Mumbai City registered their first away win of the season as they defeated NorthEast United 2-0 at the Indira Gandhi Athletic Stadium in Guwahati on Wednesday. Balwant Singh notched a brace with a goal in either half of the game to seal three points for the visitors.
NorthEast United FC coach Joao De Deus made two changes in the starting XI. Luis Alfonso Paez replaced striker Danilo upfront and Ravi Kumar came in place of suspended Rehenesh TP in goal. Rehenesh was shown a red card in their previous match against Kerala Blasters. The team lined up in their usual 4-2-3-1 formation with Len Doungel and Halicharan Narazary deployed on the flanks and Marcinho operating just behind the striker.
Mumbai’s Alexandre Guimaraes made three changes to his starting XI. Davinder Singh, Sanju Pradhan and Thiago Santos came into the side in place of Mehrajuddin Wadoo, Sehnaj Singh and Rafa Jorda. Mumbai City too were shaped in a 4-2-3-1 formation with Balwant Singh spearheading the attack. Sanju and Everton Santos operated on the wings with Thiago Santos playing just behind the forward. Emana was deployed in the central midfield alongside Gerson Vieira.
NorthEast United got an early chance to draw first blood when Marcinho attempted a shot at goal. Luis Paes won possession at the edge of the penalty box and fed Marcinho but the Brazilian’s shot rebounded off the woodwork and the scoreline remained intact.
The home side dominated proceedings in the first quarter of the match and created the better chances in front of goal. Unfortunately, they lacked firepower in the attacking third. Seminlen Doungel missed a sitter in the 26th minute from Marcinho’s pass when he failed to find the back of the net from close-range.
In the 34th minute, Balwant Singh scored the opening goal of the match against the run of the play. Emana forwarded a through ball from a counter-attack towards Balwant. NorthEast goalkeeper Ravi Kumar foolishly came out of his line which made it easy for the Mumbai striker who nutmegged the onrushing goalkeeper to find the back of an unguarded net.
De Deus introduced forward Danilo in the 39th minute in place of defensive midfielder Martin Diaz. He changed the formation of the team to 4-4-2 in a desperate quest for an equaliser.
The start of the second half witnessed a hungry home side looking to restore parity but the Mumbai backline with Emerson and Vieira in front of them were vigilant enough to nullify the Highlanders.
NorthEast coach made a second change at the hour mark introducing winger Malemngamba Meetei in place of defender Nirmal Chhetri. The desperation for a goal was evident.
Around the 65th minute, an unmarked Balwant missed the chance to head in his second goal of the night from Emana’s curling free-kick from the left towards the far post.
Just three minutes later, Balwant Singh finally doubled his tally and his team’s lead from another Emana pass. Rowllin Borges carelessly misplaced a pass facing his own goal and Emana pounced on the error. He unselfishly fed Balwant to his right who caressed the ball into an empty net.
Mumbai dealt with whatever that was thrown at them in the dying moments of the game. The Islanders move up to fourth position in the league table with10 points from seven matches following today’s win. NorthEast United, on the other hand, languish in ninth with just four points from six outings.
ബല്‍വന്തിന്റെ ഇരട്ട ഗോളുകളില്‍
മുംബൈയ് സിറ്റിക്ക് ജയം
മുംബൈ സിറ്റി എഫ്.സി 2 നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ് എഫ്.സി 0
ഗുവഹാട്ടി , ഡിസംബര്‍ 20 :
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഗുവഹാട്ടിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്.സി മറുപടി ഇല്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആതിഥേയരായ നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡിനെ പരാജയപ്പെടുത്തി.
ആദ്യ പകുതിയില്‍ ബല്‍വന്ത് സിംഗ് (34-ാം മിനിറ്റില്‍) നേടിയ ഗോളില്‍ മുംബൈ സിറ്റി എഫ്.സി 1-0നു മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ ബല്‍വന്തിലൂടെ (68-ാം മിനിറ്റില്‍) മുംബൈ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
ഈ ജയത്തോടെ മുംബൈ സിറ്റി എഫ്.സി 10 പോയിന്റോടെ നാലാം സ്ഥാനത്തേക്കുയര്‍ന്നു. നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡ് എ.ടി.കെയ്‌ക്കു പിന്നില്‍ ഒന്‍പതാം സ്ഥാനത്തക്കു പിന്തള്ളപ്പെട്ടു.
മുംബൈ സിറ്റിയുടെ പ്രതിരോധ നിരയിലെ ബ്രസീലിയന്‍ താരം ജേഴ്‌സണ്‍ വിയേരയാണ് മാന്‍ ഓഫ് ദി മാച്ച്
മുംബൈയുടെ ഈ സീസണിലെ ആദ്യത്തെ എവേ മത്സര വിജയം ആണിത്.
നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡ് രണ്ട് മാറ്റങ്ങള്‍ വരുത്തി. ഗോള്‍കീപ്പര്‍ ടി..പി .രഹ്‌്‌നേഷിനു പകരം രവികുമാറും ഡാനിയോലോയ്‌ക്കു പകരം ഉറുഗ്വന്‍ താരം മാര്‍ട്ടിന്‍ ഡയസും വന്നു. മുംബൈ സിറ്റി എഫ്.സി മൂന്നു മാറ്റങ്ങള്‍ വരുത്തി. സസ്‌പെന്‍ഷനെ തുടര്‍ന്നു പുറത്തിരിക്കേണ്ടി വന്ന സെഹ്‌്‌നാജ് സിംഗ്, റാഫേല്‍ ജോര്‍ഡ, മെഹ്‌റാജുദ്ദീന്‍ വാഡു എന്നിവര്‍ക്കു പകരം സഞ്‌ജു പ്രധാന്‍, ദാവീന്ദര്‍ സിംഗ് , തിയാഗോ സാ്‌ന്റോസ് എന്നിവര്‍ വന്നു. നോര്‍ത്ത് ഈസറ്റ് പരിശീലകന്‍ ദിയൂസ് 4-2-3-1 ഫോര്‍മേഷനിലും മുംബൈ പരിശീലകന്‍ അലസക്‌സാന്ദ്രോ ഗുയിമാറസ് 4-4-1-1 ഫോര്‍മേഷനിലും ടീമിനെ വിന്യസിച്ചു.
നാലാം മിനിറ്റില്‍ മാഴ്‌സിഞ്ഞ്യോയിലൂടെ നോര്‍ത്ത് ത്ത് ഈസ്റ്റ് ആദ്യ അവസരം നേടിയെടുത്തു. പക്ഷേ, നിര്‍ഭാഗ്യം നോര്‍ത്ത് ഈസ്‌റ്റിനു വിലങ്ങ് തടിയായി. മുംബൈയുടെ കളിക്കാരനില്‍ നിന്നും പന്ത് പിടിച്ചെടുത്തു ഒറ്റയ്‌ക്കു കുതിച്ച മാഴ്‌സഞ്ഞ്യോ ഓടിവന്ന മുംബൈ ഗോള്‍ കീപ്പറെയും മറികടന്നു ഇടംകാലന്‍ അടിയിലൂടെ വല ലക്ഷ്യമാക്കി .പക്ഷേ, പന്ത് പോസറ്റില്‍ തട്ടിത്തെറിച്ചു. റീ ബൗണ്ട് വീണ്ടും അപകടകരമാകുന്നതിനു മുന്‍പ് തന്നെ ഓടിവന്ന ലൂസിയാന്‍ ഗോയന്‍് അപകടമേഖലയില്‍ നിന്നും പന്ത് അടിച്ചകറ്റി.
26 ാം മിനിറ്റില്‍ നോര്‍ത്ത് ഈസറ്റിനു വീണ്ടും അവസരം. ഇത്തവണ ഹോളിചരണ്‍ നാര്‍സറി വിലങ്ങനെ മാഴ്‌സിഞ്ഞ്യോക്കു ഇട്ടുകൊടുത്ത പന്ത് . മാഴ്‌സീഞ്ഞ്യോയുടെ കാലില്‍ തട്ടി കിട്ടിയത് ബോക്‌്‌സിനു മുന്നില്‍ സെമിനാലെന്‍ ഡുങ്കലിനായിരുന്നു ഓപ്പണ്‍ പോസ്‌റ്റില്‍ ഡുങ്കല്‍ ക്രോസ് ബാറിനു മുകളിലൂടെ അടിച്ചു നഷ്ടപ്പെടുത്തി.
കനാകവവസരങ്ങള്‍ നഷ്ടപ്പെടുത്തിയ നോര്‍ത്ത് ഈസറ്റിനെതിരെ മുംബൈ സിറ്റി 34 ാം മിനിറ്റില്‍ ഗോള്‍ നേടി. സെന്റര്‍ സര്‍ക്കിളിനുള്ളില്‍ നിന്നുള്ള എമാനയുടെ ലോങ് ത്രൂ ബോളില്‍ നോര്‍ത്ത് ഈസറ്റിന്റെ പ്രതിരോധനിരയെ പിളര്‍ത്തി അകത്തു കയറിയ ബല്‍വന്ത് സിംഗ്ല് അതിവേഗതയില്‍ നോര്‍ത്ത് ഈസറ്റിന്റെ നിര്‍മ്മല്‍ ഛെത്രിയേയും മറികടന്നു. അതോടെ ബോക്‌സില്‍ നിന്നും അവസാന രക്ഷാദൗത്യത്തിനു പൊസിഷന്‍ വിട്ടു മുന്നോട്ട് വന്ന ഗോളി രവി കുമാറിനെ ബല്‍വന്ത് നിസഹായനാക്കി. ഗോള്‍ കീപ്പര്‍ ഇല്ലാത്ത പോസ്‌റ്റിലേക്കു ലോങ് ഷോട്ടിലൂടെ ബല്‍വന്ത് പ്ലേസ് ചെയ്‌തു (1-0).
ഗോള്‍ വീണതിനു പിന്നാലെ നോര്‍ത്ത് ഈസറ്റ് മാര്‍ട്ടിന്‍ ഡയസിനെ പിന്‍വലിച്ചു. ഡാനിലോ ലോപ്പസ് സെസാറിയോയെ കൊണ്ടുവന്നു. രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസറ്റിന്റെ മറ്റൊരു പകരക്കരനായി നിര്‍മ്മല്‍ ഛെത്രിയ്‌ക്കു പകരം വന്ന മലിമനാങ്‌ബെ മീത്ത വന്ന ഉടനെ മുംബൈ ഗോള്‍ മുഖത്തേക്കു ആക്രമണം അഴിച്ചുവിട്ടു. എന്നാല്‍ മീത്തെയുടെ ബോക്‌സിനു പുറത്തു നിന്നുള്ള ഉശിരന്‍ ഷോട്ട് മുംബൈ ഗോളി അമരീന്ദര്‍ രക്ഷകനായി. 65 ാം മിനിറ്റില്‍ നോര്‍ത്ത് ഈസറ്റിന്റെ ബോക്‌സിനു പുറത്തു നിന്നും കിട്ടിയ ഫ്രീ കിക്കില്‍ എമാനയുടെ ഷോട്ട് ബല്‍വന്തിന്റെ തലയ്‌ക്കു പാകത്തിനു പറന്നുവന്നു
. പക്ഷേ ബല്‍വന്തിന്റെ ഹെ്‌ഡ്ഡര്‍ ക്രോസ് ബാറിനു മുകളിലൂടെ അകന്നു.
എന്നാല്‍ ബല്‍വന്തിനു തന്റെ രണ്ടാം ഗോളിനു ഏറെ നേരം കാത്തിരിക്കേണ്ടി വനില്ല. നോര്‍ത്ത് ഈസറ്റിന്റെ റൗളിങ് ബോര്‍ഹസിന്റെ പാസില്‍ വന്ന പിഴവ് ഗോളിനു വഴിയൊരുക്കി. പന്ത് കവര്‍ന്നെടുത്ത എമാന ആകെ പകച്ചുപോയ നോര്‍ത്ത് ഈസറ്റിന്റെ പ്രതിരോധനിരക്കാര്‍ സ്ഥാനം തെറ്റി നില്‍ക്കുന്ന ഘട്ടം പ്രയോജനപ്പെടുത്തി മാര്‍ക്ക് ചെയ്യാതെ നിന്ന ബല്‍വന്തിനു നല്‍കി. ഗോള്‍ കീപ്പര്‍ രവികുമാറിനെയും മറികടന്ന ബല്‍വന്തിനു ഗോള്‍ കീപ്പര്‍ ഇല്ലാത്ത പോസ്‌റ്റിലേക്കു പന്ത് തട്ടിയിടേണ്ട ദൗത്യം മാത്രമെ വേണ്ടി വന്നുള്ളു (2-0). ബല്‍വന്തിന്റെ ഈ സീസണിലെ നാലാം ഗോളാണിത്.
നോര്‍ത്ത് ഈസറ്റിനു ഗോള്‍ തിരിച്ചടിക്കാന്‍ രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിലേക്കു നീങ്ങുമ്പോള്‍ തുടര്‍ച്ചയായി കിട്ടിയ മൂന്നു കോര്‍ണറുകളും നിരവധി ഫ്രീ കിക്കുകളും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല.
രണ്ടാം പകുതിയുടെ ഇഞ്ചുറി സമയത്ത് മുംബൈയുടെ ലീഡ് ഉയര്‍ത്താനുള്ള ശ്രമം വിഫലമായി. റൂയിദാസില്‍ നിന്നും വന്ന പാസില്‍ രാജു ഗെയ്‌ക്ക് വാദിന്റെ ഷോട്ട് പോസ്‌റ്റില്‍ തട്ടിത്തെറിച്ചു.
നോര്‍ത്ത് ഈസറ്റിന്റെ ഹോസെ ഗോണ്‍സാല്‍വസ്, ഡുങ്കല്‍ , മുംബൈയുടെ മലയാളി താരം സക്കീര്‍ , ബല്‍വന്ത് സിംഗ് എന്നിവര്‍ മഞ്ഞക്കാര്‍ഡ് കണ്ടു
മുംബൈ സിറ്റി എഫ്.സി ഇനി 29നു മുംബൈ അരീനയില്‍ ഡല്‍ഹി ഡൈനാമോസിനെയും നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡ് 30നു എവേ മത്സരത്തില്‍ പൂനെ സിറ്റിയേയും നേരിടും.
No comments:
Post a Comment