്ലണ്ട്), കോണര്‍ തോമസ് (ഇംഗ്ലണ്ട്), യുജിന്‍സണ്‍
ലിങ്‌ദോ (ഇന്ത്യ), ഡാരന്‍ കാള്‍ഡിരീയ (ഇന്ത്യ), ഹിതേശ് ശര്‍മ്മ (ഇന്ത്യ),
മുന്‍നിര:
റോണാല്‍ഡ് സിംഗ് (ഇന്ത്യ), ബിപിന്‍ സിംഗ് (ഇന്ത്യ), ജയേഷ് റാണ
(ഇന്ത്യ), റോബിന്‍ സിംഗ് (ഇന്ത്യ) സെക്യൂഞ്ഞ (പോര്‍്‌ച്ചുഗല്‍), റോബി കീന്‍
(അയര്‍ലണ്ട്), എന്‍ജാസി ക്യുക്കി (ഫിന്‍ലാണ്ട്)
ടെക്‌നിക്കല്‍
സ്റ്റാഫ്:
മാനേജര്‍: ടെഡി ഷെറിങ്ങ്‌ഹാം (ഇംഗ്ലണ്ട്), അസിസ്‌റ്റന്റ് കോച്ച് :
ബാസുതോബ് റോയ് (ഇന്ത്യ),
ഗോള്‍കീപ്പര്‍ കോച്ച് : ദേശി ഭക്തവീര്‍
(ദക്ഷിണാഫ്രിക്ക), ഫിസോയോതെറാപ്പിസ്റ്റ്: സാമുവല്‍ കോള്‍മാന്‍ (ഇംഗ്ലണ്ട്),
ടെക്‌നിക്കല്‍ ഡയറക്ടര്‍: ആഷ്‌ലി വെസ്‌റ്റ് വുഡ് (ഇംഗ്ലണ്ട്), അക്കാഡമി കോച്ച്:
ബരുണ്‍ സെന്‍ഗുപ്‌ത (ഇന്ത്യ)
മാനേജ്‌മെന്റ് :
സിഇഒ: രഘു അയ്യര്‍ (ഇന്ത്യ),
അക്കാഡമി അഡൈ്വസര്‍: അഞ്‌ജന്‍ ചൗധരി (ഇന്ത്യ)
No comments:
Post a Comment